Latest Updates
-
ഓണത്തിന് വീട് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ഓണക്കാലത്ത് അതിഥികളെ വരവേൽക്കാൻ വീടിന്റെ വാസ്തുവിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യം കൂടും! -
ഓണം യാത്ര പ്ലാൻ ചെയ്തോ? കേരള തീരത്ത് ഉയർന്ന തിരമാല ജാഗ്രത; ബീച്ചിൽ പോകുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
കേരള തീരത്ത് കടൽക്ഷോഭ മുന്നറിയിപ്പ്; ബീച്ചിൽ പോകുമ്പോൾ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ വഴികൾ -
ഓണം 2026: ഷോപ്പിംഗിലും സാമ്പത്തിക ഇടപാടുകളിലും നേട്ടമുണ്ടാക്കാൻ ഈ സ്മാർട്ട് ടിപ്പുകൾ പരീക്ഷിക്കൂ! -
സിനിമയ്ക്കായി തടി കുറച്ചും കൂട്ടിയും സംഭജി സസാനെ; താരങ്ങളുടെ ഡയറ്റ് അനുകരിച്ചാല്‍ പണി പാളും! -
ബുധൻ ചിങ്ങം രാശിയിലേക്ക്: അടുത്ത 72 മണിക്കൂർ നിർണായകം, ഈ കാര്യങ്ങൾ ചെയ്താൽ നേട്ടം ഇരട്ടി -
ഓഗസ്റ്റ് 22: രവി യോഗത്തിൽ നേട്ടങ്ങൾ കൊയ്യാം, ഗണ്ഡമൂല ദോഷത്തിൽ ജാഗ്രത; ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓഗസ്റ്റ് 22: ഈ നഗരങ്ങളിൽ ഇന്ന് അഭിജിത്ത് മുഹൂർത്തം; സാമ്പത്തിക നേട്ടത്തിനായി ഈ സമയം ശ്രദ്ധിക്കൂ! -
2026 ഓഗസ്റ്റ് 22: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, പെട്ടെന്നുള്ള നേട്ടങ്ങൾ തേടിയെത്തും!
മെയ് 1 മുതല്‍ വരി വരിയായി കഷ്ടപ്പാടും നിര്‍ഭാഗ്യവും,6 ഗ്രഹങ്ങള്‍ക്ക് സ്ഥാനചലനം: 4 രാശിക്കാരുടെ ഗ്രഹനില മഹാമോശം
Planet transit in May 2025: മേയ് മാസത്തില്‍ ഏറ്റവും വലിയ ഗ്രഹമാറ്റം സംഭവിക്കാന്‍ പോവുകയാണ്. ജ്യോതിഷപരമായി നോക്കുകയാണെങ്കില്‍ വളരെയധികം മാറ്റങ്ങളാണ് ഈ മാസത്തില്‍ കാത്തിരിക്കുന്നത്. 12 രാശിക്കാരിലും ഓരോ ഗ്രഹമാറ്റവും ഗുണദോഷ ഫലങ്ങള്‍ നല്കുന്നു. വേദജ്യോതിഷ പ്രകാരം 6 ഗ്രഹങ്ങള്‍ക്കാണ് മേയ് മാസത്തില്‍ മാറ്റം സംഭവിക്കാന്‍ പോവുന്നത്. സൂര്യനെ കൂടാതെ ശുക്രന്, ബുധന്‍, രാഹു-കേതു, വ്യാഴം എന്നീ ഗ്രഹങ്ങളാണ് മേയ് മാസത്തില്‍ രാശിമാറുന്നത്. പ്രതിസന്ധികള്‍ വര്‍ദ്ധിക്കുന്നതിനാല്‍ വളരെയധികം ശ്രദ്ധിച്ച് വേണം മുന്നോട്ട് പോവാന്‍ എന്നതാണ് പ്രധാനപ്പെട്ട കാര്യം.
മെയ് 7 ന് ഗ്രഹങ്ങളുടെ രാജകുമാരനായ ബുധന്‍ മേടരാശിയിലേക്ക് പ്രവേശിക്കുന്നു. അതിന്ശേഷം മേടം രാശിയില്‍ നിന്ന് ഇടവം രാശിയിലേക്ക് മെയ് 15-ന് സൂര്യന് മാറുന്നു. മെയ് 18-ന് രാഹു-കേതുക്കള്‍ കുംഭം രാശിയിലേക്കും മാറും. കൂടാതെ മെയ് 14-ന് ഇടവം രാശിയില്‍ നിന്ന് വ്യാഴം മിഥുനം രാശിയിലേക്ക് എത്തുന്നു. ഇത്രയും ഗ്രഹമാറ്റങ്ങള്‍ സംഭവിക്കുമ്പോള്‍ അത് ഏതൊക്കെ രാശിക്കാരില്‍ ദോഷഫലങ്ങള്‍ കൊണ്ട് വരുമെന്ന് നമുക്ക് നോക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് ദോഷകരമായ പല മാറ്റങ്ങളും ഈ ഗ്രഹമാറ്റങ്ങള്‍ സംഭവിക്കുന്നു. ജോലികള്‍ പലതും തടസ്സപ്പെട്ടേക്കാം. കൂടാതെ സാമ്പത്തിക കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ട സമയമാണ് എന്നതില്‍ സംശയം വേണ്ട. ബന്ധുക്കളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ആശങ്ക വര്‍ദ്ധിക്കും. കൂടാതെ പണം ചിലവാക്കുന്ന കാര്യത്തില്‍ കൂടുതല്‍ പ്രതിസന്ധികളുണ്ടാവാം. പലപ്പോഴും ബജറ്റിന്റെ കാര്യത്തില്‍ അല്പം കൂടുതല്‍ ശ്രദ്ധിക്കണം. വരവനുസരിച്ച് ചിലവാക്കിയില്ലെങ്കില്‍ മേയ് മാസത്തില്‍ പ്രതിസന്ധികളിലേക്ക് നിങ്ങളെത്തുന്നു. ദാമ്പത്യജീവിതത്തില്‍ സന്തോഷം ഇല്ലാതാവുന്നു.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് അവരുടെ കരിയറില്‍ തന്നെ പ്രതിസന്ധികള്‍ നേരിടേണ്ടി വരുന്ന അവസ്ഥയാണ്. പലപ്പോഴും പല വിധത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തിലുണ്ടാവുന്നു. ആരോഗ്യം നിസ്സാരമാക്കരുത്. ചെറിയ മാറ്റം പോലും നിങ്ങളെ ബാധിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തുന്നു. പണത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതായി വരുന്നു. മാസത്തിന്റെ ആരംഭം നിങ്ങള്‍ക്ക് പലപ്പോഴും ശരാശരിയായിരിക്കും. ചിലവുകള്‍ വര്‍ദ്ധിക്കുന്നതിനാല്‍ അത് കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തും. നിങ്ങള്‍ ജോലിമാറ്റത്തിന് ശ്രമിക്കുന്ന വ്യക്തിയെങ്കില്‍ അല്പം കൂടുതല്‍ ശ്രദ്ധ വേണം. കാരണം ഈ സമയം അതിന് അനുകൂലമല്ല എന്നതാണ് സത്യം.
ധനു
ധനു രാശിക്കാര്‍ക്ക് ജോലിയുടെ കാര്യത്തില്‍ ഉയര്‍ച്ച താഴ്ചകള്‍ ഈ സമയം ഉണ്ടാവുന്നു. പലപ്പോഴും പല കാര്യങ്ങളിലും തടസ്സം നേരിടാം. ആഗ്രഹിക്കുന്നത് നേടിയെടുക്കാന്‍ സാധിക്കണം എന്നില്ല. പണം ധാരാളം ചിലവാക്കുന്നതിന് സാധ്യതയുണ്ട്. എന്നാല്‍ ഉദ്ദേശിച്ച ഫലം അതില്‍ നിന്ന് ലഭിക്കുകയില്ല. പല വിധത്തിലുള്ള തടസ്സങ്ങള്‍ ഒന്നിന് പുറകേ ഒന്നായി വന്നു കൊണ്ടിരിക്കും. അതെല്ലാം തന്നെ ജീവിതത്തെ കൂടുതല്‍ വെല്ലുവിളികളിലേക്ക് എത്തിക്കും. അനാവശ്യ കാര്യങ്ങള്‍ക്ക് വേണ്ടി ധാരാളം പണം ചിലവാക്കേണ്ടി വരും . പിന്നീട് അതില്‍ നിങ്ങള്‍ ദു:ഖിക്കേണ്ട അവസ്ഥയുണ്ടാവും.
മീനം
മീനം രാശിക്കാര്‍ക്ക് പലപ്പോഴും മാനസിക പിരിമുറുക്കം വര്‍ദ്ധിക്കുന്ന ഒരു സമയമാണ് മേയ് മാസം. പലപ്പോഴും പോരാട്ടത്തിന് ശേഷം മാത്രമേ ആഗ്രഹിക്കുന്ന ഫലം തേടി എത്തുകയുള്ളൂ. അഭിപ്രായവ്യത്യാസങ്ങള്‍ പല വിധത്തില്‍ വെല്ലുവിളികള്‍ ഉയര്‍ത്താം. ജീവിതത്തില്‍ പ്രതീക്ഷിക്കാത്ത പല കാര്യങ്ങളും സംഭവിക്കും. ധാരാളം കഠിനാധ്വാനം ചെയ്യേണ്ട അവസ്ഥയുണ്ടാവുന്നു. എങ്കിലും അതിന് ഫലം ലഭിക്കണം എന്നില്ല. ഇത് കൂടുതല്‍ പ്രതികൂലാവസ്ഥകളാണ് സൃഷ്ടിക്കുക. യഥാര്‍ത്ഥത്തില്‍ നിങ്ങള്‍ നട്ടം തിരിയും എന്നതാണ് ഇതില്‍ നിന്നും അര്‍ത്ഥമാക്കുന്നത്. പല വിധത്തിലുള്ള വെല്ലുവിളികള്‍ അനുഭവിക്കേണ്ടതായി വരുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications