Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
2026-ല്‍ വക്രഗതിയില്‍ ശനി ഉള്‍പ്പടെയുള്ള ഗ്രഹങ്ങള്‍: വട്ടം ചുറ്റിക്കുമോ അതോ നല്ല കാലത്തിന് ആരംഭമോ?
ഗ്രഹങ്ങളുടെ വക്രഗതി സഞ്ചാരം എപ്പോഴും വളരെയധികം ശ്രദ്ധിക്കേണ്ടതും പ്രാധാന്യം നല്കേണ്ടതുമായ ഒന്നാണ്. കാരണം ഓരോ ഗ്രഹങ്ങളും അതിന്റെ വക്രഗതിയിലേക്ക് കടക്കുന്നതിന്റെ ഫലമായി പലപ്പോഴും ജീവിതത്തില്‍ അതിന്റേതായ മാറ്റങ്ങളും സംഭവിക്കും. ഒാരോ ഗ്രഹവും അതിന്റെ എതിര് ദിശയില്‍ വക്രഗതിയിലാണ് ഈ സമയം സഞ്ചരിക്കുന്നത്. അത് മാത്രമല്ല ചിലപ്പോള്‍ ഗ്രഹത്തിന് ചലനം സംഭവിക്കാതെ നിശ്ചലമായി നില്ക്കുകുയം ചെയ്യുന്നു. ഇതെല്ലാം തന്നെ നിങ്ങളുടെ ജീവിതത്തിലും ഓരോ രാശിക്കാരിലും സ്വാധീനം ചെലുത്തുന്നു. വേദജ്യോതിഷ പ്രകാരം ഓരോ വര്‍ഷത്തിലും പ്രത്യേക സമയത്ത് ഈ ഗ്രഹങ്ങള്‍ വക്രഗതിയില്‍ സഞ്ചരിക്കുന്നു.
ഓരോ ഗ്രഹത്തിന്റേയും വക്രഗതി സഞ്ചാരത്തിന് വളരെയധികം പ്രാധാന്യമാണ് ഉള്ളത്. കാരണം ഈ സമയം ഗ്രഹത്തിന്റെ പ്രവര്‍ത്തനശേഷി വര്‍ദ്ധിക്കുകയും അത് കൂടാതെ ഇവര്‍ നല്കുന്ന ഫലത്തില്‍ വളരെയധികം മാറ്റങ്ങള്‍ കൊണ്ട് വരുകയും ചെയ്യുന്നു. ഇത് പലപ്പോഴും മികച്ച ഫലങ്ങളിലേക്കാണ് കൂടുതല്‍ വിരല്‍ ചൂണ്ടുന്നത്. എന്നാല്‍ അത് തീരുമാനിക്കപ്പെടുന്നത് എപ്പോഴും ഓരോ ഗ്രഹത്തിന്റെയും സ്വഭാവവും ജാതകത്തിലെ സ്ഥാനവും അനുസരിച്ചാണ്. പുതുവര്‍ഷത്തില്‍ സംഭവിക്കാന്‍ ഇടയുള്ള ഗ്രഹചലനങ്ങളെക്കുറിച്ച് നമുക്ക് നോക്കാം.

ബുധന്റെ വക്രഗതി
ബുധന്റെ വക്രഗതി സഞ്ചാരം ആരംഭിക്കുന്നത് 26 ഫെബ്രുവരി 2026-ലാണ് ഇത് അവസാനിക്കുന്നത് 21 മാര്‍ച്ചിലും. മൂന്ന് വക്രഗതി സഞ്ചാരങ്ങളാണ് ഈ വര്‍ഷത്തില്‍ ബുധനുള്ളത്. അതില്‍ അടുത്തത് 29 ജൂണ്‍ - 24 ജൂലൈ ആണ്. അടുത്തതാകട്ടെ വര്‍ഷാവസാനത്തിലേക്ക് എത്തുമ്പോഴാണ് അത് വരുന്നത് 24 ഒക്ടോബര്‍ - 13 നവംബര്‍ വരെയാണ്. ഈ സമയം നിങ്ങള്‍ അല്പം കൂടുതല്‍ ശ്രദ്ധിക്കണം. കാരണം ഈ സമയം ആശയവിനിമയത്തില്‍ ചെറിയ തര്‍ക്കങ്ങള്‍ സംഭവിക്കാം. അത് മാത്രമല്ല പലപ്പോഴും യാത്ര, കരാര്‍ ഒപ്പുവയ്ക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ തെറ്റിദ്ധാരണകളും വൈകല്യങ്ങളും സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. അത് കൂടാതെ ഏത് കാര്യവും വളരെയധികം ശ്രദ്ധയോടെ ഒരു തെറ്റും വരാതെ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. എപ്പോഴും സത്യസന്ധതയോടെ ഇരിക്കുക.
വ്യാഴത്തിന്റെ വക്രഗതി
വ്യാഴത്തിന്റെ വക്രഗതി സഞ്ചാരം ആരംഭിക്കുന്നത് ഒക്ടോബര്‍ 3 മുതല്‍ 13 നവംബര്‍ വരെയാണ്. ഈ സമയം വളരെയധികം പ്രാധാന്യം അര്‍ഹിക്കുന്നതാണ്. അത് മാത്രല്ല പലര്‍ക്കും ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുകയും ജീവിതത്തില്‍ പ്രതിസന്ധികളില്ലാതെ കടന്ന് പോവുകയും ചെയ്യുന്ന ഒരു സമയമാണ്. നിങ്ങള്‍ക്ക് പ്രണയം, ബന്ധങ്ങള്‍, പണമിടപാട്, വ്യക്തിപരമായ മൂല്യങ്ങള്‍ എന്നിവയിലെല്ലാം തന്നെ പല വിധത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കുന്നു. അത് മാത്രമല്ല ഈ സമയം നിങ്ങള്‍ വരുത്തുന്ന പല മാറ്റങ്ങളും അത്ഭുതകരമായ നേട്ടങ്ങളിലേക്ക് കൂടിയാണ് പാത തുറക്കുന്നത്. നിങ്ങളുടെ പഴയ സന്തോഷങ്ങള്‍ എല്ലാം തന്നെ വീണ്ടും തിരിച്ച് പിടിക്കുന്നതിന് സാധിക്കുന്നു. നഷ്ടപ്പെട്ടതിനെ തിരിച്ച് പിടിക്കുന്നതിന് സാധിക്കുന്ന ഒരു സമയം കൂടിയാണ് എന്നതാണ് സത്യം.

ശനിയുടെ വക്രഗതി
ശനി മീനം രാശിയില്‍ ആണ് ഇപ്പോള്‍ സ്ഥിതി ചെയ്യുന്നത്. അതിന്റെ വക്രഗതി ആരംഭിക്കുന്നത് ജൂലൈ 27-നാണ്. ശനിയുടെ വക്രഗതി സഞ്ചാരത്തില്‍ ഈ കാലം വളരെയധികം മാറ്റങ്ങളാണ് കൊണ്ട് വരുന്നത്. പലപ്പോഴും ചെയ്യുന്ന കാര്യങ്ങളെല്ലാം തന്നെ ഒന്നു കൂടി പുന:പരിശോധിക്കേണ്ട അവസ്ഥയുണ്ടാവുന്നു. പങ്കാളിത്തത്തോടെ ചെയ്യുന്ന ബിസിനസ്, അത് കൂടാതെ കരിയറിലെ മാറ്റം, ഉത്തരവാദിത്വങ്ങള്‍ എല്ലാം അനുകൂലമായി വരുന്ന സമയമാണ്. ദാമ്പത്യ ജീവിതത്തിലും അല്പം ചിന്തിച്ച് വേണം തീരുമാനം എടുക്കുന്നതിന് ഒരു കാരണവശാലും നിശ്ചയിച്ച കാര്യത്തില്‍ നിന്ന് പിന്മാറരുത്.
ചൊവ്വയുടെ വക്രഗതി
ചൊവ്വയുടെ വക്രഗതി സഞ്ചാരവും ഈ സമയം അല്പം ചിന്തിക്കേണ്ടതാണ്. പലപ്പോഴും ശുഭസ്ഥാനത്തെങ്കില് അത് ഗുണാനുഭവങ്ങള്‍ പ്രദാനം ചെയ്യും. എന്നാല്‍ ദോഷസ്ഥാനത്താണെങ്കില്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ കൊണ്ട് നിങ്ങള്‍ വലയുന്നു. വേഗത്തില്‍ ഫലങ്ങള്‍ നല്കുന്ന ഒരു ഗ്രഹമാണ് ചൊവ്വ. അതുകൊണ്ട് തന്നെ ചൊവ്വയിലുണ്ടാവുന്ന ഓരോ മാറ്റവും നിങ്ങളുടെ ഗുണദോഷഫലങ്ങളേയും സ്വാധീനിക്കും. എന്നാല്‍ വിവാഹത്തിന്റെ കാര്യത്തില്‍ കാര്യത്തില്‍ ചെറിയ തടസ്സങ്ങള്‍ സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്.
ശുക്രന്റെ വക്രഗതി
ശുക്രന് പൊതുവേ ഗുണാനുഭവങ്ങള്‍ നല്കുന്ന ഗ്രഹങ്ങളില്‍ ഒന്നാണ്. പലപ്പോഴും ജീവിതത്തില്‍ സന്തോഷവും സമാധാനവും സമ്പത്തും എല്ലാം കൊണ്ട് വരുന്നതിന് കാരണമാകുന്നത് ശുക്രനാണ്. എന്നാല്‍ ഇത് നിങ്ങളുടെ ജീവിതത്തില്‍ വക്രഗതിയില്‍ സഞ്ചരിക്കുന്നത് വഴി അല്പം കൂടുതല്‍ കരുതല്‍ മുന്നോട്ട് തന്നെ വേണം എന്നതാണ് സത്യം. എങ്കിലും ഈ വക്രഗതിയില്‍ നിങ്ങള്‍ മികച്ച രീതിയില്‍ മുന്നോട്ട് പോവുന്നു എന്നതാണ് ഏറ്റവും മികച്ച കാര്യവും.



Click it and Unblock the Notifications
