Latest Updates
-
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 12: സാമ്പത്തിക ഇടപാടുകൾക്ക് ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇതാ, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങാം!
ഒന്നല്ല ഇരട്ട രാജയോഗം ഇന്ന്, ഇന്നലെ വരെ ഉണ്ടായിരുന്നതല്ല ഇന്ന്: അത്ഭുതം ഈ രാശിക്കാരുടെ വളര്‍ച്ച
ഇന്നത്തെ ദിവസത്തെ രാശിഫലത്തെക്കുറിച്ച് പറയുകയാണെങ്കില്‍ ജീവിതത്തില്‍ ഉയര്‍ച്ചയിലേക്ക് എത്തുന്നതിന് യോഗമുള്ള ചില രാശിക്കാരുണ്ട്. അതിന് കാരണം ഇന്ന് രൂപം കൊള്ളുന്ന രണ്ട് രാജയോഗങ്ങളാണ് പ്രീതിയോഗവും രവിയോഗവുമാണ് ഇന്നത്തെ ദിവസം നിങ്ങളെ മാറ്റങ്ങളിലേക്ക് എത്തിക്കുന്നത്. ഇന്നത്തെ ദിവസത്തിന്റെ അധിപന് എന്ന് പറയുന്നത് വ്യാഴമാണ്. വ്യാഴം ശുക്രനുമായി ചേര്‍ന്നാണ് രാജയോഗങ്ങള്‍ക്ക് തുടക്കം കുറിയ്ക്കുന്നത്.
ഇത് പല വിധത്തിലാണ് ഓരോ രാശിയിലും സ്വാധീനം ചെലുത്തുന്നതും. എന്നാല്‍ ഇന്നത്തെ ദിവസത്തില്‍ ഗുണാനുഭവങ്ങള്‍ അല്പം കൂടുതല്‍ ബാധിക്കുന്ന ചില രാശിക്കാരുണ്ട്. അവര്‍ ആരൊക്കെയെന്നും എന്തൊക്കെയാണ് ഇവരെ കാത്തിരിക്കുന്ന ഗുണാനുഭവങ്ങള്‍ എന്നതും ശ്രദ്ധേയമാണ്. സാമ്പത്തികം, വിവാഹം, ദാമ്പത്യം, ജോലി, കരിയര്‍ എന്നിങ്ങനെ എല്ലാ മേഖലകളിലും പോസിറ്റീവ് മാറ്റങ്ങള്‍ സംഭവിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഇരട്ട രാജയോഗം അനുകൂലമായ പല മാറ്റങ്ങളും നല്കുന്നു. പലപ്പോഴും ജോലിയിലും സാമ്പത്തിക വളര്‍ച്ചയിലും പ്രതീക്ഷിക്കാത്ത ഉയരത്തിലേക്ക് നിങ്ങളെത്തുന്നു. കൂടാതെ ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ഗുണകരമായ മാറ്റങ്ങളിലേക്കും നിങ്ങളെത്തുന്നു. പുതിയ ബിസിനസിനെക്കുറിച്ച് ചിന്തിക്കാന്‍ സാധിക്കുന്ന ഒരു ദിവസമാണ് ഇന്ന്. അത് മാത്രമല്ല പുതിയ മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കുകുയം ചെയ്യുന്നു എന്നതാണ് ഇന്നത്തെ ദിവസത്തെ പ്രത്യേകത.. സാമ്പത്തികമായി നിങ്ങള്‍ക്ക് ഒരു തരത്തിലും പ്രശ്നങ്ങള്‍ നേരിടേണ്ടി വരുന്നില്ല.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഉയര്‍ന്ന മാറ്റങ്ങള്‍ക്ക് തുടക്കം കുറിയ്ക്കുന്ന സമയമാണ് കാത്തിരിക്കുന്നത്. ഇത് നിങ്ങളുടെ ജീവിതത്തെ കൂടുതല്‍ സന്തോഷത്തിലേക്കും സമാധാനത്തിലേക്കും എത്തിക്കുന്നു. ഔദ്യോഗികമായി ജീവിതം മാറി മറിയുന്ന തരത്തിലേക്കാണ് കാര്യങ്ങളെത്തുന്നത്. സാമ്പത്തിക സ്ഥിതിയിലെ മാറ്റം അത്ഭുതപ്പെടുത്തുന്നതാണ്. പല കാര്യങ്ങളും മുന്നില്‍ നിന്ന് നയിക്കുന്നതിന് യോഗംകാണുന്നു. ജോലിയില്‍ ഉയര്‍ന്ന വിജയം കരസ്ഥമാക്കുന്നതിന് സാധിക്കുന്നു. ആരോഗ്യത്തോടെ എല്ലാ കാര്യവും കൈകാര്യം ചെയ്യുന്നതില്‍ നിങ്ങള്‍ മുന്നിലാണ്.
ധനു രാശി
ധനു രാശിക്കാര്‍ക്ക് പല കാര്യങ്ങളും അനുകൂലമായി വരുന്നതിനാല്‍ ജീവിതം തന്നെ മാറി മറിയുന്ന അവസ്ഥയാണ് സംഭവിക്കുന്നത്. ആത്മീയകാര്യങ്ങളില്‍ താല്‍പ്പര്യം വളരെ കൂടുതലായിരിക്കും. എങ്കിലും പലപ്പോഴും അത് നിങ്ങളുടെ ജീവിതത്തില്‍ നിറയ്ക്കുന്ന പോസിറ്റീവിറ്റിയും സമാധാനവും നിസ്സാരമല്ല. പ്രകൃതിയോടൊപ്പം ധാരാളം സമയം ചിലവഴിക്കുന്നതിന് നിങ്ങള്‍ക്ക് താല്‍പ്പര്യമുണ്ടായിരിക്കും. ആരോഗ്യവും മികച്ചതായിരിക്കും. പുതിയ ആരോഗ്യ ദിനചര്യകള്‍ക്ക് പലരും തുടക്കം കുറിയ്ക്കുന്ന ഒരു ദിവസമാണ് ഇന്ന് എന്നതില്‍ സംശയം വേണ്ട. അനുയോജ്യമായ പല കാര്യങ്ങളും ജീവിതത്തില്‍ സംഭവിക്കുന്നു.

മിഥുനം രാശി
ഇരട്ട രാജയോഗം ജീവിതത്തിലെ ഏറ്റവും മികച്ച ദിവസത്തെയാണ് നിങ്ങള്‍ക്ക് നല്‍കുന്നത്. പലപ്പോഴും എഴുത്തുകാര്‍ക്കും പ്രഭാഷകര്‍ക്കും അവരുടെ മനസ്സിലുള്ളതെന്താണെങ്കിലും ഇന്നത്തെ ദിവസം ഫലപ്രദമായി ഫലിപ്പിക്കാന്‍ സാധിക്കും. ആരോഗ്യത്തെ ഒട്ടും തന്നെ നിസ്സാരമാക്കരുത്. സാമ്പത്തിക സ്ഥിതി നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും നല്‍കുന്നതായിരിക്കും. ബിസിനസ് ചെയ്യുന്നവര്‍ക്ക് അനുകൂലമായ മാറ്റങ്ങള്‍ തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ആരോഗ്യത്തെ പലപ്പോഴും പ്രതീക്ഷിക്കുന്നതിനേക്കാള്‍ മികച്ച അവസ്ഥയിലേക്ക് എത്തിക്കുന്നതിന് യോഗം കാണുന്നു.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് ജീവിതം മാറി മറിയുന്ന ദിവസമാണ് ഇന്ന്. ആഗ്രഹങ്ങളെല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെടുന്നു. സാമ്പത്തിക സ്ഥിതിയില്‍ നേട്ടങ്ങള്‍ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. ജീവിതത്തില്‍ നല്ല വാര്‍ത്തകള്‍ ലഭിക്കുന്നതിനാല്‍ അത് നിങ്ങളുടെ ജീവിതത്തെ മൊത്തത്തില്‍ മാറ്റി മറിയ്ക്കുന്നു. ജോലി അന്വേഷിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. ആരോഗ്യത്തിന്റെ കാര്യത്തിലും യാതൊരു വിധത്തിലുള്ള ടെന്‍ഷന്റേയും ആവശ്യം വരുന്നില്ല. അത്രയധികം മികച്ച സമയമാണ് വരാനിരിക്കുന്നത് എന്നതാണ് സത്യം.



Click it and Unblock the Notifications
