Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
ധനത്രയോദശി ദിനത്തില്‍ ലക്ഷ്മി നാരായണ യോഗം; സമ്പത്തില്‍ ആറാടാന്‍ പോകുന്നവര്‍ ഇവര്‍
ഒക്ടോബര്‍ 29-ാം തീയ്യതി ധനത്രയോദശി ആരംഭിക്കുകയാണ്. ഇന്നേ ദിവസം പലരും സ്വര്‍ണ്ണം വാങ്ങിക്കുകയും, അതുപോലെ, വീട്ടില്‍ സമ്പത്ത് വര്‍ദ്ധിക്കാന്‍ കുബേരനെ ആരാധിക്കുകയും ചെയ്യും. ഒക്ടോബര്‍ 29-ാം തീയ്യതി, ബുധ ഗ്രഹത്തില്‍ ലക്ഷ്മി നാരായണ യോഗവും രൂപപ്പെടുകയാണ്. അതിനാല്‍, ചില രാശിക്കാര്‍ക്ക് സാമ്പത്തികപരമായി പലവിധത്തിലുള്ള നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കും. പ്രത്യേകിച്ച്, ലക്ഷ്മി ദേവിയുടെ അനുഗ്രഹത്താല്‍, ബിസിനസ്സില്‍ വളര്‍ച്ച, നല്ല ശമ്പളത്തോടെ ജോലി എന്നിങ്ങനെ വിശിഷ്ടമായ നേട്ടങ്ങളാണ് ചില രാശിക്കാരെ കാത്തിരിക്കുന്നത്. ഈ നേട്ടങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം.

ഇടവം
ഇടവം രാശിക്കാര്‍ക്ക് മനസ്സില്‍ ദീര്‍ഘകാലമായി നടപ്പിലാക്കണം എന്നാഗ്രഹിച്ച പല കാര്യങ്ങളും നേടിയെടുക്കാന്‍ സാധിക്കും. ജോലിയില്‍ വളര്‍ച്ച ഉണ്ടായിരിക്കുന്നതാണ്. സ്വന്തം നേട്ടങ്ങളില്‍ സ്വയം അഭിമാനിക്കുന്ന പല മുഹൂര്‍ത്തങ്ങളും ജീവിതത്തില്‍ വന്നു ചേരും. മക്കള്‍ മൂലം സന്തോഷകരമായ ജീവിതം ലഭിക്കുന്നതാണ്. വിദേശത്തേയ്ക്ക് യാത്ര ചെയ്യാന്‍ സാധിക്കും. ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് ലാഭം ഉണ്ടായിരിക്കും. അമിതമായിട്ടുള്ള ലാഭം നിങ്ങളെ ധനികനാക്കിയേക്കാം. പുതിയ വാഹനങ്ങള്‍ വാങ്ങിക്കും. വീട്ടില്‍ വിലപിടിപ്പുള്ള വസ്തുക്കള്‍ വാങ്ങി സൂക്ഷിക്കും. ആരോഗ്യകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കും. ഈശ്വര വിശ്വാസം വര്‍ദ്ധിക്കും. ബുധനാഴ്ച ദിവസങ്ങളില്‍ വിഷ്ണു ക്ഷേത്ര ദര്‍ശനം നടത്തുന്നത് കൂടുതല്‍ ഗുണം ചെയ്യുന്നതാണ്.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ജോലിയില്‍ നല്ല മികവ് പ്രകടമാക്കാന്‍ സാധിക്കുന്നതാണ്. മേലുദ്യോഗസ്ഥര്‍ പല കാര്യങ്ങളിലും നേരിട്ട് വന്ന് നിങ്ങളെ അഭിനന്ദിക്കാം. വിദേശത്തേയ്ക്ക് തൊഴില്‍ നോക്കുന്നവര്‍ക്ക് നല്ല അവസരം ലഭിക്കും. വിവാഹം ആലോചിക്കുന്നവര്‍ക്ക് വളരെ നല്ല സമയമാണിത്. വീട്ടില്‍ കാരില്‍ നിന്നും പിന്തുണ ലഭിക്കുന്നതിനാല്‍ പുതിയ ബിസിനസ്സ് ആരംഭിക്കാന്‍ സാധിക്കും. ബിസിനസ്സില്‍ നിന്നും നല്ല ലാഭം ഉണ്ടാക്കിയെടുക്കാന്‍ സാധിക്കും. പലര്‍ക്കും പണം സമ്പാദിക്കാനുള്ള കൃത്യമായ വഴി തെളിഞ്ഞുവരും. അതിനാല്‍, സമ്പത്ത് വര്‍ദ്ധിപ്പിക്കാന്‍ സാധിക്കുന്നതാണ്. കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ലാഭം ഉണ്ടായിരിക്കും. ചെറുകിട വ്യാപാരികള്‍ക്കും വളരെ നല്ല ദിനങ്ങളാണ് വരാനിരിക്കുന്നത്.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് പൂര്‍വ്വിക സ്വത്തില്‍ നിന്നും ഒരു വിഹിതം ലഭിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് നിങ്ങളെ ധനികനാക്കും. തൊഴിലിടത്തില്‍ വളരെ സമാധാനപരമായ അന്തരീക്ഷം രൂപപ്പെടും. വിവാഹം ആലോചിക്കുന്നവര്‍ക്ക് വളരെ നല്ല ദിനങ്ങളാണ് വരാനിരിക്കുന്നത്. ഒറ്റയ്ക്ക് പല സ്ഥലങ്ങളിലേയ്ക്കും യാത്രകള്‍ ചെയ്യാന്‍ അവസരം ലഭിക്കും. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കും. മക്കളെ വിദേശത്തേയ്ക്ക് അയക്കാന്‍ സാധിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് വളരെ നല്ല സമയമാണ്. വിദേശ വിദ്യാഭ്യാസം സാധിക്കും. സ്വര്‍ണ്ണം പോലെയുള്ള അമൂല്യ വസ്തുക്കള്‍ വാങ്ങി സൂക്ഷിക്കാന്‍ യോഗം ഉണ്ടായിരിക്കും. പുതിയ വാഹനം വാങ്ങിക്കാന്‍ സാധിക്കും. വീടുപണി ആരംഭിക്കും. മക്കളെ വിവാഹം കഴിപ്പിച്ചയക്കാന്‍ സാധിക്കും. പുതിയ വസ്ത്രങ്ങള്‍ വാങ്ങിക്കും. പണം ബാങ്കില്‍ നിക്ഷേപിച്ച് സ്വരൂപിക്കാന്‍ സാധിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
