സരസ്വതീ ദേവിയുടെ അനുഗ്രഹം, ഈ മന്ത്രങ്ങളുടെ ശക്തി അപാരം

അറിവിന്റെയും ജ്ഞാനത്തിന്റെയും ദേവിയായി ഹിന്ദു വിശ്വാസികള്‍ സരസ്വതി ദേവിയെ കണക്കാക്കുന്നു. ബ്രഹ്‌മാവിന്റെ സൃഷ്ടിയാണ് സരസ്വതി ദേവിയെന്നും അദ്ദേഹത്തിന്റെ എല്ലാ അറിവുകളും സരസ്വതി ദേവിയില്‍ വ്യക്തിത്വമായി നിലകൊള്ളുന്നുവെന്നും പറയപ്പെടുന്നു. മഹാഭദ്ര, വരപ്രദ, ദിവ്യംഗ തുടങ്ങി പല പേരുകളില്‍ ദേവിയെ അറിയപ്പെടുന്നു. ഒരു മനുഷ്യനില്‍ അറിവിനെ ഭരിക്കുന്നത് സരസ്വതി ദേവിയാണ്.

സംഗീതജ്ഞര്‍, അദ്ധ്യാപകര്‍, കലാകാരന്മാര്‍ തുടങ്ങിയ കലാ, സാഹിത്യവുമായി ബന്ധപ്പെട്ട എല്ലാവരും ദേവിയെ ഭക്തിയോടെ ആരാധിക്കുകയും അവരുടെ ബൗദ്ധികവും കലാപരവുമായ കഴിവുകള്‍ വര്‍ദ്ധിപ്പിക്കുന്നതിനായി ദേവിയുടെ അനുഗ്രഹം തേടുകയും ചെയ്യുന്നു. വേദങ്ങള്‍ ഉത്ഭവിച്ചത് സരസ്വതി ദേവിയാണ്, അതിനാല്‍ ഏത് വേദപാഠവും ആരംഭിക്കുകയും അവസാനിക്കുകയും ചെയ്യുന്നത് സരസ്വതി വന്ദനത്തോടെയാണ്. സരസ്വതി മന്ത്രങ്ങള്‍ ചൊല്ലുന്നതിലൂടെ ലഭിക്കുന്ന നേട്ടങ്ങളും ജീവിത വിജയത്തിനായി നിങ്ങള്‍ക്ക് ചൊല്ലാവുന്ന ചില മന്ത്രങ്ങളും ഈ ലേഖനത്തില്‍ വായിച്ചറിയാം.

benefits of saraswati mantras

സരസ്വതി മന്ത്രത്തിന്റെ ഗുണങ്ങള്‍

* നിങ്ങളുടെ കഴിവുകള്‍ പരിഷ്‌കരിക്കാനും സാധ്യമായ എല്ലാ വിധത്തിലും നിങ്ങളുടെ അറിവ് വര്‍ദ്ധിപ്പിക്കാനും അനുഗ്രഹം നല്‍കുന്ന ദേവിയാണ് സരസ്വതി ദേവി.
* സരസ്വതി മന്ത്രം ചൊല്ലുന്നത് നിങ്ങളുടെ മനസ്സിനെ പ്രകാശിപ്പിക്കാനും നിങ്ങളുടെ അക്കാദമിക്, ആത്മീയ അറിവ് വര്‍ദ്ധിപ്പിക്കാനും, ജ്ഞാനം നേടാനും സഹായിക്കുന്നു.
* സരസ്വതി മന്ത്രം ചൊല്ലുന്നതിലൂടെ നിങ്ങളുടെ വളര്‍ച്ചയ്ക്കും വികാസത്തിനും തടസ്സം സൃഷ്ടിക്കുന്ന ആശയവിനിമയ പ്രശ്നങ്ങളില്‍ നിന്ന് മുക്തി നേടാമെന്ന് പറയപ്പെടുന്നു. ഇത് നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുകയും ആശയവിനിമയ കഴിവുകള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

സരസ്വതി മന്ത്രത്തിന്റെ പ്രയോജനം

സരസ്വതി മന്ത്രം ചൊല്ലുന്നത് നിങ്ങളുടെ ഓര്‍മ്മശക്തി കൂട്ടുകയും പഠിക്കുമ്പോള്‍ നിങ്ങളുടെ ശ്രദ്ധ വികസിപ്പിക്കുകയും ചെയ്യുന്നു. ഇത് നിങ്ങളുടെ സംസാരശേഷി വര്‍ദ്ധിപ്പിക്കാനും നിങ്ങളെ കൂടുതല്‍ ബുദ്ധിമാനാക്കാനും സഹായിക്കും. ഈ മന്ത്രം പാരായണം ചെയ്യുന്നതിലൂടെ, ജ്ഞാനത്തിന്റെ സ്വതന്ത്രമായ ഒഴുക്ക് നിങ്ങള്‍ക്ക് അനുഭവപ്പെടും. ഇത് നിങ്ങളിലെ ആശയക്കുഴപ്പം ഇല്ലാതാക്കുകയും നിങ്ങള്‍ക്ക് പഠനം എളുപ്പമാക്കുകയും ചെയ്യും.

സരസ്വതി മന്ത്രത്തിന്റെ മറ്റ് നേട്ടങ്ങള്‍

* തൊഴില്‍പ്രശ്‌നം നേരിടുന്നവര്‍ക്കോ അല്ലെങ്കില്‍ ഉപരി പഠനം ആഗ്രഹിക്കുന്നവര്‍ക്കോ അവരുടെ അഭിമുഖങ്ങളിലോ പ്രവേശന പരീക്ഷകളിലോ വിജയം നേടാന്‍ ഇത് സഹായിക്കുന്നു.
* പതിവായി ഈ മന്ത്രം ചൊല്ലുന്നതിലൂടെ ഒരാള്‍ക്ക് അവരുടെ സര്‍ഗ്ഗാത്മകത വര്‍ദ്ധിപ്പിക്കാന്‍ കഴിയും. അതിനാല്‍ കവി, കലാകാരന്മാര്‍, സംഗീതജ്ഞര്‍ തുടങ്ങിയവര്‍ക്ക് അവരുടെ കരിയറില്‍ മുന്നേറാന്‍ ഇത് വളരെയധികം ഗുണം ചെയ്യും.
* സംസാര വൈകല്യമുള്ളവര്‍ക്ക് ഈ മന്ത്രം ചൊല്ലുന്നതിലൂടെ ആ വ്യക്തിയുടെ സംസാര ശേഷി മെച്ചപ്പെടുത്താന്‍ സഹായിക്കും.
* ദിവസേന സരസ്വതി മന്ത്രം ചൊല്ലുന്നത് നിങ്ങളുടെ അറിവ് വര്‍ദ്ധിപ്പിക്കുകയും തൊഴില്‍പരമായി ഉന്നതിക്ക് സഹായിക്കുകയും ചെയ്യും.

സരസ്വതി മന്ത്രങ്ങള്‍

1) നമസ്‌തേസ്തു മഹാമായേ
ശ്രീ പീഠേ സൂര്യപൂജിതേ
ശംഖചക്രഗദാഹസ്‌തേ
മഹാലക്ഷ്മി നമോസ്തുതേ

2) സരസ്വതി നാമസ്തുഭ്യം
വരദേ കാമരൂപിണി
വിദ്യാരംഭം കരിഷ്യാമ
സിദ്ധിര്‍ ഭവതുമേ സദാ

3) സര്‍വ്വമംഗള മംഗല്യേ
ശിവേ സര്‍വ്വാര്‍ത്ഥ സാധികേ
ശരണ്യേ ത്രയംബികേ ഗൗരീ
നാരായണി നമോസ്തുതേ

സരസ്വതി മന്ത്രം എങ്ങനെ ചൊല്ലാം

സരസ്വതി മന്ത്രം ചൊല്ലുമ്പോള്‍ പാലിക്കേണ്ട ചില നിയമങ്ങള്‍ ഉണ്ട്. മന്ത്രം ചൊല്ലുന്നതിനു മുമ്പ് കുളിക്കുക എന്നതാണ് ഏറ്റവും പ്രധാനം. ദേവിയുടെ നിറമാണ് വെളുപ്പ് എന്നതിനാല്‍, വിശ്വാസത്തിന്റെയും ദേവിയോടുള്ള സമ്പൂര്‍ണ്ണ ഭക്തിയുടെയും പ്രതീകമായി വെളുത്തതോ മഞ്ഞയോ ആയ വസ്ത്രങ്ങള്‍ ധരിക്കുന്നതാണ് നല്ലത്.

സരസ്വതി വിഗ്രഹം

ഒരു സരസ്വതി ദേവിയുടെ വിഗ്രഹത്തിനോ ചിത്രത്തിനോ മുന്നില്‍ വടക്ക് അല്ലെങ്കില്‍ കിഴക്ക് ദിശയില്‍ ഇരുന്നു വേണം സരസ്വതി മന്ത്രം ചൊല്ലാന്‍. വിഗ്രഹം ഒരു വെളുത്ത തുണിയില്‍ വയ്ക്കുകയും ദേവിയുടെ മുന്‍പില്‍ വെളുത്ത പൂക്കള്‍ അര്‍പ്പിക്കുകയും ചെയ്യുന്നത് ദേവിയെ വളരെയധികം സന്തോഷിപ്പിക്കുന്ന കാര്യമാണ്.

മന്ത്രോച്ചാരണത്തിലൂടെ നിങ്ങള്‍ക്ക് ചുറ്റുമുണ്ടാകുന്ന പോസിറ്റീവ് എനര്‍ജികളുടെ സ്പന്ദനങ്ങള്‍ അനുഭവിക്കേണ്ടത് വളരെ പ്രധാനമാണ്. എല്ലാ ഗുണങ്ങളും ലഭിക്കുന്നതിന് നിങ്ങള്‍ ഒരു രുദ്രാക്ഷ ജപമാല ഉപയോഗിക്കുകയും 48 ദിവസം തുടര്‍ച്ചയായി മന്ത്രം ചൊല്ലുകയും ചെയ്യുക.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.

Story first published: Wednesday, August 14, 2024, 8:15 [IST]
X
Desktop Bottom Promotion