Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
2025 വരെ രാഹുവിന്റെ അനുഗ്രഹം ഇവര്‍ക്കൊപ്പം; പ്രശസ്തിയും സമ്പത്തും കരിയര്‍ വളര്‍ച്ചയും ഉറപ്പ്
നിഴല്‍ ഗ്രഹമെന്നും മായാവി ഗ്രഹമെന്നുമെല്ലാമാണ് രാഹു അറിയപ്പെടുന്നത്. 15 മാസമാണ് രാഹു ഒരു രാശിയില്‍ തുടരുക. നിലവില്‍ മീനം രാശിയിലാണ് രാഹു ഉള്ളത്. 2025 പകുതി വരെ രാഹു മീനത്തിലായിരിക്കും. ഭൗതികമായ സുഖ സൗകര്യങ്ങള്‍, ആഗ്രഹങ്ങള്‍, ജീവിത പ്രശ്നങ്ങള്‍ എന്നിവയെ പ്രതിനിധീകരിക്കുന്ന ഗ്രഹമാണ് രാഹു. പക്ഷേ മീനം രാശിയില്‍ ആത്മീയത, വിവേകം, പുതിയ ആശയങ്ങള്‍ എന്നിവയെയാണ് രാഹു സൂചിപ്പിക്കുന്നത്. മീനത്തില്‍ ഭൗതിക മണ്ഡലങ്ങളിലും ആധ്യാത്മിക മണ്ഡലങ്ങളിലും വൈകാരിക മണ്ഡലങ്ങളിലും രാഹുവിന്റെ സ്വാധീനം അനുഭവപ്പെടും.

പന്ത്രണ്ട് രാശികളിലും ഈ കാലയളവില്‍ രാഹുവിന്റെ അനുഗ്രഹം ഉണ്ടാകുമെങ്കിലും ചില രാശികള്‍ക്ക് ഈ രാശിമാറ്റം വളരെയധികം ഗുണകരമായിത്തീരും. ആ രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.
മിഥുനം
രാഹുവിന്റെ രാശിമാറ്റം മിഥുനം രാശിക്കാര്‍ക്ക് ഗുണകരമായിരിക്കും. മിഥുനം രാശിയുടെ കര്‍മ്മ ഭാവത്തിലാണ് രാഹു സംക്രമണം നടക്കുന്നത്. ജോലിയിലും മറ്റ് കര്‍മ്മ മണ്ഡലങ്ങളിലും ഈ കാലയളവില്‍ മിഥുനം രാശിക്കാര്‍ ശോഭിക്കും. ബിസിനസുകാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും അവരുടെ തൊഴിലുകളില്‍ നിന്നും സാമ്പത്തിക നേട്ടം ഉണ്ടാക്കാന്‍ സാധിക്കും. പുതിയ സാമ്പത്തിക സ്രോതസ്സുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. വ്യാപാരികള്‍ക്ക് പ്രത്യേകിച്ചും ലാഭത്തിന്റെ സമയമായിരിക്കും ഇത്. മാത്രമല്ല ബിസിനസില്‍ കൂടുതല്‍ വളര്‍ച്ച നേടാനും ഈ കാലയളവില്‍ ഇവര്‍ക്ക് സാധിക്കും.
കര്‍ക്കിടകം
രാഹുവിന്റെ രാശിമാറ്റം കര്‍ക്കിടകം രാശിക്കാര്‍ക്ക് വളരെയധികം നേട്ടങ്ങള്‍ നല്‍കും. ഈ രാശിയുടെ ഒമ്പതാം ഭാവത്തിലാണ് രാഹുവിന്റെ രാശിമാറ്റം ഉണ്ടാകുന്നത്. പൊതുവേ ഈ കാലയളവില്‍ ഭാഗ്യത്തിന്റെ തുണ ഇവര്‍ക്കൊപ്പമുണ്ടാകും. ഈ സമയത്ത് തുടങ്ങിവെക്കുന്ന കാര്യങ്ങള്‍ ശുഭഫലങ്ങള്‍ നല്‍കും. അതിനാല്‍ ബിസിനസോ പുതിയ ജോലിയോ ഒക്കെ ആരംഭിക്കാന്‍ ഉചിതമായ സമയമാണ് ഇത്. സ്വദേശത്തോ വിദേശത്തോ യാത്രകള്‍ നടത്താനുള്ള ഭാഗ്യം ഈ കാലയളവില്‍ ഉണ്ടാകും. മംഗളകരവും ധാര്‍മ്മികവുമായ കാര്യങ്ങളില്‍ പങ്കുചേരും.
മീനം
മീനം രാശിക്കാര്‍ക്കും രാഹുവിന്റെ രാശിമാറ്റം ശുഭകരമായിരിക്കും. മീനം രാശിയുടെ ലഗ്ന ഭാവത്തിലാണ് ഈ മാറ്റം സംഭവിക്കുന്നത്. ഈ സമയത്ത് ഇവരുടെ വ്യക്തിത്വം കൂടുതല്‍ ആകര്‍ഷകമായിത്തീരും. കുടുംബജീവിതം കൂടുതല്‍ സുഖകരമായി ഭവിക്കും. വീട്ടിലെ എല്ലാ അംഗങ്ങള്‍ക്കും സന്തോഷവും സമാധാനവും ഉണ്ടാകും. വീട്ടുകാരുടെ സന്തോഷം മീനം രാശിക്കാര്‍ക്ക് കൂടുതല്‍ സന്തോഷമേകും. വിചാരിച്ച കാര്യങ്ങളെല്ലാം നടത്തിയെടുക്കാന്‍ സാധിക്കും. സമൂഹത്തില്‍ ഇവര്‍ക്കുള്ള സ്വീകാര്യത വര്‍ധിക്കുകയും പ്രശസ്തി കൈവരുകയും ചെയ്യും. പുതിയ വസ്തുവകകള്‍ വാങ്ങാനുള്ള സാധ്യതയുണ്ട്. ജീവിതത്തില്‍ സുഖസൗകര്യങ്ങള്‍ മെച്ചപ്പെടും. അവിവാഹിതര്‍ക്ക് വിവാഹം ചെയ്യാന്‍ അനുകൂലമായ സമയമാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
