Latest Updates
-
ചന്ദ്രൻ മിഥുനം രാശിയിൽ: ഈ രാശിക്കാർക്ക് ഭാഗ്യം, ഡിജിറ്റൽ ഇടപാടുകളിൽ ശ്രദ്ധ വേണം! -
2026 ജൂലൈ 11: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 11 ശനിയാഴ്ച: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക നേട്ടവും ഉറപ്പ്! -
വെള്ളിയാഴ്ചത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് ഭാഗ്യദിനം, ഗ്രഹനിലയിൽ വമ്പൻ മാറ്റങ്ങൾ -
മുംബൈയിൽ എലിപ്പനി ജാഗ്രത: വെള്ളക്കെട്ടിലൂടെ നടന്നവരാണോ നിങ്ങൾ? 72 മണിക്കൂറിനുള്ളിൽ ഈ മുൻകരുതലുകൾ എടുക്കൂ -
അമർനാഥ് യാത്ര: മഴയും തണുപ്പും ചർമ്മത്തെ ബാധിക്കുമോ? പാദങ്ങൾ സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ -
മഴക്കാലത്ത് വയർ വീർക്കുന്നുണ്ടോ? ഇത് കൊഴുപ്പല്ല, നീർക്കെട്ടാണ്; പരിഹാരമിതാ -
മഴക്കാലത്ത് ഡൽഹിയിൽ ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
ചിങ്ങം രാശിയിൽ ശുക്ര-കേതു സംഗമം: ജൂലൈ 11 മുതൽ ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ആകാശത്ത് അപൂർവ്വ വിസ്മയം: ശുക്രനും മകം നക്ഷത്രവും ഒന്നിക്കുന്നു, 3 രാശിക്കാർക്ക് വൻ ധനയോഗം
പ്രതികൂലസ്ഥാനത്തുള്ള ഗ്രഹങ്ങള്‍ അനുകൂലമാകും, സര്‍വൈശ്വര്യം നിറയും, ചെയ്യേണ്ട കാര്യമിത്
വേദ ജ്യോതിഷം നവഗ്രഹ സ്വാധീനം എങ്ങനെയാണ് ഒരാളുടെ ജീവിതത്തെ സ്വാധീനിക്കുന്നത് എന്ന് പറയുന്നു. ഒമ്പത് ഗ്രഹങ്ങളും ഒരു വ്യക്തിയുടെ ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തുകയും അവരുടെ കരിയറിലും ബന്ധങ്ങളിലും ആരോഗ്യത്തിലും സാമ്പത്തികത്തിലുമെല്ലാം ഗുണങ്ങളും ദോഷങ്ങളും ഉണ്ടാക്കുകയും ചെയ്യും.

ജാതകത്തില്‍ ഒരു ഗ്രഹം ദുര്‍ബലനെങ്കില്‍ അല്ലെങ്കില്‍ പ്രതികൂലസ്ഥാനത്താണെങ്കില് ആ വ്യക്തിക്ക് ആ ഗ്രഹത്തിന്റെ സ്വാധീനമേഖലകളില്‍ വെല്ലുവിളികളും പ്രതിസന്ധികളും ഉണ്ടാകും. അത്തരം ഗ്രഹദോഷങ്ങള്‍ മാറ്റാനുള്ള ഏറ്റവും നല്ല വഴി ദൈവ ഭജനമാണ്. ഓരോ ഗ്രഹങ്ങള്‍ക്കും ഒരു മൂര്‍ത്തിയുണ്ട്. ആ ഗ്രഹവുമായി ബന്ധപ്പെട്ട മൂര്‍ത്തിയെ ഭജിക്കുന്നചതിലൂടെ ആ ഗ്രഹവുമായി ബന്ധപ്പെട്ട ദോഷം കുറയ്ക്കാനോ ഇല്ലാതാക്കാനോ സാധിക്കുമെന്നാണ് വിശ്വാസം. അങ്ങനെ ഓരോ ഗ്രഹങ്ങളുമായി ബന്ധപ്പെട്ട മൂര്‍ത്തികള്‍ ഏതെല്ലാമാണെന്നും ഗ്രഹദോഷം ഇല്ലാതാക്കാനുള്ള പരിഹാരങ്ങള്‍ എന്തെല്ലാമാണെന്നും നോക്കാം.
സൂര്യന്
അധികാരം, ആത്മവിശ്വാസം, ഉത്സാഹം, ഊര്‍ജം എന്നിവയെ പ്രതിനിധീകരിക്കുന്ന ഗ്രഹമാണ് സൂര്യന്. ഒരു പിതാവിന്റെ പ്രതിച്ഛായയാണ് നവഗ്രഹങ്ങളില്‍ സൂര്യനുള്ളത്. ജാതകത്തില്‍ സൂര്യന് ദുര്‍ബലനാണെങ്കില്‍ ആത്മവിശ്വാസക്കുറവ്, ആത്മാഭിമാനക്കുറവ്, ആരോഗ്യക്കുറവ് , നേതൃശേഷി കുറവ് എന്നിവയുണ്ടാകാം.
സൂര്യനെ അനുകൂലമാക്കി മാറ്റാന്‍ സൂര്യദേവനെ ആണ് ഭജിക്കേണ്ടത്. സൂര്യോദയ സമയത്ത് സൂര്യന് ജലാര്‍പ്പണം നടത്തുക. ആദിത്യഹൃദയ സ്തോത്രം ചൊല്ലുക എന്നിവയെല്ലാമാണ് സൂര്യനെ പ്രീതിപ്പെടുത്താന്‍ നിത്യേന ചെയ്യേണ്ടത്. ഞായറാഴ്ചയാണ് സൂര്യന്റെ ദിനം. ചുവപ്പാണ് സൂര്യന്റെ പ്രിയനിറം.
ചന്ദ്രന്
വികാരങ്ങള്‍, മാനസിക ക്ഷേമം, ഉള്‍വിളികള്‍, ബന്ധങ്ങള്‍ എന്നിവയുടെയെല്ലാം ഗ്രഹമാണ് ചന്ദ്രന്. ജാതകത്തില്‍ ചന്ദ്രന് ദുര്ബലനാകുകയോ പ്രതികൂലസ്ഥാനത്ത് നില്‍ക്കുകയോ ചെയ്താല്‍ ഉത്കണ്ഠ, മാനസികമായ ഉണര്‍വില്ലായ്മ, മാനസിക പിരിമുറുക്കം എന്നിവയുണ്ടാകും.
ചന്ദ്രനെ പ്രീതിപ്പെടുത്താന്‍ ഭജിക്കേണ്ട് പരമശിവനെയാണ്. ചന്ദ്രക്കല ശിരസ്സില്‍ ധരിച്ചവനാണ് ശിവന്. ശിവനെ പ്രീതിപ്പെടുത്താന്‍ മഹാ മ്യത്യുജ്ഞയ മന്ത്രം ജപിക്കുക. ശിവനെ വെളുത്ത പുഷ്പങ്ങളും അരിയും അര്‍പ്പിക്കുക.തിങ്കളാഴ്ച ദിവസങ്ങളില്‍ വ്രതമനുഷ്ഠിക്കുക. തിങ്കളാഴ്ചയാണ് ശിവന് പ്രധാനപ്പെട്ട ദിവസം. വെള്ളയാണ് ശിവന്റെ പ്രിയ നിറം.
ചൊവ്വ
ധൈര്യം, ഊര്‍ജം, ശക്തി, ഭൂമിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എന്നിവയുടെ കാരണഭൂതനാണ് ചൊവ്വ. ജാതകത്തില്‍ ചൊവ്വ ദുര്‍ബലനായാല്‍ കോപം, ആക്രമണോത്സുകത, സംഘര്‍ഷങ്ങള്‍, അപകടങ്ങള്‍ എന്നിവയുണ്ടാകാം.
ചൊവ്വയെ പ്രീതിപ്പെടുത്താന്‍ ഹനുമാനെയും സുബ്ര്ഹമണ്യനെയുമാണ് പ്രാര്‍ത്ഥിക്കേണ്ടത്. ദിവസവും ഹനുമാന് നാമജപം നടത്തുക. ഹനുമാന് സിന്ദൂരവും ചുവന്ന പുഷ്പങ്ങളും അര്‍പ്പിക്കുക. ചൊവ്വാഴ്ചയാണ് ഹനുമാന് പ്രധാനം. നിറം ചുവപ്പും.
ബുധന്‍
ബുദ്ധി, ആശയവിനിമയം, യുക്തി, ബിസിനസ് എന്നിവയുമായി ബന്ധപ്പെട്ട ദേവനാണ് ബുധന്‍. ജാതകത്തില്‍ ബുധന്‍ ദുര്‍ബലനായാല്‍ ആശയക്കുഴപ്പം, സംസാരത്തിലുള്ള ബുദ്ധിമുട്ട്, സാമ്പത്തിക അസ്ഥിരത എന്നിവയുണ്ടാകാം. ബുധനെ പ്രീതിപ്പെടുത്താന്‍ മഹാവിഷ്ണുവിനെയാണ് ഭജിക്കേണ്ടത്. ദിവസവും വിഷ്ണു സഹസ്രനാമം ചൊല്ലുക. വിഷ്ണു പച്ച നിറത്തിലുള്ള വസ്ത്രങ്ങള്‍ അര്‍പ്പിക്കു. ബുധനാഴ്ചയാണ് വിഷ്ണുവിന് പ്രധാനം.
വ്യാഴം
വിവേകം, വിദ്യാഭ്യാസം, സമ്പത്ത്, ആത്മീയത എന്നിവയെ പ്രതിനിധീകരിക്കുന്ന ഗ്രഹമാണ് വ്യാഴം. വ്യാഴം ദുര്ബലനാകുകയോ പ്രതികൂലസ്ഥാനത്ത് വരികയോ ചെയ്താല്‍ ജീവിതത്തില്‍ വളര്ച്ചയുണ്ടാകുകയില്ല. സാമ്പത്തിക പ്രശ്നങ്ങള്‍ അനുഭവപ്പെടും, തീരുമാനമെടുക്കുന്നതില്‍ പ്രതിസന്ധി നേരിടും. വ്യാഴത്തെ പ്രീതിപ്പെടുത്താന്‍ ഗുരു (ബൃഹസ്പതിയെ)യും ഗുരുവിന്റെ രൂപത്തിലുള്ള പരമശിവ അവതാരമായ ദക്ഷിണാമൂര്‍ത്തിയെയും ഭജിക്കുക. വ്യാഴാഴ്ചകളില്‍ ഉപവസിക്കുക. ഗുരുസ്തോത്രം ജപിക്കുക. മഹാവിഷ്ണുവിനും ദക്ഷിണാമൂര്‍ത്തിക്ക് മഞ്ഞ പുഷ്പങ്ങള്‍ അര്‍പ്പിക്കുക.
ശുക്രന്
പ്രണയം, സ്നേഹം, ആഡംബരം, സൗന്ദര്യം, ബന്ധങ്ങള്‍ എന്നിവയുടെ കാരണഭൂതയാണ് ശുക്രന്. ജാതകത്തില്‍ ശുക്രന് ദുര്‍ബലനായാല്‍ ബന്ധങ്ങളില്‍ പ്രശ്നങ്ങള്‍ ഉണ്ടാകുകയും സാമ്പത്തിക സ്ഥിരത ഇല്ലാതാകുകയും കുടുംബത്തില്‍ ഐക്യം ഇല്ലാതിരിക്കുകയും ചെയ്യും. ശുക്രനെ പ്രീതിപ്പെടുത്താന്‍ ലക്ഷ്മിദേവിയെ ആണ് ഭജിക്കേണ്ടത്. നിത്യവും ലക്ഷ്മി അഷ്ടോത്തര ശതനാമാവലി ജപിക്കുക. ദേവിക്ക് താമര പുഷ്പം, വിളക്ക് എന്നിവ സമര്‍പ്പിക്കുക. വെള്ളിയാഴ്ചയാണ് ദേവിക്ക് പ്രധാനം.
ശനി
അച്ചടക്കം, കര്‍മ്മം, കാലതാമസം, കഷ്ടതകള്‍ എന്നിവയെ പ്രതിനിധീകരിക്കുന്ന ഗ്രഹമാണ് ശനി. ജാതകത്തില്‍ ശനി ദുര്‍ബലനായാല്‍ കഷ്ടതകളും തടസ്സങ്ങളും ശാരീരിക ബുദ്ധിമുട്ടുകളും ഉണ്ടാകും. ശനിയെ പ്രീതിപ്പെടുത്താന്‍ ശാസ്താവിനെയും ശനിദേവനെയും ഹനുമാന് സ്വാമിയെയും ഭജിക്കുക. ശനിയ്ക്കും ശാസ്താവിനും എള്ളെണ്ണ, എള്ള് എന്നിവ സമര്‍പ്പിക്കുക. ശനിയാഴ്ചയാണ് ശനീശ്വരന് പ്രധാനം.
രാഹു
ആഗ്രഹങ്ങള്‍, വിഭ്രമം, ആസക്തികള്‍ എന്നിവയെ ആണ് രാഹു പ്രതിനിധീകരിക്കുന്നത്. ജാതകത്തില്‍ രാഹു ദുര്‍ബലനായാല്‍ ആശയക്കുഴപ്പം, ആസക്തികള്‍, ഭയം എന്നിവയുണ്ടാകാം. രാഹുവിനെ പ്രീതിപ്പെടുത്താന്‍ ദുര്‍ഗ്ഗയെയും ഭൈരവനെയും ഭജിക്കുക.
കേതു
ആത്മീയത, വിരക്തി, മോചനം എന്നിവയെ പ്രതിനിധീകരിക്കുന്ന ഗ്രഹമാണ് കേതു. ജാതകത്തില്‍ കേതു ദുര്‍ബലനായാല്‍ ആശയക്കുഴപ്പം, ദിശാബോധമില്ലായ്മ, പെട്ടെന്നുള്ള നഷ്ടം എന്നിവയുണ്ടാകാം. കേതുവിനെ പ്രീതിപ്പെടുത്താന്‍ ഗണേശ ഭഗവാനെ പ്രാര്‍ത്ഥിക്കുക. ഗണപതിക്ക് മോദകവും ദര്‍ഭ പുല്ലും സമര്‍പ്പിക്കുക. ഗണപതി മന്ത്രങ്ങള്‍ ജപിക്കുക. ചൊവ്വാഴ്ചയാണ് ഗണപതിക്ക് പ്രധാനം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications