Latest Updates
-
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ് -
ഭൗമ പ്രദോഷം 2026: ഇന്നത്തെ ശുഭമുഹൂർത്തവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം -
സെപ്റ്റംബർ 9-ന് ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്: ഈ 2 ദിവസം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഭാഗ്യം കൂടെയുണ്ടാകുമോ? -
2026 സെപ്റ്റംബർ 8: ഗജകേസരി രാജയോഗം; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
സെപ്റ്റംബർ 9-15 വാരഫലം: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
2026 സെപ്റ്റംബർ 8 ഇന്നത്തെ നക്ഷത്രഫലം: ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ദിവസം മികച്ചതാക്കാം, ഭാഗ്യനിറവും നമ്പറും അറിയാം -
2026 സെപ്റ്റംബർ 7 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ; സാമ്പത്തിക നേട്ടങ്ങൾക്കും അവസരം!
നിഴല്‍ ഗ്രഹം രാഹുവിന്റെ മായാജാലം, ഈ 5 രാശിക്കാരുടെ ജീവിതം ഇനി പിടിച്ചാല്‍ കിട്ടില്ല
ഇംഗ്ലീഷ് കലണ്ടര്‍ പ്രകാരം ജനുവരി ഒന്നിന് പുതുവത്സരം ആരംഭിക്കുന്നുണ്ടെങ്കിലും ഹിന്ദു പുതുവത്സരം അന്നല്ല. വേദ കലണ്ടര്‍ അനുസരിച്ച്, വിക്രം സംവത് 2081 എന്നറിയപ്പെടുന്ന ഹിന്ദു പുതുവര്‍ഷം 2024 ഏപ്രില്‍ 9 മുതല്‍ ആരംഭിച്ചിരിക്കുന്നു. ജ്യോതിഷ പ്രകാരം ഈ പുതുവര്‍ഷം വളരെ പ്രധാനപ്പെട്ടതായിരിക്കും.
രാഹു ഈ സമയം മീനരാശിയിലായിരിക്കും ഉള്ളത്. ഹിന്ദു പുതുവര്‍ഷത്തില്‍ മീനരാശിയില്‍ സഞ്ചരിക്കുന്ന രാഹുവിന്റെ സ്വാധീനം കാരണം ചില രാശിക്കാരുടെ ജീവിതം ശുഭഫലങ്ങളാല് നിറയും. ജീവിതത്തില്‍ പല അപ്രതീക്ഷിത നേട്ടങ്ങളും നിങ്ങള്‍ക്ക് ലഭിക്കും. രാഹുവിന്റെ സ്വാധീനത്താല്‍ സമ്പന്നരാകാന്‍ പോകുന്ന 5 ഭാഗ്യ രാശികള്‍ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.

മേടം
മേടം രാശിയിലെ ആളുകള്‍ക്ക്, ഹിന്ദു പുതുവര്‍ഷത്തില്‍ പണം സമ്പാദിക്കാനുള്ള നിരവധി ശുഭകരമായ അവസരങ്ങള്‍ രാഹു സൃഷ്ടിക്കും. തൊഴിലിലും ബിസിനസ്സിലും രാഹു നിങ്ങള്‍ക്ക് മികച്ച ഫലങ്ങള്‍ നല്‍കും. ബിസിനസ്സിലെ നിങ്ങളുടെ സമ്പാദ്യവും മികച്ചതായിരിക്കും. പെട്ടെന്നുള്ള ധനലാഭത്തിനുള്ള നിരവധി അവസരങ്ങളും നിങ്ങള്‍ക്ക് ലഭിക്കും. നിങ്ങളുടെ മുടങ്ങിക്കിടക്കുന്ന പല പദ്ധതികളും പുനരാരംഭിക്കാനാകും. ഭൗതിക സുഖങ്ങള്‍ ലഭിക്കും.
