Latest Updates
-
പൂയം നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, ആയില്യം നക്ഷത്രക്കാർ ശ്രദ്ധിക്കുക; ഇന്നത്തെ നക്ഷത്രഫലം അറിയാം -
രാശിഫലം ഒക്ടോബർ 4: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, പ്രണയവും കരിയറും അറിയാം -
അവിധവാ നവമി 2026: പിതൃപക്ഷത്തിലെ നവമി ശ്രാദ്ധം എങ്ങനെ ആചരിക്കണം? കൃത്യമായ മുഹൂർത്തം ഇതാ -
വിടവാങ്ങിയത് സിനിമയിലെ അത്ഭുത പ്രതിഭ; പ്രശസ്ത സംവിധായകൻ സിംഗീതം ശ്രീനിവാസ റാവു അന്തരിച്ചു -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? ഫംഗൽ അണുബാധയും താരനും തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
വീട്ടിൽ അക്വേറിയം വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും ശാസ്ത്രീയമായ പരിചരണവും അറിയാം -
ഇന്ന് രാത്രി ആകാശത്ത് അപൂർവ്വ ചന്ദ്ര-മംഗള യോഗം; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ഒക്ടോബർ 5-ന് അപൂർവ്വ 'സർവ്വാർത്ഥ സിദ്ധി യോഗം'; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം! -
രവിപുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുമോ? തിളക്കം നിലനിർത്താൻ ഈ മുൻകരുതലുകൾ പരീക്ഷിക്കൂ
നവംബറില്‍ വമ്പന്‍ ഗ്രഹമാറ്റങ്ങള്‍ ശനി അടക്കം പ്രധാന ഗ്രഹങ്ങളില്‍ മാറ്റം, ആ ഭാഗ്യരാശികളില്‍ നിങ്ങളും?
എല്ലാ മാസവും ജ്യോതിഷലോകത്ത് ചില മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. ചില ഗ്രഹങ്ങള്‍ രാശി മാറുകയും ചിലവ നക്ഷത്രം മാറുകയും മറ്റുചില ഗ്രഹങ്ങള്‍ അവയുടെ സഞ്ചാരഗതിയില്‍ മാറ്റം വരുത്തുകയും ചെയ്യുന്നു. ഈ മാറ്റങ്ങളെല്ലാം രാശിചക്രത്തിലെ രാശികളില് ഏതെങ്കിലും തരത്തിലുള്ള പ്രതിഫലനങ്ങള്‍ സൃഷ്ടിക്കും.

ഗ്രഹങ്ങളിലെ ന്യായാധിപന് എന്നറിയപ്പെടുന്ന ശനി നിലവില്‍ കുംഭം രാശിയില്‍ വക്രഗതിയിലാണ്. നവംബര്‍ 15ന് ശനി കുംഭം രാശിയില്‍ നേര്‍ഗതിയില്‍ സഞ്ചാരം തുടങ്ങും. അതോടൊപ്പം ശുക്രന്, സൂര്യന്, ബുധന്‍ എന്നീ ഗ്രഹങ്ങളും നവംബറില്‍ ചില മാറ്റങ്ങള്‍ നടത്തുന്നുണ്ട്. ഇതുകൂടാതെ ചന്ദ്രന് രണ്ടര ദിവസം കൂടുമ്പോള്‍ രാശി മാറുന്നു. ഈ ഗ്രഹമാങ്ങള് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ മനസ്സിലാക്കാം.
Also Read:
സൂര്യന്റെ രാശിമാറ്റം
എല്ലാ മാസവും സൂര്യന് രാശി മാറ്റം നടത്തുന്നുണ്ട്. നവംബറില്‍ സൂര്യന് തന്റെ നീചരാശിയായ തുലാത്തില്‍ നിന്നും മാറി വൃശ്ചികത്തിലേക്ക് പ്രവേശിക്കും. നവംബര്‍ 16ന് രാവിലെ ഏഴുമണി 14 മിനിട്ടിനാണ് സൂര്യന് വൃശ്ചികം രാശിയിലേക്ക് പ്രവേശിക്കുന്നത്. ഡിസംബര്‍ 15 വരെ സൂര്യന് തല്‍സ്ഥാനത്ത് തുടരും. ഈ രാശിമാറ്റം വൃശ്ചികം, മകരം, കുംഭം, ചിങ്ങം, മേടം, ധനു രാശികള്‍ക്ക് അനുകൂലമായിരിക്കും. തല്‍ഫലമായി ഈ കാലയളവില്‍ ഏറെക്കാലമായി ചെയ്യാന്‍ ആഗ്രഹിച്ച കാര്യങ്ങള്‍ ചെയ്യുകയും പൂര്‍ത്തിയാക്കുകയും ചെയ്യും. സമൂഹത്തില്‍ ഇവരുടെ നിലയും വിലയും വര്‍ധിക്കും. ജോലിയില്‍ നിന്നും ബിസിനസില്‍ നിന്നും നേട്ടങ്ങള്‍ ഉണ്ടാകും.
ശനി
നവംബര്‍ 15നാണ് ശനി തന്റെ മൂലത്രികോണരാശിയായ കുംഭത്തില്‍ നേര്ഗതിയിലുള്ള സഞ്ചാരം ആരംഭിക്കുന്നത്. ശനിയുടെ സഞ്ചാരമാറ്റം നിരവധി രാശികള്‍ക്ക് അനുകൂലമായിരിക്കും. മേടം, ഇടവം, മിഥുനം, കര്‍ക്കടകം, കന്നി, ധനു രാശികളാണ് ശനിയുടെ ഈ മാറ്റത്താല്‍ വലിയ നേട്ടങ്ങള്‍ സ്വന്തമാക്കുക. ഇവര്‍ക്ക് നവംബര്‍ പകുതിയോടെ ഭാഗ്യകാലത്തിന് തുടക്കമാകും. ഏറെക്കാലമായി അലട്ടിയിരുന്ന പ്രശ്നങ്ങളില്‍ നിന്ന് ഇവര്‍ക്ക് മോചനം ലഭിക്കും. ആരോഗ്യം തൃപ്തികരമായിരിക്കും. ജീവിതത്തില്‍ സന്തോഷം തിരികെയെത്തും.
ശുക്രന്
നവംബറില്‍ നടക്കാന്‍ പോകുന്ന മറ്റൊരു പ്രധാനപ്പെട്ട ഗ്രഹമാറ്റം ശുക്രന്റെ സ്ഥാനമാറ്റമാണ്. ശുക്രന് ഒരു രാശിയില്‍ 26 ദിവസത്തോളമാണ് നിലകൊള്ളുന്നത്. സുഖ സമൃദ്ധിയുടെയും സമ്പത്തിന്റെയും ദാതാവായ ശുക്രന് നവംബര്‍ ഏഴിനാണ് രാശി മാറി ധനു രാശിയിലേക്ക് പ്രവേശിക്കുന്നത്. ശുക്രന്റെ രാശിമാറ്റത്താല്‍ മേടം, മിഥുനം, കന്നി, തുലാം, കുംഭം രാശികള്‍ക്ക് ഗുണം ഭവിക്കും. ഈ രാശികളില് ജനിച്ചവര്‍ നവംബര്‍ മാസം എല്ലാ കാര്യങ്ങളിലും സംതൃപ്തിയും വിജയവും നേടും. ധാരാളം പണം ഇവരുടെ കൈകളില്‍ വന്നുചേരും. ഏറെക്കാലമായി മുടങ്ങിക്കിടന്നിരുന്ന ജോലികള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. അതോടൊപ്പം കുടുംബത്തോടൊപ്പം സന്തോഷനിമിഷങ്ങള്‍ പങ്കുവെക്കും.
ഗ്രഹങ്ങളുടെ ഈ സ്ഥാനമാറ്റങ്ങളും ഗതിമാറ്റങ്ങളും മേല്‍പ്പറഞ്ഞ രാശികളുടെ ജീവിതത്തില്‍ അത്ഭുതകരമായ മാറ്റങ്ങളുണ്ടാക്കും. ഇവര്‍ക്ക് കരിയറിലും ബിസിനസിലും നേട്ടങ്ങളും ധയോഗവും ഉണ്ടാകും. പൊതുവെ നവംബര്‍ മാസം മേടം, ഇടവം, കന്നി, തുലാം, കുംഭം രാശികളില് ജനിച്ചവര്ക്കായിരിക്കുംഅനുകൂലം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.
The image used in the story is AI-generated



Click it and Unblock the Notifications
