Latest Updates
-
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ജൂണില്‍ സംഭവിക്കാനിരിക്കുന്നത് മഹാമാറ്റം; സൂര്യനും ശുക്രനുമുള്പ്പടെ 4 ഗ്രഹങ്ങള്‍ക്ക് സ്ഥാനചലനം
ജ്യോതിഷ പ്രകാരം നോക്കുകയാണെങ്കില്‍ ജൂണ്‍ മാസത്തില്‍ ജ്യോതിഷപരമായി വളരെയധികം അനുകൂല പ്രതികൂല മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. പലപ്പോഴും നവഗ്രഹങ്ങളില്‍ നടക്കുന്ന മാറ്റം തന്നെയാണ് വളരെ പ്രധാനപ്പെട്ടത്. അതില്‍ ഗ്രഹങ്ങളുടെ രാജാവായ സൂര്യന് ജൂണ്‍ തുടക്കത്തില്‍ തന്നെ വൃശ്ചികം രാശിയിലേക്ക് മാറുന്നു. കൂടാതെ ബുധന്‍, ശുക്രന്, ചൊവ്വ എന്നീ ഗ്രഹങ്ങളും അവരുടെ രാശിമാറും.
ശുക്രന് ജൂണ്‍ തുടക്കത്തില്‍ തന്നെ അതിന്റെ രാശിമാറ്റുന്നു. തുടര്‍ന്ന് ബുധനും ചൊവ്വയും അതിന്റെ രാശിമാറുന്നു. ഈ ഗ്രഹമാറ്റങ്ങള്‍ എല്ലാം തന്നെ ജീവിതത്തില്‍ വളരെയധികം സ്വാധീനം ചെലുത്തുന്നവയാണ്. 12 രാശിക്കാരിലും ഗ്രഹമാറ്റങ്ങള്‍ സ്വാധീനം ചെലുത്തുമെങ്കിലും ചില രാശിക്കാരില്‍ ഗുണാനുഭവങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. അത് ഏതൊക്കെ രാശിക്കാരാണ് എന്ന് നോക്കാം.

കന്നി
കന്നി രാശിക്കാര്‍ക്ക് ജൂണ്‍ മാസത്തില്‍ വളരെയധികം പുരോഗതി അവരുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. അതുകൊണ്ട് തന്നെ ഗ്രഹങ്ങള്‍ മാറുന്നതിന് അനുസരിച്ച് ജീവിതത്തില്‍ അനുകൂലമായ ഫലങ്ങളും ഉണ്ടാവുന്നു. കൂടാതെ ജോലിയില്‍ സാവധാനം മാറ്റങ്ങള്‍ തേടി എത്തും. ആഗ്രഹിക്കുന്നതെല്ലാം തന്നെ കൈപ്പിടിയില്‍ ഒതുക്കുന്നതിന് സാധിക്കുന്നു. മാനസികാരോഗ്യവും മെച്ചപ്പെടും. സാമ്പത്തിക കാര്യങ്ങളില്‍ വര്ദ്ധനവുണ്ടാവുന്നതിനുള്ള യോഗം കാണുന്നു.
കന്നി
ജോലിയില്‍ പുരോഗതിയും അതനുസരിച്ച് മാറ്റങ്ങളും ഉണ്ടാവുന്നു. ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടും. ജോലിയില്‍ പ്രമോഷനും ശമ്പള വര്‍ദ്ധനവും തേടി എത്തുന്നു. വളരെക്കാലമായി പൂര്‍ത്തിയാകാതെ കിടന്ന ജോലികള്‍ എല്ലാം തന്നെ പൂര്‍ത്തിയാക്കുന്നതിന് യോഗം കാണുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു.
തുലാം
തുലാം രാശിയില്‍ ജനിച്ചവര്‍ക്ക് ജൂണ്‍ മാസം മികച്ച മാറ്റങ്ങളാണ് ജീവിതത്തില്‍ ഉണ്ടാവുന്നത്. അത് മാത്രമല്ല ആരോഗ്യകരമായ പല മാറ്റങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്നു. പുരോഗതിയും വിജയവും ജീവിതത്തില്‍ തേടി എത്തുന്നതിനുള്ള സാധ്യതയുണ്ട്. കൂടാതെ സാമ്പത്തിക നേട്ടങ്ങളുടെ കാര്യത്തിലും അനുകൂലമായ ഫലങ്ങളുണ്ടാവുന്നു. ആരോഗ്യം മികച്ചതായിരിക്കും, സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. വിദേശത്ത് ജോലി സാധ്യത വര്‍ദ്ധിക്കുന്നു.

തുലാം
കരിയര്‍ മാറ്റങ്ങളില്‍ നിങ്ങള്‍ അത്ഭുതപ്പെടുത്തുന്ന തരത്തിലേക്ക് കാര്യങ്ങള്‍ മാറുന്നു. കൂടാതെ ശുഭകാര്യങ്ങള്‍ക്കായി കൂടുതല്‍ പണം ചിലവഴിക്കുന്നതിനും നേട്ടങ്ങളിലേക്ക് കുതിക്കുന്നതിനും യോഗം കാണുന്നു. സാമ്പത്തിക സ്ഥിതിയില്‍ ഉണ്ടാവുന്ന നേട്ടങ്ങള്‍ ദീര്‍ഘകാലം നിലനില്‍ക്കുന്നത് തന്നെയാണ്. സാമ്പത്തികമായി നിങ്ങള്‍ക്കുണ്ടാവുന്ന മാറ്റം കുടുംബത്തിലും നേട്ടങ്ങള്‍ കൊണ്ട് വരുന്നു. വിദേശയാത്ര യോഗം കാണുന്നു. ആരോഗ്യം മികച്ചതാവുന്നതിനാല് എല്ലാ തരത്തിലുള്ള നേട്ടവും ഈ സമയം നിങ്ങള്‍ക്കുണ്ടാവും.
ധനു
ജൂണ്‍ മാസത്തില്‍ ധനു രാശിയില്‍ ജനിച്ചവര്‍ക്ക് ജോലിയിലും കരിയറിലും നിരവധി അവസരങ്ങള്‍ തേടി എത്തുന്നു. കൂടാതെ വ്യാഴം ഏഴാം ഭാവത്തില്‍ നില്ക്കുന്നതിനാല് നേട്ടങ്ങളുടെ പെരുമഴയാണ് നിങ്ങളെ കാത്തിരിക്കുന്നത്. ശുഭകാര്യങ്ങള്‍ പലതും നടക്കുന്നു. അതിനെല്ലാം പലപ്പോഴും യോഗം കാണുന്നത് ഈ ഗ്രഹമാറ്റത്തിലൂടെയാണ്. മതപരമായ കാര്യങ്ങള്‍ക്ക് താല്‍പ്പര്യം കൂടുതലായിരിക്കും. പങ്കാളിത്തത്തോടെ ചെയ്യുന്ന ബിസിനസില്‍ സാമ്പത്തിക നേട്ടം ഉണ്ടായിരിക്കും.
ധനു
ധനു രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ സന്തോഷകരമായ പല മാറ്റങ്ങളും തേടി എത്തുന്നു. പലപ്പോഴും ആഗ്രഹങ്ങളെല്ലാം തന്നെ പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്നു. സാമ്പത്തിക തിരിമറി നടത്തുന്നത് മാത്രം ശ്രദ്ധിച്ച് വേണം. അത് നിങ്ങളില്‍ ചെറിയ സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നതിന് സാധ്യതയുണ്ട്. പഠന കാര്യങ്ങളില്‍ മികച്ച മാറ്റങ്ങളാണ് തേടി എത്തുന്നത്. പൂര്‍വ്വിക സ്വത്ത് നിങ്ങളുടെ കൈകളില്‍ എത്തുന്നു. കൂടാതെ ആഗ്രഹങ്ങളെല്ലാം പൂര്‍ത്തീകരിക്കപ്പെടുന്നു. വിദ്യാഭ്യാസത്തിന് ഏറ്റവും മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
