Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
വരാനിരിക്കുന്നത് വമ്പന്‍ ഗ്രഹമാറ്റങ്ങള്‍: സൂര്യന്, ബുധന്‍, ശുക്രന് സ്ഥാനചലനം, ഇവരില്‍ സമയം തെളിഞ്ഞു
ഫെബ്രുവരി മാസത്തില്‍ പല വിധത്തിലുള്ള ഗ്രഹ-രാശി മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. നവഗ്രഹങ്ങളില്‍ ആറ് ഗ്രഹങ്ങള്‍ക്കും ഈ സമയം സ്ഥാനമാറ്റം സംഭവിക്കുന്നു. അത് നിങ്ങളുടെ ജീവിതത്തേയും സ്വാധീനിക്കുന്നു എന്നതാണ് സത്യം. സൂര്യന്, ബുധന്‍, ശുക്രന്, ചൊവ്വ എന്നിങ്ങനെ 5 ഗ്രഹങ്ങളിലാണ് പ്രധാനമായും മാറ്റങ്ങള്‍ സംഭവിക്കുന്നത്. അത് ചിലത് അനുകൂലവും ചിലത് പ്രതികൂലവുമായ ഫലങ്ങളും പ്രദാനം ചെയ്യുന്നു.
വരുന്ന 28 ദിവസത്തില്‍ നടക്കുന്ന ഈ ഗ്രഹമാറ്റങ്ങള്‍ നമ്മുടെ പ്രപഞ്ചത്തിലും ജീവിതത്തിലും വളരെയധികം സ്വാധീനം ചെലുത്തും. ഗുണാനുഭവങ്ങള്‍ ധാരാളം ഉണ്ടാവുമെങ്കിലും പലപ്പോഴും ദോഷഫലങ്ങളേയും ഈ ഗ്രഹങ്ങള്‍ പ്രദാനം ചെയ്യും. വരുന്ന 28 ദിവസത്തില്‍ ഏതൊക്കെ ഗ്രഹങ്ങള്‍ ഏതൊക്കെ രാശികളിലേക്കാണ് മാറുന്നത് എപ്രകാരം അത് സ്വാധീനം ചെലുത്തുന്നു എന്ന് നമുക്ക് നോക്കാം.

ബുധന്‍ കുംഭം രാശിയിലേക്ക്
ബുധന്റെ കുംഭം രാശി സംക്രമണമാണ് ആദ്യത്തേത്. ഫെബ്രുവരി 13-നാണ് ഇത് സംഭവിക്കുന്നത്. സാധാരണയായി ആശയവിനിമയവുമായി ബന്ധപ്പെട്ട് നിരവധി പ്രശ്നങ്ങള്‍ ഈ ഗ്രഹമാറ്റം നിമിത്തം സംഭവിക്കുന്നു. പലപ്പോഴും സോഷ്യല്‍ നെറ്റ്വര്ക്കിംഗുകളില് പോലും പല വിധത്തിലുള്ള പ്രശ്നങ്ങള്‍ നേരിടേണ്ടി വരും. ജോലിസ്ഥലത്ത് വെല്ലുവിളികളും പ്രശ്നങ്ങളും ഉണ്ടാവാം. എങ്കിലും ഗുണാനുഭവങ്ങളും ഈ സമയം സംഭവിക്കാം. പുതിയ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് മുന്നോട്ട് പോവുന്നതിന് ഈ സമയം അനുകൂലമാണ്. ഈ ഗ്രഹമാറ്റത്തിന്റെ ഫലമായി ചിങ്ങം, തുലാം, ധനു രാശിക്കാര്‍ക്ക് സമയം തെളിയും.
ശുക്രന് മീനം രാശിയിലേക്ക്
ശുക്രന് മീനം രാശിയിലേക്ക് മാറുന്ന സമയമാണ് ഫെബ്രുവരി 15 വരെ. ഈ സമയം പലപ്പോഴും ശുക്രന് പ്രണയ ബന്ധങ്ങളില്‍ അനുകൂലമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. സ്വപ്നതുല്യമായ നേട്ടം ജീവിതത്തില്‍ തേടി എത്തുന്നു. കൂടാതെ ദാമ്പത്യ ജീവിതത്തിലും അനുകൂലമായ പല മാറ്റങ്ങളും ശുക്രന്റെ മീനം രാശി സംക്രമണം പ്രദാനം ചെയ്യുന്നു. ഈ സമയം പല വിധത്തിലുള്ള മാറ്റങ്ങള്‍ എല്ലാവരുടേയും ജീവിതത്തില്‍ സംഭവിക്കും. മേടം രാശിക്കാര്‍ക്ക് മുടങ്ങിപ്പോയ ജോലികള്‍ പുനരാരംഭിക്കുന്നതിന് സാധിക്കുന്നു.
ചൊവ്വ മിഥുനം രാശിയിലേക്ക്
ചൊവ്വയുടെ മിഥുനം രാശി സംക്രമണമാണ് അടുത്തതായി നടക്കാന്‍ പോവുന്നത്.. ഫെബ്രുവരി 22 വരെ ചൊവ്വ മിഥുനം രാശിയില്‍ സ്ഥിതി ചെയ്യുന്നു. മാത്രമല്ല ഇത് ആളുകളില്‍ കൂടുതല്‍ ജിജ്ഞാസയും ആശയവിനിമയ മാറ്റങ്ങളും കൊണ്ട് വരുന്നു. അതോടൊപ്പം തന്നെ വൈവിധ്യമാര്‍ന്ന പല വിധത്തിലുള്ള മാറ്റങ്ങളും സൃഷ്ടിക്കാന്‍ സാധിക്കും. പോസിറ്റീവ് ഊര്‍ജ്ജം ചൊവ്വയുടെ മിഥുനം രാശി സംക്രമണത്തിന്റെ ഫലമായി സൃഷ്ടിക്കപ്പെടുന്നു. ഇത് കര്‍ക്കിടകം, മിഥുനം, തുലാം രാശിക്കാരെ അനുകൂലമായ പല നേട്ടങ്ങളിലേക്കും എത്തിക്കും.
സൂര്യന് കുംഭം രാശിയില്‍
സൂര്യന് ഫെബ്രുവരി 19-ന് കുംഭം രാശിയില്‍ സ്ഥിതി ചെയ്യുന്നു. സൂര്യന്റെ കുംഭം രാശി സംക്രമണത്തിന്റെ ഫലമായി പല വിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കും. അതുല്യമായ പലമാറ്റങ്ങളും ജീവിതത്തില്‍ സൂര്യന്റെ രാശിമാറ്റം നിമിത്തം സംഭവിക്കും. ചില രാശിക്കാര്‍ക്ക് സൂര്യനെപ്പോലെ തന്നെ ഭാഗ്യം ഉദിച്ചുയരും. ഒരിക്കലും പ്രതിസന്ധികളില്‍ തളരാതെ മുന്നോട്ട് പോവാന്‍ മേടം, കര്‍ക്കിടകം, ധനു തുടങ്ങിയ രാശിക്കാര്‍ക്ക് സാധിക്കും.
ബുധന്‍ മീനം രാശിയില്‍
ബുധന്‍ വീണ്ടും കുംഭം രാശിയില്‍ നിന്ന് മീനം രാശിയിലേക്ക് മാറുന്നു. ഫെബ്രുവരി 13-നാണ് ബുധന്‍ മീനം രാശി സംക്രമണം നടതത്തുന്നത്. അതിന്റെഫലമായി പല കാര്യങ്ങളിലും വൈകാരിക ഇടപെടലുകള്‍ സാധ്യമാവുന്നു. കൂടാതെ സന്തോഷത്തൊടെ എല്ലാ കാര്യവും മികച്ചതാക്കാന്‍ ഇടവം രാശിക്കാര്‍ക്ക് സാധിക്കുന്നു. ചിന്താപരമായ കാര്യങ്ങളിലും സൃഷ്ടിപരമായ മാറ്റങ്ങളിലും ജീവിതം മികച്ചതാക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നു. കൂടാതെ കന്നി, വൃശ്ചികം രാശിക്കാരുടെ സമയം തെളിഞ്ഞു എന്ന് വേണമെങ്കില്‍ പറയാം. അത്രയധികം മാറ്റങ്ങള്‍ ബുധന്റെ മീനം രാശി സംക്രമണം നല്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
