Latest Updates
-
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓണം ഷോപ്പിംഗ് തിരക്കിൽ ഈ 4 രാശിക്കാർക്ക് വൻ ധനയോഗം; ഇന്ന് ശ്രദ്ധിക്കേണ്ട 'മൈക്രോ വിൻഡോ' സമയം ഇതാണ്
Onam 2024: ലോട്ടറിയടിക്കും ഈ നക്ഷത്രക്കാര്‍ക്ക്, ഓണം പൊന്നോണമാവുന്നവര്: ധനനേട്ടം തേടിയെത്തും
Onam 2024: ഈ വര്‍ഷത്തെ ഓണത്തിന് മുന്നോടിയായി പല വിധത്തിലുള്ള ഭാഗ്യമാറ്റങ്ങളും ജ്യോതിഷപരമായി സംഭവിക്കുന്നു. പലപ്പോഴും ധനനേട്ടങ്ങള്‍ പല വിധത്തില്‍ നിങ്ങളെ തേടി വരുന്നു. ജ്യോതിഷപ്രകാരം നിങ്ങള്‍ക്കുണ്ടാവുന്ന അനുകൂല മാറ്റങ്ങള്‍ നിരവധിയാണ്. ലോട്ടറി ഭാഗ്യം വരെ തേടി എത്തുന്ന ചില നക്ഷത്രക്കാരുണ്ട്. ധനലാഭവും മറ്റ് മഹാഭാഗ്യങ്ങളും ഇവരെ തേടി എത്തുന്നു. ഇത്തരത്തില്‍ അനുകൂലമായ മാറ്റങ്ങള്‍ ഏതൊക്കെ നക്ഷത്രക്കാര്‍ക്കാണ് ഉണ്ടാവുന്നത് എന്ന് ഈ ലേഖനത്തില്‍ വായിക്കാം.
സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നത് ഈ സമയം തന്നെയാണ്. പോസിറ്റീവ് നേട്ടങ്ങള്‍ കൊണ്ട് മുന്നോട്ട് പോവുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. ഏതൊക്കെ നക്ഷത്രക്കാരിലാണ് ആശങ്കകളില്ലാതെ സന്തോഷത്തോടെ ധനനേട്ടങ്ങള്‍ കരസ്ഥമാക്കാന്‍ സാധിക്കുന്നത് എന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയാന്‍ വായിക്കൂ

ഭരണി
ഭരണി നക്ഷത്രക്കാര്‍ക്ക് ഓണത്തിന്റെ ഭാഗ്യം നേരത്തെ തന്നെ ഉദിക്കുന്നു. ഇവരെ തേടി അനുകൂലമായ പല മാറ്റങ്ങളും എത്തുന്നു. ജീവിതത്തില്‍ സന്തോഷകരമായ പല നേട്ടങ്ങളും നിങ്ങള്‍ക്കുണ്ടാവും. ലോട്ടറി എടുത്താല്‍ അത് അടിക്കുന്നതിനും അപ്രതീതീക്ഷിത ധനഭാഗ്യത്തിനും യോഗം കാണുന്നു. പലപ്പോഴും കടം കൊടുത്ത പണം തിരികെ ലഭിക്കുന്നതിനും ചിട്ടി അടിക്കുന്നതിനും ഉള്ള സാധ്യതയുണ്ട.് ധനനേട്ടങ്ങള്‍ നിങ്ങളുടെ ഓണത്തെ നിറമുള്ളതാക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.
പുണര്‍തം
പുണര്‍തം നക്ഷത്രക്കാര്‍ക്ക് അവര്‍ ആഗ്രഹിക്കുന്നത് പോലെ സാമ്പത്തിക നേട്ടങ്ങളുണ്ടാവുന്നു. പലപ്പോഴും ആവശ്യമായ സാമ്പത്തിക മാറ്റങ്ങള്‍ ജീവിതത്തില്‍ വരുത്തുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. ധനം കൈയ്യില്‍ വന്നു ചേരുന്നതിനുള്ള യോഗം കാണുന്നു. ഓണത്തിന് മുന്നോടിയായി ജീവിതത്തില്‍ ധനാഗമയോഗം ഉണ്ടാവും. തൊഴില്‍പരമായ നേട്ടങ്ങളിലൂടെ ജീവിതം മുന്നോട്ട് പോവുന്നു. ലോട്ടറി ഭാഗ്യം ഇവരെ കാത്തിരിക്കുന്നു എന്നതാണ് ഈ ഓണത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയും.
പൂയ്യം
പൂയ്യം നക്ഷത്രക്കാര്‍ക്ക് അപ്രതീക്ഷിതമായുണ്ടാവുന്ന ധനനേട്ടം എപ്പോഴും അത്ഭുതപ്പെടുത്തുന്നു. നമ്മള് ഒട്ടും പ്രതീക്ഷിക്കാത്തിടത്ത് നിന്ന് ധനനേട്ടം ഉണ്ടാവുന്നു. ഓണത്തിന് മു്ന്നോടിയായുള്ള ദിവസങ്ങളില്‍ സാമ്പത്തിക നേട്ടം ഉണ്ടാവാം. മാത്രമല്ല നിങ്ങള്‍ കടം കൊടുത്ത പണം തിരികെ ലഭിക്കുന്നതിനും സാധ്യതയുണ്ട്. പലപ്പോഴും ലോട്ടറി, ചിട്ടി എന്നിവയെല്ലാം നിങ്ങളെ തേടി എത്തുന്നു. പല കാര്യങ്ങളും ജീവിതത്തില്‍ സന്തോഷം നിറക്കുന്നത് ഈ ഓണക്കാലത്ത് തന്നെയാണ്. പൂയ്യം നക്ഷത്രക്കാരില്‍ അവരുടെ ജീവിതം തന്നെ മാറ്റി മറിക്കുന്ന തരത്തിലുള്ള ധനനേട്ടം ഉണ്ടാവും.
ആയില്യം
ആയില്യം നക്ഷത്രക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്ന സമയമാണ്. പലപ്പോഴും ധനപരമായ പല നേട്ടങ്ങളും നിങ്ങളെ തേടി എത്തുന്നു. ആഗ്രഹിക്കുന്നത് പോലെ എല്ലാ മാറ്റവും ഉണ്ടാവുന്ന സമയം തന്നെയാണ്. ഓണത്തിന് മുന്നോടിയായി സാമ്പത്തിക നേട്ടങ്ങള്‍ വളരെ കൂടുതലാവുന്നു. ബിസിനസില്‍ അനുകൂലമായ പല മാറ്റങ്ങളും തേടി വരുന്നു. ധനാഗമം വര്‍ദ്ധിക്കുകയും എല്ലാ കടബാധ്യതകളും തീര്‍ക്കുന്നതിനും യോഗം കാണുന്നു. ഓണം ഇവരെ സംബന്ധിച്ചിടത്തോളം ഐശ്വര്യത്തിന്റെ കൂടിച്ചേരല്‍ കൂടിയാണ്.
ഉത്രം
ഉത്രം നക്ഷത്രക്കാര്‍ക്ക് അവരുടെ എല്ലാ ദുരിതങ്ങള്‍ക്കും അവസാനം കുറിക്കുന്നതാണ് ഈ ഓണക്കാലം. പ്രയാസങ്ങളും ദുരിതങ്ങളും ഇല്ലാതായി നിങ്ങളുടെ ജീവിതത്തില്‍ സമ്പത്തും ഐശ്വര്യവും വര്‍ദ്ധിക്കുന്നു. ഏത് പ്രശ്നത്തേയും പ്രതിരോധിക്കുന്നതിനും അതില്‍ നേട്ടങ്ങള്‍ കണ്ടെത്തുന്നതിനും സാധിക്കുന്നു. ലോട്ടറി ഭാഗ്യം ഇവരെ തേടി എത്തുന്നു എന്ന് പറഞ്ഞാലും തെറ്റില്ല. നഷ്ടപ്പെട്ട പണം തിരികെ ലഭിക്കുന്നു. ശ്രദ്ധയോടെ പക്ഷേ എല്ലാ കാര്യവും കൈകാര്യം ചെയ്യേണ്ടതാണ്. അശ്രദ്ധ ഉണ്ടാവുന്നത് പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നു.
തിരുവോണം
ഐശ്വര്യത്തിന്റേയും സമ്പല്‍സമൃദ്ധിയുടേയും ഓണക്കാലത്തിന് വേണ്ടി നമുക്ക് ധനനേട്ടങ്ങള്‍ ധാരാളം വാരിക്കോരി തരുന്ന ഒരു നക്ഷത്രമാണ് തിരുവോണം നക്ഷത്രം. ഈ നക്ഷത്രക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും അവരുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. പലപ്പോഴും ലോട്ടറി ഭാഗ്യം ഇവരെ തേടി എത്തുന്നു. പ്രതീക്ഷിക്കാത്ത സമയത്ത് ലഭിക്കുന്ന ഇത്തരം ധനനേട്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. ഓണത്തിന് മുന്നോടിയായി തന്നെ ഇവരുടെ ഭാഗ്യം തെളിയും എന്ന കാര്യത്തില്‍ സംശയം വേണ്ട. എല്ലാ അര്‍ത്ഥത്തിലും ജീവിതം മാറി മറിയുന്ന സമയമാണ് തിരുവോണം നക്ഷത്രക്കാര്‍ക്ക്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications