Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
2025-നെ കാത്തിരിക്കുന്നത് വമ്പന്‍ ഗ്രഹമാറ്റങ്ങള്‍: വാഴുന്നവരും വീഴുന്നവരും ഇവരാണ്
ഗ്രഹമാറ്റങ്ങളും രാശിമാറ്റങ്ങളും എപ്പോഴും ചര്‍ച്ചയാവുന്ന ഒന്നാണ്. കാരണം, രാശിയും ഗ്രഹവും മാറുമ്പോള്‍ നമ്മുടെ ജീവിതത്തിലും അനുകൂല പ്രതികൂല മാറ്റങ്ങള്‍ ഉണ്ടാവുന്നു. ആ ഗ്രഹത്തെ സ്വാധീനിക്കുന്ന രാശിക്കാര്‍ക്കും അതുമായി ബന്ധപ്പെട്ടുണ്ടാവുന്ന നക്ഷത്രക്കാര്‍ക്കും ഇത്തരം ഗ്രഹമാറ്റങ്ങള്‍ ഗുണദോഷ ഫലങ്ങള്‍ നല്‍കുന്നു. പുതുവര്‍ഷത്തിലേക്ക് അതായത് 2025-ലേക്ക് കടക്കുമ്പോള്‍ ഏതൊക്കെ ഗ്രഹങ്ങളിലാണ് മാറ്റങ്ങള്‍ ഉണ്ടാവുന്നത്, അത് എപ്രകാരം നിങ്ങളുടെ ജീവിതത്തെ സ്വാധീനിക്കുന്നു എന്നത് ശ്രദ്ധേയമാണ്.
2025-ല്‍ നമ്മുടെ ജീവിതത്തിന്റെ വിവിധ വശങ്ങളെ സ്വാധീനിക്കാന്‍ കഴിയുന്ന സുപ്രധാനമായ ഗ്രഹമാറ്റങ്ങളാണ് സംഭവിക്കാന്‍ പോവുന്നത്. അതില്‍ തന്നെ നിങ്ങളുടെ ബന്ധങ്ങള്‍, കരിയര്‍ മുതല്‍ വ്യക്തിഗത വളര്‍ച്ചയും സാമ്പത്തിക സ്ഥിതി എന്നിവയെല്ലാം തന്നെ ഗ്രഹമാറ്റത്തിലൂടെ മാറി മറിയുന്നു. ചിലരില്‍ ഇത് വര്‍ഷം മുഴുവന്‍ വെല്ലുവിളികളും ചിലരില്‍ അത് നേട്ടങ്ങളും നല്‍കുന്നു. 2025-ല്‍ സംഭവിക്കുന്ന ചില പ്രധാനപ്പെട്ട ഗ്രഹമാറ്റങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

സൂര്യ സംക്രമണം
ഗ്രഹങ്ങളുടെ രാജാവാണ് സൂര്യന്‍, അതുകൊണ്ട് തന്നെ സൂര്യനുണ്ടാവുന്ന എല്ലാ വിധത്തിലള്ള മാറ്റങ്ങളും ഓരോ ജീവജാലങ്ങളേയും സ്വാധീനിക്കുന്നു. സൂര്യന്‍ രാശിമാറുമ്പോള്‍ എല്ലാ രാശിക്കാരിലും നക്ഷത്രക്കാരിലും ഇത് പ്രതിഫലിക്കുന്നു. ഗുണപ്രദമായ മാറ്റങ്ങളാണ് പല രാശിയിലും സൂര്യന്‍ നല്‍കുന്നത്. സൂര്യന്‍ ഈ സമയം 28 മുതല്‍ 30 ദിവസം വരെ ഒരേ രാശിയില്‍ തന്നെ സ്ഥിതി ചെയ്യുന്നു. ഈ സമയം അപ്രതീക്ഷിതമായ പല പോസിറ്റീവ് മാറ്റങ്ങളും സംഭവിക്കുന്നു.
ചന്ദ്ര സംക്രമണം
ചന്ദ്രന്റെ രാശിമാറ്റമാണ് അടുത്തതായി സംഭവിക്കുന്നത്. ഏറ്റവും കുറഞ്ഞ സമയം ഒരു രാശിയില്‍ ചിലവഴിക്കുന്ന ഗ്രഹമാണ് ചന്ദ്രന്‍. അതുകൊണ്ട് തന്നെ ഗുണഫലമാണെങ്കിലും ദോഷഫലമാണെങ്കിലും വളരെ പെട്ടെന്ന് തന്നെ ഇല്ലാതാവുന്നു. ചന്ദ്രന്‍ പൊതുവേ ഒരു മാസത്തിനുള്ളില്‍ എല്ലാ രിശിയിലൂടേയും കടന്ന് പോവുന്നു. വെറും രണ്ടര ദിവസം മാത്രമാണ് ചന്ദ്രന്‍ ഒരു രാശിയില്‍ തന്നെ സ്ഥിതി ചെയ്യുന്നത്.
ബുധ സംക്രമണം
ഗ്രഹങ്ങളുടെ രാജകുമാരനാണ് ബുധന്‍, അതുകൊണ്ട് തന്നെ പോസിറ്റീവ് മാറ്റങ്ങളിലേക്ക് പലപ്പോഴും ബുധന്‍ മാറുന്നത് അനുകൂലമായി മാറുന്നു. ബുദ്ധിയും അറിവും പ്രദാനം ചെയ്യുന്നത് ബുധനാണ്. ഒരു വര്‍ഷത്തിനുള്ളില്‍ ബുധന്‍ എല്ലാ രാശികളിലൂടേയും കടന്ന് പോവാന്‍ സാധിക്കുന്നു. കൂടാതെ ബുധന്റെ സ്വാധീനം പലപ്പോഴും ഒരു വ്യക്തിയുടെ സ്വഭാവം പോലും മാറി മറിയുന്നു. കൂടാതെ നിരവധി ഗുണഫലങ്ങളും ബുധന്‍ ഈ സമയം നല്‍കുന്നു.
ശുക്ര സംക്രമണം
ശുക്രന്റെ രാശിമാറ്റമാണ് അടുത്തതായി സംഭവിക്കുന്നത്. സ്‌നേഹവും സമൃദ്ധിയും ആവോളം ശുക്രന്‍ നല്‍കുന്നു. സ്ത്രീഗ്രഹമായാണ് ശുക്രനെ കണക്കാക്കുന്നത്. പ്രണയവും സന്തോഷവും അതുകൊണ്ട് തന്നെ ശുക്രന്‍ പ്രദാനം ചെയ്യുന്നു. ശുക്രന്‍ രാശിമാറുമ്പോള്‍ പലപ്പോഴും അതിന്റെ സ്വാധീനം അതുമായി ബന്ധപ്പെട്ട വ്യക്തികളിലും മാറ്റങ്ങള്‍ വരുത്തുന്നു. കുട്ടികളുടെ കാര്യത്തിലും പ്രണയത്തിന്റെ കാര്യത്തിലും ശുക്രന്‍ മാറ്റങ്ങള്‍ ്‌നല്‍കുന്നു. ഇതെല്ലാം തന്നെ പൊതുവേ ഗുണഫലങ്ങളാണ് പ്രദാനം ചെയ്യുന്നത്.
ചൊവ്വ സംക്രമണം
ചുവന്ന ഗ്രഹമാണ് ചൊവ്വ, അതിതീക്ഷ്ണമായ ഫലങ്ങളാണ് ചൊവ്വയുടെ മാറ്റം നല്‍കുന്നത്. പലപ്പോഴും ചൊവ്വയെ പുരുഷസ്വഭാവങ്ങളുള്ള ഗ്രഹമായാണ് കണക്കാക്കുന്നത്. മാത്രമല്ല നേതൃത്വ ഗുണങ്ങളും ചൊവ്വ നല്‍കുന്നു. ചൊവ്വ ഒന്നര മാസത്തോളം ഒരു രാശിയില്‍ തന്നെ സ്ഥിതി ചെയ്യുന്നു. അത് മാത്രമല്ല ഒരു രാശിയില്‍ നിന്ന് മറ്റൊരു രാശിയിലേക്ക് മാറാനും ചൊവ്വ ഏകദേശം ഒന്നര വര്‍ഷത്തോളം സമയം എടുക്കുന്നു. ഇതെല്ലാം രാശിമാറ്റത്തില്‍ അനുകൂല പ്രതികൂല ഫലങ്ങള്‍ നല്‍കുന്നു.
വ്യാഴ സംക്രമണം
വ്യാഴമാണ് ശനി കഴിഞ്ഞാല്‍ ഏറ്റവും പതുക്കെ സഞ്ചരിക്കുന്ന ഗ്രഹം. ഇത് നിങ്ങളുടെ ജീവിതത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍ നിസ്സാരമല്ല. പലപ്പോഴും വ്യാഴത്തെ ശുഭഗ്രഹമായാണ് കണക്കാക്കുന്നത്. അനുകൂലമായ ഫലങ്ങള്‍ നല്‍കുന്ന കാര്യത്തില്‍ വ്യാഴം എപ്പോഴും മുന്നിലാണ്. വ്യാഴം 12 രാശികളും സന്ദര്‍ശിക്കാന്‍ 12 വര്‍ഷമെടുക്കും. അതായത് വ്യാഴം ഓരോ രാശിയിലും ഒരു വര്‍ഷത്തോളം സമയം ചിലവഴിക്കുന്നു.
ശനി സംക്രമണം
പലപ്പോഴും ജ്യോതിഷത്തില്‍ വിശ്വസിക്കുന്നവര്‍ ഏറ്റവും കൂടുതല്‍ ഭയക്കുന്ന ഒരു ഗ്രഹമാണ് ശനി. ശനിയുടെ രാശിമാറ്റം പല വിധത്തിലാണ് ഗുണദോഷങ്ങള്‍ പ്രദാനം ചെയ്യുന്നത്. രണ്ടര വര്‍ഷത്തോളമാണ് ശനി ഒരു രാശിയില്‍ തന്നെ സ്ഥിതി ചെയ്യുന്നത്. അതായത് 12 രാശിക്കാരിലും ശനി സഞ്ചരിക്കുന്നതിനായി ഏകദേശം 29.5 വര്‍ഷമെടുക്കും. അതുകൊണ്ട് തന്നെ ശനി നല്‍കുന്ന ഫലങ്ങളും അത് ഗുണമാണെങ്കിലും ദോഷമാണെങ്കിലും അത്രയും സമയം എടുക്കും.
രാഹു സംക്രമണം
നിഴല്‍ഗ്രഹമാണ് രാഹു, രാഹുവിന്റെ ഓരോ മാറ്റങ്ങളും ഗുണദോഷ സമ്മിശ്രമായിരിക്കും. മറ്റ് ഗ്രഹങ്ങളെ പോലെയുള്ള രൂപമല്ല രാഹുവിന്. അതുകൊണ്ട് തന്നെ രാഹുവിനെ നിഴല്‍ ഗ്രഹമായി കണക്കാക്കുന്നു. പലപ്പോഴും സൂര്യന്റേയും ചന്ദ്രന്റേയും വിഭജനത്തിലാണ് ഇത് കൃത്യമായി അറിയാന്‍ സാധിക്കുന്നത്. രാഹു പലപ്പോഴും ദോഷഫലങ്ങള്‍ കൂടുതലായി നല്‍കുമെങ്കിലും ഈ ഗ്രഹം ഊഹക്കച്ചവടത്തിലും പ്രതീക്ഷകളിലും മുന്നോട്ട് പോവാന്‍ ആളുകളെ പ്രേരിപ്പിക്കുന്നു.
കേതു സംക്രമണം
കേതുവിനും 2025-ല്‍ മാറ്റങ്ങള്‍ സംഭവിക്കുന്നു. മറ്റൊരു നിഴല്‍ ഗ്രഹമായാണ് കേതുവിനേയും കണക്കാക്കുന്നത്. പലപ്പോഴും ദോഷഫലങ്ങള്‍ ധാരാളം നല്‍കുന്നതിനാല്‍ ആളുകള്‍ എപ്പോഴും കേതുവിന്റെ ഗ്രഹമാറ്റത്തെ ഭയക്കുന്നു. സാഹചര്യങ്ങള്‍ക്ക് അനുസൃതമായി കേതുവിന് അനുകൂലവും പ്രതികൂലവുമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും. ഒരു വ്യക്തിയുടെ മാനസികവും വൈകാരികവുമായ ക്ഷേമത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാക്കുന്നതിനും കേതുവിന് സാധിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications