Latest Updates
-
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ജൂൺ 23: ബുധന്റെ രാശിമാറ്റം; ഈ 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്! -
ജൂൺ 23 നക്ഷത്രഫലം: ചിത്തിര, ചോതിക്കാർക്ക് കരിയറിൽ വൻ മാറ്റം; ഇന്നത്തെ ഭാഗ്യനിറങ്ങളും ശുഭസമയവും അറിയാം -
ഇന്നത്തെ രാശിഫലം: കരിയറിലും പ്രണയത്തിലും നേട്ടങ്ങൾ കൊയ്യാൻ ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം, അറിയാം വിശദാംശങ്ങൾ -
2026 ജൂൺ 22: ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ ഭാഗ്യം! -
മുംബൈ മഴക്കാലം: കുടിവെള്ളം സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
അക്ഷയ് കുമാറിന്റെ 12 മിനിറ്റ് യോഗാ റുട്ടീൻ: തിരക്കുള്ള പുരുഷന്മാർക്ക് ഫിറ്റ്നസ് നിലനിർത്താൻ ഇനി എളുപ്പവഴികൾ -
മുംബൈ മഴക്കാലം: ഗർഭിണികൾ യാത്ര ചെയ്യുമ്പോൾ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്! -
മഴയത്ത് ജിമ്മിൽ പോകാൻ പറ്റുന്നില്ലേ? വീട്ടിലിരുന്ന് 12 മിനിറ്റിൽ ഫിറ്റാകാം, ഒപ്പം ഭക്ഷണശീലങ്ങളും! -
മൺസൂൺ മഴയും ഈർപ്പവും ചർമ്മത്തെ തളർത്തുന്നുണ്ടോ? ഫ്രഷ് ആയിരിക്കാൻ ഈ 'സ്വെറ്റ്-പ്രൂഫ്' കിറ്റ് നിർബന്ധം
പൂര്‍ണ്ണ സംയോഗത്തില്‍ ശനിയും ബുധനും; 30 വര്‍ഷങ്ങള്‍ക്ക് ശേഷം, എണ്ണിയാല്‍ തീരില്ല നേട്ടങ്ങള്‍
Mercury and Saturn Complete Conjunction: ഗ്രഹങ്ങളുടെ ഭ്രമണപഥങ്ങള്‍ വെവ്വേറെയാണെങ്കിലും വേദ ജ്യോതിഷം അനുസരിച്ച് രാശിമാറ്റത്തിന്റെ ഫലമായി ചില രാശികളില് ഗ്രഹങ്ങള്‍ ഒന്നിച്ചെത്താറുണ്ട്. ഗ്രഹ സംയോഗം എന്നാണ് ഇതറിയപ്പെടുന്നത്. ഗ്രഹങ്ങളുടെ പൂര്‍ണ്ണ സംയോഗങ്ങളും അപൂര്‍ണ്ണ സംയോഗങ്ങളും സംഭവിക്കാം. ഫെബ്രുവരി 25-ന് വൈകുന്നേര 5.30ക്ക് നവഗ്രഹങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് ഗ്രഹങ്ങളായ ബുധനും ശനിയും അന്യോന്യം കൃത്യം പൂജ്യം ഡിഗ്രിയില്‍ എത്തിച്ചേര്‍ന്നു. പൂര്‍ണ്ണ സംയോഗം എന്നാണ ഇതിനെ വിളിക്കുന്നത്. ബുധനും ശനിയും മിത്രഭാവത്തിലുള്ള ഗ്രഹങ്ങളാണ്. അതുകൊണ്ട് ഈ ്ഗ്രഹങ്ങളുടെ പൂര്‍ണ്ണ സംയോഗം വളരെ മഹത്തരമായി കരുതപ്പെടുന്നു. ഇതിലൂടെ ചില രാശികളില് ജനിച്ചവര്‍ക്ക് സമ്പത്തും ലാഭവും ധനനേട്ടങ്ങളും ഉണ്ടാകും. ഈ ഭാഗ്യരാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.

കന്നി
ഉത്രം 3/4, അത്തം, ചിത്ര 1/2
കന്നി രാശിയില്‍ ജനിച്ചവര്‍ക്ക് ശനിയുടെയും ബുധന്റെയും സംയോഗം ലാഭകരമായിരിക്കും. കാരണം ഈ സംയോഗം ഇവരുടെ ആറാം ഭാവത്തിലാണ് സംഭവിക്കുന്നത്. ഈ പൂര്‍ണ്ണ സംയോഗത്തിലൂടെ കോടതി വിഷയങ്ങളില്‍ ഈ രാശിക്കാര്‍ക്ക് അനുകൂലവിധി സമ്പാദിക്കാനാകും. ശത്രുക്കള്‍ക്കെതിരെ വിജയം നേടാന്‍ കഴിയും. ബിസിനസുകാര്‍ക്ക് ചില വലിയ ഓര്‍ഡറുകള്‍ നേടാന്‍ കഴിയും. ഉദ്യോഗസ്ഥര്‍ക്ക് ജോലിയില്‍ സ്ഥാനക്കയറ്റവും ശമ്പളവര്‍ധനയും ഉണ്ടാകും. അപ്രതീക്ഷിതമായ ധനലാഭം ഇവര്‍ക്കുണ്ടാകും. കടം കൊടുത്ത പണം തിരിച്ചുകിട്ടും. പലരീതിയില്‍ പ്രതീക്ഷിക്കാത്തത്ര പണം കയ്യില്‍ വന്നുചേരും. പഴയ നിക്ഷേപങ്ങളിലൂടെ ലാഭം വന്നെത്തും. ആരോഗ്യം തൃപ്തികരമായിരിക്കും. ആഗ്രഹങ്ങളും ചെയ്യാന്‍ വിചാരിച്ച ജോലികളും ഈ കാലയളവില്‍ ചെയ്തുതീര്ക്കാന് സാധിക്കും.
മകരം
ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2
ശനിയുടെയും ബുധന്റെയും പൂര്‍ണ്ണ സംയോഗം മകരം രാശിക്കാര്‍ക്കും നേട്ടമാണ്. കാരണം ഈ സംയോഗം അവരുടെ ധന ഭാവത്തിലാണ് സംഭവിക്കുന്നത്. അതുകൊണ്ട് ഇക്കാലയളവില്‍ ഇവര്‍ക്ക് അപ്രതീക്ഷിതമായ സാമ്പത്തിക നേട്ടമുണ്ടാകും. ബിസിനസില്‍ കൂടുതല്‍ വരുമാനം നേടുന്നതിനുള്ള അവസരങ്ങളും ആശയങ്ങളും മുന്നില്‍ തെളിയും. അതുകൊണ്ട് ഇക്കാലയളവില്‍ സാമ്പത്തികമായി സ്ഥിതി വളരെയധികം മെച്ചപ്പെടും. ദാമ്പത്യത്തില്‍ സുഖവും ശാന്തിയും കളിയാടും. കുടുംബജീവിതത്തിലും സമാധാന അന്തരീക്ഷം വന്നെത്തും. ബുധന്റെ സ്വാധീനം നിമിത്തം ഇക്കാലയളവില്‍ ആശയവിനിമയം കൂടുതല്‍ സ്പഷ്ടമാകും. മറ്റുള്ളവരില്‍ മതിപ്പ് ഉണ്ടാകുന്ന രീതിയില്‍ പെരുമാറും. ജോലിയിലും ബിസിനസിലും ഉന്നതിയും വളര്‍ച്ചയുമുണ്ടാകും. മാര്‍ക്കറ്റിംഗ്, മീഡിയ, ഗണിതം, ബാങ്കിംഗ് എന്നീ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഇത് വളരെ നല്ല സമയമാണ്.
വൃശ്ചികം
വിശാഖം 1/4, അനിഴം, തൃക്കേട്ട
ശനിയുടെയും ബുധന്റെയും പൂര്‍ണ്ണ സംയോഗം വൃശ്ചികം രാശിക്കാര്‍ക്കും ഗുണകരമാകും. കാരണം ഈ സംയോഗം ഇവരുടെ ഗ്രഹനിലയില്‍ നാലാം ഭാവത്തിലാണ് സംഭവിക്കുന്നത്. അതുകൊണ്ട് ഇക്കാലയളവില്‍ ഇവര്‍ക്ക് ഭൗതികസുഖങ്ങള്‍ കൂടുതലായി അനുഭവിക്കാന്‍ കഴിയും. വാഹനങ്ങള്‍ വാങ്ങാനും പ്രോപ്പര്‍ട്ടി വാങ്ങാനും അനുകൂല സമയമാണ്. കര്‍മ്മ രംഗത്ത് കൂടുതല്‍ ശോഭിക്കാനുള്ള അവസരങ്ങള്‍ ലഭിക്കും. പദവിയും അംഗീകാരങ്ങളും തേടിയെത്തും. ധനയോഗവും പൂര്‍വ്വിക സ്വത്ത് അനുഭവിക്കാനുള്ള യോഗവും ഉണ്ടാകും. ചിലവുകള്‍ കുറയും. അനാവശ്യ ചിന്തകളും ആശങ്കകളും കുറയും. സാമ്പത്തികമായി അഭിവൃദ്ധിപ്പെടുന്നതിനാല് പണം കരുതിവെക്കാന്‍ കഴിയും.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications