Latest Updates
-
പ്ലസ് വൺ പഠനം ഉഷാറാക്കാം; പഠനമുറിയിൽ ഈ വാസ്തു മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
മഴക്കാലത്ത് വീടിന്റെ മുൻവാതിൽ ഇങ്ങനെ മാറ്റിയാൽ ഐശ്വര്യം തേടിയെത്തും; മംഗള ഗൗരി പൂജയ്ക്ക് ഒരുങ്ങാം -
കൃഷ്ണ ജന്മാഷ്ടമി: വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി വാസ്തു പ്രകാരം ഒരുക്കാം -
മംഗള ഗൗരി വ്രതം: ക്ഷേത്ര ദർശനത്തിനിടെ സൗന്ദര്യം മങ്ങുമോ? തിളങ്ങുന്ന ചർമ്മത്തിനും മുടിക്കും ഈ പൊടിക്കൈകൾ -
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം!
ജൂലൈയില്‍ 4 ഗ്രഹങ്ങളുടെ സംക്രമണം; അപൂര്‍വ്വ നേട്ടങ്ങള്‍, 5 രാശിക്കാരുടെ ഭാഗ്യം മാറിമറിയും
Planet Transit July 2024: ജൂലൈ മാസത്തിലേക്ക് കടക്കുകയാണ് നാം. ജ്യോതിഷപരമായി ഈ മാസം വളരെ പ്രത്യേകത നിറഞ്ഞ മാസമാണ്. ചൊവ്വ, ബുധന്‍, സൂര്യന്, ശുക്രന് എന്നിവയുള്‍പ്പെടെ 4 ഗ്രഹങ്ങള്‍ ഈ മാസം അവയുടെ രാശിചക്രം മാറും. ഒന്നാമതായി, ശുക്രന് മിഥുനത്തില് നിന്ന് കര്‍ക്കടകത്തിലേക്ക് പ്രവേശിക്കും. ഇവിടെ നിലവിലുള്ള ബുധനുമായി ചേര്‍ന്ന് ലക്ഷ്മീ നാരായണ രാജയോഗം രൂപപ്പെടും. അതിനു ശേഷം ചൊവ്വ മേടം രാശിയില്‍ നിന്ന് ഇടവരാശിയിലേക്ക് നീങ്ങുകയും സൂര്യനും വ്യാഴവുമായി കൂടിച്ചേരുകയും ചെയ്യും. സൂര്യന് മിഥുനത്തില് നിന്ന് കര്‍ക്കടകത്തിലേക്ക് സംക്രമിക്കും.
ഇവിടെ സൂര്യന് ഇതിനകം നിലവിലുള്ള ബുധന്‍, ശുക്രന് എന്നിവയുമായി സംഗമിക്കും. ബുധന്‍ കര്‍ക്കടകത്തില്‍ നിന്ന് ചിങ്ങം രാശിയിലേക്ക് നീങ്ങും. അവസാനമായി, ശുക്രന് വീണ്ടും രാശി മാറി ചിങ്ങം രാശിയില്‍ പ്രവേശിക്കുകയും വീണ്ടും ലക്ഷ്മീ നാരായണ രാജയോഗം രൂപീകരിക്കുകയും ചെയ്യും. ഗ്രഹങ്ങളുടെ കൂടിച്ചേരല്‍ മൂലമുണ്ടാകുന്ന രാജയോഗങ്ങള്‍ ഈ മാസം 5 രാശിക്കാര്‍ക്ക് അത്യധികം നേട്ടങ്ങള്‍ നല്‍കും. നിങ്ങളുടെ വരുമാനം വര്‍ദ്ധിക്കും. ജീവിതത്തില്‍ സുഖസൗകര്യങ്ങള്‍ കൈവരും. ജൂലൈ മാസത്തിലെ ഗ്രഹചലനങ്ങള്‍ ഭാഗ്യം സമ്മാനിക്കുന്ന രാശിക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് ജൂലൈയിലെ ഗ്രഹസംക്രമണം മൂലം പെട്ടെന്ന് ധനം ലഭിക്കാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ ബഹുമാനം വര്‍ദ്ധിക്കും. പ്രഗത്ഭരായ ആളുകളുമായുള്ള നിങ്ങളുടെ ഇടപഴകല്‍ വര്‍ദ്ധിക്കുകയും നിങ്ങളുടെ കരിയറില്‍ നേട്ടങ്ങള്‍ നേടുകയും ചെയ്യും. ഈ മാസം നിങ്ങളുടെ കുടുംബത്തില്‍ ചില മംഗളകരമായ സംഭവങ്ങള്‍ നടക്കും. അത് നിങ്ങളുടെ സന്തോഷം വര്‍ദ്ധിപ്പിക്കും. ആരോഗ്യകാര്യത്തിന്റെ കാര്യത്തില്‍ ഈ മാസം നിങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്, അല്ലാത്തപക്ഷം നിങ്ങളുടെ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കും. അനാവശ്യ ചെലവുകള്‍ ഒഴിവാക്കി വിവേകത്തോടെ പ്രവര്‍ത്തിക്കുക.
മിഥുനം
മിഥുന രാശിക്കാര്‍ക്ക് ജൂലൈ മാസം വളരെ പ്രത്യേകതയുള്ളതാണ്. നിങ്ങളുടെ മനസ്സില്‍ പലതരം ആശയങ്ങള്‍ ഉണ്ടാകും. കഠിനാധ്വാനത്തിലൂടെ നിങ്ങളുടെ ധൈര്യം വര്‍ദ്ധിക്കും. നിങ്ങള്‍ക്ക് പുതിയ വരുമാന മാര്‍ഗ്ഗങ്ങള്‍ ലഭിക്കും. ഈ മാസം നിങ്ങള്‍ നിങ്ങളുടെ ബിസിനസ്സില്‍ വളരെ തിരക്കിലായിരിക്കും. ബിസിനസില്‍ നല്ല നേട്ടങ്ങള്‍ ലഭിക്കും. നിങ്ങളുടെ സ്വഭാവത്തില്‍ സൗമ്യത പുലര്‍ത്തുന്നതാണ് നല്ലത്. ഈ മാസം നിങ്ങളുടെ കുടുംബത്തില്‍ ചില മംഗളകരമായ ചടങ്ങുകള്‍ സംഘടിപ്പിക്കാനാകും.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ജൂലൈ മാസം സന്തോഷം നിറഞ്ഞതായിരിക്കും, ഈ മാസം നിങ്ങള്‍ ആത്മീയ പ്രവര്‍ത്തനങ്ങളില്‍ വളരെയധികം താല്‍പ്പര്യമുള്ളവരായിരിക്കും. നിങ്ങള്‍ക്ക് സര്‍ക്കാര്‍ മേഖലയില്‍ ബഹുമാനം ലഭിക്കും. ജോലിക്കാര്‍ക്ക് അവരുടെ ജോലിസ്ഥലത്ത് എല്ലാ ആളുകളില്‍ നിന്നും എല്ലാവിധ പിന്തുണയും ലഭിക്കും. നിങ്ങളുടെ കരിയറില്‍ നിങ്ങള്‍ക്ക് പുതിയതും മികച്ചതുമായ അവസരങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ ബഹുമാനം വര്‍ദ്ധിക്കും. എന്നാല്‍ ഈ സമയം ആരെയും അന്ധമായി വിശ്വസിക്കാതിരിക്കുക.
തുലാം
തുലാം രാശിക്കാര്‍ക്ക് ജൂലൈ മാസം സാമ്പത്തിക നേട്ടങ്ങള്‍ നിറഞ്ഞതായിരിക്കും. നിങ്ങളുടെ സുഖസൗകര്യങ്ങളില്‍ വളരെയധികം വര്‍ദ്ധനവുണ്ടാകും. നിങ്ങളുടെ വീട്ടില്‍ മംഗളകരമായ ചില പരിപാടികള്‍ നടക്കും. ഈ മാസം നിങ്ങള്‍ക്ക് ഭൂമി, കെട്ടിടം, വാഹനം എന്നിവയുടെ സന്തോഷം ലഭിക്കും. നിങ്ങളുടെ വീട്ടിലെ അവിവാഹിതരായ അംഗങ്ങള്‍ ഉണ്ടെങ്കില്‍ അവരുടെ വിവാഹക്കാര്യത്തില്‍ തീരുമാനമായേക്കാം. നിങ്ങളുടെ ജീവിതം ഈ മാസം സുഖപ്രദമായിരിക്കും. ഈ മാസം നിങ്ങള്‍ക്ക് കുടുംബത്തോടൊപ്പം ഒരു യാത്രയും പോകാനാകും.
മകരം
മകരം രാശിക്കാര്‍ക്ക് ഈ മാസം വളരെ മികച്ചതാണെന്ന് തെളിയും. ജോലിയില്‍ നിങ്ങള്‍ക്ക് സ്ഥാനക്കയറ്റത്തിനുള്ള അവസരങ്ങളുണ്ടാകും. നിങ്ങള്‍ക്ക് സമ്പത്തും അറിവും ലഭിക്കാനുള്ള അവസരങ്ങള്‍ ലഭിക്കും. ജീവിതത്തില്‍ നിങ്ങളുടെ സുഖസൗകര്യങ്ങള്‍ വര്‍ദ്ധിക്കുകയും ബിസിനസ്സില്‍ നല്ല ലാഭം ഉണ്ടാകുകയും ചെയ്യും. എന്നിരുന്നാലും, മാസത്തിന്റെ മധ്യത്തില്‍ നിങ്ങള്‍ക്ക് ചില പ്രയാസകരമായ സമയങ്ങള്‍ അഭിമുഖീകരിക്കേണ്ടി വന്നേക്കാം. സാമ്പത്തിക നേട്ടങ്ങള്‍ക്കായി നിങ്ങള്‍ കഠിനാധ്വാനം ചെയ്യേണ്ടിവരും. ഈ മാസം നിങ്ങള്‍ക്ക് ചില അനാവശ്യ യാത്രകള്‍ നേരിടേണ്ടി വന്നേക്കാം. മാസാവസാനം ആഗ്രഹിച്ച ലാഭം ലഭിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications