Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ഗജകേസരി യോഗമാണെങ്കില്‍ പോലും ഈ ഗ്രഹസംയോഗം വിനയാകും, സൂക്ഷിച്ചില്ലെങ്കില്‍ കഷ്ടകാലം
ഗ്രഹസംയോഗം സുപ്രധാന ജ്യോതിഷ പ്രതിഭാസങ്ങളില്‍ ഒന്നാണ്. ഒരേ രാശിയില്‍ രണ്ട് വ്യത്യസ്ത ഊര്‍ജനിലകളിലുള്ള ഗ്രഹങ്ങള്‍ അന്യോന്യം സ്വാധീനിക്കുമ്പോള്‍ അവയുടെ സവിശേഷ ഊര്‍ജ നിലകള്‍ കൂടിച്ചേരുന്നു. ഇത്തരം ഗ്രഹസംയോഗങ്ങളിലൂടെയാണ് മിക്കപ്പോഴും രാജയോഗങ്ങളും മറ്റ് ശുഭയോഗങ്ങളും രൂപപ്പെടുന്നത്. അതുപോലെ വെല്ലുവിളികളും പ്രതിസന്ധികളും ഗ്രഹസംയോഗങ്ങളുടെ ഫലമായി രൂപപ്പെടാറുണ്ട്. വളരെ പ്രധാനപ്പെട്ട ചില ഗ്രഹസംയോഗങ്ങളും അവ മൂലം വരാനിടയുള്ള ചില പ്രതിസന്ധികളും നോക്കാം.

രാഹു-ബുധന്‍
രാഹുവും ബുധനും തമ്മിലുള്ള സംയോഗം അപ്രതീക്ഷിത ഫലങ്ങള്‍ നല്‍കും. നിഴല്ഗ്രഹമായ രാഹു അഭിലാഷങ്ങളുടെയും വിഭ്രമങ്ങളുടെയും ഗ്രഹമാണ്. രാഹുവിന്റെ ശക്തിയും ബുധന്റെ ആശയവിനിമയ വൈഭവും ചേരുമ്പോള്‍ അതുമൂലം മനസ്സ് കൂടുതല്‍ സജീവമാകും. വളരെ പെട്ടെന്ന് കാര്യങ്ങള്‍ ചിന്തിക്കാനും പുതിയ ആശയങ്ങള്‍ കൊണ്ടുവരാനും ഈ ഗ്രഹസംയോഗം കാരണമാകും. പക്ഷേ കാര്യങ്ങളും സാഹചര്യങ്ങളും അമിതമായി വിലയിരുത്താനും തെറ്റിദ്ധാരണകള്‍ രൂപപ്പെടാനും അത് കാരണമാകും. ഈ ഗ്രഹസംയോഗത്തിന്റെ സ്വാധീനം ജീവിതത്തില്‍ ഉണ്ടാകുന്നവര്‍ എപ്പോഴും എളിമയും വിനയവും കാത്തുസൂക്ഷിക്കാനും പെട്ടെന്ന് തീരുമാനങ്ങളിലേക്കും വാദപ്രതിവാദങ്ങളിലേക്കും പോകുന്നതിന് മുമ്പ് കാര്യങ്ങള്‍ രണ്ട് വട്ടം ചിന്തിക്കാനും സ്രമിക്കണം.
ചന്ദ്രന്-വ്യാഴം
ചന്ദ്രനും വ്യാഴവും തമ്മിലുള്ള സംയോഗം കാരണമാണ് ഗജകേസരിയോഗം സൃഷ്ടിക്കപ്പെടുന്നത്. വിവേകം, ബുദ്ധിവൈഭവം, ശുഭാപ്തി വിശ്വാസം, വൈകാരിക വളര്‍ച്ച എന്നിവ നല്കുന്ന രാജയോഗമാണത്. ചന്ദ്രന്റെ അതിവൈകാരിക സ്വഭാവം വ്യാഴത്തിന്റെ വളര്‍ച്ചയുമായി ബന്ധപ്പെട്ട ഊര്‍ജവുമായി ചേരുമ്പോള്‍ അത് വ്യക്തിവികാസവും ബുദ്ധിക്ഷമതയും നല്‍കും. പക്ഷേ അധികമായാല്‍ അതും പ്രശ്നമാണ്. വികാരങ്ങളിലോ ലൗകികമായ സുഖങ്ങളിലോ അധികമായി വിഭ്രമപ്പെടരുത്. ഉദാരതയും പ്രായോഗികതയും ശീലിക്കുക.
ശുക്രന്-രാഹു
പ്രണയം, ആകര്‍ഷണം എന്നിവയ്ക്ക് ഏറ്റവും മികച്ച ഗ്രഹ ജോഡിയാണ് ശുക്രനും രാഹവും. സൗന്ദര്യത്തിന്റെയും പ്രണയത്തിന്റെയും ഗ്രഹമായ ശുക്രന് രാഹുവിന്റെ അഭിലാഷവും അടുപ്പവുമായി ചേരുമ്പോള്‍ ആഡംബരത്തോടും സന്തോഷങ്ങളോടും കാന്തികമായ ആകര്‍ഷണമുണ്ടാകും. കലാപരമായ കഴിവുകളും ആരെയും ആകര്‍ഷിക്കുന്ന പെരുമാറ്റവും അതുമൂലം വന്നുചേരുമെങ്കിലും അനാരോഗ്യകരമായ അടുപ്പങ്ങള്‍ക്കും ബന്ധങ്ങളിലെ പ്രായോഗികമല്ലാത്ത പ്രതീക്ഷകള്‍ക്കും അത് കാരണമാകും. എപ്പോഴും കൃത്യമായ അതിര്‍വരമ്പുകള്‍ കാത്തുസൂക്ഷിക്കുതക. ഒന്നിനോടും അമിതമായി ഭ്രമം ഉണ്ടാകാതിരിക്കുക. സത്യസന്ധതയുള്ള ബന്ധങ്ങള്‍ തേടുക.
ശനി-ചന്ദ്രന്
അച്ചടക്കത്തിന്റെയും കാര്‍ക്കശ്യത്തിന്റെയും ഗ്രഹമായ ശനി വൈകാരികതയുടെ ഗ്രഹമായ ചന്ദ്രനുമായി ചേരുമ്പോള്‍ പ്രായോഗികതയും വികാരങ്ങളും തമ്മിലുള്ള ഒരു സംഘട്ടനം അവിടെ നടക്കും. ആത്മപരിശോധനയ്ക്കും തിരിച്ചടികളില്‍ നിന്ന് ഉയര്‍ത്തെഴുന്നേല്‍ക്കാനും ആവശ്യമായ ഊര്‍ജം ഈ ഗ്രഹസംയോഗം നല്‍കും. പക്ഷേ അധികചിന്ത, വിഷാദം എന്നിവ ഈ ഗ്രഹസംയോഗത്തിന്റെ ദൂഷ്യഫലങ്ങളാണ്. സ്വന്തം ആവശ്യങ്ങള്‍ക്കും വികാരങ്ങള്‍ക്കും വിലയും ശ്രദ്ധയും നല്‍കുക. വികാരങ്ങളുടെ സമ്മര്‍ദ്ദത്തിന് അടിമപ്പെടാതിരിക്കുക.
ഗ്രഹസംയോഗങ്ങള്‍ പ്രപഞ്ചം നമുക്ക് നല്കുന്ന സൂചനയും വഴികാട്ടിയുമാണ്. ഭാഗ്യമായാലും വെല്ലുവിളി ആയാലും വളര്‍ച്ചയിലേക്കുള്ള പാതയില്‍ ശക്തി നല്കുന്ന കാര്യങ്ങളാണിവ. ഓരോ ഗ്രഹങ്ങളുടെയും ശക്തിയും പ്രത്യേകതകളും തിരിച്ചറിഞ്ഞ് അതിനനുസരിച്ച് ആ ഊര്‍ജ്ജം ഉപയോഗപ്പെടുത്തുക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
