Latest Updates
-
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; ശനിദോഷം മാറാൻ വഴിയിതാ -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; ചിലര്‍ക്ക് പണച്ചെലവ് കൂടും -
2026 ഏപ്രിൽ 2: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; പണവും പ്രശസ്തിയും തേടിയെത്തും -
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക്
നാളെ സൂര്യനുദിച്ചാല്‍ 12 രാശികള്‍ക്കും ഫലം ഇപ്രകാരം; കുംഭം, മീനം രാശിക്കാര്‍ ജാഗ്രത പാലിക്കുക
നാളത്തെ (ഫെബ്രുവരി 19, ബുധനാഴ്ച) വ്യാഴം ബുധൻ, രാഹു, ശനി എന്നീ ഗ്രഹങ്ങളുടെ സ്ഥാനം അനുസരിച്ച്, 12 രാശികള്‍ക്കും സൂര്യനുദിച്ചതിന് ശേഷം വ്യത്യസ്ത ഫലങ്ങളായിരിക്കും ലഭിക്കുന്നത്. ഓരോ ഗ്രഹങ്ങളിൽ ഉണ്ടാകുന്ന ചെറിയ ചലനങ്ങൾ പോലും ഓരോ രാശിക്കാരെയും പലവിധത്തിൽ ബാധിക്കുന്നതാണ്. ഓരോ ഗ്രഹങ്ങളിൽ ഉണ്ടാകുന്ന ചെറിയ ചലനങ്ങൾ പോലും ഓരോ രാശിക്കാരെയും പലവിധത്തിൽ ബാധിക്കുന്നതാണ്. പ്രത്യേകിച്ച്, ശനി രാശിമാറ്റത്തിനായി തയ്യാറായിക്കൊണ്ടിരിക്കുകയാണ്. അതിനാൽ, ശനിയുടെ ഓരോ മാറ്റവും പ്രധാനപ്പെട്ടതാണ്. കൂടാതെ, സൂര്യൻ, ബുധൻ, ശനി എന്നീ ഗ്രഹങ്ങൾ ഒരേ രാശിയിൽ നിന്നുകൊണ്ട് നടത്തുന്ന മാറ്റങ്ങളും പലരെയും പലവിധത്തിൽ ബാധിക്കുന്നതാണ്. ചില രാശിക്കാരിലുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും വന്നു ചേരുന്നതാണ്. ചില രാശിക്കാരില്‍ പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നതാണ്. മറ്റു ചില രാശിക്കാര്‍ക്ക് ജീവിതത്തിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടൈത്താന്‍ സാധിക്കുന്ന ഒരു ദിവസം കൂടിയാണ് ഫെബ്രുവരി 19 ബുധനാഴ്ച. 12 രാശികളില്‍ ഏതെല്ലാം രാശികള്‍ക്കാണ് സൗഭാഗ്യം, ഏതെല്ലാം രാശികള്‍ക്കാണ് ദോഷം എന്ന് മനസ്സിലാക്കാം.

മേടം (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യഭാഗം)
മേടം രാശിക്കാര്‍ക്ക് അത്യാവശ്യം നേട്ടങ്ങള്‍ ലഭിക്കുന്ന ദിവസമായിരിക്കും. ചുറ്റിലുമുള്ള അന്തരീക്ഷം സമാധാനപൂര്‍ണ്ണവും, സുഖകരവുമായിരിക്കും. നിരന്തരം നല്ല വാര്‍ത്തകള്‍ കേള്‍ക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. ജോലിയിലെ ചില തടസ്സങ്ങളും പ്രശ്‌നങ്ങളും മൂലം, ചെറിയ രീതിയില്‍ പ്രശ്‌നങ്ങള്‍ അനുഭവപ്പെടാനും ഈ രാശിക്കാര്‍ക്ക് സാധ്യത ഉണ്ട്. വളരെ കാലമായി മുടങ്ങിക്കിടന്നിരുന്ന പല പദ്ധതികളും വീണ്ടും ആരംഭിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. സര്‍ക്കാര്‍ ജോലിക്കാരാണ് നിങ്ങള്‍ എങ്കില്‍, ജോലിയില്‍ പൂര്‍ണ്ണമായും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതായി വന്നേക്കാം. ഏതെങ്കിലും ഒരു ജോലിയെക്കുറിച്ചോര്‍ത്ത് അമിതമായി ആശങ്കപ്പെട്ടിട്ടുണ്ടെങ്കില്‍, അവ വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. അതുപോലെ, നഷ്ടപ്പെട്ട പല സാധനങ്ങളും തിരിച്ച് കണ്ടെത്താന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്.
ഇടവം (കാര്‍ത്തിക അവസാന മുക്കാല്‍ ഭാഗം, രോഹിണി, മകയിരം ആദ്യപകുതി ഭാഗം)
ഇടവം രാശിക്കാര്‍ക്ക് ബിസിനസ്സില്‍ ചില ഉയര്‍ച്ച താഴ്ചകള്‍ നേരിട്ടേക്കാം. ബിസിനസ്സില്‍ സാമ്പത്തിക പ്രതിസന്ധി നേരിടാനും സാധ്യത. ഇവ നിങ്ങളെ മാനസികമായി വിഷമിപ്പിക്കാം. നിങ്ങള്‍ ചെയ്യാനൊരുങ്ങുന്ന പല കാര്യങ്ങളില്‍ നിന്നും മറ്റുള്ളവര്‍ നിങ്ങളെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കാന്‍ സാധ്യത. മറ്റുള്ളവര്‍ പലരീതിയില്‍ നിങ്ങളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നതാണ്. ഇത്തരം വാക്കുകളില്‍ വീഴാതിരിക്കാന്‍ ശ്രദ്ധിക്കുക. എടുത്തുചാടി തീരുമാനങ്ങള്‍ എടുക്കാതിരിക്കാന്‍ ശ്രദ്ധിക്കുന്നത് നല്ലതാണ്. ജോലി സംബന്ധമായി പല യാത്രകളും ചെയ്യേണ്ടതായി വന്നേക്കാം. ദുഃഖിപ്പിക്കുന്ന പല വാര്‍ത്തകളും കേള്‍ക്കേണ്ടതായി വന്നേക്കാം. വീട്ടുകാര്യങ്ങളില്‍ കുറച്ച് ശ്രദ്ധ നല്‍കുന്നത് പല ദുരന്തങ്ങളും ഒഴിവാക്കാന്‍ സഹായിക്കുന്നതായിരിക്കും.
മിഥുനം (മകയിരം രണ്ടാം പകുതി, തിരുവാതിര, പുണര്‍തം ആദ്യമുക്കാല്‍ ഭാഗം)
ജോലിയില്‍ ശരിയായ വിധത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കേണ്ടത് അനിവാര്യമാണ്. അനാവശ്യകാര്യങ്ങള്‍ ഒഴിവാക്കുക. അതിമായി ഏതെങ്കിലും കാര്യത്തില്‍ ടെന്‍ഷന്‍ അടിക്കുന്നുണ്ടെങ്കില്‍ അവ മാറുന്നതാണ്. കുടുംബത്തില്‍ മുതിര്‍ന്നവരുടെ ആവശ്യങ്ങള്‍ നിങ്ങള്‍ നിറവേറ്റാന്‍ ശ്രമിക്കുന്നതാണ്. മുതിര്‍ന്നവരില്‍ നിന്നും ഇതുമൂലം അുഗ്രഹം ലഭിക്കുന്നതാണ്. പങ്കാളിയുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകാനുള്ള സാധ്യത വളരെയധികമാണ്. കുടുംബത്തില്‍ പല ആഘോഷങ്ങളും സംഘടിപ്പിക്കുന്നതായിരിക്കും.
കര്‍ക്കിടകം (പുണര്‍തം അവസാന കാല്‍ഭാഗം, പൂയം, ആയില്യം)
സമ്മിശ്ര ഫലങ്ങള്‍ നല്‍കുന്ന ദിവസമായിരിക്കും. നെഗറ്റീവ് ചിന്തകള്‍ മനസ്സില്‍ നിന്നും നീക്കം ചെയ്യുക. അകാരണമായി കോപിക്കുന്നത് ഒഴിവാക്കുക. ജോലി ഭാരം വര്‍ദ്ധിക്കാം. യുവാക്കള്‍ ജോലിയില്‍ മുന്നേറാന്‍ സാധ്യത. അപ്രതീക്ഷിത സമ്മനങ്ങള്‍ ലഭിക്കാം. മാതാപിതാക്കളില്‍ നിന്നും വേദനിപ്പിക്കുന്ന വാക്കുകള്‍ കേള്‍ക്കാം.
ചിങ്ങം (മകം, പൂരം, ഉത്രം ആദ്യ കാല്‍ഭാഗം)
അനാവശ്യ ചെലവുകള്‍ നിയന്ത്രിക്കുക. അമിതമായി മറ്റുള്ളവരെ വിശ്വസിക്കാതിരിക്കുക. മറ്റുള്ളവര്‍ നിങ്ങളെ ഒറ്റിക്കൊടുക്കാന്‍ സാധ്യത. കുട്ടികള്‍ക്കുവേണ്ടി പല പുതിയ കാര്യങ്ങളും ചെയ്യാന്‍ യോഗം. ജോലി സംബന്ധമായി യാത്രകള്‍ അനിവാര്യമായേക്കാം. പുതിയ ജോലി കണ്ടെത്താന്‍ സാധ്യത. കോപം നിയന്ത്രിക്കുക. ദേഷ്യം വര്‍ദ്ധിക്കുന്നത് ജോലിയെ ദോഷകരമായി ബാധിക്കാം.
കന്നി (ഉത്രം അവസാന മുക്കാല്‍ ഭാഗം, അത്തം, ചിത്തിര ആദ്യപകുതി ഭാഗം)
ജോലിയില്‍ പൂര്‍ണ്ണ ശ്രദ്ധ നല്‍കേണ്ടതായി വന്നേക്കാം. ഏറ്റെടുത്ത ജോലികള്‍ സമയത്ത് പൂര്‍ത്തിയാക്കാന്‍ സാധിക്കും. കുംടുംബാംഗങ്ങളുടെ വിവാഹം നടക്കും. വിവാഹത്തിന് ഉണ്ടായിരുന്ന തടസ്സങ്ങളും ദോഷങ്ങളും അകലുന്നതാണ്. സുഹൃത്തുക്കളുമായി ചേര്‍ന്ന് യാത്ര പോകും. വിനോദ പരിപാടികളില്‍ ഏര്‍പ്പെടുന്നതാണ്. വീട് പുതുക്കി പണിയാന്‍ പദ്ധതിയിടും.
തുലാം ( ചിത്തിര രണ്ടാംപകുതി, ചോതി, വിശാഖം ആദ്യ മുക്കാല്‍ ഭാഗം)
തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതാണ്. പുതിയ ജോലിയില്‍ പ്രവേശിക്കുന്നതാണ്. സുഹൃത്തുക്കള്‍ വഴി ജോലി ലഭിക്കാം. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളില്‍ നിന്നും പ്രശംസകള്‍ നേടാം. മുതിര്‍ന്നവരുടെ അനുഗ്രഹം ലഭിക്കും. പങ്കാളിയ്ക്ക് ജോലി ലഭിക്കാന്‍ യോഗം. ലൗകിക സുഖങ്ങള്‍ വര്‍ദ്ധിക്കും. പ്രശ്‌നങ്ങള്‍ എളുപ്പത്തില്‍ പരിഹരിക്കപ്പെടും.
