Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
30 വര്‍ഷങ്ങള്‍ക്കുശേഷം മഹാവിനാശിനിയായ പിശാച് യോഗം രൂപപ്പെട്ടിരിക്കുന്നു; ഇവര്‍ കരുതിയിരിക്കുക
വേദ ജ്യോതിഷ പ്രകാരം, ശനിയും രാഹുവും ഒന്നിച്ചാല്‍ ഒട്ടനവധി ദോഷഫലങ്ങള്‍ ചില രാശിക്കാരില്‍ രൂപപ്പെടുന്നതാണ്. ഇരു ഗ്രഹങ്ങളും ചില രാശിക്കാരെ സര്‍വ്വ നാശത്തിലേയ്ക്ക് തള്ളിവിടാനുള്ള സാധ്യതയും വര്‍ദ്ധിക്കുന്നു. നിലവില്‍ നീണ്ട 30 വര്‍ഷങ്ങള്‍ക്കു ശേഷം ശനിയും രാഹുവും മീനത്തില്‍ സംയോജിച്ചിരിക്കുകയാണ്.ഇരുഗ്രഹങ്ങളും ഒരു രാശിയില്‍ എത്തിയിരിക്കുന്നതിനാല്‍ പിശാച് യോഗവും(Pishach Yoga) രൂപപ്പെട്ടിരിക്കുന്നു. ഏറ്റവും നീചമായ ഈ യോഗം രൂപപ്പെട്ടിരിക്കുന്നത് 4 രാശിക്കാരിലാണ്. അതിനാല്‍, ഈ രാശിക്കാര്‍ സൂക്ഷിക്കുക.

വൃശ്ചികം
പിശാച് യോഗത്തിന്റെ ദോഷഫലങ്ങള്‍ ലഭിക്കുന്ന ആദ്യത്തെ രാശിയാണ് വൃശ്ചികം രാശി. ഈ രാശിക്കാരില്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ വര്‍ദ്ധിക്കാനുള്ള സാധ്യത ഏറുന്നതാണ്. ജീവിതത്തില്‍ പ്രതീക്ഷിക്കാത്ത ഒട്ടനവധി പ്രതിസന്ധികള്‍ ഈ രാശിക്കാരെ തേടി എത്തുന്നതായിരിക്കും. ചെയ്യാത്ത തെറ്റിന് പഴി കേള്‍ക്കേണ്ടതായി വന്നേക്കാം. പലരില്‍ നിന്നും കുറ്റപ്പെടുത്തലുകള്‍ ഏറ്റുവാങ്ങാനുള്ള യോഗവും ഈ രാശിക്കാര്‍ക്ക് ഉണ്ടാകുന്നതാണ്. മാനസിക വിഷമങ്ങള്‍ വര്‍ദ്ധിക്കാനുള്ള സാധ്യത കൂടുതലാണ്. ജോലി സ്ഥലത്ത് അവഗണനകള്‍ നേരിടേണ്ടതായി വന്നേക്കാം. പല കാര്യങ്ങളും പ്രതീക്ഷിച്ച രീതിയില്‍ നടത്തിയെടുക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കാതെ വരാം.

കന്നി
കന്നി രാശിക്കാരില്‍ സാമ്പത്തിക പ്രതിസന്ധികള്‍ വര്‍ദ്ധിക്കുന്നതാണ്. ചെയ്യുന്ന കാര്യങ്ങളെല്ലാം മോശം അനുഭവങ്ങളിലേയ്ക്ക് വഴിയൊരുക്കുന്നതാണ്. സാമ്പത്തിക പ്രതിസന്ധികള്‍ ഇവരില്‍ വര്‍ദ്ധിക്കുന്നതായിരിക്കും. കയ്യില്‍ പണം ഒട്ടും നില്‍ക്കാത്ത അവസ്ഥ ഉണ്ടായേക്കാം. വിഷമിപ്പിക്കുന്ന ഒട്ടനവധി സംഭവങ്ങള്‍ ജീവിതത്തില്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. മക്കളില്‍ നിന്നും മോശം അനുഭവങ്ങള്‍ ഉണ്ടായേക്കാം. പ്രണയ ബന്ധത്തില്‍ പ്രശ്നങ്ങള്‍ പലതും ഉണ്ടാകുന്നതാണ്. ദാമ്പത്യത്തില്‍ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കാനുള്ള സാധ്യത കൂടുതലാണ്. വിദ്യാര്‍ത്ഥികള്‍ സൂക്ഷിക്കുന്നത് നല്ലതാണ്.

മീനം
മീനം രാശിയുടെ ലഗ്ന ഭാവത്തില്‍ രാഹു- ശനി സംയോജനം നടക്കുന്നതിനാല്‍, മീനം രാശിക്കാര്‍ക്ക് നേട്ടങ്ങള്‍ കുറവായിരപിക്കും. സാമ്പത്തിക പ്രതിസന്ധികള്‍ ഈ രാശിക്കാരില്‍ വര്‍ദ്ധിക്കുന്നതായിരിക്കും. ആഗ്രഹിച്ച കാര്യങ്ങള്‍ നടപ്പിലാക്കാന്‍ സാധിക്കാത്തത് കളിയാക്കലുകളിലേയ്ക്ക് നയിക്കാം. തൊഴില്‍ രംഗത്ത് പ്രതിസന്ധികള്‍ വര്‍ദ്ധിക്കുന്നതാണ്. തൊഴില്‍ നഷ്ടപ്പെടാനുള്ള സാധ്യതയും ഇവരില്‍ വര്‍ദ്ധിക്കുന്നതാണ്. സാമ്പത്തിക മുന്നേറ്റത്തിനായി ചെയ്യുന്ന ഒട്ടനവധി കാര്യങ്ങള്‍ നഷ്ടത്തിലാകുന്നതാണ്. ഇത് മാനസിക വിഷമങ്ങള്‍ വര്‍ദ്ധിക്കുന്നതിലേയ്ക്ക് നയിക്കുന്നു. കടം വര്‍ദ്ധിക്കുന്നതിനും കാരണമാകുന്നു.

മകരം
മകരം രാശിയുടെ മൂന്നാം ഭാവത്തിലായിരിക്കും പിശാച് യോഗം രൂപപ്പെടുക. അതിനാല്‍ ധന നഷ്ടം ഈ രാശിക്കാരില്‍ ഉണ്ടാകുന്നതായിരിക്കും. മാനസിക സൗഖ്യം ഇവരില്‍ കുറയുന്നതായിരിക്കും. ദാമ്പത്യത്തില്‍ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നതാണ്. സുഹൃത്തുക്കളുമായി പ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ജീവിതത്തില്‍ പ്രയാസങ്ങള്‍ ഇവരില്‍ വര്‍ദ്ധിക്കുന്നതാണ്. കഷ്ടകാലം ഈ രാശിക്കാരെ പിന്തുടരുന്നതായിരിക്കും. കയ്യില്‍ നിന്നും അനാവശ്യ കാര്യങ്ങള്‍ക്കായി പണം ചെലവാക്കപ്പെടുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications

