Latest Updates
-
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം -
20 കിലോ കുറഞ്ഞു! ഖുശ്ബു സുന്ദറിന്റെ 'ജാപ്പനീസ് പ്ലേറ്റ്' ഡയറ്റ്; ഇത് ശരിക്കും ഫലപ്രദമാണോ? -
കേരളത്തിൽ മഴ കനക്കുന്നു: ഇടുക്കിയിൽ യെല്ലോ അലർട്ട്, ഒക്ടോബർ 7 വരെ അതീവ ജാഗ്രത! -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ! -
ചന്ദ്രൻ മിഥുനം രാശിയിലേക്ക്: ഈ 36 മണിക്കൂർ സാമ്പത്തിക കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം, അറിയേണ്ടതെല്ലാം -
അപൂർവ്വ രവി പുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം, കേരളത്തിലെ കൃത്യമായ സമയം അറിയാം -
വീക്കെൻഡ് വൈബ്സ്: പങ്കാളിക്കൊപ്പം കാണാൻ പറ്റിയ മികച്ച ഒടിടി റിലീസുകൾ ഇതാ -
ഗാന്ധി ജയന്തി ലോങ് വീക്കെൻഡ്: ഭാഗ്യം തേടിയെത്തുന്ന ആ 5 രാശിക്കാർ ഇവർ; ഈ ദിവസങ്ങളിൽ നേട്ടങ്ങൾ ഉറപ്പ്! -
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ!
ഛായാഗ്രഹങ്ങള്‍ രണ്ടും നക്ഷത്രം മാറുന്നു; രാശിചക്രത്തിലെ മൂന്ന് രാശികള്‍ സമ്പന്നതയിലേക്ക്
Rahu and Ketu Transit 2025: നിഴല്ഗ്രഹങ്ങളെന്നും പാപഗ്രഹങ്ങളെന്നും ഛായാഗ്രഹങ്ങളെന്നും വിളിക്കുന്ന രാഹുകേതുക്കള്‍ യഥാര്‍ത്ഥ ഗ്രഹങ്ങള്‍ അല്ലെങ്കില്‍ കൂടിയും വേദ ജ്യോതിഷത്തില്‍ വളരെ പ്രധാന്യം അര്‍ഹിക്കുന്ന, ഗ്രഹത്തിന് സമാനമായ പദവി നല്കിയിരിക്കുന്നവയാണ്. ആഗ്രഹം, വിജയം, ഭൗതികസുഖങ്ങള്‍ എന്നിവയുടെ പ്രതീകമാണ് രാഹു. അതേസമയം കേതു ആത്മീയമായ കാര്യങ്ങളെയും വിരക്തിയെയും സൂചിപ്പിക്കുന്നു. രാഹുവിന്റെ സ്വാധീനത്താല്‍ ജീവിതത്തില്‍ മായികമായ തോന്നലുകളും ഭ്രമാത്മക ചിന്തകളും ഉണ്ടാകും. അതേസമയം കേതുവിന്റെ സ്വാധീനത്താല്‍ ജീവിതത്തോട് താല്‍പ്പര്യക്കുറവും വിരക്തിയും തോന്നും. ഈ രണ്ട് ശക്തികളും സന്തുലിതമായി വന്നെങ്കിലേ ജീവിതവിജയവും ഐക്യവും ഉണ്ടാകുകയുള്ളു.

രാഹുകേതുക്കളുടെ മാറ്റം
മാര്‍ച്ച് 16ന് രാഹുവും കേതുവും നക്ഷത്രം മാറുകയാണ്. രാഹു പൂരൂരുട്ടാതി നക്ഷത്രത്തിലേക്കും കേതു ഉത്രം നക്ഷത്രത്തിലേക്കുമാണ് പ്രവേശിക്കുന്നത്. രാഹുകേതുക്കളുടെ ഈ മാറ്റം സര്വ്വരാശികളിലും വ്യത്യസ്തഫലങ്ങള്‍ ഉണ്ടാക്കും. പക്ഷേ മൂന്ന് രാശികള്‍ക്ക് നിഴല്‍ഗ്രഹങ്ങളുടെ ഈ മാറ്റം വളരെ ശുഭകരമായിരിക്കും. ഇവര്‍ക്ക് ജീവിതത്തില്‍ നല്ലകാലത്തിന് തുടക്കമാകും. രണ്ട് പാപഗ്രഹങ്ങളുടെയും അനുഗ്രഹം ഇവര്‍ക്ക് ലഭിക്കും. ആകസ്മിക ധനലാഭം, ഭാഗ്യം അടക്കം പല നേട്ടങ്ങളും ജീവിതത്തില്‍ കൈവരും. ഈ രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.
തുലാം
ചിത്ര 1/2 ചോതി, വിശാഖം 3/4
തുലാം രാശിയില്‍ ജനിച്ചവര്‍ക്ക് രാഹുവിന്റെയും കേതുവിന്റെയും മാറ്റം ലാഭകരമായിരിക്കും. ഇക്കാലയളവില്‍ വരുമാനത്തില്‍ വലിയ വര്‍ധന പ്രകടമാകും. ജോലിയില്‍ ഉന്നതപദവികള്‍ നേടാന്‍ കഴിയും. ശമ്പളവര്‍ധനയ്ക്കും സാധ്യതയുണ്ട്. ബിസിനസ് ചെയ്യുന്ന ആളുകള്‍ക്ക് ലാഭം മെച്ചപ്പെടുത്താന്‍ അനുയോജ്യമായ കാലമാണ്. പുതിയ വരുമാന സ്രോതസ്സുകള്‍ മുമ്പില്‍ തെളിയും. ജീവിതത്തില്‍ സുഖസൗകര്യങ്ങള്‍ വര്‍ധിക്കും. വീട്ടില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കാനിടയുണ്ട്. ആഗ്രഹിച്ച പല കാര്യങ്ങളും ഇക്കാലയളവില്‍ പൂര്‍ത്തീകരിക്കും. അപ്രതീക്ഷിത ധനനേട്ടത്തിന് സാധ്യതയുണ്ട്.
മേടം
അശ്വതി, ഭരണി, കാര്‍ത്തിക 1/4
കേതുവിന്റെയും രാഹുവിന്റെയും നക്ഷത്രമാറ്റം മേടം രാശിയില്‍ ജനിച്ചവര്‍ക്ക് അനുകൂലമായിരിക്കും. ഇക്കാലയളവില്‍ വിദേശത്തും സ്വദേശത്തുമായി യാത്രകള്‍ ചെയ്യാനുള്ള അവസരങ്ങള്‍ കൈവരും. ബിസിനസില്‍ നിന്നുള്ള ലാഭം കൊണ്ട് സാമ്പത്തികസ്ഥിതി വളരെയധികം മെച്ചപ്പെടും. ഇത് ജീവിതനിലവാരത്തില്‍ പ്രതിഫലിക്കും. ഉദ്യോഗസ്ഥര്‍ കൃത്യസമയത്ത് ജോലികള്‍ പൂര്‍ത്തിയാക്കി മേലുദ്യോഗസ്ഥരുടെ പ്രശംസ നേടും. വരുമാനസ്രോതസ്സുകള്‍ വിപുലപ്പെടും. പല വഴികളില്‍ നിന്നായി പണം കയ്യില്‍ വരും. സമൂഹത്തില്‍ നിലയും വിലയും മെച്ചപ്പെടും. മറ്റുള്ളവരുടെ ആദരവ് പിടിച്ചുപറ്റുന്ന കാര്യങ്ങള്‍ ചെയ്യും.
കര്‍ക്കിടകം
പുണര്‍തം 1/4, പൂയ്യം, ആയില്യം
കര്‍ക്കിടകം രാശിയില്‍ ജനിച്ച ആളുകള്‍ക്ക് രാഹുവിന്റെയും കേതുവിന്റെയും മാറ്റത്തിലൂടെ ജീവിതത്തില്‍ നല്ലകാലം വന്നണയും. ഈ സമയത്ത് ആത്മവിശ്വാസവും ധൈര്യവും തന്റേടവും വര്‍ധിക്കും. ഉദ്യോഗസ്ഥര്‍ക്ക് ജോലിയില്‍ സ്ഥാനക്കയറ്റവും ശമ്പളവര്‍ധനയും ലഭിക്കും. വലിയ ദൗത്യങ്ങള്‍ പോലും വിജയകരമായി പൂര്‍ത്തിയാക്കും. ഇക്കാലയളവില്‍ ഭാഗ്യത്തിന്റെ പരിപൂര്‍ണ്ണ പിന്തുണ ഇവര്‍ക്കൊപ്പമുണ്ടാകും. ആഗ്രഹിച്ച കാര്യങ്ങള്‍ പലതും പൂര്‍ത്തീകരിക്കും. ആരോഗ്യം പൊതുവെ തൃപ്തികരമായിരിക്കും.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications
