Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
പിശാച് യോഗം: ദോഷഗ്രഹങ്ങള്‍ ഒന്നിക്കുന്നു, കടം പെരുകും, ശത്രുക്കള്‍ ശക്തരാകും, കാത്തിരിക്കുന്നത് കെട്ടകാലം
Pishach Yoga:ശനി, രാഹു എന്നീ ഗ്രഹങ്ങളെ പൊതുവെ ആളുകള്‍ ഭയക്കുന്നു. കാരണം ജീവിതത്തില്‍ കഠിനപരീക്ഷണങ്ങളും അപ്രതീക്ഷിത മാറ്റങ്ങളും നല്കുന്ന രണ്ട് ഗ്രഹങ്ങളാണിവ. ഈ രണ്ട് ഗ്രഹങ്ങള്‍ മീനം രാശിയില്‍ ഒന്നിക്കാന്‍ പോകുകയാണ്. ഇതിലൂടെ ജ്യോതിഷത്തില്‍ പിശാച് യോഗം എന്നറിയപ്പെടുന്ന ഒരു അശുഭയോഗം രൂപപ്പെടുന്നു. അനിഷ്ടകരമായ, ദോഷങ്ങള്‍ സൃഷ്ടിക്കുന്ന യോഗമായാണ് ഇത് കണക്കാക്കപ്പെടുന്നത്. കാരണം ഈ ഗ്രഹങ്ങള്‍ രണ്ടും ദോഷ സ്വഭാവമുള്ളവയാണ്. അതിനാല്‍ തന്നെ ഈ കൂട്ടുകെട്ട് അവയുടെ നെഗറ്റീവ് സ്വാധീനങ്ങള്‍ വര്‍ദ്ധിപ്പിക്കുമെന്ന് വിശ്വസിക്കുന്നു.

രാഹു വിഭ്രമങ്ങളും പ്രശ്നങ്ങളുമായും ശനി കര്‍മ്മഫലം അച്ചടക്കം കഠിനധ്വാനം എന്നിവയുമായും ബന്ധപ്പെട്ടിരിക്കുന്നു. രാഹു വ്യക്തികളെ അവരുടെ ലക്ഷ്യങ്ങളില്‍ നിന്ന് വഴിതെറ്റിച്ചേക്കാം. മാര്‍ച്ച് 29-ന് ശനി മീനത്തിലേക്ക് എത്തിച്ചേരും.മെയ് 18 വരെ മീനത്തില്‍ രാഹുവിന്റെ സാന്നിധ്യവും ഉണ്ടാകും. ഈ കാലയളവില്‍, അഞ്ച് രാശികളില് പെട്ട വ്യക്തികള്‍ക്ക് കരിയര്‍, കുടുംബ ബന്ധങ്ങള്‍ എന്നീ മേഖലകളില്‍ വെല്ലുവിളികള്‍ നേരിടേണ്ടി വരാം. ശനി-രാഹു കൂട്ടുകെട്ട് ഏത് രാശികളെ ബാധിക്കുമെന്ന് നോക്കാം.
ഇടവം
കാര്‍ത്തിക 3/4, രോഹിണി, മകീര്യം 1/2
ശനി, രാഹു എന്നിവയുടെ മൂന്നാം ദൃഷ്ടി ഇടവം രാശിക്കാരായ വ്യക്തികളില്‍ പ്രശ്നങ്ങള്‍ ഉണ്ടാകും. ഇതിലൂടെ സൗഹൃദങ്ങളില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാകും. ചതി, വഞ്ചന എന്നിവയ്ക്ക് സാധ്യതയുള്ളതിനാല്‍ മറ്റുള്ളവരെ അന്ധമായി വിശ്വസിക്കുന്നത് ഒഴിവാക്കുന്നത് നല്ലതാണ്. കൂടാതെ വീട്ടില്‍ സഹോദരങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്, ഇത് നിങ്ങളുടെ കുടുംബ പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കാം. ആരോഗ്യപരമായി, ഈ കാലയളവില്‍ ചെവി സംബന്ധമായ പ്രശ്നങ്ങളും കഴുത്തിലും ചുമലിലും അസ്വസ്ഥതയും അനുഭവപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത ആവശ്യമാണ്.
മിഥുനം
മകീര്യം 1/2, തിരുവാതിര, പുണര്‍തം 3/4
മിഥുനം രാശിയില്‍ ജനിച്ച വ്യക്തികള്‍ക്ക് ശനി, രാഹു എന്നീ ഗ്രഹങ്ങള്‍ അവരുടെ 10-ാം ഭാവത്തിലൂടെ സഞ്ചരിക്കും. ഈ സഞ്ചാരം കര്‍മ്മരംഗത്ത് പ്രതിസന്ധികള്‍ സൃഷ്ടിക്കും. ജോലി ചെയ്യുന്നവര്‍ക്കും ബിസിനസ് നടത്തുന്നവര്‍ക്കും അവരുടെ പ്രൊഫഷണല്‍ ജീവിതത്തില്‍ സമ്മര്‍ദ്ദം നേരിടേണ്ടി വരും. ഈ കാലയളവില്‍ ദേഷ്യം വര്‍ധിക്കും. അതുമൂലം പ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയും ഉണ്ട്. ആരോഗ്യപരമായി, ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടാക്കാന്‍ ഇടയുണ്ട്. ചിലര്‍ക്ക് അസഹനീയമായ ത്വക്ക് അലര്‍ജികളും അനുഭവപ്പെടാം. മള്‍ട്ടിനാഷണല്‍ കമ്പനികളിലെ ജീവനക്കാര്‍ക്ക് കാര്യമായ ജോലിസമ്മര്‍ദ്ദം നേരിടേണ്ടി വരാം. സര്‍ക്കാര്‍ സ്ഥാനങ്ങളിലുള്ളവര്‍ അവരുടെ ഉത്തരവാദിത്വങ്ങളില്‍ ജാഗ്രത പാലിക്കണം.
ചിങ്ങം
മകം, പൂരം, ഉത്രം 1/4
ശനി, രാഹു എന്നിവയുടെ മീനത്തിലെ സംയോഗം ചിങ്ങം രാശിയിലുള്ളവരുടെ എട്ടാം ഭാവത്തിലാണ് നടക്കുന്നത്. ഈ കാലയളവില്‍ തൊഴില്‍ അല്ലെങ്കില്‍ ബിസിനസ് സംരംഭങ്ങളില്‍ നഷ്ടങ്ങള്‍ സംഭവിക്കാനുള്ള സാധ്യതയുണ്ട്. ഈ സമയത്ത് ശത്രുക്കള്‍ കൂടുതല്‍ ശക്തരാകാന്‍ സാധ്യതയുള്ളതിനാല്‍ സൂക്ഷ്മവും ജാഗ്രതയോടുകൂടിയ പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണ്. മാതൃകുടുംബം, പിതൃകുടുംബം, അകന്ന ബന്ധുക്കള്‍ എന്നിവരുമായുള്ള ബന്ധങ്ങളില്‍ ദുര്‍ബലപ്പെടാന്‍ സാധ്യതയുണ്ട്. കൂടാതെ, വലിയ തര്‍ക്കങ്ങളിലോ പ്രശ്നങ്ങളിലോ പെടാനുള്ള സാധ്യതയുമുണ്ട്. അതിനാല്‍ ആവേശത്തോടെ, എടുത്തുചാടി പ്രതികരിക്കുന്നത് ഒഴിവാക്കുന്നത് നല്ലതാണ്. ചുമ, പനി, ജലദോഷം തുടങ്ങിയ ചെറിയ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാം. സാമ്പത്തികമായി ഈ ഘട്ടത്തില്‍ വെല്ലുവിളികളായിരിക്കും, വായ്പയോ കടമോ എടുക്കേണ്ടി വരാന്‍ സാധ്യതയുണ്ട്. ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഒഴിവാക്കാന്‍ ദുശ്ശീലങ്ങളും ചീത്ത സ്വഭാവങ്ങളും നിയന്ത്രിക്കുന്നത് പ്രധാനമാണ്.
കന്നി
ഉത്രം 3/4, അത്തം, ചിത്ര 1/2
ശനി, രാഹു എന്നീ ഗ്രഹങ്ങളുടെ ഏഴാം ദൃഷ്ടിയോടെ കന്നി രാശിക്കാര്‍ക്ക് ജീവിതത്തില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടാകും. ഇവര്‍ അവരുടെ ആരോഗ്യത്തില്‍ ജാഗ്രത പാലിക്കണം. കാരണം ആരോഗ്യവുമായി ബന്ധപ്പെട്ട വെല്ലുവിളികള്‍ ഈ സമയത്ത് നേരിടേണ്ടി വരാം. ഈ കാലയളവില്‍, വിവിധ വിഷയങ്ങളില്‍ ജീവിതപങ്കാളികളുമായി അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്, അതിനാല്‍ പ്രണയബന്ധങ്ങളില്‍ ക്ഷമ ആവശ്യമാണെന്ന് ശ്രദ്ധിക്കുക. കൂടാതെ, ഭക്ഷണശീലങ്ങള്‍ ശ്രദ്ധിക്കേണ്ടതും പ്രധാനമാണ്. ബിസിനസ് പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ ജാഗ്രത പാലിക്കണം, കാരണം പങ്കാളി വഞ്ചന നടത്താനുള്ള സാധ്യതയുണ്ട്.
ധനു
മൂലം, പൂരാടം, ഉത്രാടം 1/4
ശനി, രാഹു എന്നീ ഗ്രഹങ്ങളുടൈ പത്താം ദൃഷ്ടി ധനു രാശിക്കാരെ ബാധിക്കും. ജോലി ചെയ്യുന്നവര്‍ അവരുടെ പ്രൊഫഷണല്‍ ജീവിതത്തില്‍ ജാഗ്രത പാലിക്കണമെന്ന് ഈ മാറ്റം സൂചിപ്പിക്കുന്നു. വിവാഹിതരായ വ്യക്തികള്‍ക്ക് പങ്കാളിയുടെ മാതാവുമായി ചില സംഘര്‍ഷങ്ങള്‍ നേരിടേണ്ടി വരാം. കൂടാതെ, പ്രൊഫഷണലുകള്‍ക്ക് ജോലിയില്‍ വലിയ വെല്ലുവിളികള്‍ നേരിടേണ്ടി വരും. അതിനാല്‍ കാര്യങ്ങള്‍ സൂക്ഷ്മമായി കൈകാര്യം ചെയ്യേണ്ടത് അനിവാര്യമാണ്. നിങ്ങളുടെ പേരിന് കളങ്കം വരുത്താന്‍ സാധ്യതയുള്ള ശത്രുക്കള്‍ക്കെതിരെ ജാഗ്രത പാലിക്കുന്നത് നല്ലതാണ്. ജോലിയുടെ പ്രകടനത്തെ പ്രതികൂലമായി ബാധിക്കുന്നത് ഒഴിവാക്കാന്‍ ഈ കാലയളവില്‍ കോപം നിയന്ത്രിക്കുന്നത് നിര്‍ണായകമാണ്. രാഷ്ട്രീയത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ പ്രത്യേകിച്ച് ജാഗ്രത പാലിക്കണം, കാരണം രാഹുവിന്റെ സ്വാധീനം ആശയക്കുഴപ്പം ഉണ്ടാക്കി സ്ഥാനമാനങ്ങള്ക്ക്് ഹാനി വരുത്താനിടയുണ്ട്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
