Latest Updates
-
ഓണം യാത്ര പ്ലാൻ ചെയ്തോ? കേരള തീരത്ത് ഉയർന്ന തിരമാല ജാഗ്രത; ബീച്ചിൽ പോകുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
കേരള തീരത്ത് കടൽക്ഷോഭ മുന്നറിയിപ്പ്; ബീച്ചിൽ പോകുമ്പോൾ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ വഴികൾ -
ഓണം 2026: ഷോപ്പിംഗിലും സാമ്പത്തിക ഇടപാടുകളിലും നേട്ടമുണ്ടാക്കാൻ ഈ സ്മാർട്ട് ടിപ്പുകൾ പരീക്ഷിക്കൂ! -
സിനിമയ്ക്കായി തടി കുറച്ചും കൂട്ടിയും സംഭജി സസാനെ; താരങ്ങളുടെ ഡയറ്റ് അനുകരിച്ചാല്‍ പണി പാളും! -
ബുധൻ ചിങ്ങം രാശിയിലേക്ക്: അടുത്ത 72 മണിക്കൂർ നിർണായകം, ഈ കാര്യങ്ങൾ ചെയ്താൽ നേട്ടം ഇരട്ടി -
ഓഗസ്റ്റ് 22: രവി യോഗത്തിൽ നേട്ടങ്ങൾ കൊയ്യാം, ഗണ്ഡമൂല ദോഷത്തിൽ ജാഗ്രത; ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓഗസ്റ്റ് 22: ഈ നഗരങ്ങളിൽ ഇന്ന് അഭിജിത്ത് മുഹൂർത്തം; സാമ്പത്തിക നേട്ടത്തിനായി ഈ സമയം ശ്രദ്ധിക്കൂ! -
2026 ഓഗസ്റ്റ് 22: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, പെട്ടെന്നുള്ള നേട്ടങ്ങൾ തേടിയെത്തും! -
ഈ ശനിയാഴ്ച ഭാഗ്യം തെളിയുന്ന 4 രാശിക്കാർ: സാമ്പത്തിക നേട്ടവും തൊഴിൽ അവസരങ്ങളും തേടിയെത്തും! -
ചിങ്ങം 6: ഇന്നത്തെ നക്ഷത്രഫലം; ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്!
ജൂലൈ 12 വരെ ശനിയെ വീക്ഷിക്കുന്ന ചൊവ്വ: ഈ രാശിക്കാര്‍ കുഴപ്പത്തിലാവും സംശയം വേണ്ട
ഈ വര്‍ഷം ശനി കുഭം രാശിയില്‍ തന്നെയാണ് സ്ഥിതി ചെയ്യുന്നത്. എന്നാല്‍ വക്രഗതിയില്‍ സഞ്ചരിക്കുന്നുമുണ്ട്. എന്നാല്‍ ശനി അതിന്റെ ത്രികോണ രാശിയായ സ്വന്തം രാശിയായ കുംഭത്തില്‍ തന്നെ സ്ഥിതി ചെയ്യുന്നു. വര്‍ഷം മുഴുവന്‍ ശനി കുംഭം രാശിയില്‍ തന്നെയാണ് സ്ഥിതി ചെയ്യുന്നത്. ശനി പലപ്പോഴും മറ്റ് ഗ്രഹങ്ങളെ കുംഭത്തിലിരുന്ന് വീക്ഷിക്കുകയാണ് ചെയ്യുന്നത്. ജൂലൈ 12 വരെയാണ് ശനി കുംഭം രാശിയില്‍ ചൊവ്വയോടൊപ്പം ഫലങ്ങള്‍ നല്‍കുന്നത്. മേടത്തിലാണ് ചൊവ്വ സ്ഥിതി ചെയ്യുന്നത്. എന്നാല്‍ മേടത്തിലെ ചൊവ്വക്ക് കുംഭത്തിലെ ശനിയുടെ മൂന്നാം ഭാവം നിലനില്ക്കുന്നു.
ഗ്രഹത്തിന്റെ ഇത്തരം മാറ്റങ്ങള്‍ ദോഷങ്ങള്‍ മാത്രം നല്കുന്ന ചില രാശിക്കാരുണ്ട്. 12 രാശിക്കാരില്‍ 5 രാശിക്കാര്‍ക്ക് ദോഷകരമായ പല മാറ്റങ്ങളും ശനി നല്കുന്നു. അശുഭകരമായ പ്രതിസന്ധികള്‍ നിങ്ങളില്‍ ശനിയുടെ ഈ മാറ്റം ഉണ്ടാക്കുന്നു. ശനിയുടെ മൂന്നാം ഭാവം ഏതൊക്കെ രാശിക്കാരെ കുഴപ്പത്തില്‍ ചാടിക്കുന്നു എന്ന് നമുക്ക് ഈ ലേഖനത്തില്‍ വായിക്കാം.

കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ചൊവ്വയില്‍ ആധിപത്യം സ്ഥാപിച്ചിരിക്കുന്ന ശനിയുടെ മൂന്നാം ഭാവം പ്രതികൂല സാഹചര്യം നല്കുന്നു. പലപ്പോഴും ഇത് നിങ്ങളുടെ കരിയറില്‍ തന്നെ മോശം ഫലങ്ങള്‍ നല്കുന്നു. ഇത് തകര്‍ന്ന് തരിപ്പണമാവുന്ന അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കും. ഒരു കാര്യത്തിലും വിജയം കൈവരിക്കാന്‍ സാധിക്കുകയില്ല. പണം കൈകാര്യം ചെയ്യുമ്പോള്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടതാണ്. ജോലി ചെയ്യുന്നവര്‍ക്ക് നേട്ടങ്ങള്‍ ഒന്നും തന്നെ ഉണ്ടാവുന്നില്ല.
കന്നിരാശി
കന്നി രാശിക്കാര്‍ക്ക് നെഗറ്റീവ് സ്വാധീനം പല മേഖലയിലും മൂന്നാം ഭാവത്തിലെ ശനി നല്കുന്നു. പലപ്പോഴും പല വിധത്തിലുള്ള വെല്ലുവിളികള്‍ നിങ്ങള്‍ ജൂലൈ 12 വരെ നേരിടേണ്ടി വരുന്നു. ചെറിയ ജോലികള്‍ക്കായി കൂടുതല്‍ അധ്വാനിക്കേണ്ടി വരുന്നു. പലപ്പോഴും ഇവരെ വിട്ടുമാറാതെ വിഷാദം ബാധിക്കുന്നു. അതിനാല്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഇവരുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. ലോണ്‍ എടുക്കുന്നതിനുള്ള സാധ്യത കാണുന്നു. സാമ്പത്തിക പരാധീനതകള്‍ വിടാതെ പിന്തുടരുന്നു. സാമ്പത്തിക നഷ്ടം ഉണ്ടാവുന്ന അവസ്ഥയായതിനാല്‍ പലപ്പോഴു നിക്ഷേപങ്ങള്‍ക്ക് മുതിരരുത്.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ശനിയുടെ മൂന്നാം ഭാവം പലപ്പോഴും അശുഭകരമായ സ്വാധീനം അവരുടെ ജീവിതത്തില്‍ ഉണ്ടാക്കുന്നു. ചൊവ്വ ഒരിക്കലും നിങ്ങള്‍ക്ക് ശുഭകരമായ ഫലങ്ങള്‍ നല്കുകയില്ല. അതുകൊണ്ട് തന്നെ പലവിധത്തിലുള്ള പ്രതിസന്ധികള്‍ നിങ്ങള്‍ക്കുണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ബിസിനസ് ചെയ്യുന്നവര്‍ ജാഗ്രത പാലിക്കേണ്ടി വരുന്നു. ദാമ്പത്യത്തില്‍ പ്രതിസന്ധികളും പ്രശ്നങ്ങളും വര്‍ദ്ധിക്കുന്നു. ക്ഷമയോടെ എല്ലാ കാര്യവും കൈകാര്യം ചെയ്യേണ്ടതാണ്. സഹപ്രവര്‍ത്തകര്‍ നിങ്ങളോട് പലപ്പോഴും ശത്രുത പുലര്‍ത്തുന്നു.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ശനിയുടെ മൂന്നാം ഭാവം പലപ്പോഴും പ്രതികൂല സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നു. ഇതിന്റെ ഫലമായി പല വിധത്തിലുള്ള പ്രശ്നങ്ങളും നിങ്ങള്‍ അനുഭവിക്കേണ്ടി വരുന്നു. അത്തരമൊരു സാഹചര്യത്തില്‍ നിങ്ങളുടെ ജീവിതം മാറി മറിയുന്നു. ജോലിസ്ഥലത്ത് ആരുമായും അനാവശ്യമായി വഴക്കിന് പോവരുത്. ഇത് പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. പ്രമോഷനുകള്‍ക്ക് പലപ്പോഴും തടസ്സം സൃഷ്ടിക്കുന്നു. ഈ രാശിക്കാരില്‍ ജോലി സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്.
മകരം രാശി
മകരം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ ചൊവ്വയും ശനിയും അശുഭകരമായ സ്വാധീനം ചെലുത്തുന്നു. ജോലി സമ്മര്‍ദ്ദം വളരെയധികം പ്രതിസന്ധികള്‍ നിങ്ങളില്‍ ഉണ്ടാക്കും. ചൊവ്വ ശനി സ്ഥാനം അനുസരിച്ച് പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ അനിശ്ചിതത്വം വര്‍ദ്ധിക്കുന്നു. പങ്കാളിയുമായുള്ള ബന്ധത്തില്‍ കലഹത്തിന് സാധ്യതയുണ്ട്. ചെറിയ പ്രശ്നങ്ങള്‍ പലപ്പോഴും വലുതായി മാറുന്നു. ജീവിതം തന്നെ മാറി മറിയുന്ന അവസ്ഥയുണ്ടാവുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications