Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ശുക്രനും ശനിയും അടക്കം ആറ് ഗ്രഹങ്ങള്‍ രാശി മാറുന്നു, ജൂണോടെ തെളിയും ഈ രാശികളുടെ നല്ല കാലം
എല്ലാ മാസങ്ങളിലും ഗ്രഹങ്ങളുടെ രാശിമാറ്റങ്ങള്‍ നടക്കുന്നുണ്ട്. ഈ രാശിമാറ്റങ്ങള്‍ നമ്മള് അറിയുന്നില്ലെങ്കിലും അതെല്ലാം നമ്മുടെ ജീവിതത്തെ പലതരത്തില്‍ സ്വാധീനിക്കുന്നു. പൊതുവേ ഒരു കാലഘട്ടത്തില്‍ എല്ലാം നല്ല രീതിയില്‍ നടക്കുന്നതും മറ്റൊരു സമയത്ത് തൊട്ടതെല്ലാം പിഴയ്ക്കുന്നതുമെല്ലാം ഇത്തരം രാശിമാറ്റങ്ങളുടെ ഫലമാണ്. നമ്മളതിനെ കഷ്ടകാലമെന്നും നല്ല സമയമെന്നുമെല്ലാം വിളിക്കും.

ജൂണ്‍ മാസത്തിലും ഒന്നിലധികം രാശിമാറ്റങ്ങള്‍ നടക്കുന്നുണ്ട്. ജൂണ്‍ ഒന്നിന് തന്നെ സേനാപതി ഗ്രഹമായ ചൊവ്വ മേടം രാശിയിലേക്ക് എത്തും. അതിനുശേഷം യുറാനസ് ഇടവം ാരശിയിലേക്ക് കടക്കും. ജൂണ്‍ 12 ഭൗതിക സുഖങ്ങളുടെ ഗ്രഹമായ ശുക്രന് ഇടവം രാശിയിലേക്ക് പ്രവേശിക്കും. ജൂണ്‍ 14ന് ഗ്രഹങ്ങളുടെ രാജകുമാരനായ ബുധന്‍ മിഥുനം രാശിയിലേക്ക് വന്നെത്തും. ജൂണ്‍ 29ന് ബുധന്‍ വീണ്ടും കര്‍ക്കിടകം രാശിയിലേക്ക് പോകും. സൂര്യന് ജൂണ്‍ 15ന് മിഥുനം രാശിയിലേക്ക് എത്തുന്നുണ്ട്. ഏറ്റവുമൊടുവിലായി ജൂണ്‍ 29ന് ശനി കുംഭം രാശിയിലേക്ക് വന്നെത്തും. ഈ രാശിമാറ്റങ്ങളെല്ലാം പല രാശികളെയും പല തരത്തിലാണ് ബാധിക്കുക എങ്കിലും പൊതുവേ നോക്കിയാല്‍ ഈ രാശിമാറ്റങ്ങള്‍ മൂന്ന് രാശികള്‍ക്കാണ് ഗുണകരമാകുക.
മേടം
മേടം രാശിയില്‍ ജനിച്ചവര്‍ക്ക് ആറ് ഗ്രഹങ്ങളുടെയും രാശിമാറ്റം ഗുണകരമായി ഭവിക്കും. പൊതുവേ ചെയ്യുന്ന കാര്യങ്ങളെല്ലാം വിജയം കാണുകയും വിചാരിക്കുന്ന കാര്യങ്ങളെല്ലാം നടക്കുകയും ചെയ്യുന്ന സമയമായിരിക്കും ഇത്. പൂര്‍ത്തിയാക്കാതെ വച്ചിരുന്ന പല ജോലികളും പൂര്‍ത്തീകരിക്കും. നല്ല വാര്‍ത്തകള്‍ കേള്‍ക്കാന്‍ ഇടവരും. സ്വദേശത്തും വിദേശത്തുമായി നിരവധി യാത്രകള്‍ നടക്കും. കരിയറില്‍ ഉന്നമനവും ഓദ്യോഗികജീവിതത്തില് സന്തോഷനും അഭിവൃദ്ധിയും അനുഭവപ്പെടും. ആത്മവിശ്വാസം വര്‍ധിക്കുമെന്നത് ഈ കാലയളവിലെ എടുത്തുപറയേണ്ട ഒരു നേട്ടമാണ്. അവിവാഹിതര്‍ക്ക് നല്ല വിവാഹാലോചനകള്‍ വന്നെത്തും.
ഇടവം
ഇടവം രാശിയില്‍ പിറന്നിട്ടുള്ള ആളുകള്‍ക്കും ഈ രാശിമാറ്റങ്ങളിലൂടെ ജീവിതത്തില്‍ ഭാഗ്യവും സന്തോഷവും വന്നുചേരും. കുടുംബത്തില്‍ മംഗളകരമായ കാര്യങ്ങള്‍ നടക്കാനുള്ള സാധ്യതയുണ്ട്. പൊതുവേ ജീവിതത്തില്‍ സുഖ-സൗഭാഗ്യങ്ങള്‍ അനുഭവപ്പെടും. വാഹനമോ സ്ഥലമോ മറ്റെന്തെങ്കിലും വസ്തുവകകളോ വാങ്ങിക്കാനുള്ള സാധ്യതയുണ്ട്. ഉദ്യോഗസ്ഥര്‍ക്ക് തൊഴില്‍ ജീവിതം സംതൃപ്തകരമായിരിക്കും. ഉന്നതസ്ഥാനത്തുള്ളവരെയോ ഉന്നത വ്യക്തിത്വങ്ങളെയോ പരിചയപ്പെടാനുള്ള സാധ്യതയുണ്ട്. ബിസിനസ് രംഗത്തുള്ളവര്‍ക്ക് ഈ സമയത്ത് കൂടുതല്‍ ലാഭമുണ്ടാക്കാന്‍ സാധിക്കും. ഉദ്യോഗസ്ഥര്‍ക്കും മറ്റുള്ളവര്‍ക്കും ഈ കാലയളവില്‍ വരുമാനം വര്‍ധിക്കും.
ചിങ്ങം
ആറുഗ്രഹങ്ങളുടെ രാശി പരിവര്‍ത്തനം ചിങ്ങം രാശിയില്‍ പിറന്ന ആളുകള്‍ക്കും ജീവിതത്തില്‍ നല്ലകാലത്തിന് തുടക്കമിടും. ഉദ്യോഗജീവിതത്തിലും കുടുംബജീവിതത്തിലും നേട്ടങ്ങള്‍ ഉണ്ടാകും. നിരവധി സുവര്‍ണ്ണാവസരങ്ങളും അനുഭവങ്ങളും പ്രാപ്തമാകും. വരുമാനം വര്‍ധിക്കും. ആകസ്മിക ധനലാഭങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. സന്താനങ്ങള്‍ വഴി നല്ല വാര്‍ത്തകള്‍ തേടിയെത്തും. സമൂഹത്തില്‍ ഇവര്‍ക്കുള്ള സ്വീകാര്യത വര്‍ധിക്കുകയും സാമ്പത്തികസ്ഥിതി മെച്ചപ്പെടുകയും ചെയ്യും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