വൃശ്ചികം (വിശാഖം അവസാന കാല്‍ഭാഗം, അനിഴം, തൃക്കേട്ട)
തിടുക്കത്തില്‍ തീരുമാനങ്ങള്‍ എടുക്കാതിരിക്കുക. ജോലിയ്ക്ക് മുന്‍ഗണ നല്‍കുന്നത് പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും. അവശ്യ വ്‌സ്തുക്കള്‍ വാങ്ങുന്നതിന് പണം ചിലവഴിക്കുന്നതാണ്. പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടുന്നതായിരിക്കും. സന്തോഷം വന്നു ചേരും. ജോലിയില്‍ ശരിയായ വിധത്തില്‍ പ്രവര്‍ത്തിക്കും. നിങ്ങളുടെ ആത്മാര്‍ത്ഥത പ്രശംസിക്കപ്പെടും. പുതിയ അലസരങ്ങള്‍ ലഭിക്കും.
ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യ കാല്‍ഭാഗം)
സമ്മിശ്ര ഫലങ്ങളായിരിക്കും ലഭിക്കുന്നത്. കുട്ടികള്‍ മുഖേന ദുഃഖം അുഭവിക്കാം. കുട്ടികളുടെ തെറ്റായ പ്രവര്‍ത്തികള്‍ വേദനിപ്പിക്കാം. വാഹനങ്ങള്‍ വാടകയ്ക്ക് എടുക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. പണം അനാവശ്യമായി ചിലവഴിക്കാതിരിക്കുക. ആരോഗ്യ പ്രശ്‌നങ്ങള്‍ കുറയുന്നതാണ്. ക്ഷമ ശീലിക്കുക. വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള അവസരങ്ങള്‍ ലഭിക്കും.
മകരം (ഉത്രാടം അവസാനത്തെ മുക്കാല്‍ ഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി)
ചെറിയ രീതിയില്‍ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കുന്നതാണ്. ക്ഷമയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് നല്ലതായിരിക്കും. ജോലിയില്‍ ശ്രദ്ധ അനിവാര്യം. കുട്ടികളുടെ ഭാവി മുന്‍നിര്‍ത്തി പല തീരുമാനങ്ങളും എടുക്കാം. സമയം ശരിയായ വിധത്തില്‍ പ്രയോജനപ്പെടുത്തുക. മുടങ്ങിക്കിടന്നിരുന്ന കാര്യങ്ങള്‍ ഫലപ്രാപ്തിയിലേയ്ക്ക് എത്തുന്നതാണ്. എതിരാളികള്‍ സ്വാധീനിക്കാന്‍ ശ്രമിക്കാം.
കുംഭം (അവിട്ടം രണ്ടാം പകുതി, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാല്‍ ഭാഗം)
നല്ലൊരു ദിവസമായിരിക്കും. നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. യാത്രകള്‍ ചെയ്യുന്നതായിരിക്കും. പണം കൈകാര്യം ചെയ്യുമ്പോള്‍ കുറച്ച് ശ്രദ്ധിക്കുക. കുടുംബത്തിന്റെ ഉത്തരവാദിത്തം സ്വന്തം ചുമലില്‍ വന്ന് ചേരുന്നതാണ്. വസ്തു കച്ചവടവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും. ജോലിയില്‍ നേട്ടങ്ങള്‍ ഉണ്ടാകും.
മീനം (പൂരുരുട്ടാതി അവസാന കാല്‍ഭാഗം, ഉത്തൃട്ടാതി, രേവതി)
ജോലികള്‍ കൃത്യസമയത്ത് പൂര്‍ത്തീകരിക്കാന്‍ ശ്രദ്ധിക്കുക. ബിസിനസ്സിനെ കുറിച്ച് പരിചയ സമ്പന്നരായവരോട് അഭിപ്രായം തേടുക. കൂടിയാലോചനകള്‍ ഒഴിവാക്കുക. ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുക. വരുമാനത്തില്‍ വര്‍ദ്ധനവ് പ്രതീക്ഷിക്കാവുന്നതാണ്. ബന്ധുക്കള്‍ക്ക് നിങ്ങളോട് സ്‌നേഹം വര്‍ദ്ധിക്കുന്നതാണ്. പങ്കാളിയുടെ പഴയ പ്രശ്‌നങ്ങള്‍ ചര്‍ച്ചാ വിഷയമാകുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications