Latest Updates
-
ഓണസദ്യയ്ക്കിടയിലും മേക്കപ്പ് മങ്ങാതെ തിളങ്ങണോ? ഈ 10 മിനിറ്റ് ബ്യൂട്ടി ഹാക്ക് പരീക്ഷിക്കൂ -
തിരുവോണം 2026: നിങ്ങളുടെ രാശിക്ക് ഭാഗ്യം കൊണ്ടുവരുന്ന നിറവും നമ്പറും ഇതാ; ആഘോഷം ഗംഭീരമാക്കാൻ ചില വഴികൾ -
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം
ഒരേ രാശിയില്‍ വ്യാഴവും ശനിയും: നാളെ പുലരുന്നത് അതിഗംഭീര ഫലങ്ങളോടെ
കാലാകാലങ്ങളില്‍ നക്ഷത്രങ്ങളിലുണ്ടാവുന്ന മാറ്റവും രാശികളിലുണ്ടാവുന്ന മാറ്റവും പല വിധത്തിലാണ് നമ്മുടെ ജീവിതത്തെ ബാധിക്കുന്നത്. പലപ്പോഴും 12 രാശിക്കാരിലും ചില രാശിക്കാരെ ശനിയും വ്യാഴവും വളരെയധികം അനുഗ്രഹിക്കുന്നു. ദീര്‍ഘകാലം ഒരേ രാശിയില്‍ തന്നെയാണ് ശനിയും വ്യാഴവും സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഈ രണ്ട് ഗ്രഹങ്ങളും ചേരുന്നതിന്റെ ഫലമായി അനുകൂലമായ പല മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാവുന്നു.
സര്‍വ്വ ഐശ്വര്യങ്ങളും പ്രദാനം ചെയ്യുന്ന ഗ്രഹമാണ് വ്യാഴം. എന്നാല്‍ ശനി പക്ഷേ അല്പം ദോഷഫലങ്ങളെയാണ് പ്രദാനം ചെയ്യുന്നത്. എങ്കിലും ഈ രണ്ട് ഗ്രഹങ്ങളും ഒരുമിച്ച് വരുമ്പോള്‍ അത് നല്കുന്ന അനുകൂല ഫലങ്ങള്‍ നിസ്സാരമല്ല. 2025 മാര്‍ച്ച് വരെ ശനി കുംഭം രാശിയില്‍ തന്നെ നില്ക്കുന്നു. അതോടൊപ്പം തന്നെ വ്യാഴം 2025 മേയ് വരെ മിഥുനം രാശിയിലേക്കും മാറുന്നു. എന്നാല്‍ ഈ രണ്ട് ഗ്രഹങ്ങളും ഒരുപോലെ അനുഗ്രഹം ചൊരിയുന്ന ചില രാശിക്കാരുണ്ട്. അവര്‍ ആരൊക്കെയെന്ന് നോക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് പലപ്പോഴും സര്‍വ്വ വിധത്തിലുള്ള നേട്ടങ്ങളും പ്രദാനം ചെയ്ത് ശനി സ്ഥിതി ചെയ്യുന്നു. അത് മാത്രമല്ല ഇവര്‍ക്ക് ധനനേട്ടങ്ങളും എല്ലാ കാര്യങ്ങളിലും വിജയവും കരസ്ഥമാക്കുന്നതിന് സാധിക്കുന്നു. പല കോണില്‍ നിന്നും ധനനേട്ടങ്ങള്‍ നിങ്ങളെ തേടി എത്തും. കൂടാതെ സര്‍വ്വ വിധ സൗഭാഗ്യങ്ങളും നിങ്ങള്‍ക്കൊപ്പം ഉണ്ടാവുന്നു. വ്യാഴത്തിന്റെ അനുഗ്രഹവും മേടം രാശിക്കാരില്‍ ഉണ്ടാവുന്നു. ഏതൊരു കാര്യവും വിജയത്തിലേക്കും കാര്യങ്ങളെല്ലാം തന്നെ ശുഭകരമായ മാറ്റങ്ങളും നല്കുന്നു. പ്രതീക്ഷിക്കാത്ത സമയം ധനനേട്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തും. കൂടാതെ രാജകീയ തുല്യമായ ജീവിതമാണ് നിങ്ങളെ തേടി എത്തുന്നത്. വിവാഹത്തിന്റെ കാര്യത്തിലും വളരെ പെട്ടെന്ന് തീരുമാനമാവുന്നു. ജീവിതം തന്നെ മാറി മറിയുന്ന ഘട്ടങ്ങളാണ് നിങ്ങള്‍ക്ക് വരാന്‍ പോവുന്നത്. അത്രയധികം നേട്ടങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നു.
കന്നി
കന്നി രാശിക്കാര്‍ക്ക് വ്യാഴവും ശനിയും അനുകൂലമായ പല മാറ്റങ്ങളും നല്കുന്നു. എല്ലാ വിധത്തിലുള്ള സൗഭാഗ്യങ്ങളും നിങ്ങള്‍ക്ക് ലഭിക്കുന്നു. രോഗാവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിനും വാഹന നേട്ടം, സര്‍വ്വ കാര്യ വിജയം എന്നിവയെല്ലാം തന്നെ നിങ്ങളെ തേടി വരുന്നു. പലപ്പോഴും രോഗാവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിനും ദീര്‍ഘകാലമായി നടക്കാത്ത കാര്യം നടക്കുന്നതിനും എല്ലാ യോഗം കാണുന്നു. കന്നി രാശിക്കാര്‍ക്ക് അവര്‍ ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യവും നടക്കുന്നു. ഭാഗ്യം വ്യാഴത്തിന്റെ രൂപത്തില്‍ നിങ്ങളോടൊപ്പം ചേര്‍ന്ന് നില്ക്കുന്നു. യാതൊരു വിധത്തിലുള്ള അസ്വസ്ഥതയും നിങ്ങള്‍ക്കുണ്ടാവില്ല. ദൈവാധീനം വര്‍ദ്ധിക്കുന്നു. രോഗാവസ്ഥകളെല്ലാം തന്നെ എന്നന്നേക്കുമായി ഇല്ലാതാവുന്നു.
ശനിയുടേയും വ്യാഴത്തിന്റേയും സ്ഥാനം
ശനിയെ പൊതുവേ ദോഷഫലങ്ങളുള്ള ഒരു ഗ്രഹമായാണ് കണക്കാക്കുന്നത്. ദീര്‍ഘകാലമാണ് ശനിയും വ്യാഴവും ഗ്രഹത്തില്‍ നില്‍ക്കുന്നത്. അതുകൊണ്ട് തന്നെ നല്ലതാണെങ്കിലും മോശമാണെങ്കിലും ഇവരില്‍ ഫലങ്ങള്‍ അത്രത്തോളം കാലം തന്നെ നില്ക്കുന്നു. സര്‍വ്വ ഐശ്വര്യങ്ങളും പ്രദാനം ചെയ്യുന്ന വ്യാഴം 2025 മേയ് മാസത്തോടെ ഇടവത്തില്‍ നിന്ന് മിഥുനത്തിലേക്ക് സഞ്ചരിക്കും. ശനിയും അപ്രകാരം തന്നെ കുംഭത്തില്‍ നിന്ന് മീനത്തിലേക്ക് സഞ്ചരിക്കുന്നു. ഇതിന്റെ ഫലമായി രണ്ട് രാശിക്കാര്‍ക്കാണ് ഗുണഫലങ്ങള്‍ ഉണ്ടാവുന്നത്. എല്ലാ രാശിക്കാരേയും സ്വാധീനിക്കുമെങ്കിലും പലപ്പോഴും കൂടുതല്‍ ഗുണഫലങ്ങള്‍ മുകളില്‍ പറഞ്ഞ രണ്ട് രാശിക്കാര്‍ക്കാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications