Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
സെപ്റ്റംബറില്‍ 5 ഗ്രഹമാറ്റം: പുത്തന്നേട്ടങ്ങള്ക്ക് തുടക്കം, ഒന്നാം തീയ്യതി മുതല്‍ ധനയോഗലബ്ധി
Planet transit in September 2024: സെപ്റ്റംബര്‍ മാസത്തില്‍ മൂന്ന് ഗ്രഹങ്ങള്‍ക്കാണ് പ്രധാനമായും മാറ്റം സംഭവിക്കുന്നത്. ഇവ യഥാക്രമം സൂര്യന്, ബുധന്‍, ശുക്രന് എന്നിവയാണ്. ഈ ഓരോ ഗ്രഹങ്ങളുടെ മാറ്റങ്ങളും പല വിധത്തിലാണ് നമ്മുടെ ജീവിതത്തേയും സ്വാധീനിക്കുന്നത്. ഗ്രഹങ്ങളുടെ രാജകുമാരനാണ് ബുധന്‍. ബുധന്റെ രാശിമാറ്റത്തോടെ പല കാര്യങ്ങളും സംഭവിക്കുന്നു. പലപ്പോഴും ബുദ്ധിയുടെയും വികാസത്തിന്റെയും ഗ്രഹമായ ബുധന്‍ സെപ്റ്റംബര്‍ 4-നാണ് കര്‍ക്കടകത്തില്‍ നിന്ന് ചിങ്ങത്തിലേക്ക് പ്രവേശിക്കുന്നത്. ഈ സമയം സൂര്യന് ചിങ്ങത്തില് സ്ഥിതി ചെയ്യുന്നതിനാല്‍ പലപ്പോഴും ബുദ്ധാദിത്യ യോഗവും രൂപം കൊള്ളുന്നു.
എന്നാല്‍ സെപ്റ്റംബര്‍ 16 ആവുമ്പോഴേക്ക് സൂര്യന് ചിങ്ങം രാശിയില്‍ നിന്ന് കന്നി രാശിയിലേക്ക് പ്രവേശിക്കുന്നു. ഈ സമയം കന്നി രാശിയിലാണ് ശുക്രന് സ്ഥിതി ചെയ്യുന്നത്. അതിന്റെ ഫലമായി ശുക്രാദിത്യ യോഗവും രൂപം കൊള്ളുന്നു. എന്നാല്‍ സെപ്റ്റംബര്‍ 18 ആവുമ്പോഴേക്ക് ശുക്രന് കന്നി രാശിയില്‍ നിന്ന് തുലാം രാശിയിലേക്ക് പ്രവേശിക്കുന്നു. അതിന് ശേഷം സെപ്റ്റംബര്‍ 23 ആവുമ്പോഴേക്ക് ബുധന്‍ ചിങ്ങത്തില് നിന്ന് കന്നിയിലേക്ക് പ്രവേശിക്കും. ഇത്തരത്തില്‍ മൂന്ന് ഗ്രഹങ്ങളുടെ സംക്രമണം നിമിത്തം ഗുണഫലങ്ങള്ക്കായി കാത്തിരിക്കുന്ന ചില രാശിക്കാരുണ്ട്. അവര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് സെപ്റ്റംബര്‍ മാസത്തിലെ ഗ്രഹങ്ങളുടെ ചലനം ഭയാശങ്കകളെ അകറ്റുന്നതാണ്. അത് കൂടാതെ ഇവരുടെ ജീവിതത്തില്‍ എല്ലാ ലക്ഷ്യങ്ങളും പൂര്‍ത്തീകരിക്കുന്നതിനും സാധിക്കും. കടബാധ്യതകള്‍ എല്ലാം തന്നെ ഇല്ലാതാവുകയും പണം എല്ലാ സ്രോതസ്സില്‍ നിന്നും ലഭിക്കുകയും ചെയ്യുന്നു. വായ്പയെടുത്ത പണം കൃത്യമായി തിരിച്ചടക്കുന്നതിന് സാധിക്കുന്നു. കൂടാതെ കരിയറില്‍ പ്രതീക്ഷിക്കാത്ത മാറ്റങ്ങള്‍ കരസ്ഥമാക്കാന്‍ സാധിക്കും. നല്ല കമ്പനിയില്‍ ജോലി ലഭിക്കുകയും അത് വഴി സാമ്പത്തിക പരാധീനതകള്‍ മാറ്റുന്നതിനും സാധിക്കുന്നു. പങ്കാളിയുമായി ചേര്‍ന്ന് പുതിയ ബിസിനസ് സംരംഭത്തിന് തുടക്കം കുറിക്കുന്നതിന് സാധിക്കും. ജീവിതം തന്നെ മാറി മറിയുന്ന സമയമാണ് ഉണ്ടാവുന്നത്.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് സെപ്റ്റംബര്‍ മാസത്തില്‍ പ്രതീക്ഷിക്കാത്ത നേട്ടങ്ങളുണ്ടാവുന്നു. ആത്മവിശ്വാസത്തോടെ ഏത് കാര്യത്തെ കൈകാര്യം ചെയ്യുന്നതിനും ഇവര്‍ക്ക് സാധിക്കും. പണം സമ്പാദിക്കുന്നതിനുള്ള അവസരങ്ങള്‍ ഇവരെ തേടി എത്തും. മാത്രമല്ല ഒന്നിന് പുറകേ ഒന്നായി സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാവുന്നു. സ്വത്ത് സമ്പാദനത്തിന് മികച്ച മാറ്റങ്ങള്‍ തേടി വരും. സാമ്പത്തിക സ്ഥിതി ശക്തമാവുന്നത് വഴി സാമ്പത്തിക അടിത്തറ സൃഷ്ടിക്കാന്‍ സാധിക്കുന്നു. കൂടാതെ സമൂഹത്തില്‍ ബഹുമാനവും സ്നേഹവും നിങ്ങളെ തേടി എത്തുന്നു. ദാമ്പത്യ പ്രശ്നങ്ങളില്‍ നിന്ന് എന്നന്നേക്കുമായി പരിഹാരം കാണാന്‍ സാധിക്കുന്ന സമയം കൂടിയാണ് ഇത്.
കന്നിരാശി
സെപ്റ്റംബറില്‍, കന്നി രാശിക്കാര്‍ കണ്തുറക്കുന്നതേ ഭാഗ്യത്തിലേക്കാണ്. അപ്രതീക്ഷിതമായ സ്വത്ത് സമ്പാദനത്തിന് ഇവര്‍ക്ക് സാധ്യതയുണ്ട്. കൂടാതെ ധൈര്യത്തോടെ പല വിധത്തിലുള്ള മാറ്റങ്ങള്‍ക്കായി ഇവര്‍ പുറപ്പെടുന്നു. വിദേശ യാത്ര നടത്തുന്നതിനുള്ള സാധ്യതയുണ്ട്. ഇവരുടെ ജോലിയില്‍ മാറ്റം വരുത്തുന്നതിന് അനുകൂല സമയമാണ്. പലപ്പോഴും സന്തോഷത്തോടെ മുന്നോട്ട് പോവുന്നതിന് കന്നി രാശിക്കാര്‍ക്ക് സാധിക്കുന്നു. സാമ്പത്തിക നേട്ടങ്ങള്‍ അപ്രതീക്ഷിതമായിരിക്കും. മാസ വരുമാനം വര്‍ദ്ധിക്കുന്നു. എല്ലാ ആഗ്രഹങ്ങളും നിറവേറ്റാന്‍ സാധിക്കുന്നു. മുന്‍ നിക്ഷേപങ്ങളില്‍ നിന്ന് നല്ല വരുമാനം ലഭിക്കുന്ന സാഹചര്യമുണ്ടാവും. കുടുംബത്തില്‍ സന്തോഷകരമായ പല കാര്യങ്ങളും സംഭവിക്കും.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് സെപ്റ്റംബര്‍ മാസത്തിലെ നേട്ടങ്ങള്‍ അത്ഭുതപ്പെടുത്തുന്നതായിരിക്കും. പലപ്പോഴും ജീവിതത്തിന്റെ പല മേഖലകളിലും വിജയം കണ്ടെത്താന്‍ സാധിക്കുന്നു. ആഗ്രഹിക്കുന്നത് പോലെ തന്നെ ജീവിതം മാറിമറിയുന്നു. ജോലിയില്‍ പ്രമോഷനും ശമ്പള വര്‍ദ്ധനവും ഉണ്ടാവുന്നു. കൂടാതെ എന്ത് മാറ്റമുണ്ടായാലും അതിനെയെല്ലാം കൃത്യമായി കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. ഭാവിയിലേക്ക് നേട്ടമുണ്ടാവുന്ന തരത്തില്‍ സാമ്പത്തിക നിക്ഷേപം ഉണ്ടാവുന്നു. പലപ്പോഴും സുഖകരമായ പല മാറ്റങ്ങളും ഇവരുടെ ജീവിതത്തെ മാറ്റി മറിക്കുന്നു. ഏത് പ്രശ്നത്തേയും നിങ്ങള്‍ക്ക് കൃത്യമായി കൈകാര്യം ചെയ്യുന്നതിനും അതിനെ പരിഹരിക്കുന്നതിനും സാധിക്കുന്നു.
ധനു രാശി
ധനു രാശിക്കാര്‍ക്ക് സെപ്റ്റംബര്‍ മാസത്തില്‍ ഗ്രഹമാറ്റം ചെലുത്തുന്ന സ്വാധീനം നിസ്സാരമല്ല. എല്ലാ ആഗ്രഹങ്ങളും പൂര്‍ത്തീകരിക്കുന്ന ഒരു മാസം എന്നതാണ് സത്യം. പല നിക്ഷേപങ്ങളും മികച്ച ഫലം നല്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ അപ്രതീക്ഷിതമായ പല പോസിറ്റീവ് മാറ്റങ്ങളും ഉണ്ടാവുന്നു. ശാരീരികോര്‍ജ്ജവും മാനസികോര്‍ജ്ജവും മികച്ചതായിരിക്കും. ബിസിനസ് ചെയ്യുന്നവര്‍ക്ക് പ്രതീക്ഷിക്കാത്ത തരത്തിലാണ് സാമ്പത്തിക നേട്ടം തേടി എത്തുന്നത്. ആഗ്രഹിക്കുന്നത് പോലെ തന്നെ മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. കുടുംബജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. സാമ്പത്തികമായ നേട്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നതിന് തുല്യമാണ് എന്നതില്‍ സംശയം വേണ്ട.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
