Latest Updates
-
വേനൽച്ചൂടിൽ തളരേണ്ട; വീട്ടിലിരുന്ന് 15 മിനിറ്റിൽ വയറിലെ കൊഴുപ്പ് കളയാൻ ഈ സൂത്രവിദ്യ പരീക്ഷിക്കൂ! -
അധിക ജ്യേഷ്ഠ പൂർണിമ: ഗജകേസരി യോഗം നൽകുന്ന അപ്രതീക്ഷിത ഭാഗ്യങ്ങൾ നിങ്ങളെ തേടിയെത്തുമോ? -
സെലിബ്രിറ്റികളുടെ പെട്ടെന്നുള്ള മാറ്റത്തിന് പിന്നിൽ മരുന്നോ? ഓസെംപിക് കുത്തിവയ്പ്പുകൾ വരുത്തുന്ന അപകടങ്ങൾ ഇതാണ് -
മഴയത്ത് ചർമ്മവും മുടിയും നശിക്കുമോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ തിളക്കം ഒട്ടും കുറയില്ല! -
കഠിനമായ ചൂടിൽ തളരാതിരിക്കാൻ ഈ നാടൻ പാനീയങ്ങൾ മതി; വേനൽക്കാലത്തെ ആരോഗ്യത്തോടെ നേരിടാൻ ഇതാ ചില വഴികൾ -
ജിമ്മിൽ കഷ്ടപ്പെട്ടിട്ടും മസിൽ കൂടുന്നില്ലേ? പുകവലി ഉപേക്ഷിച്ചാൽ ഒരാഴ്ചയ്ക്കുള്ളിൽ ശരീരത്തിലുണ്ടാകുന്ന അത്ഭുതകരമായ മാറ്റങ്ങൾ ഇതാ! -
കടുത്ത ചൂടിൽ സ്ത്രീകളുടെ ആരോഗ്യം തകരാറിലാകുമോ? ഹോർമോൺ വ്യതിയാനങ്ങളും പിസിഒഎസും തടയാൻ ഈ മുൻകരുതലുകൾ അനിവാര്യം! -
മഴയത്ത് പുറത്തിറങ്ങാൻ മടിയാണോ? വീട്ടിലിരുന്ന് വയറിലെ കൊഴുപ്പ് കളയാൻ ഈ 10 മിനിറ്റ് വ്യായാമം പരീക്ഷിക്കൂ! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? തിളക്കം വീണ്ടെടുക്കാൻ ഈ ലളിതമായ പൊടിക്കൈകൾ പരീക്ഷിക്കൂ -
കരീന കപൂറിന്റെ പുതിയ ഫിറ്റ്നസ് ക്രേസ്; മണിക്കൂറിൽ 600 കലോറി കളയാം, ഈ കളി എന്താണെന്ന് അറിയാമോ?
വര്‍ഷഫലം 2025: മീനത്തില്‍ ശനി കുടിയിരിക്കും, സമ്പത്ത് ഒഴുകും, ആരോഗ്യം, തൊഴില്‍ കുടുംബം നേട്ടങ്ങള്‍ നിരവധി
2025-ലേക്ക് നാം ചുവട് വെച്ച് കഴിഞ്ഞു, ഓരോരുത്തരുടേയും ജീവിതത്തില്‍ ഉണ്ടാവാന്‍ ഇടയുള്ള ഏറ്റക്കുറച്ചിലുകളെക്കുറിച്ച് നാം പലപ്പോഴായി വായിച്ചു അറിഞ്ഞു. എന്നാല്‍ ഓരോ രാശിക്കാര്‍ക്കും 2025 എപ്രകാരം എന്നത് വളരെ ശ്രദ്ധേയമായ കാര്യമാണ്. പലപ്പോഴും അതിനെക്കുറിച്ച് ചിന്തിക്കുന്നവര്‍ ശുഭഫലത്തിന് വേണ്ടിയാണ് ശ്രമിക്കുന്നത്. എന്നാല്‍ 2025-ലേക്ക് എത്തുമ്പോള്‍ മീനം രാശിക്കാരില്‍ എന്തൊക്കെ മാറ്റങ്ങളാണ് ഉണ്ടാവുന്നത് എന്നത് ശ്രദ്ധേയമായ കാര്യമാണ്.
കുടുംബം, ധനം, ആരോഗ്യം, തൊഴില്‍ തുടങ്ങി ഓരോ മേഖലകളിലും എന്തൊക്കെയാണ് സംഭവിക്കുന്നത് എന്ന് മുന്‍കൂട്ടി അറിയാന്‍ സാധിക്കണം. കൂടാതെ മൊത്തത്തിലുള്ള ക്ഷേമത്തെക്കുറിച്ചും ഈ ലേഖനത്തില്‍ പറയുന്നു. 2025-ല്‍ ആണ് ഏറ്റവും വലിയ ഗ്രഹമാറ്റമായ ശനി രാശിമാറുന്നത്. കുംഭം രാശിയില്‍ നിന്ന് മീനം രാശിയിലേക്ക് മാര്‍ച്ച് 29-ന് ശനി മാറുന്നു. അത് മാത്രമല്ല മീനം രാശിക്കാരില്‍ പല കാര്യങ്ങളും 2025 കാത്തിരിക്കുന്നുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

കുടുംബം
2025 കുടുംബത്തെക്കുറിച്ച് മീനം രാശിക്കാരുടെ കാര്യം നോക്കുകയാണെങ്കില്‍ ഗുണഫലങ്ങള്‍ ഉദിച്ച് നില്ക്കുന്ന സമയമാണ്. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. കൂടാതെ സന്തോഷകരമായ പല കാര്യങ്ങളും കുടുംബത്തില്‍ സംഭവിക്കുന്നു, ഗുണനിലവാരമുള്ള സമയം കുടുംബത്തോടൊപ്പം ചിലവഴിക്കുന്നതിന് സാധിക്കും. പല വിധത്തിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാവാം. ബന്ധുക്കളുടെ കാര്യത്തില്‍ പല വിധത്തിലുള്ള സന്തോഷകരമായ മാറ്റങ്ങള്‍ ഉണ്ടാവാം. സമാധാനവും സന്തോഷവും നിലനില്ക്കും. ക്ഷമയോടെ എല്ലാ കാര്യവും കൈകാര്യം ചെയ്യുന്നതിന് കുടുംബ നാഥന് സാധിക്കുന്നു. വര്‍ഷത്തിന്റെ അവസാനത്തോടെ കാര്യങ്ങള്‍ കൂടുതല്‍ അനുകൂലമായി മാറുന്നു.
ആരോഗ്യം
2025-ല്‍ മീനം രാശിക്കാരുടെ ആരോഗ്യം അല്പം പ്രതിസന്ധിയിലാണ് ആരംഭിക്കുന്നത്. എന്നാല്‍ പതുക്കെ പതുക്കെ അതില്‍ മാറ്റം വരുന്നു. സന്തോഷകരമായ പല വിധത്തിലുള്ള കാര്യങ്ങളും സംഭവിക്കുന്നതിനാല്‍ പ്രതിസന്ധികള്‍ വിട്ടൊഴിയുന്നു. പതിവ് വ്യായാമം ഒരു കാരണവശാലും മുടക്കേണ്ടതില്ല. കൂടാതെ മാനസിക സമ്മര്‍ദ്ദത്തെ കുറയ്ക്കുന്നതിനുള്ള വഴികള്‍ നോക്കേണ്ടതാണ്. വൈകാരികമായ ക്ഷേമം നിങ്ങളുടെ ആരോഗ്യത്തെ പ്രശ്നത്തില്‍ നിന്ന് പരിഹരിക്കും. വിട്ടുമാറാത്ത ആരോഗ്യപ്രശ്നങ്ങളുണ്ടെങ്കില്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി ശ്രദ്ധിക്കണം. മൊത്തത്തില്‍ ആരോഗ്യകരമായ ദിനചര്യകള്‍ ശീലിക്കണം എന്നതൊഴിച്ചാല്‍ മറ്റ് പ്രശ്നങ്ങളില്ലാതെ മുന്നോട്ട് പോവുന്ന ദിവസമായിരിക്കും എന്നതാണ് സത്യം. ആരോഗ്യത്തിന്റെ കാര്യത്തില്‍ നല്ലൊരു വര്‍ഷമായിരിക്കും മീനം രാശിക്കാര്‍ക്ക് 2025.
കരിയര്‍
2025 നിങ്ങളുടെ കരിയറിന് ഒരു സുപ്രധാന വര്‍ഷമായിരിക്കും. കാരണം അത്രയധികം നേട്ടങ്ങള്‍ കരിയര്‍ മൂലം നിങ്ങള്‍ക്കുണ്ടാവുന്നു. പുതിയ ഊര്‍ജ്ജത്തോട ജോലി ചെയ്യുന്നതിന് സാധിക്കുന്നതിനാല്‍ എത്ര വലിയ പ്രതിസന്ധിയും തരണം ചെയ്യാന്‍ സാധിക്കും. കൂടാതെ പ്രമോഷനുകളും ജോലി അവസരങ്ങളും നിങ്ങളെ തേടി എത്തും. ഇതെല്ലാം തന്നെ ജീവിതത്തില്‍ പ്രശ്നങ്ങളില്ലാതെ മുന്നോട്ട് പോവുന്നതിന് സഹായിക്കുന്നു. നിങ്ങളുടെ ശ്രദ്ധ പാളിപ്പോകാതെ മുന്നോട്ട് പോവണം. ഏത് ജോലിയുമായി സഹകരിച്ച് മുന്നോട്ട് പോവാന്‍ സാധിക്കുന്ന ഒരു വര്‍ഷമാണ് 2025. കൂടാതെ അമിതമായി ജോലി ചെയ്യുന്നത് അല്പം ശ്രദ്ധിക്കണം. ദീര്‍ഘകാല വിജയം നിങ്ങളെ തേടി എത്തുന്ന ഒരു വര്‍ഷമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. കുടുംബവും ജോലിയും ഒരുമിച്ച് കൊണ്ട് പോവാന്‍ നിങ്ങള്‍ക്ക് സാധിക്കും.
ധനകാര്യം
സാമ്പത്തികമായി, 2025 മീനരാശിക്ക് സ്ഥിരതയുള്ള വര്‍ഷമായി കാണപ്പെടുന്നു. പെട്ടെന്നുള്ള പ്രശ്നങ്ങള്‍ ഉണ്ടാകില്ലെങ്കിലും അശ്രദ്ധ പാടില്ല. കൂടാതെ നിങ്ങള്‍ക്ക് സ്ഥിരമായ വരുമാനം 2025 നല്കുന്നു. കൂടാതെ നിക്ഷേപങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ അപകടത്തിലേക്ക് നിങ്ങളെ എത്തിക്കും. പലപ്പോഴും അനാവശ്യ ചിലവുകള്‍ നിയന്ത്രിക്കേണ്ടതാണ്. പൊതുവേ ലാഭകരമായ മാറ്റങ്ങള്‍ തേടി എത്തുന്ന വര്‍ഷമാണ് 2025. എങ്കിലും ചിലവ് നിയന്ത്രിച്ചാല്‍ പ്രശ്നങ്ങളൊന്നും തന്നെ ഇല്ലാതെ മുന്നോട്ട് പോവാം. വര്‍ഷാവസാനത്തോടെ നിങ്ങളുടെ സമ്പാദ്യം മികച്ചതാവുന്നു. സാമ്പത്തിക ഭദ്രതയില്‍ നിങ്ങള്‍ക്ക് ഏറ്റവും മികച്ച വര്‍ഷം ഏതെന്ന് ചോദിച്ചാല്‍ അത് 2025 തന്നെയായിരിക്കും. അ്ത്രയധികം പുരോഗതി നിങ്ങളെ കാത്തിരിക്കുന്നു.
മൊത്തത്തിലുള്ള ക്ഷേമം
2025-ലെ നിങ്ങളുടെ മൊത്തത്തിലുള്ള ക്ഷേമത്തെക്കുറിച്ച് പറയുകയാണെങ്കില്‍ പലപ്പോഴും നിങ്ങളുടെ വൈകാരികമായ മാറ്റങ്ങളാണ് ഏറ്റവും പ്രധാനം. വര്‍ഷം മുഴുവന്‍ സ്ഥിരത ഉറപ്പാക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കും. സ്വയം എന്തൊക്കെ മാറ്റങ്ങള്‍ വരുത്തണമെന്ന് തിരിച്ചറിയുകയും അത് വഴി ജീവിതത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ സാധിക്കുകയും ചെയ്യുന്നു മീനം രാശിക്കാര്‍ക്ക്. പോസിറ്റീവ് ആയ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും മൊത്തത്തിലുള്ള ക്ഷേമത്തിന് വേണ്ടിയുള്ള ഒരു വര്‍ഷമായിരിക്കും 2025.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications