Latest Updates
-
സൂര്യ-ശനി നേർക്കുനേർ: ഇന്ന് വൈകുന്നേരം 5:56-ന് ഈ രാശിക്കാർ അതീവ ശ്രദ്ധ പുലർത്തുക -
ശുക്രന്റെ വക്രഗതി 2026: ഈ രാശിക്കാർക്ക് കഷ്ടകാലം, വലിയ തീരുമാനങ്ങൾ എടുക്കും മുൻപ് ശ്രദ്ധിക്കുക! -
ഗജകേസരി രാജയോഗം: ഇന്ന് രാത്രി മുതൽ ഈ രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും ധനനേട്ടത്തിലും വൻ മാറ്റം -
ഗുജറാത്തിലും അസമിലും യുസിസി: ലിവ്-ഇൻ, വിവാഹ രജിസ്ട്രേഷനിൽ മാറ്റം വരുന്നുണ്ടോ? -
ഒക്ടോബർ 4-10: ഈ ആഴ്ച ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ; നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 4 നക്ഷത്രഫലം: പുണർതം നാളിലെ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 ഒക്ടോബർ 3 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ, നേട്ടങ്ങൾ നിങ്ങളെ തേടിയെത്തും! -
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ!
പതിനെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം മായാവി ഗ്രഹം രാഹു രാശിമാറ്റത്തിന്; അത്യപൂര്‍വ്വ നേട്ടങ്ങള്‍ മൂന്ന് രാശികള്‍ക്ക്
നവഗ്രഹങ്ങളില്‍ വളരെ വിശേഷപ്പെട്ട ഗ്രഹമായാണ് രാഹുവിനെ കണക്കാക്കുന്നത്. ശനി കഴിഞ്ഞാല്‍ നവഗ്രഹങ്ങളില്‍ ഏറ്റവും പതുക്കെ സഞ്ചരിക്കുന്ന ഗ്രഹമാണ് രാഹു. പതിനെട്ട് മാസത്തോളമാണ് രാഹു ഒരേ രാശിയില്‍ കഴിയുന്നത്്. അങ്ങനെ രാഹു രാശിചക്രത്തിലെ എല്ലാ രാശികളിലുമുള്ള സംക്രമണം പൂര്‍ത്തിയാക്കാന്‍ 18 വര്‍ഷങ്ങള്‍ എടുക്കുന്നു. നിലവില്‍ രാഹു മീനത്തിലാണ് സ്ഥിതി ചെയ്യുന്നത്. അവിടെ നിന്നും 2025ല്‍ ശനിയുടെ രാശിയായ കുംഭത്തിലേക്ക് രാഹു എത്തും. രാഹുവിന്റെ ഈ രാശിപരിവര്‍ത്തനം എല്ലാ രാശികളിലും പ്രതിഫലിക്കും.

2025 മെയ് 18നാണ് രാഹു കുംഭത്തിലേക്ക് എത്തുന്നത്. പതിനെട്ട് മാസത്തോളം ഈ രാശിയില്‍ കഴിഞ്ഞ് 2026 ഡിസംബറില്‍ അടുത്ത രാശിയിലേക്ക് രാഹു എത്തും. കുംഭത്തില്‍ രാഹു എത്തുന്നത് ഏതൊക്കെ രാശികള്‍ക്കാണ് ഗുണം ചെയ്യുക എന്ന് നോക്കാം.
കന്നി
കന്നി രാശിയുടെ ആറാമത്തെ ഭാവത്തിലാണ് രാശിപരിവര്ത്തന സമയത്ത് രാഹു ഉണ്ടായിരിക്കുക. രാഹുവിന്റെ ഈ സ്ഥാനം വളരെ ശുഭകരമാണ്. തന്മൂലം ഈ രാശിക്കാര്‍ക്ക് ഭൗതിക സുഖങ്ങള്‍ കൈവരും. അതിനൊപ്പം ഇവര്‍ക്ക് ജീവിതത്തിലെ എല്ലാ മേഖലകളിലും പുരോഗതി ഉണ്ടാകും. ജോലിസ്ഥലത്ത് ഇവരുടെ പ്രവര്‍ത്തനം അഭിനന്ദിക്കപ്പെടും. ജോലികള്‍ വേഗത്തില്‍ ചെയ്തുതീര്ക്കാന് സാധിക്കും. ഏറെക്കാലമായി അലട്ടിയിരുന്ന പ്രശ്നങ്ങളില്‍ നിന്നും മോചനം ലഭിക്കും. കോടതി വിഷയങ്ങളില്‍ അനുകൂല വിധിയുണ്ടാകും. സാമ്പത്തികസ്ഥിതി മെച്ചപ്പെടും. നിക്ഷേപങ്ങളെ കുറിച്ച് ചിന്തിക്കുന്നവര്‍ക്ക് ഈ സമയം അതിന് അനുകൂലമാണ്.
തുലാം
തുലാം രാശിയുടെ അഞ്ചാമത്തെ ഭാവത്തിലാണ് രാഹുവിന്റെ രാശിമാറ്റം നടക്കുന്നത്. ഈ രാശിയില്‍ ജനിച്ചവര്‍ക്ക് വളരെ ശുഭഫലങ്ങള്‍ നല്കുന്ന രാശിമാറ്റം ആണിത്. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ തിളങ്ങാന്‍ സാധിക്കും. ഭാവിയില്‍ ഉപകാരപ്പെടുന്ന രീതിയില്‍ എന്തെങ്കിലും പുതിയ കാര്യങ്ങള്‍ ഈ കാലയളവില്‍ പഠിക്കാന്‍ സാധിക്കും. ഏകാഗ്രത മെച്ചപ്പെടും. പ്രണയജീവിതവും ദാമ്പത്യവും സന്തോഷകരമായി തീരും. ജീവിതപങ്കാളിക്കൊപ്പം യാത്രകള്‍ പോകാനുള്ള അവസരങ്ങള്‍ വന്നുചേരും. ഓഹരി വിപണിയില്‍ പണം നിക്ഷേപിക്കുന്നത് മികച്ച ലാഭം നല്‍കും. ആകസ്മികമായി പണം കൈവരാന്‍ സാധ്യതയുണ്ട്. കരിയറിലും മികച്ച സമയമായിരിക്കും ഇത്.
ധനു
ധനു രാശിയുടെ മൂന്നാമത്തെ ഭാവത്തിലാണ് ഈ രാശിമാറ്റം സംഭവിക്കുന്നത്. രാഹു കുംഭം രാശിയിലേക്ക് എത്തുന്നത് ധനു രാശിക്കാര്‍ക്ക് ഗുണമാകും. കുടുംബത്തിലെ പ്രശ്നങ്ങള്‍ അവസാനിക്കും. വാഹനമോ വീടോ പോലുള്ള സമ്പത്ത് വാങ്ങാന്‍ യോഗമുണ്ടാകും. ജോലിസ്ഥലത്തും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിയും. ഈ സമയത്ത് നിരവധി യാത്രകള്‍ ചെയ്യേണ്ടതായി വന്നേക്കും. പക്ഷേ ഇതെല്ലാം ഏതെങ്കിലും രീതിയില്‍ ഗുണകരമായിത്തീരും. സഹോദരങ്ങളുമായി വളരെ നല്ല ബന്ധം പുലര്‍ത്തും. ബിസിനസ് ചെയ്യുന്നവര്‍ക്ക് ലാഭം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കൂടാതെ അപ്രതീക്ഷിതമായി പണം വന്നുചേരും. അധികാരികളുമായി നല്ല ബന്ധം പുലര്‍ത്താന്‍ സാധിക്കും. സുഹൃത്തുക്കളുമായുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
