Latest Updates
-
വേനൽച്ചൂടിൽ തളരേണ്ട; വീട്ടിലിരുന്ന് 15 മിനിറ്റിൽ വയറിലെ കൊഴുപ്പ് കളയാൻ ഈ സൂത്രവിദ്യ പരീക്ഷിക്കൂ! -
അധിക ജ്യേഷ്ഠ പൂർണിമ: ഗജകേസരി യോഗം നൽകുന്ന അപ്രതീക്ഷിത ഭാഗ്യങ്ങൾ നിങ്ങളെ തേടിയെത്തുമോ? -
സെലിബ്രിറ്റികളുടെ പെട്ടെന്നുള്ള മാറ്റത്തിന് പിന്നിൽ മരുന്നോ? ഓസെംപിക് കുത്തിവയ്പ്പുകൾ വരുത്തുന്ന അപകടങ്ങൾ ഇതാണ് -
മഴയത്ത് ചർമ്മവും മുടിയും നശിക്കുമോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ തിളക്കം ഒട്ടും കുറയില്ല! -
കഠിനമായ ചൂടിൽ തളരാതിരിക്കാൻ ഈ നാടൻ പാനീയങ്ങൾ മതി; വേനൽക്കാലത്തെ ആരോഗ്യത്തോടെ നേരിടാൻ ഇതാ ചില വഴികൾ -
ജിമ്മിൽ കഷ്ടപ്പെട്ടിട്ടും മസിൽ കൂടുന്നില്ലേ? പുകവലി ഉപേക്ഷിച്ചാൽ ഒരാഴ്ചയ്ക്കുള്ളിൽ ശരീരത്തിലുണ്ടാകുന്ന അത്ഭുതകരമായ മാറ്റങ്ങൾ ഇതാ! -
കടുത്ത ചൂടിൽ സ്ത്രീകളുടെ ആരോഗ്യം തകരാറിലാകുമോ? ഹോർമോൺ വ്യതിയാനങ്ങളും പിസിഒഎസും തടയാൻ ഈ മുൻകരുതലുകൾ അനിവാര്യം! -
മഴയത്ത് പുറത്തിറങ്ങാൻ മടിയാണോ? വീട്ടിലിരുന്ന് വയറിലെ കൊഴുപ്പ് കളയാൻ ഈ 10 മിനിറ്റ് വ്യായാമം പരീക്ഷിക്കൂ! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? തിളക്കം വീണ്ടെടുക്കാൻ ഈ ലളിതമായ പൊടിക്കൈകൾ പരീക്ഷിക്കൂ -
കരീന കപൂറിന്റെ പുതിയ ഫിറ്റ്നസ് ക്രേസ്; മണിക്കൂറിൽ 600 കലോറി കളയാം, ഈ കളി എന്താണെന്ന് അറിയാമോ?
അപ്രതീക്ഷിത ഭാഗ്യം നല്‍കും ബുധന്റെ രാശിമാറ്റം; ദുരിതത്തില്‍ നിന്ന് കരകയറുന്ന 5 രാശിക്കാര്‍
ജ്യോതിഷത്തില്‍ ബുദ്ധിയുടെയും വിവേകത്തിന്റെയും അറിവിന്റെയും ഗ്രഹമായി ബുധനെ കണക്കാക്കുന്നു. ജാതകത്തില്‍ ബുധന്റെ സ്ഥാനം ശക്തമായ ആളുകള്‍ക്ക് ബിസിനസ്സിലും പഠനത്തിലും വലിയ വിജയം ലഭിക്കും. എന്നാല്‍ രാഹു, കേതു, ചൊവ്വ തുടങ്ങിയ അശുഭഗ്രഹങ്ങള്ക്കൊപ്പം ബുധന്‍ ജാതകത്തില്‍ ഉണ്ടെങ്കില്‍, ആ വ്യക്തിക്ക് ജീവിതത്തില്‍ നിരവധി പ്രശ്നങ്ങള്‍ നേരിടേണ്ടിവരും. ഒരു ചെറിയ കാര്യം പോലും നിങ്ങളെ ധാരാളം കഷ്ടപ്പെടുത്തും.
ഈ സമയം മെയ് 10ന് ബുധന്‍ മേടം രാശിയിലേക്ക് മാറുന്നു. ബുധന്റെ ഈ സംക്രമണം മെയ് 10ന് വൈകുന്നേരം 06:39ന് നടക്കും. മേടരാശിയില്‍ ബുധന്‍ സംക്രമിക്കുന്നതിനാല്‍ ചില രാശിക്കാരുടെ ജീവിതത്തില്‍ അപ്രതീക്ഷിത കാര്യങ്ങള്‍ നടക്കും. പലരുടെയും കരിയര്‍ ശോഭിക്കും. പല വഴികളിലൂടെയും പണം വന്നുചേരും. മേടം രാശിയിലെ ബുധന്റെ സംക്രമണം മൂലം ഏതൊക്കെ രാശിക്കാര്‍ക്കാണ് ജീവിതം മാറുന്നതെന്ന് നമുക്ക് നോക്കാം.

മേടം
നിങ്ങളുടെ രാശിയില്‍ ബുധന്‍ സംക്രമിക്കുന്നതിനാല്‍ ഈ സമയം മേടം രാശിക്കാര്‍ക്ക് വളരെയേറെ ഗുണം ചെയ്യും. പ്രത്യേകിച്ച് നിങ്ങളുടെ കരിയറിന് ഈ സമയം വളരെ നല്ലതാണ്. ബിസിനസ്സില്‍ ലാഭത്തിന് ധാരാളം അവസരങ്ങള്‍ ഉണ്ടായേക്കാം. നിങ്ങള്‍ ഒന്ന് പരിശ്രമിച്ചാല്‍ ഈ സമയത്ത് നിങ്ങള്‍ക്ക് നിരവധി ഡീലുകള്‍ ലഭിക്കും. ജോലിയുള്ളവര്‍ പുതിയ ജോലിക്ക് ശ്രമിക്കുകയാണെങ്കില്‍, അവരുടെ ശ്രമങ്ങള്‍ ഫലവത്താകുകയും പുതിയ തൊഴില്‍ അവസരങ്ങള്‍ ലഭിക്കുകയും ചെയ്യും. നിങ്ങള്‍ വിവേകത്തോടെ പ്രവര്‍ത്തിക്കുകയാണെങ്കില്‍, നിങ്ങളുടെ ചെലവുകള്‍ നല്ല രീതിയില്‍ നിങ്ങള്‍ക്ക് കൈകാര്യം ചെയ്യാന്‍ കഴിയും.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ബുധന്റെ സംക്രമണം അനുകൂല ഫലങ്ങള്‍ നല്‍കും. ഈ സമയത്ത് ഭാഗ്യം നിങ്ങളുടെ ഭാഗത്തായിരിക്കും. നിങ്ങളുടെ തീര്‍പ്പാക്കാത്ത ജോലികള്‍ വീണ്ടും ആരംഭിക്കാനാകും. തൊഴില്‍ മേഖലയില്‍ നേട്ടങ്ങള്‍ ഉണ്ടാകും. ജോലിയില്‍ പ്രമോഷന് ലഭിക്കാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ സാമ്പത്തിക സ്ഥിതിയില്‍ പുരോഗതി കൈവരിക്കാനാകും. നിങ്ങളുടെ കരിയറിന് സ്ഥിരത ലഭിക്കും. നിങ്ങളുടെ ജോലി മാറ്റാന്‍ നിങ്ങള്‍ പദ്ധതിയിടുകയാണെങ്കില്‍, ഈ സമയം അതിന് അനുകൂലമായി കണക്കാക്കാം. ഈ സമയത്ത് നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലം തീര്‍ച്ചയായും നിങ്ങള്‍ക്ക് ലഭിക്കും. നിങ്ങളുടെ മനസ്സ് സന്തോഷിക്കും.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് മേടരാശിയില്‍ ബുധന്റെ സംക്രമണം ഗുണം ചെയ്യും. നിങ്ങളുടെ കഠിനാധ്വാനത്തിന്റെ നല്ല ഫലങ്ങള്‍ നിങ്ങള്‍ക്ക് ഈ സമയം ലഭിക്കും. വിജയത്തിനുള്ള വലിയ അവസരങ്ങള്‍ നിങ്ങളുടെ മുന്നില്‍ വരും. സാമ്പത്തികമായി നിങ്ങളുടെ വരുമാനം ഉയര്‍ന്ന നിലയിലാകും. ഈ സമയത്ത് നിങ്ങള്‍ക്ക് മറ്റ് പല വരുമാന മാര്‍ഗങ്ങളും ലഭിക്കും. പണം സംരക്ഷിക്കുന്നതില്‍ നിങ്ങള്‍ വിജയിക്കും. കുറച്ചു കാലമായി നിങ്ങളുടെ ജീവിതത്തില്‍ നിലനിന്നിരുന്ന സാമ്പത്തിക പ്രതിസന്ധികള്‍ക്ക് ഈ സമയം പരിഹാരം കാണാനാകും. സാമ്പത്തിക നേട്ടത്തിന് ധാരാളം അവസരങ്ങള്‍ ഉണ്ടാകും. ജോലി ചെയ്യുന്നവര്‍ക്ക് അവരുടെ ജോലിസ്ഥലത്ത് പ്രശംസ ലഭിക്കും.
തുലാം
ബുധന്റെ സംക്രമണം തുലാം രാശിയിലുള്ള ആളുകള്‍ക്ക് മാനസിക സമാധാനം നല്‍കും. ജോലികളെല്ലാം ഭംഗിയായി പൂര്‍ത്തിയാക്കാന്‍ കഴിയും. ജോലി ചെയ്യുന്ന ആളുകള്‍ക്ക് പ്രമോഷന് ലഭിക്കും. കൂടാതെ ഈ സമയം നിങ്ങള്‍ക്ക് ധാരാളം ലാഭകരമായ അവസരങ്ങളും ലഭിച്ചേക്കാം. സാമ്പത്തിക കാര്യത്തില്‍ പുരോഗതി ഉണ്ടാകും. നിങ്ങള്‍ക്ക് നിരവധി പുതിയ അവസരങ്ങള്‍ കണ്ടെത്താനാകും. പല വഴികളിലൂടെ കൈകളില്‍ ധനം വന്നുചേരും. നിങ്ങള്‍ ബിസിനസ്സില്‍ ചില പ്രശ്നങ്ങള്‍ നേരിടുന്നുണ്ടെങ്കില്‍, ഈ സമയത്ത് ആ പ്രശ്നങ്ങളെല്ലാം ഇല്ലാതാകും. ബിസിനസ് ഡീലുകള്‍ നിങ്ങള്‍ക്ക് ലാഭം നല്‍കും.
മകരം
ബുധന്‍ മേട രാശിയില്‍ പ്രവേശിക്കുന്നത് മകരം രാശിയിലുള്ളവര്‍ക്ക് ശുഭകരമായ ഫലങ്ങള്‍ നല്‍കും. നിങ്ങള്‍ക്ക് ഈ സമയം ലാഭമുണ്ടാക്കാന്‍ ധാരാളം അവസരങ്ങള്‍ ലഭിക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലിസ്ഥലത്ത് പ്രമോഷനോ ശമ്പളവര്‍ധനവോ ലഭിക്കും. പണം സമ്പാദിക്കാനുള്ള കഴിവ് വര്‍ദ്ധിക്കും. നിങ്ങള്‍ ബിസിനസ്സ് നടത്തുകയാണെങ്കില്‍, ഈ സമയത്ത് നിങ്ങള്‍ക്ക് നിരവധി നല്ല ഡീലുകള്‍ ലഭിച്ചേക്കാം. സാമ്പത്തിക കാര്യത്തില്‍ നിങ്ങള്‍ ഭാഗ്യവാനാണെന്ന് തെളിയും. പണം സമ്പാദിക്കാനായി നിങ്ങള്‍ കൈക്കൊള്ളുന്ന ഏത് പദ്ധതിയിലും നിങ്ങള്‍ക്ക് വിജയം ലഭിക്കും. കഠിനാധ്വാനം കൊണ്ട് ഓരോ പ്രവൃത്തിയും നിങ്ങള്‍ വിജയിപ്പിച്ചെടുക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications