Latest Updates
-
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം -
വെറും വെള്ളം കുടിച്ചാൽ മതിയോ? കടുത്ത വേനലിൽ ജീവൻ രക്ഷിക്കാൻ ഈ പാനീയങ്ങൾ നിർബന്ധം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? പേശികളുടെ ആരോഗ്യത്തിനായി ഈ മാറ്റങ്ങൾ അടിയന്തരമായി വരുത്തൂ! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും എന്ത് സംഭവിക്കും? അറിയേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ! -
കാലാവസ്ഥ മാറുമ്പോൾ തടി കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? ഈ ലളിതമായ മാറ്റങ്ങൾ വരുത്തിയാൽ മതി! -
49-ാം വയസ്സിലും മല്ലിക ഷെരാവത്ത് എങ്ങനെ ഇത്ര ഫിറ്റായിരിക്കുന്നു? ആ രഹസ്യം ഇതാ, നിങ്ങൾക്കും പരീക്ഷിക്കാം!
ലോണ്‍ ഉള്‍പ്പെടെയുള്ള പല ബാധ്യതകളില്‍ നിന്നും ആശ്വാസം ലഭിക്കും; 12 രാശികള്‍ക്കും സാമ്പത്തികഫലം ഇപ്രകാരം
Weekly finance horoscope: ഈ ആഴ്ച പല മാറ്റങ്ങളും പ്രത്യക്ഷത്തില്‍ സംഭവിക്കാന്‍ പോകുന്ന വാരമാണ്. ഏപ്രില്‍ 25-ാം തീയ്യതി ആകുന്നതോടെ വ്യാഴത്തിലും സൂര്യനിലും വലിയൊരു മാറ്റം നടക്കുന്നു. കൂടാതെ ശുക്രന്റെ സ്ഥാനവും ശുഭകരമായതിനാല്‍ 12 രാശികളില് ചില രാശിക്കാരില്‍ സാമ്പത്തിക നേട്ടങ്ങള്‍ വര്‍ദ്ധിക്കാനുള്ള യോഗം വളരെ കൂടുതലാണ്. പ്രത്യേകിച്ച്, സാമ്പത്തിക ബാധ്യതകള്‍ കുറയ്ക്കാന്‍ മാര്‍ഗ്ഗങ്ങള്‍ മുന്നില്‍ തെളിയുന്നതാണ്.

ജീവിതത്തിലെ സൗഭാഗ്യം വര്‍ദ്ധിക്കുന്നതാണ്. ലോണ്‍ ഉള്‍പ്പെടെയുള്ള പല ബാധ്യതകളില്‍ നിന്നും ചില രാശിക്കാര്‍ക്ക് ആശ്വാസം ലഭിക്കുന്നതാണ്. ഏതെല്ലാം രാശിക്കാര്‍ക്ക് എന്തെല്ലാം സൗഭാഗ്യങ്ങളാണ് ലഭിക്കാന്‍ പോകുന്നത് എന്ന് നോക്കാം. അറിയാം ഏപ്രില്‍ 20 മുതല്‍ 26 വരെ 12 രാശികളുടെയും സാമ്പത്തിക വാരഫലം.
മേടം
മേടം രാശിക്കാര്‍ക്ക് സമ്മിശ്രഫലമായിരിക്കും ലഭിക്കാന്‍ പോകുന്നത്. സാമ്പത്തിക വിഷയങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുന്നത് നല്ലതായിരിക്കും. അനാവശ്യ ചിലവുകള്‍ വര്‍ദ്ധിക്കാനുള്ള സാധ്യത കൂടുതലാണ്. ബിസിനസ്സില്‍ ലാഭം ഉണ്ടാകുമെങ്കിലും പണം ഇറക്കുമ്പോള്‍ കുറച്ച് ചിന്തിക്കുന്നത് നല്ലതായിരിക്കും.
ഇടവം
ഇടവം രാശിക്കാര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. ചിലവ് കുറയ്ക്കാന്‍ സാധിക്കുന്നതാണ്. ആഗ്രഹിച്ച രീതിയില്‍ അനവധി കാര്യങ്ങള്‍ ചെയ്തെടുക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. സാമ്പത്തിക ഭദ്രത ഉറപ്പാക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. ബന്ധുക്കളുടെ സഹായത്തോടെ ലോണ്‍ പോലെയുള്ള ബാധ്യതകള്‍ തീര്‍പ്പാക്കാന്‍ സാധിക്കും. പൂര്‍വ്വിക സ്വത്തില്‍ നിന്നും പങ്ക് ലഭിക്കാനും യോഗം രൂപപ്പെടുന്നതാണ്.
മിഥുനം
എത്ര ശ്രമിച്ചാലും ചിലവ് നിയന്ത്രിക്കാന്‍ സാധിക്കാത്ത അവസ്ഥ ഈ രാശിക്കാര്‍ക്ക് ഉണ്ടായേക്കാം. പല കാര്യങ്ങളും ആഗ്രഹിച്ച രീതിയില്‍ നടപ്പിലാക്കാന്‍ സാധിച്ചെന്ന് വരില്ല. ആരോഗ്യം ശ്രദ്ധിക്കുക. വീട്ടില്‍ പ്രായമായവര്‍ ഉണ്ടെങ്കില്‍ അവരുടെ ആരോഗ്യം ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്.
കര്‍ക്കിടകം
മുന്‍പ് നടത്തിയ നിക്ഷേപങ്ങളില്‍ നിന്നും പണം കയ്യില്‍ വന്നു ചേരുന്നതാണ്. ഈ പണം ഉപയോഗിച്ച് ബാധ്യതകള്‍ ഇല്ലാതാക്കാന്‍ സാധിക്കും. സാമ്പത്തികം ഭദ്രമാക്കാന്‍ സാധിക്കുന്നതാണ്. നേട്ടങ്ങള്‍ അനവധി ഇവരില്‍ ഉണ്ടായിരിക്കുന്നതാണ്. സാമ്പത്തിക സ്രോതസ്സുകള്‍ വര്‍ദ്ധിക്കും. ബിസിനസ്സില്‍ നിന്നും ലാഭം കൈവരിക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് അനവധി നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കുന്നതാണ്. സാമ്പത്തികഫലം സമ്മിശ്രമായിരിക്കുമെങ്കിലും കടക്കെണിയില്‍ പെടാത്ത വിധത്തില്‍ എല്ലാ കാര്യങ്ങളും ശുഭകരമായി മുന്നോട്ട് കൊണ്ടുപോകാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ബിസിനസ്സില്‍ നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്.
കന്നി
കന്നി രാശിക്കാര്‍ കുറച്ച് ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും. അപ്രതീക്ഷിതമായി ചിലവുകള്‍ വര്‍ദ്ധിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. കാര്യക്ഷമതയോടെ പ്രവര്‍ത്തിച്ചാലും സാമ്പത്തിക നേട്ടം ഇല്ലാത്ത അവസ്ഥ ഉണ്ടായേക്കാം. തൊഴില്‍ രംഗത്ത് പ്രതിസന്ധികള്‍ ഉണ്ടാകാനുള്ള സാധ്യതയും കുറവല്ല.
തുലാം
തുലാം രാശിക്കാരില്‍ സൗഭാഗ്യങ്ങള്‍ വര്‍ദ്ധിക്കുന്നതാണ്. സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. ബിസിനസ്സില്‍ വളര്‍ച്ച ഉണ്ടായിരിക്കുന്നതാണ്. ജോലിയില്‍ മികവ് തെളിയിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. സമ്പാദ്യ പദ്ധതികളില്‍ പണം നിക്ഷേപിക്കുന്നതാണ്. ഭാവി സുരക്ഷിതമാക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ നിലവില്‍ കണ്ടെത്തുന്നതാണ്.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. സാമ്പത്തികം ഇവരില്‍ ഭദ്രമായിരിക്കും. കടങ്ങളെല്ലാം വീട്ടിയെടുക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ മുന്നില്‍ തെളിയുന്നതാണ്. സൗഭാഗ്യങ്ങള്‍ വര്‍ദ്ധിക്കുന്നതാണ്.
ധനു
ധനു രാശിക്കാര്‍ കുറച്ച് സൂക്ഷിച്ചാല്‍ സാമ്പത്തിക നേട്ടം കൈവരിക്കാന്‍ സാധിക്കുന്നതാണ്. പല കാര്യങ്ങളിലും മികവ് നിലനിര്‍ത്താന്‍ സാധിക്കും. തൊഴിലില്‍ നേട്ടങ്ങള്‍ ഉണ്ടായിരിക്കും. കാര്‍ഷിക മേഖലയില്‍ നിന്നും നേട്ടങ്ങള്‍ ഉണ്ടാകും. അതുപോലെ, സൗഭാഗ്യങ്ങള്‍ ഇവരില്‍ വര്‍ദ്ധിക്കും. ബിസിനസ്സില്‍ നിന്നും ലാഭം പ്രതീക്ഷിക്കാം. വിദേശത്തേയ്ക്ക് പോകാന്‍ നോക്കുന്നവര്‍ക്ക് അതിനുള്ള അവസരങ്ങള്‍ ലഭിക്കും.
മകരം
മകരം രാശിക്കാര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. സാമ്പത്തിക സ്രോതസ്സുകള്‍ വര്‍ദ്ധിക്കും. സഹോദരങ്ങളില്‍ നിന്നും സഹായങ്ങള്‍ ലഭിക്കും. വിവാഹം നടക്കാനിരിക്കുന്നവര്ക്കും സാമ്പത്തിക സഹായങ്ങള്‍ ലഭിക്കുന്നതാണ്. തൊഴില്‍ ഭദ്രമായിരിക്കും.
കുംഭം
കുംഭം രാശിക്കാര്‍ക്ക് നേട്ടങ്ങള്‍ അനവധി ഉണ്ടായിരിക്കുന്നതാണ്. പ്രയാസങ്ങള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. സാമ്പത്തിക സ്രോതസ്സുകള്‍ വര്‍ദ്ധിക്കുന്നതാണ്. ധനപരമായ പ്രശ്നങ്ങളില്ലാതെ സമാധാനത്തോടെയുള്ള ജീവിതം നയിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും.
മീനം
മീനം രാശിക്കാര്‍ കുറച്ച് സൂക്ഷിക്കുന്നത് നല്ലതാണ്. സാമ്പത്തിക പ്രതിസന്ധി ഇവരില്‍ വര്‍ദ്ധിക്കാം. വരവിനനുസരിച്ച് ചിലവ് ചെയ്യാന്‍ പ്രത്യേകം ശ്രദ്ധിക്കുക. സാമ്പത്തികം സുരക്ഷിതമാക്കാന്‍ ശ്രമിക്കുന്നതും നല്ലതായിരിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications