Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
50 വര്‍ഷത്തിന് ശേഷം ശനി-രാഹു അപൂര്‍വ്വ സംഗമം: ഇന്ന് ഇരുട്ടി വെളുക്കുമ്പോള്‍ രാജാധിരാജയോഗം
വേദജ്യോതിഷ പ്രകാരം ചില രാശിക്കാര്‍ക്ക് അവര്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ നേട്ടങ്ങള്‍ ജീവിതത്തിലുണ്ടാവുന്നു. പലപ്പോഴും ഗ്രഹങ്ങള്‍ ഒരു നിശ്ചിത ഇടവേളയില്‍ അതിന്റെ സ്ഥാനം മാറ്റുന്നു. രാശിയും നക്ഷത്രങ്ങളും എല്ലാം ഇതിന്റെ ഫലമായി മാറി വരുന്നു. എന്നാല്‍ എപ്രകാരം ഇത് നമ്മുടെ ജീവിതത്തെ സ്വാധീനിക്കുന്നു എന്നത് ചോദ്യമാണ്. മനുഷ്യ ജീവിതത്തെ മാത്രമല്ല നമ്മുടെ ലോകത്തെയാകെ സ്വാധീനിക്കുന്ന മാറ്റങ്ങള്‍ ഗ്രഹങ്ങളുടെ സംക്രമണവും വക്രഗതിയും മൂലം സംഭവിക്കുന്നു.
ഇന്ന് അതായത് ഒക്ടോബര്‍ 3-ന് 12.30ന് ശനി ചതയം നക്ഷത്രത്തില്‍ പ്രവേശിച്ചു. എന്നാല്‍ ശനിയുടെ അതേ നക്ഷത്രത്തില്‍ തന്നെ രാഹുവും സ്ഥിതി ചെയ്യുന്നുണ്ട്. 50 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ശനിയും രാഹുവും ഒരേ നക്ഷത്രത്തില്‍ സംയോജിക്കുന്നത്. ഇത്തരം അവസ്ഥയില്‍ അത് പല മാറ്റങ്ങളും നമ്മളില്‍ ഓരോ രാശിക്കാര്‍ക്കും ഉണ്ടാക്കുന്നു. ചിലരില്‍ ധനലാഭവും ചിലരില്‍ കരിയര്‍ മാറ്റങ്ങളും മറ്റ് ചിലരില്‍ അതിഗംഭീര ഭാഗ്യയോഗങ്ങള്ക്കും ഫലം നല്കുന്നു. ഏതൊക്കെ രാശിക്കാരാണ് ഇതില്‍ നേട്ടങ്ങള്‍ കരസ്ഥമാക്കുന്നവര്‍ എന്ന് നോക്കാം.

മകരം രാശി
മകരം രാശിക്കാരെ സംബന്ധിച്ചിടത്തോളം ചതയം നക്ഷത്രത്തിലൂള്ള ശനിയുടേയുംു രാഹുവിന്റേയും സ്ഥാനം പലപ്പോഴും ഗുണഫലങ്ങള്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ കൂടുതല്‍ നല്കുന്നു. രാഹു മൂന്നാം ഭാവത്തിലാണ് നില്‍ക്കുന്നത്. അതുകൊണ്ട് തന്നെ ഇത് സമ്പത്തിന്റെ ക്ഷേത്രമായാണ് കണക്കാക്കുന്നത്. കാലാകാലങ്ങളില്‍ പെട്ടെന്നുള്ള ധനലാഭം ഈ സമയം നിങ്ങളെ തേടി എത്തുന്നു. പലപ്പോഴും നഷ്ടപ്പെട്ട പണം തിരികെ ലഭിക്കുന്നതിനും ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനിര്‍ത്തുന്നതിനും സാധിക്കുന്നു എന്നതാണ് സത്യം. എല്ലാ കടങ്ങളും വീട്ടി സമാധാനത്തോടെയും സന്തോഷത്തോടെയും ഇവര്‍ക്ക് മുന്നോട്ട് പോവാന്‍ സാധിക്കുന്നു. ബിസിനസ് ചെയ്യുന്നവര്‍ക്ക് അതില്‍ നിന്ന് അപ്രതീക്ഷിതമായ നേട്ടങ്ങളും ലാഭവും ഉണ്ടാവും. കൂടാതെ കൂടപ്പിറപ്പുകളും നിങ്ങള്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും നല്കുന്നു.
