Latest Updates
-
പൂയം നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, ആയില്യം നക്ഷത്രക്കാർ ശ്രദ്ധിക്കുക; ഇന്നത്തെ നക്ഷത്രഫലം അറിയാം -
രാശിഫലം ഒക്ടോബർ 4: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, പ്രണയവും കരിയറും അറിയാം -
അവിധവാ നവമി 2026: പിതൃപക്ഷത്തിലെ നവമി ശ്രാദ്ധം എങ്ങനെ ആചരിക്കണം? കൃത്യമായ മുഹൂർത്തം ഇതാ -
വിടവാങ്ങിയത് സിനിമയിലെ അത്ഭുത പ്രതിഭ; പ്രശസ്ത സംവിധായകൻ സിംഗീതം ശ്രീനിവാസ റാവു അന്തരിച്ചു -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? ഫംഗൽ അണുബാധയും താരനും തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
വീട്ടിൽ അക്വേറിയം വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും ശാസ്ത്രീയമായ പരിചരണവും അറിയാം -
ഇന്ന് രാത്രി ആകാശത്ത് അപൂർവ്വ ചന്ദ്ര-മംഗള യോഗം; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ഒക്ടോബർ 5-ന് അപൂർവ്വ 'സർവ്വാർത്ഥ സിദ്ധി യോഗം'; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം! -
രവിപുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുമോ? തിളക്കം നിലനിർത്താൻ ഈ മുൻകരുതലുകൾ പരീക്ഷിക്കൂ
സെപ്റ്റംബറില്‍ 4 ഗ്രഹങ്ങള്‍ക്ക് മാറ്റം; കാര്യങ്ങള്‍ കൈയ്യിലൊതുങ്ങില്ല- കൃത്യം 1-ാം തീയ്യതി മുതല്‍ ഫലം
Planet Transit In September 2025: സെപ്റ്റംബര്‍ മാസത്തില്‍ ജ്യോതിഷ പ്രകാരം നാല് ഗ്രഹങ്ങള്‍ക്ക് രാശിമാറ്റം സംഭവിക്കാന്‍ പോവുകയാണ്. പലപ്പോഴും ഇത് നമ്മള് ഓരോരുത്തരുടേയും ജീവിതത്തെ സ്വാധീനിക്കും എന്നതാണ് സത്യം. എന്നാല്‍ അത് ഏതൊക്കെ തരത്തില്‍ ഗുണാനുഭവങ്ങള്‍ നല്കുന്നു എന്ന കാര്യത്തെക്കുറിച്ച് പലര്‍ക്കും അറിയില്ല. ഓരോ ഗ്രഹവും സമായാസമയങ്ങളില്‍ ഒരു രാശിയില്‍ നിന്ന് മറ്റൊരു രാശിയിലേക്ക് മാറുമ്പോള്‍ അതിന്റെ സ്വാധീനം ചില രാശിക്കാരില്‍ ഗുണാനുഭവങ്ങളും മറ്റ് ചിലരില്‍ ദോഷഫലങ്ങളും കൊണ്ട് വരുന്നു.
സെപ്റ്റംബറില്‍ സൂര്യന്, ചൊവ്വ, ബുധന്‍, ശുക്രന് എന്നീ ഗ്രഹങ്ങള്‍ രാശിമാറ്റം നടത്തുന്നുണ്ട്. ഈ മാറ്റങ്ങള്‍ ചില രാശിക്കാര്‍ക്ക് ഭാഗ്യം കൊണ്ടുവരുമെന്നാണ് പ്രവചനം. എന്നാല്‍ അത് 12 രാശിക്കാരില്‍ മൂന്ന് രാശിക്കാര്‍ക്ക് മാത്രമേ ഗുണാനുഭവങ്ങള്‍ പ്രദാനം ചെയ്യുന്നുള്ളൂ. ആ രാശിക്കാരുടെ കൂട്ടത്തില്‍ നിങ്ങളുണ്ടോ എന്ന് നമുക്ക് നോക്കാവുന്നതാണ്.

ഗ്രഹമാറ്റങ്ങള്‍ ഇപ്രകാരം
സെപ്റ്റംബറില്‍ സംഭവിക്കുന്ന ഗ്രഹമാറ്റങ്ങള്‍ ഇപ്രകാരമാണ്. സെപ്റ്റംബര്‍ 13-ന് ചൊവ്വ തുലാം രാശിയിലേക്ക് മാറുന്നു. കൂടാതെ, ചൊവ്വ സെപ്റ്റംബറില്‍ തന്നെ രണ്ട് തവണ നക്ഷത്ര മാറ്റവും നടത്തും. ശുക്രന് സെപ്റ്റംബര്‍ 14-ന് ചിങ്ങം രാശിയിലേക്ക് പ്രവേശിക്കുകയും അതിന് അടുത്ത ദിവസം ബുധന്‍ കന്നി രാശിയിലേക്ക് എത്തുകയും ചെയ്യുന്നു. എന്നാല്‍ സെപ്റ്റംബര്‍ 17 ആവുമ്പോഴേക്ക് സൂര്യന് ചിങ്ങം രാശിയില്‍ നിന്ന് കന്നി രാശിയിലേക്ക് സഞ്ചരിക്കുന്നു. ഇതിന്റെഫലമായി കന്നി രാശിയില്‍ സൂര്യനും ബുധനും ചേരുന്നു. ഇത് ബുധാദിത്യ രാജയോഗവും ഉണ്ടാക്കുന്നു. ഏതൊക്കെ രാശിക്കാരില്‍ സെപ്റ്റംബറിലെ ഗ്രഹമാറ്റം ഗുണങ്ങള്‍ നല്‍കുന്നെന്ന് നോക്കാം.
മേടം രാശി
മേടം രാശിക്കാര്‍ക്ക് സെപ്റ്റംബര്‍ മാസത്തിലെ ഗ്രഹമാറ്റം ഒട്ടും പ്രതീക്ഷിക്കാത്ത നേട്ടങ്ങള്‍ കൊണ്ട് വരുന്നു. അത് മാത്രമല്ല ഈ ഗ്രഹമാറ്റങ്ങള്‍ ഏറ്റവും ഗുണകരമാവുന്നതും ഇവര്‍ക്കാണ്. സാമ്പത്തിക സ്ഥിതിയില്‍ ഒട്ടും പ്രതീക്ഷിക്കാത്ത ഗുണാനുഭവങ്ങള്‍ തേടി എത്തും. കൂടാതെ ധനം പല കോണില്‍ നിന്നും നിങ്ങളെ തേടി എത്തുകയും ചെയ്യുന്നു. മുടങ്ങിക്കിടന്ന പല പദ്ധതികളും പൂര്‍ത്തിയാക്കുന്നതിനും ജീവിതത്തില്‍ ഉയരത്തിലേക്ക് എത്തുന്നതിനും സാധിക്കുന്നു. കുടുംബത്തോടൊപ്പം ഏറ്റവും മികച്ച സമയം ചിലവഴിക്കുന്നതോടൊപ്പം തന്നെ നിങ്ങളില്‍ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിനും സാധിക്കുന്നു എന്നതാണ് സത്യം. ആരോഗ്യ പ്രശ്നങ്ങളുടെ കാര്യത്തില്‍ നിങ്ങള്‍ക്ക് യാതൊരു വിധത്തിലുള്ള പ്രതിസന്ധിയും ഭാവിയിലും നേരിടേണ്ടി വരുന്നില്ല. ദാമ്പത്യ ജീവിതം ഏറ്റവും സന്തോഷത്തില്‍ മുന്നോട്ട് പോവുന്ന സമയമാണ്. കരിയറിലെ പുരോഗതി ജീവിതം തന്നെ മാറ്റി മറിയ്ക്കുന്നു.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് സെപ്റ്റംബര്‍ മാസത്തില്‍ നടക്കുന്ന ഗ്രഹമാറ്റങ്ങള്‍ ജീവിതത്തിലെ ഏറ്റവും നല്ല സമയത്തെയാണ് സൂചിപ്പിക്കുന്നത്. പല വിധത്തിലുള്ള സുഖസൗകര്യങ്ങളോടെ ജീവിക്കാന്‍ നിങ്ങള്‍ക്ക് യോഗം കാണുന്നു. സാമ്പത്തിക നേട്ടങ്ങള്‍ പലതും അപ്രതീക്ഷിതമായിരിക്കും. എന്ന് മാത്രമല്ല ജീവിതത്തിലെ ഏറ്റവും മികച്ച സമയത്തിലൂടെയാണ് നിങ്ങള്‍ കടന്ന് പോവുകയും ചെയ്യുന്നത്. വലിയ സാമ്പത്തിക തീരുമാനങ്ങള്‍ എടുക്കുന്നതിനും അതില്‍ വിജയം കരസ്ഥമാക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. വരുമാനം പല കോണില്‍ നിന്നും ഇരട്ടിയാവുന്നു. കൂടാതെ ജോലിയില്‍ സ്ഥാനമാനങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. പഠന കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നത് നിങ്ങള്‍ക്ക് വിജയം കരസ്ഥമാക്കുന്നതിന് സഹായിക്കുന്നു. വിദേശത്ത് നിന്ന് ജോലിക്കുള്ള സാഹചര്യങ്ങള്‍ പലതും അനുകൂലമായി വരും. ആരോഗ്യ പ്രശ്നങ്ങള്‍ക്ക് അവസാനം കാണുന്നതിനുള്ള ഒരു മാസമാണ് സെപ്റ്റംബര്‍ മാസം.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് സെപ്റ്റംബര്‍ മാസത്തില്‍ ഗുണാനുഭവങ്ങള്‍ പലതും ഇരട്ടിയായി മാറുന്നു. പല ഗ്രഹമാറ്റങ്ങളും നിങ്ങളുടെ ജീവിതത്തെ പല തരത്തില്‍ ഉയരങ്ങളിലേക്ക് എത്തിക്കും. ജീവിതത്തിലെ ഏറ്റവും മികച്ച സമയത്തിലൂടെയാണ് നിങ്ങള്‍ കടന്ന് പോവുന്നത് എന്നതാണ് ഈ മാസത്തിന്റെ പ്രത്യേകത. കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ യാതൊരു വിധത്തിലുള്ള പ്രതിസന്ധിയും നേരിടേണ്ടി വരുന്നില്ല. വിദേശത്ത് നിന്നും ധനത്തിന്റെ ഒഴുക്ക് വര്‍ദ്ധിക്കുന്നു. സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തുന്ന കാര്യത്തില്‍ നിങ്ങളെ ഈ മാസം ധനലക്ഷ്മി കനിഞ്ഞനുഗ്രഹിക്കുന്നു. പ്രണയിക്കുന്നവര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും സെപ്റ്റംബര്‍ കാത്തു വെച്ചിട്ടുണ്ട്. ദാമ്പത്യ ജീവിതത്തിലും ഇതേ അനുകൂലമായ മാറ്റങ്ങള്‍ നിങ്ങള്‍ക്കുണ്ടാവും.



Click it and Unblock the Notifications
