Latest Updates
-
ഒക്ടോബർ 5-ന് അപൂർവ്വ 'സർവ്വാർത്ഥ സിദ്ധി യോഗം'; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം! -
രവിപുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുമോ? തിളക്കം നിലനിർത്താൻ ഈ മുൻകരുതലുകൾ പരീക്ഷിക്കൂ -
സൂര്യ-ശനി നേർക്കുനേർ: ഇന്ന് വൈകുന്നേരം 5:56-ന് ഈ രാശിക്കാർ അതീവ ശ്രദ്ധ പുലർത്തുക -
ശുക്രന്റെ വക്രഗതി 2026: ഈ രാശിക്കാർക്ക് കഷ്ടകാലം, വലിയ തീരുമാനങ്ങൾ എടുക്കും മുൻപ് ശ്രദ്ധിക്കുക! -
ഗജകേസരി രാജയോഗം: ഇന്ന് രാത്രി മുതൽ ഈ രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും ധനനേട്ടത്തിലും വൻ മാറ്റം -
ഗുജറാത്തിലും അസമിലും യുസിസി: ലിവ്-ഇൻ, വിവാഹ രജിസ്ട്രേഷനിൽ മാറ്റം വരുന്നുണ്ടോ? -
ഒക്ടോബർ 4-10: ഈ ആഴ്ച ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ; നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 4 നക്ഷത്രഫലം: പുണർതം നാളിലെ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 ഒക്ടോബർ 3 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ, നേട്ടങ്ങൾ നിങ്ങളെ തേടിയെത്തും!
2025-ല്‍ രാഹുകേതുക്കള്‍ ഇവരെ കൈവിടില്ല, നിഴല്‍ഗ്രഹങ്ങളുടെ മായയില്‍ ജീവിതത്തില്‍ ഉയര്‍ച്ച നേടുന്നവര്‍
ജ്യോതിഷത്തില്‍ നവഗ്രഹങ്ങളുടെ കൂട്ടത്തില്‍ തന്നെയാണ് രാഹുകേതുക്കളെയും കാണുന്നത്. ഇവര്‍ക്ക് വലിയ പ്രാധാന്യവും ജ്യോതിഷത്തിലുണ്ട്. മായാവിഗ്രഹങ്ങളെന്നും നിഴല്ഗ്രഹങ്ങളെന്നും ഇവയെ വിളിക്കാറുണ്ട്. 2025 വന്നെത്തുമ്പോള്‍ രാഹുകേതുക്കളും രാശിമാറ്റത്തിനൊരുങ്ങുകയാണ്. 2025 മെയ് 18ന് രാഹു മീനം രാശിയില്‍ നിന്നും കുംഭത്തിലേക്കും കേതു കന്നി രാശിയില്‍ നിന്ന് ചിങ്ങം രാശിയിലേക്കും കടക്കും. ഈ രണ്ട് ഗ്രഹങ്ങളും സദാ വക്രഗതിയില്‍ സഞ്ചരിക്കുന്നതിനാലാണ് തൊട്ടുപിന്നിലേക്ക് രാശിയിലേക്ക് വന്നെത്തുന്നത്.

രാഹുകേതുക്കള്‍ ഒന്നിച്ച് രാശി മാറുന്നതിലൂടെ ചിലയാളുകള്‍ക്ക് ജീവിതത്തില്‍ നല്ലകാലവും ചിലര്‍ക്ക് മോശം കാലവും വന്നെത്തും. 2025ല്‍ രാഹുവിന്റെയും കേതുവിന്റെയും അനുഗ്രഹം നേടാന്‍ പോകുന്നത് അഞ്ച് രാശികള്‍ ആണ്. ആ രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.
മേടം
മേടം രാശിക്കാര്‍ക്ക് രാഹുകേതുക്കളുടെ രാശിമാറ്റം ഗുണകരമാകും. ഈ രാശിമാറ്റത്തിലൂടെ ഇവര്‍ക്ക് ജീവിതത്തില്‍ അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാകും .കരിയറില്‍ വളര്‍ച്ചയും നേട്ടങ്ങളും ഉണ്ടാകും. കുടുംബത്തിന്റെ സമ്പൂര്‍ണ്ണ സഹകരണം ഇക്കാലയളവില്‍ ഉണ്ടാകും. ദൈവികകാര്യങ്ങളിലും ആത്മീയകാര്യങ്ങളിലും ഭക്തി വര്‍ധിക്കും. മുമ്പ് ചെയ്ത് പകുതിയാക്കിയ ജോലികള്‍ പൂര്‍ത്തിയാക്കും. ജീവിതത്തില്‍ സന്തോഷം വന്നെത്തും.
മിഥുനം
മിഥുനം രാശിയില്‍ ജനിച്ചവര്‍ക്ക് അടുത്ത വര്‍ഷം ചില നല്ല വാര്‍ത്തകള്‍ കേള്‍ക്കാന്‍ യോഗമുണ്ടാകും. ധനസ്ഥിതി മെച്ചപ്പെടും. ജീവിത ഉയര്‍ച്ചയിലേക്കുള്ള പാത മുന്നില്‍ തുറക്കപ്പെടും. ജീവിതത്തില്‍ സംഘര്‍ഷ സാഹചര്യങ്ങള്‍ കുറയും. വിദേശയാത്ര പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള അവസരങ്ങള്‍ വന്നുചേരും. വാഹനം വാങ്ങാനുള്ള യോഗം ഇക്കാലയളവില്‍ ഉണ്ടാകും. കുടുംബത്തില്‍ ഒത്തുചേരലുകളും സന്തോഷനിമിഷങ്ങളും ഉണ്ടാകും.
വൃശ്ചികം
വൃശ്ചികം രാശിയില്‍ ജനിച്ചവര്‍ക്ക് രാഹുകേതുക്കളുടെ രാശിമാറ്റം ഗുണകരമാകും. ഈ സമയം ചില മംഗളകാര്യങ്ങള്‍ ജീവിതത്തില്‍ നടക്കും. അവിവാഹിതര്‍ക്ക് വിവാഹത്തിനുള്ള യോഗം ഉണ്ട്. കുറച്ച് അധ്വാനം വേണ്ടിവരുമെങ്കിലും ചെയ്യുന്നതെല്ലാം വിജയത്തില്‍ കലാശിക്കും. സമ്പത്തോ വാഹനമോ വാങ്ങാനുള്ള യോഗമുണ്ട്. വരുമാന വര്‍ധനയിലൂടെ സാമ്പത്തികസ്ഥിതി അഭിവൃദ്ധിപ്പെടും. ജോലിക്കാര്‍ക്ക് പ്രമോഷന് ലഭിച്ചേക്കും.
മകരം
മകരം രാശിയില്‍ ജനിച്ച ആളുകള്‍ക്ക് അവരുടെ അധ്വാനത്തിനും പ്രയത്നത്തിനും പരിപൂര്ണഫലം ലഭിക്കുന്ന സമയമാണ് മുന്നിലുള്ളത്. രാഹുവിന്റെയും കേതുവിന്റെയും കൃപ കൊണ്ട് ഇവര്‍ ജീവിതത്തില്‍ സാമ്പത്തികനേട്ടങ്ങളും മറ്റ് വിജയങ്ങളും നേടും. നിരവധി യാത്രകള്‍ ചെയ്യാനുള്ള യോഗമുണ്ടാകും. കുടുംബത്തോടൊപ്പം സന്തോഷനിമിഷങ്ങള്‍ പങ്കിടും.ജീവിതത്തില്‍ സ്ഥിരത കൈവരും. ഈ കാലയളവില്‍ പലവിധ നേട്ടങ്ങള്‍ ജീവിതത്തില്‍ അനുഭവവേദ്യമാകും.
മീനം
മീനം രാശിയില്‍ ജനിച്ചവര്‍ക്കും 2025-ല്‍ രാഹുകേതുക്കള്‍ അവര്‍ക്ക് അനുകൂലമാണ്. ചില പുതിയ ഉത്തരവാദിത്തങ്ങള്‍ ഇവരിലേക്ക് വന്നുചേരും. മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കാനുള്ള അവസരങ്ങള്‍ വര്‍ധിക്കും. ഉദ്യോഗസ്ഥരായ ആളുകള്‍ക്ക് ജോലിയില്‍ ഉയര്‍ച്ച കൈവരിക്കാന്‍ കഴിയും. നിര്‍ത്തിവെച്ച ജോലികള്‍ പുനരാരംഭിക്കാന്‍ സാധിക്കും. വിദേശയാത്ര പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആഗ്രഹം സഫലമാകും. ജീവിതത്തില്‍ നിരവധി സന്തോഷകാര്യങ്ങള് സംഭവിക്കും.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications
