Latest Updates
-
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം
2025-ല്‍ ശക്തമായ രണ്ട് രാജയോഗങ്ങള്‍; അനുഭവിക്കാന്‍ യോഗം 4 രാശികള്‍ക്ക്, ജീവിതത്തില്‍ അത്ഭുതങ്ങള്‍
2025-ല്‍ വളരെ ശക്തമായ ഗ്രഹ സംയോഗങ്ങളും ഗ്രഹ വിന്യാസങ്ങളും നടക്കുന്നുണ്ട്. ഈ ഗ്രഹസംയോഗങ്ങള്‍ ചില രാജയോഗങ്ങള്‍ക്ക് കാരണമാകും. അതില്‍ ചിലത് വളരെ ശക്തവുമായിരിക്കും. അടുത്ത വര്‍ഷം രൂപപ്പെടുന്ന വളരെ ശക്തമായ രണ്ട് രാജയോഗങ്ങളാണ് മാളവ്യ രാജയോഗവും കേന്ദ്ര ത്രികോണ രാജയോഗവും. ചിലയാളുകളുടെ ജീവിതം തന്നെ മാറ്റിമറിക്കുന്ന രണ്ട് രാജയോഗങ്ങള്‍ ആണിവ.

ശുക്രന്റെ രാശിമാറ്റത്തിലൂടെയാണ് ഈ രണ്ട് രാജയോഗങ്ങളും രൂപപ്പെടുന്നത്. ജീവിത സൗഭാഗ്യങ്ങളുടെ ഗ്രഹമായ ശുക്രനാല്‍ രൂപപ്പെടുന്ന രാജയോഗം ആയതുകൊണ്ട് ഈ യോഗങ്ങള്‍ അനുഭവിക്കാന്‍ ഭാഗ്യമുള്ളവര്‍ക്ക് ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകും. സമ്പത്ത്, സന്തോഷം, വിജയം തുടങ്ങി ജീവിതത്തിലെ നിര്‍ണായക മേഖലകളെ സ്വാധീനിച്ചുകൊണ്ട് വരുംവര്‍ഷത്തെ ജീവിതത്തിലെ ഏറ്റവും മികച്ച വര്ഷങ്ങളിലൊന്നാകാന് ഈ രാജയോഗങ്ങള്‍ക്ക് സാധിക്കും.
എന്തെല്ലാമാണ് ഈ രാജയോഗത്തിന്റെ ഫലങ്ങള്‍ എന്നും ആര്‍ക്കെല്ലാമാണ് അത് അനുഭവിക്കാന്‍ യോഗമുണ്ടാകുക എന്നും അറിയാം.
മാളവ്യ രാജയോഗം
ആഡംബരത്തിന്റെയും സൗന്ദര്യത്തിന്റെയും ഗ്രഹമായ വ്യാഴം സ്വരാശിയിലോ ഉച്ചരാശിയിലോ കേന്ദ്ര ഭാവത്തില്‍ (ഒന്ന്, നാല്, ഏഴ്, പത്ത് ഭാവങ്ങളില്‍ ഏതിലെങ്കിലും) സ്ഥിതി ചെയ്യുന്നതിലൂടെയാണ് മാളന്യ രാജയോഗം രൂപപ്പെടുന്നത്. പഞ്ച മഹാപുരുഷ രാജയോഗങ്ങളില്‍ ഒന്നാണ് മാളവ്യ രാജയോഗം. ഐശ്വര്യം, സമൃദ്ധി, സന്തോഷം, ജീവിതസുഖങ്ങള്‍ എന്നിവ നല്കുന്ന രാജയോഗമാണിത്.
കേന്ദ്ര ത്രികോണ രാജയോഗം
കേന്ദ്ര ഭാവത്തിലും ത്രികോണ ഭാവങ്ങളിലും സ്ഥിതി ചെയ്യുന്ന ഗ്രഹങ്ങള്‍ക്കിടയില്‍ ശുഭകരമായ, അനുകൂലമായ ബന്ധം രൂപപ്പെടുമ്പോഴാണ് കേന്ദ്ര ത്രികോണ രാജയോഗം രൂപപ്പെടുന്നത്. വളരെ ശുഭകരമായ, ഐശ്വര്യദായകമായ രാജയോഗം ആണിത്. വലിയ വിജയവും സമ്പത്തും അനവസരങ്ങളും കേന്ദ്ര ത്രികോണ രാജയോഗത്തിലൂടെ വന്നുചേരും.
ഈ രണ്ട് രാജയോഗങ്ങളും ശുക്രന്റെ ശുഭഫലങ്ങളെ ഇരട്ടിയാക്കുന്നവയാണ്. ചില രാശികളില് ജനിച്ചവര്‍ക്ക് ഇതിലൂടെ ജീവിതത്തില്‍ പോസിറ്റിവിറ്റിയും വളര്‍ച്ചയും കൈവരും. ആ രാശികള്‍ ഏതെല്ലാമാണ് എന്ന് നോക്കാം.
ഇടവം
ഇടവം രാശിയുടെ അധിപനായ ഗ്രഹം ശുക്രനാണ്. അതുകൊണ്ടുതന്നെ മാളവ്യ രാജയോഗത്തിന്റെ ഗുണഫലങ്ങള്‍ ഏറ്റവുമധികം തേടിയെത്തുന്നതും ഇടവം രാശിയെ ആയിരിക്കും. അടുത്ത വര്‍ഷം ഇടവം രാശിക്കാര്‍ക്ക് അവിചാരിതമായ സാമ്പത്തിക പുരോഗതി കൈവരും. ഉദ്യോഗജീവിതത്തില്‍ അവര്‍ വലിയ ഉയരങ്ങള്‍ കീഴടക്കും. സാമൂഹിക ജീവിതം മെച്ചപ്പെടും. ബിസിനസില്‍ പുതിയ അവസരങ്ങള്‍ വന്നെത്തും. കരിയറിലും അതുല്യമായ അവസരങ്ങള്‍ ലഭിക്കാനിടയാകും. നിക്ഷേപങ്ങളിലൂടെ അസാമാന്യ ലാഭം ലഭിക്കും.
തുലാം
തുലാം രാശിയുടെയും അധിപന് ശുക്രനാണ്. തുലാം രാശിക്ക് വരുംവര്‍ഷം മാളവ്യ രാജയോഗത്തിന്റെയും കേന്ദ്ര ത്രികോണ രാജയോഗത്തിന്റെയും നേട്ടങ്ങള്‍ ലഭിക്കും. ഈ രാശിമാറ്റം ബന്ധങ്ങള്‍ കൂടുതല്‍ ദൃഢമാക്കുകയും വ്യക്തിജീവിതത്തിലും ഉദ്യോഗജീവിതത്തിലും മറ്റുള്ളവരുമായുള്ള ബന്ധം ആഴത്തിലുള്ളതാകുകയും ചെയ്യും. തുലാം രാശിക്കാരായ ഉദ്യോഗസ്ഥര്‍ക്ക് വരുംവര്‍ഷം സ്ഥാനക്കയറ്റവും അംഗീകാരവും ലഭിക്കാന്‍ സാധ്യതയുണ്ട്. മാത്രമല്ല ഈ രാശിക്കാര്‍ക്ക് പൊതുവെ 2025ല്‍ ആഡംബര ജീവിതവും സുഖസൗകര്യങ്ങളോടെ ഉള്ള ജീവിതവും ഉണ്ടാകും.
മകരം
മകരം രാശിക്കാര്‍ക്ക് വരും വര്‍ഷം അധികാരവും പദവികളും തേടിയെത്തും. മാളവ്യ രാജയോഗവും കേന്ദ്ര ത്രികോണ രാജയോഗവും ഇവരുടെ ജീവിതത്തില്‍ മായ്ച്ചുകളയാനാകാത്ത സൗഭാഗ്യങ്ങളേകും. ഈ രണ്ട് രാജയോഗങ്ങളിലൂടെ അവര്‍ക്ക് കരിയറില്‍ കുതിപ്പും നേതൃസ്ഥാനങ്ങള്‍ വഹിക്കാനുള്ള ഭാഗ്യവും സാമ്പത്തികസ്ഥിരതയും കൈവരും. ബിസിനസില്‍ ഉള്ളവര്‍ക്ക് അവിശ്വസിനീയമായ ലാഭം ഉണ്ടാകും.
മീനം
മീനം രാശിയില്‍ ജനിച്ച ആളുകള്‍ക്ക് ശുക്രന്റെ രാശിമാറ്റവും തുടര്‍ന്നുണ്ടാകുന്ന രാജയോഗങ്ങളും വരുംവര്‍ഷം നിരവധി സൗഭാഗ്യങ്ങള്‍ നല്‍കും. ഇവരുടെ ഭാവനാശക്തിയും സര്‍ഗാത്മകമായ കഴിവുകളും മെച്ചപ്പെടും. ഉള്‍പ്രേരണകളും വൈകാരിക ക്ഷേമവും മെച്ചപ്പെടും. അപ്രതീക്ഷിത സ്രോതസ്സുകളില്‍ നിന്നും ധമാഗമനം ഉണ്ടാകും. യാത്ര ചെയ്യാനും ആത്മീയമായ വളര്‍ച്ച നേടാനും അവസരങ്ങള്‍ കൈവരും. ബന്ധങ്ങള്‍ കൂടുതല്‍ ദൃഢമാകും. പൊതുവെ ജീവിതത്തില്‍ സന്തോഷം അനുഭവപ്പെടും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
