Latest Updates
-
മഴക്കാലത്ത് ഹിമാലയൻ യാത്രയാണോ? അട്ട കടിയും ചർമ്മരോഗങ്ങളും ഒഴിവാക്കാൻ ഈ മുൻകരുതലുകൾ മതി -
2026 ജൂലൈ 14 മുതൽ ഗുരു അസ്തമയം: ജീവിതത്തിൽ വലിയ മാറ്റങ്ങൾ, ഈ രാശിക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സൂര്യ-ബുധ കാസിമി: ആശയക്കുഴപ്പങ്ങൾ നീക്കി ജീവിതത്തിൽ വ്യക്തത കൊണ്ടുവരാൻ ഈ സമയം പ്രയോജനപ്പെടുത്തൂ! -
ഇന്ന് ജൂലൈ 12: വൃദ്ധി യോഗത്തിൽ തൊഴിൽ-സാമ്പത്തിക നേട്ടങ്ങൾ കൊയ്യാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 ജൂലൈ 12: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യകാലം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 12 ഞായറാഴ്ച: 27 നക്ഷത്രക്കാർക്കും സവിശേഷ മാറ്റങ്ങൾ, രാഹുകാലവും ശുഭമുഹൂർത്തവും അറിയാം! -
ജൂലൈ 12 രാശിഫലം: ഇന്ന് ഭാഗ്യം തെളിയുന്ന രാശിക്കാർ ഇവർ; ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിഞ്ഞു തടിക്കുന്നുണ്ടോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി! -
വെളുക്കാൻ തേക്കുന്ന ക്രീമുകൾ അപകടമോ? ഈ മൂന്ന് ബ്രാൻഡുകൾ ഉടൻ ഒഴിവാക്കൂ! -
ചന്ദ്രൻ മിഥുനം രാശിയിൽ: ഈ രാശിക്കാർക്ക് ഭാഗ്യം, ഡിജിറ്റൽ ഇടപാടുകളിൽ ശ്രദ്ധ വേണം!
രാഹുവും ചന്ദ്രനും ചേര്‍ന്ന ഗ്രഹണയോഗം: ഇരുട്ടിലാവും ഈ രാശിക്കാര്‍, നട്ടം തിരിയും, എന്തിലും ഏതിലും തടസ്സം
ജ്യോതിഷ പ്രകാരം പല വിധത്തിലുള്ള മാറ്റങ്ങള്‍ ഓരോ രാശിക്കാര്‍ക്കും സംഭവിക്കുന്നു. പലപ്പോഴും ഓരോ ഗ്രഹങ്ങളും മറ്റ് ഗ്രഹങ്ങളുമായി ചേര്‍ന്ന് ശുഭകരമായതും അശുഭകരമായതുമായ യോഗങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു. ചില ഗ്രഹങ്ങള്‍ ഗുണാനുഭവങ്ങള്‍ നല്കുമ്പോള് ചിലര്‍ അത് ദോഷഫലങ്ങള്‍ നല്കുന്നു. പലപ്പോഴും വ്യക്തിജീവിതത്തിലും തൊഴില്‍ രംഗത്തും എല്ലാം പ്രതിരോധം തീര്‍ക്കുന്ന അവസ്ഥയുണ്ടാവുന്നു. അതിന് കാരണമാകുന്നത് രാഹുവും ചന്ദ്രനും ചേര്‍ന്ന് സൃഷ്ടിക്കുന്ന ഗ്രഹണയോഗമാണ്. ഈ ഗ്രഹണയോഗത്തില്‍ നിങ്ങളുടെ ജീവിതം മാറ്റി മറിയ്ക്കും.
ജ്യോതിഷത്തില്‍ ഗ്രഹണ യോഗത്തെ പൊതുവെ അശുഭകരമായാണ് കണക്കാക്കുന്നത്. അത് മാത്രമല്ല ഇത് നിങ്ങളില്‍ ആരോഗ്യ പ്രശ്നങ്ങള്‍, തൊഴില്‍ പ്രതിസന്ധികള്‍, ദാമ്പത്യ ജീവിതത്തില്‍ പ്രശ്നങ്ങള്‍ എന്നിവ ഉണ്ടാക്കുന്നു. അത് മാത്രമല്ല നവംബര്‍ മാസത്തില്‍ നിങ്ങളുടെ ജീവിതത്തില്‍ ജീവിതം മികച്ചതാവുമെങ്കിലും നവംബര്‍ 28-ന് ഗ്രഹണയോഗം സൃഷ്ടിക്കപ്പെടുന്നത് വഴി അത് നിങ്ങളില്‍ പല വിധത്തിലുള്ള തടസ്സങ്ങളുണ്ടാക്കുന്നു. ഏതൊക്കെ രാശിക്കാര്‍ക്കാണ് പ്രതിസന്ധികള്‍ സൃഷ്ടിക്കപ്പെടുന്നത് എന്ന് നമുക്ക് നോക്കാം.