Latest Updates
-
വേനൽച്ചൂടിൽ തളരേണ്ട; വീട്ടിലിരുന്ന് 15 മിനിറ്റിൽ വയറിലെ കൊഴുപ്പ് കളയാൻ ഈ സൂത്രവിദ്യ പരീക്ഷിക്കൂ! -
അധിക ജ്യേഷ്ഠ പൂർണിമ: ഗജകേസരി യോഗം നൽകുന്ന അപ്രതീക്ഷിത ഭാഗ്യങ്ങൾ നിങ്ങളെ തേടിയെത്തുമോ? -
സെലിബ്രിറ്റികളുടെ പെട്ടെന്നുള്ള മാറ്റത്തിന് പിന്നിൽ മരുന്നോ? ഓസെംപിക് കുത്തിവയ്പ്പുകൾ വരുത്തുന്ന അപകടങ്ങൾ ഇതാണ് -
മഴയത്ത് ചർമ്മവും മുടിയും നശിക്കുമോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ തിളക്കം ഒട്ടും കുറയില്ല! -
കഠിനമായ ചൂടിൽ തളരാതിരിക്കാൻ ഈ നാടൻ പാനീയങ്ങൾ മതി; വേനൽക്കാലത്തെ ആരോഗ്യത്തോടെ നേരിടാൻ ഇതാ ചില വഴികൾ -
ജിമ്മിൽ കഷ്ടപ്പെട്ടിട്ടും മസിൽ കൂടുന്നില്ലേ? പുകവലി ഉപേക്ഷിച്ചാൽ ഒരാഴ്ചയ്ക്കുള്ളിൽ ശരീരത്തിലുണ്ടാകുന്ന അത്ഭുതകരമായ മാറ്റങ്ങൾ ഇതാ! -
കടുത്ത ചൂടിൽ സ്ത്രീകളുടെ ആരോഗ്യം തകരാറിലാകുമോ? ഹോർമോൺ വ്യതിയാനങ്ങളും പിസിഒഎസും തടയാൻ ഈ മുൻകരുതലുകൾ അനിവാര്യം! -
മഴയത്ത് പുറത്തിറങ്ങാൻ മടിയാണോ? വീട്ടിലിരുന്ന് വയറിലെ കൊഴുപ്പ് കളയാൻ ഈ 10 മിനിറ്റ് വ്യായാമം പരീക്ഷിക്കൂ! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? തിളക്കം വീണ്ടെടുക്കാൻ ഈ ലളിതമായ പൊടിക്കൈകൾ പരീക്ഷിക്കൂ -
കരീന കപൂറിന്റെ പുതിയ ഫിറ്റ്നസ് ക്രേസ്; മണിക്കൂറിൽ 600 കലോറി കളയാം, ഈ കളി എന്താണെന്ന് അറിയാമോ?
ശനിയും രാഹുവും ഒന്നിക്കുന്നു; അശുഭകരം ഈ യോഗം, മാര്‍ച്ച് 29 മുതല്‍ മെയ് 18വരെ ഇവര്‍ക്ക് കഷ്ടകാലം
Rahu and Saturn conjunction in Pisces: ജ്യോതിഷത്തില്‍ ഏറ്റവും അശുഭകരം എന്ന് വിശേഷിപ്പിക്കുന്ന യോഗങ്ങളില്‍ ഒന്നാണ് പിശാചി യോഗം. രാഹുവും ശനിയും ഒരേ രാശിയില്‍ സഞ്ചരിക്കുമ്പോഴാണ് പിശാചി യോഗം രൂപപ്പെടുന്നത്. നിഴല്‍ ഗ്രഹം എന്നാണ് രാഹു അറിയപ്പെടുന്നത്. കര്‍മ്മത്തിന്റെ ദേവനാണ് ശനി. കര്‍മ്മദാതാവായ ശനി മാര്‍്ച്ച് 29ന് മീനത്തില്‍ പ്രവേശിക്കുന്നു. രാഹുവും മീനത്തിലേയ്ക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്.

ഇരുഗ്രഹങ്ങളും മീനം രാശിയില്‍ മെയ് 18വരെ തുടരുന്നതാണ്. അതിനാല്‍, ചില രാശിക്കാരുടെ ജീവിതത്തില്‍ പ്രതിസന്ധികള്‍ വര്‍ദ്ധിക്കും. ആഗ്രഹിച്ച അനവധി കാര്യങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കാതെ കഷ്ടപ്പാട് അനുഭവിക്കേണ്ടതായും ഇവര്‍ക്ക് വന്നേക്കാം. നിര്‍ഭാഗ്യം തേടി എത്തുന്ന രാശിക്കാര്‍ ഏതെല്ലാമെന്ന് നോക്കാം.
മിഥുനം
മിഥുനം രാശിയുടെ പത്താം ഭാവത്തിലാണ് പിശാചി യോഗം രൂപപ്പെടുന്നത്. പത്താംഭാവം പൊതുവേ കര്മ്മഭവനം എന്നാണ് അറിയപ്പെടുന്നത്. അതിനാല്‍ തന്നെ, മിഥുനം രാശിക്കാര്‍ക്ക് കരിയറില്‍ ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. പ്രതീക്ഷിച്ച രീതിയില്‍ പല കാര്യങ്ങളും തൊഴില്‍ രംഗത്ത് ചെയ്തെടുക്കാന്‍ സാധിക്കാത്ത അവസ്ഥ ഉണ്ടായേക്കാം. നല്‍കിയിരിക്കുന്ന ജോലി പൂര്‍ത്തീകരിക്കാന്‍ സാധിക്കാതെ വരാം. ജോലിയിലെ നിങ്ങളുടെ പെര്‍ഫോമന്‍സ് മുന്‍ മാസങ്ങളെ അപേക്ഷിച്ച് കുറയാനുള്ള സാധ്യതയും കൂടുതലാണ്. അതിനാല്‍ ജോലിയില്‍ ശ്രദ്ധ പുലര്‍ത്തുന്നത് വളരെ നല്ലതായിരിക്കും. ശരിയായ വിധത്തില്‍ ശ്രദ്ധയോടെ പ്രവര്‍ത്തിച്ചാല്‍ ദോഷങ്ങള്‍ കുറയ്ക്കാന്‍ സാധിക്കുന്നതാണ്. ജീവിതത്തിലെ പ്രയാസങ്ങള്‍ നിങ്ങളില്‍ നിന്നും അകലുന്നതാണ്. നേട്ടങ്ങള്‍ അനവധി തേടി എത്തുന്നതാണ്. മോശം കൂട്ടുകെട്ടുകളില്‍ നിന്നും അകന്നു നില്‍ക്കുന്നത് നല്ലതാണ്. കാരണം, ഇത്തരം കൂട്ടുകെട്ടുകള്‍ വഴി മോശം അഭിപ്രായങ്ങള്‍ നിങ്ങള്‍ക്കെതി ഉണ്ടാകാന്‍ സാധ്യത. ബഹുമാനം, പ്രശസ്തി എന്നിവ നിങ്ങളില്‍ നിന്നും നഷ്ടമാകാനും സാധ്യത. ആരോഗ്യം ശ്രദ്ധിക്കുന്നത് നല്ലതാണ്. പല കാര്യത്തിലും ആശയ കുഴപ്പങ്ങള്‍ ഉണ്ടായേക്കാം. എന്നിരുന്നാലും, അവയെല്ലാം ശരിയായ വിധത്തില്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുന്നതാണ്.
ചിങ്ങം
ചിങ്ങം രാശിയുടെ എട്ടാം ഭാവത്തിലാണ് പിശാചിയോഗം രൂപപ്പെടുന്നത്. ഈ യോഗം മൂലം ആരോഗ്യപരമായി പ്രശ്നങ്ങള്‍ ഈ രാശിക്കാര്‍ക്ക് ഉണ്ടാകാന്‍ സാധ്യത. പണം ശ്രദ്ധിച്ച് ഉപയോഗിക്കേണ്ടത് അനിവാര്യമാണ്. അതുപോലെ, തൊഴില്‍ രംഗത്തും പ്രതിന്ധികള്‍ ഇവരെ തേടി എത്താനുള്ള സാധ്യത വളരെ കൂടുതലാണ്. ജോലി സ്ഥലത്ത് സഹപ്രവര്‍ത്തകരുമായി അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്. അതുപോലെ, ദാമ്പത്യത്തില്‍ ചെറിയ രീതിയില്‍ പ്രശ്നങ്ങള്‍ ഉണ്ടായേക്കാം. അനാവശ്യകാര്യങ്ങള്‍ക്കായി ഫണം ചിലവഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. സാമ്പത്തിക പ്രതിസന്ധി വര്‍ദ്ധിക്കുന്നതിന് ഇവ കാരണമാകാം. മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിക്കാം. പല കുടുംബ പ്രശ്നങ്ങളും നിങ്ങളെ മാനസികമായി തളര്‍ത്തുന്നതായിരിക്കും. നേട്ടങ്ങള്‍ പ്രതീക്ഷിച്ച രീതിയില്‍ സ്വന്തമാക്കാന്‍ സാധിക്കാതെ വന്നേക്കാം.
മീനം
രാഹുവും ശനിയും മീനത്തില്‍ സംക്രണണം നടത്തുന്നതിനാല്‍ മീനം രാശിക്കാര്‍ക്ക് പിശാചി യോഗം മൂലം പ്രതിസന്ധികള്‍ വര്‍ദ്ധിക്കുന്നതാണ്. സാമ്പത്തിക പ്രശ്നങ്ങള്‍ വര്‍ദ്ധിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ജീവിതത്തില്‍ ആഗ്രഹിച്ച രീതിയില്‍ വളരാന്‍ ഇവര്‍ക്ക് സാധിക്കാതെ വന്നേക്കാം. അശുഭകരമായ പല സംഭവങ്ങളും ഈ രാശിക്കാരുടെ ജീവിതത്തില്‍ നടക്കാന്‍ സാധ്യത. മാനസിക പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നതാണ്. ആരോഗ്യം ശ്രദ്ധിക്കുക. അനാവശ്യ സമ്പാദ്യ പദ്ധതികളില്‍ പണം നിക്ഷേപിക്കുന്നത് നഷ്ടം ഉണ്ടാകുന്നതിന് കാരണമാകുന്നു. മുന്‍പ് ഉണ്ടായിരുന്ന പല രോഗങ്ങളും വീണ്ടും വരാന്‍ സാധ്യത. അതിനാല്‍, എല്ലാ കാര്യങ്ങളിലും കുറച്ച് ശ്രദ്ധ നല്‍കുന്നത് നല്ലതായിരിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications