Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
വരും വര്‍ഷത്തെ ഭാഗ്യം തലയിലെഴുതും പഞ്ചഗ്രഹി യോഗം: 7 രാശിയില്‍ 5 ഗ്രഹങ്ങള്‍ അനുഗ്രഹഭാവത്തില്‍
പുതുവര്‍ഷത്തില്‍ ഭാഗ്യ രാശിക്കാര്‍ ആരൊക്കെയെന്ന് നാം വായിച്ച് കഴിഞ്ഞു. എന്നാല്‍ പല വിധത്തിലുള്ള ഗുണാനുഭവങ്ങള്‍ തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. അതിന് നിങ്ങളെ സഹായിക്കുന്ന ഒന്നാണ് പഞ്ചഗ്രഹി യോഗം. ജനുവരി 18-ന് മകരം രാശിയില്‍ ആണ് പഞ്ചഗ്രഹി യോഗം രൂപപ്പെടുന്നത്. ഇത് ശനിയുടെ രാശിയായതിനാല്‍ ഈ യോഗം അതിശക്തവും അതുപോലെ തന്നെ ശുഭകരമായ മാറ്റങ്ങളും കൊണ്ട് വരുന്നു. ഏഴ് രാശിക്കാര്‍ക്കാണ് ഇത് ഗുണപരമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നത്. അഞ്ച് ഗ്രഹങ്ങള്‍ ആണ് ഈ സമയം സംയോജിക്കുന്നത്. അതിന്റെ ഫലമായി പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്നു.
2026 ജനുവരി മാസത്തിലെ ഗ്രഹചലനങ്ങള്ക്ക് ജ്യോതിഷത്തില്‍ പ്രത്യേക പ്രാധാന്യം അര്‍ഹിക്കുന്നതാണ്. അത് മാത്രമല്ല ജനുവരി 18-ാം തീയതിയാണ് 2026-ലെ ആദ്യ പഞ്ചഗ്രഹി യോഗം രൂപംകൊള്ളുന്നത്. മകര രാശിയിലാണ് ഈ യോഗം സംഭവിക്കുന്നത് എന്ന് മാത്രമല്ല ജനുവരി 13-ന് ശുക്രന് ഈ രാശിയില്‍ പ്രവേശിക്കുന്നു. അതിന് ശേഷം അതായത് ജനുവരി 14-ന് സൂര്യന്, 16-ന് ചൊവ്വ, 17-ന് ബുധന്‍ എന്നിവര്‍ മകരം രാശിയിലേക്ക് മാറുന്നു. ഇതെല്ലാം ജനുവരി 18-ന് ഒമകരം രാശിയില്‍ സംയോജിക്കുന്നത് വഴി പഞ്ചഗ്രഹി യോഗം രൂപപ്പെടുന്നു. സൂര്യന്, ചന്ദ്രന്, ചൊവ്വ, ബുധന്‍, ശുക്രന് എന്നീ ഗ്രഹങ്ങളാണ് സംയോജിക്കുന്നത്.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് പഞ്ചഗ്രഹി യോഗം വളരെയധികം ഗുണകരമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. അത് മാത്രമല്ല നിങ്ങളില്‍ സാമ്പത്തികം, ബിസിനസ് എന്നീ മേഖലകളില്‍ ഗുണാനുഭവങ്ങള്‍ തേടി എത്തും. അത് മാത്രമല്ല സാമ്പത്തിക ലാഭം തേടി എത്തുകയും ചെയ്യും. കുടുംബാംഗങ്ങളുമായും ബന്ധുക്കളുമായും ഉള്ള ബന്ധം കൂടുതല്‍ ദൃഢമാകുന്നതിന് യോഗം കാണുന്നു. അത് മാത്രമല്ല പൂര്‍ത്തിയാകാതെ കിടന്ന പല കാര്യങ്ങളും പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നു. കൂടാതെ ബഹുമാനം, പ്രശസ്തി, അന്തസ്സ് എന്നിവ നിങ്ങളെ തേടി എത്തുന്നു.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഈ സമയം പല വിധത്തിലുള്ള ഗുണാനുഭവങ്ങളാണ് കാത്തിരിക്കുന്നത്. അത് മാത്രമല്ല വലിയ നേട്ടങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്നു. ജീവിതത്തില്‍ പുതിയ സന്തോഷകരമായ പല കാര്യങ്ങളും സംഭവിക്കും. പഴയ തര്‍ക്കങ്ങള്‍ പലതും പരിഹരിക്കപ്പെടുന്നു. സാമ്പത്തിക സ്ഥിതി മികച്ചതാവുന്നതിന് സാധ്യതയുണ്ട്. പുതിയ മാറ്റങ്ങള്‍ ജീവിതത്തില്‍ തേടി എത്തുന്ന സമയമാണ്. സമാധാനവും സന്തോഷവും കുടുംബത്തില്‍ തേടി എത്തുന്ന സമയമാണ്. നിക്ഷേപങ്ങള്‍ പലതും നിങ്ങളില്‍ ഇരട്ടി മാറ്റം കൊണ്ട് വരുന്നു.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് പഞ്ചഗ്രഹി യോഗം പല വിധത്തിലുള്ള ഗുണാനുഭവങ്ങള്‍ തേടി എത്തും. സാമ്പത്തിക നേട്ടങ്ങള്‍ ഇരട്ടിയാവുന്നു. അത് മാത്രമല്ല കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുകയും അത് വഴി മംഗളകരമായ പല കാര്യങ്ങളും കുടുംബത്തില്‍ സംഭവിക്കുന്നു. നിക്ഷേപങ്ങള്‍ എല്ലാം അനുകൂലമായി വരുന്നു. അത് മാത്രമല്ല ആരോഗ്യത്തിന്റെ കാര്യത്തില്‍ മികച്ച മാറ്റങ്ങളുണ്ടാവുന്നു. അത് മാത്രമല്ല സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിന് സാധിക്കുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട. സൗഹൃദങ്ങളില്‍ കൂടുതല്‍ സന്തോഷം തേടി എത്തുന്നു.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് പഞ്ചഗ്രഹി യോഗം ശുഭകരമായ പല മാറ്റങ്ങള്‍ക്കാണ് തുടക്കമിടുന്നത്. അത് മാത്രമല്ല പല കോണില്‍ നിന്നും വരുമാനം ഇരട്ടിയാവുന്നു. കൂടാതെ ജോലിയില്‍ ഉയര്‍ച്ചയും സാമ്പത്തിക സുരക്ഷിതത്വവും ഉറപ്പ് വരുത്തുന്നതിന് സാധിക്കുന്നു. തൊഴില്‍ സംബന്ധമായ പല മാറ്റങ്ങളും നിങ്ങളെ കാത്തിരിക്കുന്നു. ഈ സമയം ബഹുമാനം പ്രശസ്തി, സ്ഥാനക്കയറ്റം എന്നിവയെല്ലാം തേടി എത്തും. സാമ്പത്തിക കാര്യങ്ങളില്‍ ശരിയായ തീരുമാനങ്ങള്‍ എടുക്കുന്നതിന് സാധിക്കുന്നു. രണ്ടാമതൊരു ബിസിനസ് ആരംഭിക്കുന്നതിനെക്കുറിച്ച് നിങ്ങള്‍ക്ക് തീരുമാനമെടുക്കുന്നതിനുള്ള സാധ്യതയുണ്ട്.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് പഞ്ചഗ്രഹിയോഗം ബിസിനസ് നേട്ടങ്ങള്‍ കൊണ്ട് വരുന്നു. അത് മാത്രമല്ല സാമ്പത്തിക കാര്യങ്ങളില്‍ വളരെയധികം ശുഭകരമായ മാറ്റങ്ങള്‍ക്കാണ് തുടക്കമിടുന്നത്. അത് മാത്രമല്ല വരുമാനം ഇരട്ടിയാവുകയും അത് വഴി സാമ്പത്തിക സ്ഥിതി മികച്ചതാവുകയും ചെയ്യുന്നു. ദാമ്പത്യ ജീവിതത്തില്‍ ശക്തമായ ബന്ധം കെട്ടിപ്പടുക്കുന്നതിന് സാധിക്കുന്നു. പോസിറ്റീവ് ഊര്‍ജ്ജം നിങ്ങള്‍ക്ക് ചുറ്റും ഉള്ളതായി അനുഭവപ്പെടുന്നു. നേട്ടങ്ങള്‍ കൈവരിക്കുന്നതിന് യോഗം കാണുന്നു.
ധനു രാശി
ധനു രാശിക്കാര്‍ക്ക് ഈ സമയം വളരെയധികം നേട്ടങ്ങളാണ് കാത്തിരിക്കുന്നത്. സാമ്പത്തികമായി മികച്ച സമയം നിങ്ങള്‍ക്കുണ്ടാവുന്നു. കൂടാതെ പഞ്ചഗ്രഹി യോഗത്തിന്റെ ശുഭസ്വാധീനം ജീവിതത്തില്‍ അങ്ങോളമിങ്ങോളം തേടി എത്തുന്നു. ബിസിനസ് നേട്ടങ്ങള്‍ പലതും നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. പുതിയ നിക്ഷേപങ്ങളില്‍ നിന്ന് സാമ്പത്തിക നേട്ടങ്ങള്‍ ഇരട്ടിയായി കൈക്കുമ്പിളില്‍ എത്തുന്നു. പല സാധ്യതകളും നിങ്ങള്‍ക്ക് മുന്നില്‍ തുറന്ന് കിട്ടും.
മകരം രാശി
മകരം രാശിക്കാര്‍ക്ക് ഈ ശുഭയോഗം പല വിധത്തിലുള്ള മാറ്റങ്ങള്‍ക്കാണ് തുടക്കമിടുന്നത്. അത് മാത്രമല്ല ഇവര്‍ക്ക് ഗുണകരമായ പല കാര്യങ്ങളും സംഭവിക്കുന്നത് ഈ സമയമാണ്. തൊഴില്‍ രംഗത്ത് പല വഴികളും തുറന്ന് കിട്ടും. നിങ്ങളെ ബഹുമാനിക്കുന്നവര്‍ നിങ്ങള്‍ക്ക് ചുറ്റും ഉണ്ടാവും എന്നതാണ് സത്യം. ധനലാഭം പല വിധത്തില്‍ നിങ്ങളെ തേടി എത്തുന്നു. കൂടുതല്‍ ശുഭകരമായ നേട്ടങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട.



Click it and Unblock the Notifications
