Latest Updates
-
കനത്ത മഴ: ബംഗളൂരു-മൈസൂരു യാത്രകളിൽ ജാഗ്രത; ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു -
ചെന്നൈയിലെ മഴക്കാലം: ചർമ്മവും മുടിയും നശിക്കാതിരിക്കാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
വെടിവെയ്പ്പിനിടയിലും ടൈഗർ ഷ്രോഫിന്റെ ഫിറ്റ്നസ് രഹസ്യം; 6 സെക്കൻഡ് ട്രാൻസ്ഫോർമേഷന് പിന്നിലെ കഠിനാധ്വാനം ഇതാണ് -
ദുർഗ്ഗാഷ്ടമി അവധി: കേരളത്തിൽ കനത്ത മഴയും യെല്ലോ അലർട്ടും; ഇന്ന് എന്തൊക്കെ പ്രവർത്തിക്കും? -
ശുക്ര മൗഢ്യം 2026: വിവാഹങ്ങൾക്കും ആഡംബരങ്ങൾക്കും ഇനി ഇടവേള; അറിയേണ്ടതെല്ലാം -
സൂര്യന്റെ തുലാം രാശി പ്രവേശം: ഈ 12 രാശിക്കാർക്കും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ആയുധപൂജ 2026: പൂജയ്ക്ക് ഏറ്റവും ഉത്തമമായ സമയം ഏത്? പ്രധാന നഗരങ്ങളിലെ മുഹൂർത്തങ്ങൾ അറിയാം -
വിജയദശമി 2026: ഈ രാശിക്കാർക്ക് കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം, അറിയാം നിങ്ങളുടെ രാശിഫലം -
പ്രായപൂർത്തിയായവരുടെ വിവാഹത്തിൽ ഇടപെടരുത്; നിർണ്ണായക ഉത്തരവുമായി കേരള ഹൈക്കോടതി -
ഒക്ടോബർ 19 നക്ഷത്രഫലം: ഉത്രാടം മാറി തിരുവോണം, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം!
വിഘ്നങ്ങള്‍ നീക്കി ഐശ്വര്യഫലം ഉറപ്പ്; ദിനവും ചൊല്ലൂ ഈ ഗണേശ മന്ത്രങ്ങള്‍
Ganesha Mantras: ചിന്തകളെ പൂര്‍ണ്ണമായും നീക്കി നിങ്ങളുടെ മനസ്സിനെ ശക്തവും ശക്തവുമാക്കാന്‍ സഹായിക്കുന്ന ഒന്നാണ് മന്ത്രങ്ങള്‍. ഹിന്ദുമതത്തില്‍ ശക്തമായ പല മന്ത്രങ്ങളുമുണ്ട്. അത്തരത്തിലൊന്നാണ് ഗണേശ മന്ത്രങ്ങള്‍. വളരെയേറെ ഊര്‍ജ്ജവും ശക്തിയും നിറഞ്ഞ മന്ത്രങ്ങളാണിത്. മറ്റേതൊരു മന്ത്രങ്ങളെയും പോലെ, ഗണേശ മന്ത്രവും നിങ്ങളുടെ തടസ്സങ്ങള്‍ നീക്കി നല്ല ഫലങ്ങള്‍ നല്കുന്നു. ഹിന്ദു മതത്തില്‍ ആദ്യം ആരാധിക്കുന്ന ദൈവമാണ് ഗണപതി. അദ്ദേഹത്തെ വിഘ്നങ്ങള്‍ നീക്കുന്നവന്‍ എന്നും വിളിക്കുന്നു. ഗണപതിയെ ആരാധിക്കുന്നതിലൂടെ ജോലിയില്‍ തടസ്സങ്ങള്‍ ഉണ്ടാകില്ല. നിങ്ങളുടെ എല്ലാ ജോലികളും വിജയകരമായി പൂര്‍ത്തിയാക്കാനാകും.
ഗണപതിയെ ആരാധിക്കുന്നതിനുള്ള ഏറ്റവും നല്ല ദിവസമായി ബുധനാഴ്ച കണക്കാക്കപ്പെടുന്നു. ഗണപതി ആരാധനയില്‍ മന്ത്രങ്ങള്‍ ജപിക്കുന്നതിലൂടെ, എല്ലാ ദോഷങ്ങളും പരിഹരിക്കപ്പെടാന്‍ തുടങ്ങുന്നു. കൂടാതെ പല ഗ്രഹദോഷങ്ങളില്‍ നിന്നും നിങ്ങള്‍ക്ക് ആശ്വാസവും ലഭിക്കുന്നു. ഗണപതിയുടെ അനുഗ്രഹം ലഭിക്കാന്‍ ചില മന്ത്രങ്ങള്‍ പരാമര്‍ശിച്ചിട്ടുണ്ട്. അവ ജപിക്കുന്നത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷം നിറയ്ക്കുന്നു. ഈ മന്ത്രങ്ങള്‍ ജപിക്കുന്ന ഭക്തര്‍ക്ക് ഗണപതിയുടെ അനുഗ്രഹം എപ്പോഴും ഉണ്ടായിരിക്കും. അത്തരം ചില ഗണേശ മന്ത്രങ്ങള്‍ ഇതാ.

ഗണപതി മന്ത്രങ്ങള്‍
'ഓം ഗണ്‍ ഗണപതയേ, സര്‍വ്വ കര്‍മ്മം സഫലീ, കുരു കുരു സ്വാഹാ'
ഗണപതിയുടെ ഏറ്റവും ലളിതവും ഫലപ്രദവുമായ മന്ത്രമാണിത്. ഈ മന്ത്രം നല്ല മനസോടെയും പൂര്‍ണ ഭക്തിയോടും കൂടി ജപിക്കുന്നത് ജോലിയിലെ തടസ്സങ്ങള്‍ നീക്കുന്നു.
'ഗജാനന വിദ്മഹേ, വക്രതുണ്ഡായ ധീമഹി, തന്നോ ദന്തി പ്രചോദയാം
ശ്രീ വക്രതുണ്ഡ മഹാകായ സൂര്യ കോടി സമപ്രഭ നിര്‍വിഘ്നം കുരുമേ ദേവ സര്‍വ്വകാര്യേഷു സര്‍വദാ'
കിഴക്കോട്ട് അഭിമുഖമായി ഇരുന്ന് ഈ മന്ത്രം 7 മുതല്‍ 21 തവണ ജപിക്കുക. നിങ്ങള്‍ എന്തെങ്കിലും പുതിയ ജോലി ആരംഭിക്കുകയാണെങ്കില്‍ പൂജ, ആരതി എന്നിവയ്ക്ക് മുമ്പ് ഈ മന്ത്രം ജപിക്കുക.
'ഓം ഏകദന്തായ വിഹേ വക്രതുണ്ഡായ ധീമഹി തന്നോ ദന്തിഃ പ്രചോദയാം'
ഈ മന്ത്രം ജപിച്ച് പ്രാര്‍ത്ഥിച്ചാല്‍ ഗണപതി പ്രസാദിക്കുകയും ഭക്തരുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റുകയും ചെയ്യുന്നു.
ഓം ഗ്ലൌം ഗൗരീ പുത്ര, വക്രതുണ്ഡ, ഗണപതി ഗുരു ഗണേശേ
ഗ്ലൂം ഗണപതി, ഋദ്ധി പതി, സിദ്ധി പതി
ഈ മന്ത്രം ജപിച്ചാല്‍ വീട്ടിലെ തര്‍ക്കങ്ങളും പ്രശ്നങ്ങളും ഇല്ലാതാകും. വീട്ടില്‍ സന്തോഷം നിറയുന്നു. സമ്പത്ത്, സമൃദ്ധി, മഹത്വം, അറിവ്, ധൈര്യം, സമാധാനം എന്നിവ കൈവരിക്കുന്നു.
ഗണേശ ഗായത്രി മന്ത്രം
''ഓം ഏകദന്തായ വിദ്മഹേ
വക്രതുണ്ഡായ ധീമഹിഃ
തന്നോ ബുദ്ധി പ്രചോദയാം''
ഈ മന്ത്രം ചൊല്ലി സര്‍വ്വവ്യാപിയായ ഗണപതിയോട് നിങ്ങള്‍ പ്രാര്‍ത്ഥിക്കുക. നിങ്ങളുടെ മനസ്സിനെ ജ്ഞാനത്താല്‍ പ്രകാശിപ്പിക്കുവാന്‍ നിങ്ങള്‍ ബുദ്ധിയുടെ നാഥന്റെ അനുഗ്രഹത്തിനായി പ്രാര്‍ത്ഥിക്കുക. ഈ ഗണേശ ഗായത്രി മന്ത്രം എളിമയെയും ഉന്നതമായ ജ്ഞാനത്തെയും പ്രോത്സാഹിപ്പിക്കുന്നതായി പറയപ്പെടുന്നു. സര്‍വ്വവിഘ്ന നിവാരണത്തിനും, സര്‍വ്വകാര്യവിജയത്തിനും നിത്യം ജപിക്കുന്നുവെങ്കില്‍ പൂര്‍ണ്ണമായ ഫലം തരുന്ന മന്ത്രമാണ് ഗണേശ ഗായത്രി മന്ത്രം.
വക്രതുണ്ഡ ഗണേശ മന്ത്രം
ഗണപതിക്കായി സമര്‍പ്പിച്ചിരിക്കുന്നതും സമ്പത്ത് ആകര്‍ഷിക്കുന്നതുമായ ഏറ്റവും പ്രധാനപ്പെട്ട മന്ത്രങ്ങളില്‍ ഒന്നാണ് ഇത്. ഈ മന്ത്രം റിദ്ദി ദേവി (സമൃദ്ധിയുടെ ദേവി), സിദ്ധി ദേവി (ആത്മീയ പ്രബുദ്ധതയുടെ ദേവി) എന്നിവരെ പ്രീതിപ്പെടുത്തുന്നതിനാണ്.
''വക്രതുണ്ഡ മഹാകായ സൂര്യകോടി സമപ്രഭ
നിര്‍വിഘ്നം കുരുമേ ദേവ സര്‍വ്വ കാര്യേഷു സര്‍വ്വദാ ഓം''
ഒരു വ്യക്തിക്ക് അവരുടെ വിജയത്തിന് ഇടയിലുള്ള തടസ്സങ്ങള്‍ നീക്കാന്‍ ഈ മന്ത്രം സഹായിക്കും. ഏറ്റെടുക്കുന്ന എല്ലാ പരിശ്രമങ്ങളിലും ജ്ഞാനം, ഭാഗ്യം, സമ്പത്ത്, വിജയം, സമൃദ്ധി എന്നിവ ആകര്‍ഷിക്കാന്‍ ഈ മന്ത്രം നിങ്ങളെ സഹായിക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
