Latest Updates
-
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം -
20 കിലോ കുറഞ്ഞു! ഖുശ്ബു സുന്ദറിന്റെ 'ജാപ്പനീസ് പ്ലേറ്റ്' ഡയറ്റ്; ഇത് ശരിക്കും ഫലപ്രദമാണോ? -
കേരളത്തിൽ മഴ കനക്കുന്നു: ഇടുക്കിയിൽ യെല്ലോ അലർട്ട്, ഒക്ടോബർ 7 വരെ അതീവ ജാഗ്രത! -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ! -
ചന്ദ്രൻ മിഥുനം രാശിയിലേക്ക്: ഈ 36 മണിക്കൂർ സാമ്പത്തിക കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം, അറിയേണ്ടതെല്ലാം
ഒക്ടോബര്‍ വെറുതയാവില്ല, ശുക്രന്, ബുധന്‍, ചൊവ്വ ഗ്രഹങ്ങളില്‍ മാറ്റം: സമ്മര്‍ദ്ദത്തില്‍ 31 ദിനം ഈ രാശിക്കാര്‍
ജ്യോതിഷ പ്രകാരം ഒക്ടോബര്‍ മാസത്തില്‍ നിരവധി ഗ്രഹമാറ്റങ്ങളാണ് സംഭവിക്കുന്നത്. അത് ചിലത് അനുകൂലവും ചിലത് പ്രതികൂലവുമായ ഫലങ്ങള്‍ പ്രദാനം ചെയ്യുന്നു. എന്നാല്‍ ചില അവസരങ്ങളില്‍ പ്രതികൂലഫലങ്ങളില് കുടുങ്ങിപ്പോവുന്ന രാശിക്കാരുണ്ട്. നക്ഷത്രങ്ങളും ഗ്രഹങ്ങളും എല്ലാം പല വിധത്തിലാണ് മാറ്റങ്ങളിലേക്ക് എത്തുന്നത്. പലപ്പോഴും ഈ മാസത്തില്‍ പലഗ്രഹങ്ങളും രാശി മാറുന്നു. അതില്‍ ശുക്രന്, ബുധന്‍, ചൊവ്വ എന്നീ ഗ്രഹങ്ങള്‍ നടത്തുന്ന രാശി മാറ്റത്തില്‍ വീണു പോവുന്ന ചില രാശിക്കാരുണ്ട്.
പലപ്പോഴും 12 രാശിക്കാരിലും ഇത് സ്വാധീനം ചെലുത്തുമെങ്കിലും ചില അവസരങ്ങളില്‍ അത് പ്രതികൂലമായ മാറ്റങ്ങളെയാണ് കൊണ്ട് വരുന്നത്. നവപഞ്ചമ, മാളവ്യ, രുചക രാജയോഗങ്ങള്‍ ഗ്രഹമാറ്റം നിമിത്തം ഉണ്ടാവുമെങ്കിലും അതിനെ കൈകാര്യം ചെയ്യുന്ന രീതി അല്പം ശ്രദ്ധിക്കണം. കാരമം ഇത് നിങ്ങളില്‍ അകാരണമായ സമ്മര്‍ദ്ദവും മോശം ഫലവും സൃഷ്ടിക്കുന്നു. അവ എന്തൊക്കെയെന്ന് ഓരോ രാശിക്കാര്‍ക്കും അനുസരിച്ച് മാറ്റങ്ങള്‍ വരുന്നു. ഏതൊക്കെ രാശിക്കാര്‍ക്കാണ് മോശം ഫലങ്ങള്‍ ഈ സമയം സംഭവിക്കുന്നത് എന്ന് നമുക്ക് നോക്കാം.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഈ ഗ്രഹമാറ്റങ്ങള്‍ വളരെ ദോഷകരമായി മാറുന്നു. അതില്‍ തന്നെ ചൊവ്വയാണ് ഇവരെ ബാധിക്കുന്നത്. ചൊവ്വയുടെ വൃശ്ചികം രാശിയിലേക്കുള്ള സ്ഥാനമാറ്റം ഇടവം രാശിക്കാരുടെ ആരോഗ്യത്തെയാണ് ബാധിക്കുന്നത്. അത് മാത്രമല്ല ദാമ്പത്യ ജീവിതത്തില്‍ പ്രശ്നങ്ങളും പ്രതിസന്ധിയും ഇത് മൂലം സംഭവിക്കുന്നു. ബിസിനസ് ചെയ്യുന്നതിന് ഒരിക്കലും അനുകൂലമായ സമയമല്ല എന്നതാണ് ആദ്യത്തെ കാര്യം. ചിലവുകള്‍ വര്‍ദ്ദിക്കുകയും നിങ്ങളുടെ സമ്പാദ്യം പ്രശ്നത്തിലാവുകയും വളരെ വലിയ നഷ്ടത്തിലേക്ക് കാര്യങ്ങളെത്തുകയും ചെയ്യുന്നു. ഇടവം രാശിക്കാരുടെ ജീവിതത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഈ സമയം അനുഭവിക്കേണ്ടി വരുന്നു. അത് കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കിക്കൊണ്ടേ ഇരിക്കും.
തുലാം രാശി
തുലാം രാശിക്കാര്‍ക്കും ഒക്ടോബറിലെ ഗ്രഹമാറ്റങ്ങള്‍ ദോഷഫലങ്ങളെ പ്രദാനം ചെയ്യുന്നു. പലപ്പോഴും ആരോഗ്യ പ്രശ്നങ്ങളോടെയാണ് ഇതിന് തുടക്കമിടുന്നത്. അനാരോഗ്യത്തിന്റെ കാര്യത്തില്‍ നട്ടം തിരിയുന്ന അവസ്ഥ ഇവര്‍ക്ക് ജീവിതത്തില്‍ ഉണ്ടാവും. എന്ത് കാര്യത്തിനും തീരുമാനമെടുക്കുന്നതിന് മുന്‍പ് മുന്‍കരുതലുകള്‍ എടുക്കുന്നതിന് ശ്രദ്ധിക്കണം. ഏത് കാര്യവുനം ഒന്നിലധികം തവണ ആലോചിച്ച് വേണം തീരുമാനം എടുക്കുന്നതിന്. പല കോണില്‍ നിന്നും അപവാദങ്ങള്‍ കേള്‍ക്കേണ്ടി വരുന്നു. സമൂഹത്തില്‍ നിങ്ങള്‍ക്കുള്ള നിലയും വിലയും നഷ്ടമാവുന്ന അവസ്ഥയുണ്ടാവുന്നു. പലപ്പോഴും ബഹുമാനം നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാവാം. രോഗാവസ്ഥകള്‍ അല്പം ഗുരുതരമായ അവസ്ഥയാണ് ഉണ്ടാക്കുന്നത്. അതുകൊണ്ട് തന്നെ മുന്നോട്ടുള്ള ഓരോ ചുവടും വളരെയധികം ശ്രദ്ധിക്കണം.

മകരം രാശി
ഒക്ടോബറിലെ ഗ്രഹമാറ്റങ്ങള്‍ വളരെ മോശമായി ബാധിക്കുന്ന രാശിക്കാരില്‍ ഒന്നാണ് മകരം രാശി. ഇത് നിങ്ങളുടെ ജീവിതത്തില്‍ വളരെ ദോഷകരമായ മാറ്റങ്ങളെ പ്രദാനം ചെയ്യുന്നു. പ്രശ്നങ്ങള്‍ മുന്നോട്ട് പോവുന്തോറും കൂടുതല്‍ സങ്കീര്‍ണമായി വരുന്നു. അത് മാത്രമല്ല സ്ത്രീകള്‍ക്ക് അവരുടെ സമാധാനവും സന്തോഷവും നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാവും. കൂടാതെ നിങ്ങള്‍ക്ക് പല കോണില്‍ നിന്നും മോശം ഫലങ്ങള്‍ തേടി എത്തുന്നു. ആരോഗ്യത്തെക്കുറിച്ച് ആലോചിച്ച് പലപ്പോഴും നിങ്ങള്‍ക്ക് ടെന്‍ഷന്‍ വര്‍ദ്ധിക്കും. ബിസിനസില്‍ വളരെ വലിയ നഷ്ം സംഭവിക്കാം. അത് നിങ്ങളുടെ ജീവിതത്തില്‍ സാമ്പത്തിക പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കും. സ്വപ്നങ്ങള്‍ സഫലമാവുമെങ്കിലും കാര്യങ്ങളെ മികച്ച രീതിയില്‍ ആസൂത്രണം ചെയ്തില്ലെങ്കില്‍ അത് നെഗറ്റീവ് ഫലം നല്കുന്നു. ദോഷങ്ങള്‍ വരുന്ന 31 ദിനവും ഇവരെ അലട്ടിക്കൊണ്ടിരിക്കുന്നു.



Click it and Unblock the Notifications
