Latest Updates
-
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ് -
ഭൗമ പ്രദോഷം 2026: ഇന്നത്തെ ശുഭമുഹൂർത്തവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം -
സെപ്റ്റംബർ 9-ന് ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്: ഈ 2 ദിവസം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഭാഗ്യം കൂടെയുണ്ടാകുമോ? -
2026 സെപ്റ്റംബർ 8: ഗജകേസരി രാജയോഗം; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
സെപ്റ്റംബർ 9-15 വാരഫലം: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
2026 സെപ്റ്റംബർ 8 ഇന്നത്തെ നക്ഷത്രഫലം: ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ദിവസം മികച്ചതാക്കാം, ഭാഗ്യനിറവും നമ്പറും അറിയാം
ഒന്നിനുപുറകേ ഒന്നായി സൗഭാഗ്യം, ജീവിതത്തില്‍ ഉയര്‍ച്ച; ഇന്ന് ഗണേശകൃപ ഈ 5 രാശിക്ക്
ഏപ്രില്‍ 10 ബുധനാഴ്ച, ചൈത്രമാസത്തിലെ ശുക്ലപക്ഷത്തിന്റെ രണ്ടാം ദിവസമാണ്. ഇന്ന് ചന്ദ്രന് ചൊവ്വയുടെ രാശിയില്‍ പ്രവേശിക്കാന്‍ പോകുന്നു. ഇവിടെ വ്യാഴവും ബുധനും ഇതിനകം സ്ഥിതിചെയ്യുന്നുണ്ട്. അതിനാല്‍ ഗജകേസരി യോഗം, ത്രിഗ്രഹ യോഗ എന്നിവ രൂപപ്പെടുന്നു. ഈ ശുഭ യോഗങ്ങള്‍ക്കൊപ്പം ചൈത്ര നവരാത്രിയുടെ രണ്ടാം നാളില്‍ രവിയോഗം, പ്രീതിയോഗം, ഭരണി നക്ഷത്രം എന്നിവയുടെ ഐശ്വര്യ സംയോജനവും നടക്കുന്നതിനാല്‍ ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം കൂടുതല്‍ വര്‍ധിച്ചു.
ജ്യോതിഷ പ്രകാരം, 5 രാശിക്കാര്‍ക്ക് ചൈത്ര നവരാത്രിയുടെ രണ്ടാം ദിവസം രൂപപ്പെടുന്ന ശുഭകരമായ യോഗങ്ങളുടെ ഗുണം ലഭിക്കും. ഈ രാശിക്കാര്‍ക്ക് പഴയ പദ്ധതികളില്‍ നിന്ന് നല്ല ലാഭം ലഭിക്കും, ദുര്‍ഗ്ഗാ ദേവിയുടെ അനുഗ്രഹത്താല്‍ സമ്പത്ത് വര്‍ദ്ധിക്കും. ജാതകത്തില്‍ ബുധന്റെ സ്ഥാനം ശക്തിപ്പെടും, ഗണേശന്റെയും ദുര്‍ഗാദേവിയുടെയും അനുഗ്രഹവും നിങ്ങള്‍ക്ക് ലഭിക്കും. നിങ്ങളുടെ എല്ലാ ജോലികളും ഒരു തടസ്സവുമില്ലാതെ പൂര്‍ത്തിയാക്കാനാകും. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഇന്ന് ഭാഗ്യനേട്ടങ്ങള്‍ ലഭിക്കാന്‍ പോകുന്നത് എന്ന് നമുക്ക് നോക്കാം.

ഇടവം
ഇടവം രാശിക്കാര്‍ക്ക് ഇന്ന് മുടങ്ങിക്കിടക്കുന്ന ജോലികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയും. പണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ നീങ്ങും. നിങ്ങളുടെ ലക്ഷ്യങ്ങളില്‍ നിങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കും. നിങ്ങളുടെ ആരോഗ്യവും നല്ലതായി തുടരും. ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആളുകള്‍ക്ക് ശക്തമായ നേതൃത്വ കഴിവുകള്‍ ഉണ്ടായിരിക്കും, ജോലിയില്‍ പൂര്‍ണ്ണ സംതൃപ്തരായിരിക്കും. ആത്മീയ പ്രവര്‍ത്തനങ്ങളില്‍ താല്‍പ്പര്യമുണ്ടാകും. കുടുംബ ജീവിതത്തില്‍ സമാധാനവും സന്തോഷവും ഉണ്ടാകും. ഗാര്‍ഹിക ഉത്തരവാദിത്തങ്ങള്‍ നിറവേറ്റും. ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങള്‍ നീങ്ങും. ബന്ധത്തില്‍ സ്നേഹവും വിശ്വാസവും നിലനില്ക്കും.
പ്രതിവിധി: സാമ്പത്തിക പ്രശ്നങ്ങളില്‍ നിന്ന് മോചനം ലഭിക്കാന്‍ ഗണപതിക്ക് ഭസ്മം നിവേദിക്കുക.
കര്‍ക്കിടകം
ഏപ്രില്‍ 10 കര്‍ക്കടക രാശിക്കാര്‍ക്ക് ഗുണം ചെയ്യും. കര്‍ക്കടകം രാശിക്കാര്‍ ഇന്ന് ആഡംബരങ്ങള്‍ക്കായി പണം ചെലവഴിക്കും. വിദേശയാത്രയ്ക്കും സാധ്യതയുണ്ട്. നിങ്ങള്‍ എന്തിലെങ്കിലും നിക്ഷേപിച്ചിട്ടുണ്ടെങ്കില്‍, നിങ്ങള്‍ക്ക് ഇന്ന് നല്ല ലാഭം ലഭിക്കും. സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിക്കാന്‍ കഴിയും. ബിസിനസ്സില്‍ നിങ്ങളുടെ എതിരാളികളെ കീഴടക്കും. നിങ്ങളുടെ സമ്പത്ത് വര്‍ദ്ധിപ്പിക്കുന്നതിന് ശ്രമം തുടരും. തൊഴില്‍ തേടുന്ന യുവാക്കള്‍ക്ക് നല്ല വാര്‍ത്തകള്‍ ലഭിച്ചേക്കാം. പ്രണയ ജീവിതത്തില്‍ ഇന്ന് ശുഭകരമായ ദിവസമായിരിക്കും, നിങ്ങളുടെ പ്രണയ പങ്കാളിയുമായുള്ള നിങ്ങളുടെ ബന്ധം ദൃഢമാകും.
പരിഹാരം: തടസ്സങ്ങളില്‍ നിന്നും രോഗങ്ങളില്‍ നിന്നും മോചനം ലഭിക്കാന്‍, നപുംസകങ്ങള്‍ക്ക് പച്ച വസ്ത്രം ദാനം ചെയ്യുക.
തുലാം
ഏപ്രില്‍ 10 തുലാം രാശിക്കാര്‍ക്ക് ശുഭമാണ്. തുലാം രാശിക്കാര്‍ക്ക്, ദീര്‍ഘകാലമായി മുടങ്ങിക്കിടക്കുന്ന ജോലികള്‍ പൂര്‍ത്തിയാകും. ജോലിയില്‍ നിങ്ങളുടെ ശ്രമങ്ങള്‍ വിജയിക്കും. വരുമാന സ്രോതസ്സുകള്‍ വര്‍ദ്ധിക്കുമെന്നും നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുമെന്നും പ്രതീക്ഷിക്കുന്നു. ഭാഗ്യം നിങ്ങളെ അനുകൂലിക്കും. നിങ്ങള്‍ ജോലി ചെയ്യുന്ന മേഖലയില്‍ നിങ്ങളുടെ സ്വാധീനവും വര്‍ദ്ധിക്കും. നിങ്ങള്‍ വളരെക്കാലമായി ഒരു വസ്തുവില്‍ നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, നിങ്ങളുടെ ആഗ്രഹം ഇന്ന് സഫലമായേക്കാം. കുടുംബജീവിതവും ദാമ്പത്യജീവിതവും നന്നായിരിക്കും, സന്താനങ്ങളുടെ പുരോഗതി കണ്ട് മനസ്സ് സന്തോഷിക്കും.
പ്രതിവിധി: നിങ്ങളുടെ ആഗ്രഹങ്ങള്‍ നിറവേറ്റുന്നതിന്, ഏഴ് ബുധനാഴ്ചകളില്‍ ഗണപതിക്ക് ലഡ്ഡു സമര്‍പ്പിക്കുക.
ധനു
ഏപ്രില്‍ 10 ധനു രാശിക്കാര്‍ക്ക് ശുഭകരമായ ഫലങ്ങള്‍ ലഭിക്കും. സുഖസൗകര്യങ്ങള്‍ വര്‍ദ്ധിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസരംഗത്ത് നേരിടുന്ന പ്രശ്നങ്ങളില്‍ നിന്ന് മോചനം ലഭിക്കും. പിതാവില്‍ നിന്നും അധ്യാപകരില്‍ നിന്നും പൂര്‍ണ്ണ പിന്തുണ ലഭിക്കും. സാമൂഹിക പരിപാടികളില്‍ പങ്കെടുക്കാനുള്ള അവസരവും ലഭിക്കും. ഒരു ബന്ധുവില്‍ നിന്ന് ചില നല്ല വാര്‍ത്തകള്‍ കേള്‍ക്കാനാകും. അത് നിങ്ങളുടെ മനസ്സിനെ സന്തോഷിപ്പിക്കും. ബിസിനസ്സില്‍ ആഗ്രഹിച്ച ലാഭം ലഭിക്കും. ബിസിനസ്സില്‍ നിങ്ങളുടെ വിശ്വാസ്യതയും വര്‍ദ്ധിക്കും. ജോലിയുള്ള ആളുകള്‍ക്ക് ഇന്ന് മറ്റേതെങ്കിലും കമ്പനിയില്‍ നിന്ന് ഒരു നല്ല ഓഫര്‍ ലഭിച്ചേക്കാം.
പ്രതിവിധി: ഭാഗ്യം വര്‍ധിപ്പിക്കാന്‍, ഗണപതിക്ക് പാലില്‍ ഉണ്ടാക്കിയ സാധനങ്ങള്‍ സമര്‍പ്പിച്ച് ഗണേശ ചാലിസ ചൊല്ലുക.
മീനം
ഏപ്രില്‍ 10 മീനം രാശിക്കാര്‍ക്ക് പ്രധാനപ്പെട്ട ദിവസമാണ്. മീനരാശിക്കാര്‍ ദുര്‍ഗാദേവിയുടെ അനുഗ്രഹം ലഭിക്കും. അതുവഴി നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും സഫലമാകും. നിങ്ങളുടെ ആത്മവിശ്വാസവും ഗണ്യമായി വര്‍ദ്ധിക്കും. നിങ്ങളുടെ മൂല്യങ്ങള്‍ക്കും പാരമ്പര്യങ്ങള്‍ക്കും നിങ്ങള്‍ പൂര്‍ണ്ണമായ ഊന്നല്‍ നല്‍കും. പുറത്തുള്ളവരുമായി ബന്ധം സ്ഥാപിക്കുന്നതില്‍ വിജയിക്കും. നിങ്ങള്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും വാഗ്ദാനം നല്കിയിട്ടുണ്ടെങ്കില് അത് പാലിക്കാനാകും. ഭാര്യാഭര്ത്താക്കന്മാര് തമ്മിലുള്ള സ്നേഹവും പരസ്പര ഏകോപനവും വര്‍ദ്ധിക്കും. കുടുംബാംഗങ്ങളുമായുള്ള നിങ്ങളുടെ ബന്ധം മികച്ചതായിരിക്കും.
ദോഷപരിഹാരം: സാമ്പത്തിക പുരോഗതിക്കായി, 7 കവടിയും ഒരു പിടി ചെറുപയറും ഒരു പച്ച തുണിയില്‍ കെട്ടി ബുധനാഴ്ച ക്ഷേത്രത്തിന്റെ പടികളില്‍ വയ്ക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
