Latest Updates
-
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ
ഡിസംബറില്‍ വരാനിരിക്കുന്നത് വമ്പന്‍ ഗ്രഹമാറ്റങ്ങള്‍: തടുക്കാനാവാത്ത കാര്യങ്ങള്‍ അനുഭവത്തില്‍ വരും
ഡിസംബര്‍ മാസത്തിലേക്ക് കടക്കുമ്പോള്‍ ജ്യോതിഷപരമായ പല മാറ്റങ്ങളും സംഭവിക്കുന്നു. ജ്യോതിഷപരമായി നോക്കിയാല്‍ നവഗ്രഹങ്ങള്‍ നമ്മുടെ ജീവിതത്തില്‍ വളരെയധികം സ്വാധീനം ചെലുത്തുന്നതായി മനസ്സിലാക്കാം. ചന്ദ്രന്, സൂര്യന്, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്, ശനി, രാഹു, കേതു എന്നീ ഗ്രഹങ്ങളാണ് വേദ ജ്യോതിഷത്തില്‍ പ്രധാനമായും പരിഗണിക്കുന്നത്. ഡിസംബര്‍ മാസത്തില്‍ ഓരോ ഗ്രഹങ്ങളുടെ ചലനങ്ങളും ഓരോ രാശിക്കാരിലും മാറ്റങ്ങള്‍ സൃഷ്ടിക്കുന്നു.
ഗ്രഹമാറ്റങ്ങള്‍ അനുകൂലമോ അല്ലെങ്കില്‍ പ്രതികൂലമോ ആയി മാറാം. പലപ്പോളും അതിനെ നിസ്സാരമാക്കുമ്പോള്‍ ദോഷഫലങ്ങളെ കൈകാര്യം ചെയ്യുന്നതില്‍ നമുക്ക് വിട്ടുവീഴ്ച വരാം. നിര്‍ണായകമായ പല മാറ്റങ്ങളും ഗ്രഹമാറ്റത്തിലൂടെ സംഭവിക്കുന്നു. ശനിയാണ് നവഗ്രഹങ്ങളില്‍ ഏറ്റവും പതുക്കെ സഞ്ചരിക്കുന്ന ഗ്രഹം. ബുധനാണ് ഏറ്റവും വേഗത്തില്‍ സഞ്ചരിക്കുന്നത്. 12 രാശിക്കാരേയും 27 നക്ഷത്രത്തേയും ഓരോ ഗ്രഹമാറ്റവും സ്വാധീനിക്കും. അത് ഭാവിയില്‍ നിങ്ങള്‍ക്ക് എപ്രകാരം മാറ്റങ്ങളുണ്ടാക്കും എന്നതാണ് അറിയേണ്ടത്. കൂടുതല്‍ അറിയാന്‍ വായിക്കൂ.

ശുക്രന് മകരത്തിലേക്ക്
ശുക്രന്റെ മകരം രാശി സംക്രമണമാണ് ഏറ്റവും ആദ്യം നടക്കാന്‍ പോവുന്നത്. ഡിസംബര്‍ 2-നാണ് ശുക്രന് മകരം രാശിയിലേക്ക് സഞ്ചരിക്കുന്നത്. ഇതിന്റെ ഫലമായി പല വിധത്തിലുള്ള അനുകൂല പ്രതികൂല മാറ്റങ്ങള്‍ ഓരോ രാശിക്കാരിലും സംഭവിക്കുന്നു. ശുക്രന് പൊതുവേ ഗുണഫലങ്ങള്‍ ധാരാളം പ്രദാനം ചെയ്യുന്നു. ധനം, സമ്പത്തി, സ്നേഹം എന്നിവയെല്ലാം സ്വാധീനിക്കുന്നതാണ് ശുക്രന്. ജീവിതത്തില്‍ ആര്‍ഭാടത്തോടെ മുന്നോട്ട് പോവുന്നതിന് ശുക്രന് സാധിക്കുന്നു. മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരിലും അപ്രതീക്ഷിതമായ മാറ്റങ്ങള്‍ക്കാണ് ശുക്രന് സാക്ഷ്യം വഹിക്കുന്നത്.
ചൊവ്വയുടെ വക്രഗതി കര്‍ക്കിടകത്തില്‍
കര്‍ക്കടകം രാശിയിലേക്ക് ചൊവ്വ വക്രഗതിയില്‍ സഞ്ചരിക്കുന്നത് ഡിസംബര്‍ മാസത്തിലാണ്. ഡിസംബര്‍ 7-നാണ് ചൊവ്വ അതിന്റെ വക്രഗതി സഞ്ചാരം ഡിസംബറില്‍ ആരംഭിക്കുന്നത്. വളരെ ശക്തിയേറിയ ഒരു ഗ്രഹമായത് കൊണ്ട് തന്നെ ചൊവ്വയുടെ ഓരോ ചെറിയ ചലനവും 12 രാശിക്കാരിലും സ്വാധീനം ചെലുത്തുന്നതാണ്. പലപ്പോഴും ശക്തമായ നേട്ടങ്ങള്‍ ലഭിക്കുന്നവരും അതല്ലാതെ തന്നെ ദോഷഫലങ്ങള്‍ ഉള്ളവരും ധാരാളമുണ്ട്. ബന്ധങ്ങളില്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നതിന് പലപ്പോഴും ചൊവ്വയുടെ വക്രഗതിസഞ്ചാരം കാരണമാകുന്നു.
ബുധന്‍ വൃശ്ചികത്തില് ഉദിക്കും
ബുധന്റെ വൃശ്ചികം രാശിയിലെ ഉദയമാണ് ഡിസംബര്‍ മാസത്തില്‍ സംഭവിക്കുന്ന ഗ്രഹമാറ്റം. ഡിസംബര്‍ 11-നാണ് ബുധന്റെ ഉദയംസംഭവിക്കുന്നത്. ബുധന്‍ പൊതുവേ നല്ല ആരോഗ്യം, സംതൃപ്തി, സ്നേഹം,ഉറച്ച മനസ്സ് എന്നിവയെയാണ് പ്രദാനം ചെയ്യുന്നത്. അതുകൊണ്ട് തന്നെ ബുധന്റെ മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം സ്വാധീനം ചെലുത്തുന്നു. പലപ്പോഴും പ്രതീക്ഷിക്കാത്ത ഗുണഫലങ്ങളാണ് ഇത് വഴി ഉണ്ടാവുന്നത്. ജീവിതം തന്നെ മാറി മറിയുന്ന തരത്തിലേക്ക് കാര്യങ്ങളെത്തുന്നു.
ധനുരാശിയില്‍ സൂര്യസംക്രമണം
സൂര്യന് ധനു രാശിയിലേക്ക് സംക്രമിക്കുന്നത് ഡിസംബര്‍ മാസത്തിലാണ്. ഡിസംബര്‍ 15-നാണ് സൂര്യന്റെ ധനു രാശി സംക്രമണം നടക്കുന്നത്. ഇത് നമ്മള് ഓരോരുത്തരുടേയും ജീവിതത്തില്‍ സ്വാധീനം ചെലുത്തുന്നതാണ്. സൂര്യന്റെ സ്വാധീനം വളരെയധികം മാറ്റങ്ങള്‍ ആണ് ജീവിതത്തില്‍ വരുത്തുന്നത്. ഐശ്വര്യത്തിനും സന്തോഷത്തിനും എല്ലാം കാരണക്കാരന്‍ സൂര്യന് തന്നെയാണ്. ഗ്രഹങ്ങളുടെ രാജാവാണ് സൂര്യന്. അതുകൊണ്ട് സൂര്യന്റെ മാറ്റങ്ങള്‍ എല്ലാ ഗ്രഹങ്ങളിലും രാശികളിലും നക്ഷത്രക്കാരിലും സ്വാധീനം ചെലുത്തുന്നു.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications
