Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
രാഹു സംക്രമണം 2025: നിര്‍ണ്ണായകം മായാവി ഗ്രഹത്തിന്റെ രാശിമാറ്റം പുതുവര്‍ഷത്തില്‍ കാത്തിരിക്കുന്ന ഫലങ്ങള്‍
നവഗ്രഹങ്ങളില്‍ എപ്പോഴും വക്രഗതിയില്‍ സഞ്ചരിക്കുന്ന ഒരു ഗ്രഹമാണ് രാഹു. ഇപ്പോള്‍ മീനം രാശിയിലാണ് രാഹുവിന്റെ സ്ഥാനം. ഇനി അടുത്ത വര്‍ഷമാണ് രാഹു രാശിമാറുന്നത്. പിന്നോട്ട് സഞ്ചരിക്കുന്നത് കൊണ്ട് തന്നെ മീനത്തില്‍ നിന്ന് കുംഭത്തിലേക്കാണ് ഇനി രാഹുവിന്റെ പോക്ക്. കുംഭത്തില്‍ ഇപ്പോള്‍ ശനിയുടെ ആധിപത്യമാണ്. ശനിയുടെ മൂലത്രികോണ രാശിയും കുംഭമാണ്. ശനിയും രാഹുവും മിത്രഭാവത്തിലുള്ള ഗ്രഹങ്ങള്‍ ആയതുകൊണ്ട് രാഹുവിന്റെ അടുത്ത രാശിമാറ്റം പൊതുവെ ശുഭഫലദായകമാണെന്നാണ് കരുതപ്പെടുന്നത്. എങ്കിലും ഇതിന്റെ ഗുണം ഏറ്റവുമധികം ലഭിക്കാന്‍ പോകുന്നത് ആര്ക്കെല്ലാമാണെന്ന് അറിയാം.

കുംഭം
കുംഭം രാശിയിലേക്കാണ് രാഹു വന്നെത്തുന്നത്. ഇത് കുംഭം രാശിയില്‍ ജനിച്ചവര്‍ക്ക് തന്നെ നേട്ടമാകും. രാഹു ഇവരുടെ ലഗ്നഭാവത്തിലാണ് സംക്രമണം നടത്താനൊരുങ്ങുന്നത്. ഈ കാലയളവില്‍ കുംഭം രാശിക്കാരുടെ ആത്മവിശ്വാസം പതിന്മടങ്ങാകും. ബിസിനസില്‍ ചില പുതിയ കാര്യങ്ങള്‍ പരീക്ഷിക്കാന്‍ ധൈര്യപ്പെടും. ഇതിലൂടെ സാമ്പത്തികനേട്ടം ഉണ്ടാകും. ഉദ്യോഗസ്ഥരായ ആളുകള്‍ക്കും സാമ്പത്തികനേട്ടം ഉണ്ടാകും. ഇവര്‍ തങ്ങളുടെ ലക്ഷ്യങ്ങള്‍ നേടിയെടുക്കും. വിവാഹിതരായ ആളുകള്‍ക്ക് ദാമ്പത്യത്തില്‍ സന്തോഷവും സമാധാനവും അനുഭവപ്പെടും. ജീവിതപങ്കാളിയുമായുള്ള ബന്ധം ദൃഢമാകും. ഈ കാലയളവില്‍ കുംഭം രാശിക്കാര്‍ക്ക് സമൂഹത്തില്‍ നിലയും വിലയും വര്‍ധിക്കും.
വൃശ്ചികം
രാഹുവിന്റെ രാശിമാറ്റം വൃശ്ചികം രാശിക്കാര്‍ക്കും ഗുണകരമാകും. രാഹു ഈ രാശിയുടെ നാലാമത്തെ ഭാവത്തിലാണ് സംക്രമണം നടത്തുന്നത്. അതുകൊണ്ട് ഈ കാലയളവില്‍ ഇവര്‍ക്ക് ജീവിതത്തില്‍ ഭൗതികസുഖങ്ങള്‍ അനുഭവിക്കാനുള്ള യോഗമുണ്ടാകും. വാഹനമോ പ്രോപ്പര്‍ട്ടിയോ വാങ്ങണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ഈ കാലയളവില്‍ അതിന് കഴിയും. ഏറെക്കാലമായി അലട്ടുന്ന പ്രശ്നങ്ങള്‍ക്ക് രാഹുവിന്റെ രാശിമാറ്റ കാലത്ത് പരിഹാരങ്ങള്‍ ഉണ്ടാകും. ഈ കാലയളവില്‍ ആരോഗ്യം വളരെയധികം മെച്ചപ്പെടുകയും തൃപ്തികരമാകുകയും ചെയ്യും. പഴക്കമുള്ള അസുഖങ്ങള്‍ പോലും സുഖപ്പെട്ടെന്ന് വരും.റിയല്‍ എസ്റ്റേറ്റ്, പ്രോപ്പര്‍ട്ടി ബിസിനസുകളില്‍ ഏര്‍പ്പെട്ടിട്ടുള്ളവര്‍ക്ക് ഈ കാലയളവില്‍ വന്‍ സാമ്പത്തികലാഭം ഉണ്ടാകും.
മിഥുനം
മിഥുനം രാശിയില്‍ ജനിച്ച ആളുകള്‍ക്കും 2025ലെ രാഹുവിന്റെ രാശിമാറ്റം ഗുണകരമാകും. ഈ രാശിയുടെ ഒമ്പതാമത്തെ ഭാവത്തിലാണ് രാഹു രാശിമാറ്റത്തിനൊരുങ്ങുന്നത്. അതുകൊണ്ട് ഈ കാലയളവില്‍ ഭാഗ്യത്തിന്റെ പരിപൂര്‍ണ്ണ പിന്തുണ ഇവര്‍ക്കുണ്ടാകും. മാത്രമല്ല, വിദേശത്തും സ്വദേശത്തും യാത്രകള്‍ പോകാന്‍ ഭാഗ്യമുള്ള സമയം കൂടിയാണിത്. ജോലിയുമായോ ബിസിനസുമായോ ബന്ധപ്പെട്ട് വിദേശത്ത് പോകുന്നവര്‍ക്ക് അവരുടെ ലക്്ഷ്യങ്ങള് നേടാന്‍ കഴിയും. ഈ കാലയളവില്‍ മംഗളകരമായ നിരവധി കാര്യങ്ങളില്‍ പങ്കുകൊണ്ടും. ധാര്‍മ്മിക കാര്യങ്ങളില്‍ താല്‍പ്പര്യം വര്‍ധിക്കും. ഏറെക്കാലമായി ചെയ്തുകൊണ്ടിരിക്കുന്ന ജോലി ഈ സമയത്ത് പൂര്‍ത്തിയാക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.
The image used in the story is AI-generated



Click it and Unblock the Notifications