കന്നി
കന്നിരാശിക്കാര്‍ക്ക് നേട്ടങ്ങളും പുരോഗതിയും കൈവരുന്ന ഒരു വര്‍ഷമായിരിക്കും ഇത്. അതിനായി രാഹുവിന്റെ സംക്രമണം തുടരും. ഈ വര്‍ഷം നിങ്ങള്‍ക്ക് നിരവധി മികച്ച ജോലി ഓഫറുകള്‍ വന്നേക്കാം. നിങ്ങളുടെ വരുമാനവും വര്‍ദ്ധിക്കും, ജോലിയില്‍ നിങ്ങളുടെ ശമ്പളവും വര്‍ദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇതുവരെ തൊഴില്‍ രഹിതരായിരുന്ന ആളുകള്‍ക്ക് ഈ സമയം മികച്ച ജോലി ലഭിക്കും. പുതിയ ബന്ധങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് പ്രയോജനം ലഭിക്കും. വിദേശത്തേക്ക് പോകാനുള്ള നിങ്ങളുടെ ശ്രമങ്ങള്‍ വിജയിച്ചേക്കാം, കൂടാതെ നിങ്ങള്‍ക്ക് ഒരു പുതിയ ബിസിനസ്സ് ആരംഭിക്കാനും കഴിയും.
തുലാം
തുലാം രാശിക്കാര്‍ക്ക്, ഈ വര്‍ഷം പണവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ രാഹു നിങ്ങളെ സഹായിക്കും. പല സ്രോതസ്സുകളിലൂടെ നിങ്ങള്‍ക്ക് പണം സമ്പാദിക്കാനാകും. നിങ്ങളുടെ ആരോഗ്യവും ഈ വര്‍ഷം വളരെ മികച്ചതായിരിക്കും. ഒരു പുതിയ കാറോ വീടോ വാങ്ങുന്നതിനായി ആലോചിക്കുന്നവര്‍ക്ക് ഈ സമയം അവരുടെ ആഗ്രഹം സാധ്യമായേക്കാം. നിങ്ങളുടെ കുടുംബത്തില്‍ പുതിയ സന്തോഷം വരും, ഈ വര്‍ഷം നിങ്ങള്‍ക്ക് എല്ലാവിധ സൗകര്യങ്ങളും ലഭിക്കും. ഈ വര്‍ഷം ബിസിനസ്സില്‍ നിങ്ങള്‍ക്ക് വലിയ ലാഭത്തിന് സാധ്യതയുണ്ട്.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് രാഹുവിന്റെ ഇപ്പോഴത്തെ സ്ഥാനം വളരെ ഭാഗ്യം സമ്മാനിക്കും. പൂര്‍ണ്ണ അര്‍പ്പണബോധത്തോടെ ചെയ്യുന്ന ഏത് ജോലിയിലും നിങ്ങള്‍ക്ക് വിജയിക്കാന്‍ കഴിയും. നിങ്ങളുടെ ആഗ്രഹങ്ങളില്‍ പലതും ഈ സമയം സഫലമാകും. ഈ വര്‍ഷം ജോലി സംബന്ധിച്ച് നിങ്ങള്‍ക്ക് ചില നല്ല വാര്‍ത്തകള്‍ ലഭിച്ചേക്കാം. നിങ്ങളുടെ പ്രണയ ജീവിതവും ഈ വര്‍ഷം വളരെ മികച്ചതായിരിക്കും. നിങ്ങളുടെ ബന്ധം വിവാഹത്തില്‍ വരെ എത്തിയേക്കാം. വീട്ടിലെ അന്തരീക്ഷം നല്ലതായിരിക്കും.
ധനു
രാഹു ഈ വര്‍ഷം ധനു രാശിക്കാരോട് ദയ കാണിക്കും. നിങ്ങളുടെ തീര്‍പ്പാക്കാത്ത എല്ലാ ജോലികളും പൂര്‍ത്തിയാകും. വസ്തു സംബന്ധമായ കാര്യങ്ങളില്‍ വിജയം നേടാനാകും. പഴയ കേസുകളിലും നിങ്ങള്‍ക്ക് വിജയിക്കാനാകും. ഒരു പുതിയ ജോലി അന്വേഷിക്കുന്ന ആളുകള്‍ക്ക് ഈ സമയം നല്ല വാര്‍ത്തകള്‍ ലഭിച്ചേക്കാം. നിങ്ങള്‍ക്ക് ഒരു പുതിയ ബിസിനസ്സ് ആരംഭിക്കാനും കഴിയും. ചിലര്‍ക്ക് വിദേശത്തേക്ക് പോകാനും അവസരം ലഭിക്കും. ഈ വര്‍ഷം അവിവാഹിതര്‍ക്ക് വിവാഹത്തിന് സാധ്യതയുണ്ട്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