തുലാം രാശി
ചതയം നക്ഷത്രത്തില്‍ ശനിയും രാഹുവും ചേരുന്നതിന്റെ ഫലമായി അനുകൂല ഫലങ്ങള്‍ മാത്രം വരുന്ന ഒരു രാശിയാണ് തുലാം രാശി. ഇത് നിങ്ങളില്‍ അപ്രതീക്ഷിതമായ പല സൗഭാഗ്യങ്ങളും നല്കുന്നു. ശനി അഞ്ചാം ബാവത്തിലാണ് ഈ രാശിയില്‍ സഞ്ചരിക്കുന്നത്. രാഹുവാകട്ടെ ആറാം ഭാവത്തിലേക്ക് പ്രവേശിക്കുകയും ചെയ്യുന്നു. ഈ സമയം സന്താനസൗഭാഗ്യത്തിനുള്ള സാധ്യതയുണ്ട്. ജോലിയില്‍ നിങ്ങള്‍ പ്രതീക്ഷിക്കാത്ത മാറ്റങ്ങളുണ്ടാവുന്നു. പലപ്പോഴും പ്രമോഷന് ശമ്പള വര്‍ദ്ധനവ് എന്നിവ നിങ്ങളെ തേടി എത്തുന്നു. സമാധാനത്തോടേയും സന്തോഷത്തോടേയും നിങ്ങള്‍ക്ക് മുന്നോട്ട് പോവാന്‍ സാധിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ദാമ്പത്യ ജീവിതത്തില്‍ നിങ്ങള്‍ അങ്ങേയറ്റം സന്തോഷവാന്മാരായിരിക്കും.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ശനി ഭാഗ്യഗൃഹത്തിലാണ് നിലനില്‍ക്കുന്നത്. രാഹുവാകട്ടെ കര്‍മ്മമേഖലയിലും നേട്ടങ്ങള്‍ കൊണ്ട് വരുന്നു. ജോലിയില്‍ പ്രതീക്ഷിക്കാത്ത മാറ്റങ്ങള്‍ തേടി എത്തുന്നു. പലപ്പോഴും കാലങ്ങളായി ജോലി അന്വേഷിച്ചിട്ട് ലഭിക്കാത്തവര്‍ക്ക് അത് ലഭിക്കുന്നു. ബിസിനസ് യാത്രകള്‍ ധാരാളം നടത്തേണ്ടതായി വരും. അതെല്ലാം തന്നെ ഒരിക്കലും പ്രതീക്ഷിക്കാത്ത നേട്ടങ്ങള്‍ നിങ്ങള്‍ക്ക് നല്കുന്നു. വിദേശത്ത് നിന്ന് പണത്തിന്റെ ഒഴുക്ക് വരുന്നു. അപൂര്‍ണമായ പല പ്രോജക്റ്റുകളും ഈ സമയം പൂര്‍ത്തിയാക്കാന്‍ സാധിക്കും. ജീവിതത്തില്‍ ഒരു തരത്തിലും ഒന്നിനെക്കുറിച്ചാലോചിച്ചും സങ്കടപ്പെടേണ്ടി വരില്ല. കുടുംബത്തില്‍ നിന്ന് എല്ലാ വിധ പിന്തുണയും നിങ്ങള്‍ക്കുണ്ടാവും. ആഗ്രഹിക്കുന്നതിനേക്കാല് നേട്ടങ്ങള്‍ നിങ്ങളെ തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