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഗ്രഹണയോഗം കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. അത് മാത്രമല്ല നിങ്ങളുടെ ജോലിയില്‍ ഒന്നൊഴിയാതെ പ്രശ്നങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു. നിങ്ങളുടെ ജോലിയില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. യാത്ര ചെയ്യുന്നതിന്റെ ഫലമായി പലപ്പോഴും പ്രതിസന്ധികള്‍ വര്‍ദ്ധിക്കും. ശത്രുക്കള്‍ കൂടുതല്‍ വര്‍ദ്ധിക്കുന്നു. അത് മാത്രമല്ല ഇവര്‍ ശക്തരായി മാറുന്നത് നിങ്ങളെ തകര്‍ച്ചയിലേക്ക് നടത്തുന്നു. ബിസിനസ് സംബന്ധമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തും. പണം നിക്ഷേപിക്കുമ്പോള്‍ അത് വളരെ ശ്രദ്ധയോടെ വേണം ചെയ്യുന്നതിന്. അതീവ ശ്രദ്ധയും പ്രശ്നങ്ങളും നിങ്ങള്‍ക്ക് മുന്നോട്ടുള്ള ഓരോ ചുവടിലും വേണം. അല്ലാത്ത പക്ഷം അത് പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കും ദാമ്പത്യ ജീവിതത്തില്‍ പ്രശ്നങ്ങളും പ്രതിസന്ധികളും ഉണ്ടാവും. പലപ്പോഴും സംഘര്‍ഷങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഒന്നൊഴിയാതെ ബാധിക്കുന്നു. പഠന കാര്യങ്ങളില്‍ എല്ലാ വിധത്തിലുള്ള പരാജയവും ഒന്നിച്ച് സംഭവിക്കുന്ന സമയമാണ്.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ഗ്രഹണയോഗം മോശം ഫലങ്ങള്‍ കൊണ്ട് വരുന്നു. അത് നിങ്ങളുടെ ജീവിതത്തില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. പലപ്പോഴും മറ്റുള്ളവരുടെ സ്വാധീനം നിങ്ങളുടെ ജീവിതം പ്രശ്നത്തിലേക്ക് എത്തിക്കും. കൂടാതെ പെട്ടെന്ന് ലാഭം ലഭിക്കുന്നതിന് വേണ്ടി ചെയ്യുന്ന കാര്യങ്ങള്‍ പലപ്പോഴും വലിയ സാമ്പത്തിക നഷ്ടത്തിലേക്ക് എത്തിക്കും. ആരോഗ്യ പ്രശ്നങ്ങള്‍ വഷളാവുന്നു. അത് കൂടാതെ പരീക്ഷകളില്‍ പരാജയം സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഈ സമയം ചെയ്യുന്ന ഓരോ കാര്യത്തിലും കൂടുതല്‍ കഠിനാധ്വാനം നടത്തേണ്ടതായി വരും. ബിസിനസ് രംഗത്ത് പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നു. എന്നാല്‍ അതെല്ലാം തന്നെ മോശം ഫലങ്ങളെയാണ് സൂചിപ്പിക്കുന്നത്. ക്ഷമയോടെ വേണം എല്ലാ കാര്യത്തേയും കൈകാര്യം ചെയ്യുന്നതിന്. സാമ്പത്തിക സ്ഥിതി നിസ്സാരമാക്കരുത്. അത് നിങ്ങളെ പ്രശ്നത്തിലേക്ക് എത്തിക്കും.

മീനം രാശി
മീനം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്നു. പലപ്പോഴും ദാമ്പത്യ ജീവിതത്തില്‍ ഒന്നൊഴിയാതെ പ്രശ്നങ്ങള്‍ നേരിടേണ്ടി വരുന്നു. സാമ്പത്തിക സ്ഥിതി ഒട്ടും മികച്ചതായിരിക്കുകയില്ല. ജോലിയില്‍ പല വിധത്തിലുള്ള ഉത്കണ്ഠകള്‍ വര്‍ദ്ധിക്കും. തെറ്റിദ്ധാരണകള്‍ മറ്റുള്ളവരുമായി പ്രശ്നങ്ങളുണ്ടാക്കുന്നു. പലപ്പോഴും എതിരാളികള്‍ നിങ്ങളുടെ ജീവിതത്തില്‍ പ്രശ്നങ്ങളുണ്ടാക്കും. സാമ്പത്തിക സ്ഥിതി അനുസരിച്ച് മാത്രമേ ഒരു വ്യക്തിയെ സഹായിക്കാന്‍ പാടുകയുള്ളൂ. ജോലിയില്‍ വലിയ നഷ്ടം സംഭവിക്കുന്നതിന് യോഗം കാണുന്നു. ആത്മവിശ്വാസക്കുറവ് നിങ്ങളുടെ മുന്നോട്ടുള്ള ജീവിതത്തില്‍ പ്രതിഫലിക്കുന്നു. തെറ്റിദ്ധാരണകള്‍ എല്ലാം മാറുന്നതിന് സമയമെടുക്കുന്നു. ആശയവിനിമയത്തിന് ഏറ്റവും പ്രതിസന്ധികല്‍ നിഴലിക്കുന്ന സമയമാണ്. ജോലിയില്‍ കൂടുതല്‍ പ്രയത്നിക്കേണ്ടി വരുന്നു. നിയമപരമായ കാര്യങ്ങളില്‍ തിടുക്കം കാണിക്കരുത്. അത് പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്.



Click it and Unblock the Notifications