Latest Updates
-
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര് -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര് കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം -
ശുക്രാദിത്യ രാജയോഗം: സൂര്യശുക്രന്മാര്‍ സംയോജിക്കുമ്പോള്‍ അതിഗംഭീര അവസരങ്ങള്‍, 3 രാശിക്ക് വിധി മാറിമറിയും
അശ്വതി മുതല്‍ രേവതി വരെ : 27 നാളുകാര്‍ക്കും പൊതുസ്വഭാവം, ഫലങ്ങള്‍, ഭാവി, സമ്പത്ത്, കുടുംബം എപ്രകാരം
അശ്വതി മുതല്‍ രേവതി വരെയുള്ള 27 നക്ഷത്രക്കാര്‍ക്കും പല വിധത്തിലുള്ള മാറ്റങ്ങള്‍ അവരുടെ ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും ഉണ്ടാവുന്നു. നിങ്ങളുടെ ജനനം മുതല്‍ മരണം വരെയുള്ള കാര്യങ്ങള്‍ ഗ്രഹനിലയുടേയും ജനന സമയത്തിന്റേയും അടിസ്ഥാനത്തില്‍ കുറിയ്ക്കപ്പെട്ടിരിക്കുന്നു. 27 നക്ഷത്രക്കാര്‍ക്കും അവരുടെ സ്വഭാവ സവിശേഷതകള്‍ എപ്രകാരമെന്നും, എന്തൊക്കെയാണ് സംഭവിക്കാന്‍ പോവുന്നതെന്നും അറിയാന്‍ താല്‍പ്പര്യം കാണും.
നിങ്ങളുടെ നക്ഷത്രം ഇതില്‍ ഏതാണെങ്കിലും ജീവിതത്തില്‍ എന്തൊക്കെയാണ് സംഭവിക്കാന്‍ പോവുന്ന മാറ്റങ്ങള്‍ എന്തൊക്കെ അറിഞ്ഞിരിക്കണം, എന്തൊക്കെ ശ്രദ്ധിക്കണം, ഏതൊക്കെ മേഖലകളില്‍ തിളങ്ങും എന്ന് നമുക്ക് ഈ ലേഖനത്തില്‍ വിശദമായി വായിക്കാം.

അശ്വതി
അശ്വതി നക്ഷത്രത്തിന് ആ പേര് വരാന്‍ കാരണം അശ്വനികുമാരന്മാരുമായി ബന്ധപ്പെട്ടത് കൊണ്ടാണ്. ഈ നക്ഷത്രക്കാര്‍ വളരെയധികം ബുദ്ധിയുള്ളവരായിരിക്കും. കൂടാതെ കാര്യങ്ങളെ കൃത്യമായി മനസ്സിലാക്കുന്നു. ഏത് കാര്യത്തിനും വളരെ പെട്ടെന്ന് തീരുമാനമെടുക്കുന്നു. സ്വന്തം അഭിപ്രായം ഇവര്‍ എടുത്ത് പറയുന്നു. ആശങ്കകള്‍ ഇവരില്‍ കൂടുതലായിരിക്കും. സാമ്പത്തിക സ്ഥിതിയില്‍ മുന്നിലാവും. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും.
ഭരണി
ഭരണി നക്ഷത്രക്കാരായവര്‍ മത്സരബുദ്ധിയുള്ളവരായിരിക്കും. കൂടാതെ തന്റേടത്തോടെ ഏത് കാര്യത്തിനും ഇവര്‍ തയ്യാറാവും. അഹങ്കാരി എന്ന പേര് ഇവര്ക്ക് ലഭിക്കും. ജീവിത വിജയം ഇവര്‍ക്കൊപ്പം ഉണ്ടാവും. അനാവശ്യമായ ആശങ്കകള്‍ ജീവിതത്തെ ബാധിക്കും. സാമ്പത്തിക നേട്ടങ്ങള്‍ക്ക് പുറകേ പായുന്നവരായിരിക്കും. പ്രണയം മികച്ചതാവും.
കാര്‍ത്തിക
കാര്‍ത്തിക നക്ഷത്രക്കാരായവര്‍ പുറംഭംഗി ആസ്വദിക്കുന്നവരായിരിക്കും. അശ്രദ്ധയാണ് ഇവരുടെ മെയിന്‍. അത് കുഴപ്പങ്ങളില്‍ ചെന്ന് ചാടിക്കും. കലാകാരന്മാരായിരിക്കും. ഭാവിയെക്കുറിച്ച് വലുതായി ചിന്തിക്കുന്നു. ശാന്തസ്വഭാവക്കാരും ആയിരിക്കും. വിരോധികള്‍ മിത്രങ്ങളായി മാറുന്നു.
രോഹിണി
രോഹിണി നക്ഷത്രക്കാരിലേക്ക് എല്ലാവരും ആകര്‍ഷിക്കപ്പെടും. സാമ്പത്തിക സ്ഥിതിക്ക് വേണ്ടി എത്രയൊക്കെ കഷ്ടപ്പെടാനും തയ്യാറാണ്. സൗന്ദര്യം കൂടുതലായിരിക്കും. മറ്റുള്ളവരുടെ കുറ്റവും കുറവും കണ്ടെത്താന്‍ മിടുക്കരാണ്. ആരോഗ്യ പ്രശ്‌നങ്ങള്‍ പലപ്പോഴും വിടാതെ പിന്തുടരും.
മകയിരം
മകയിരം നക്ഷത്രക്കാര്‍ വളരെയധികം മികച്ച സ്വഭാവത്തിനുടമകളാണ്. എല്ലാവര്‍ക്ക് വേണ്ടിയും സംസാരിക്കാന്‍ മുന്നോട്ട് വരും. ഉയര്ന്ന ചിന്താഗതിയാണ് ഇവരുടെ പ്രത്യേകത. വിദ്യാഭ്യാസത്തിനാണ് ജീവിതത്തില്‍ ഏറ്റവും പ്രാധാന്യം നല്‍കുന്നത്. കലാകാരികളും കലാകാരന്മാരും ആയിരിക്കും. സമ്പത്തിനായി കഠിനപരിശ്രമം നടത്തും.
തിരുവാതിര
തിരുവാതിര നക്ഷത്രക്കാര്‍ ഏത് കാര്യത്തേയും സ്വന്തമാക്കാന്‍ ശ്രമിക്കുന്നവരാണ്. അറിവ് നേടിയെടുക്കുന്നതിനും ശ്രമിച്ച് കൊണ്ടിരിക്കും. ഉഗ്രകോപം ഇവരുടെ കൂടപ്പിറപ്പാണ്. എത്രയൊക്കെ മാറ്റാന്‍ ശ്രമിച്ചാലും അതിന് മാറ്റം വരുകയില്ല. സമാധാനം ആഗ്രഹിക്കുമെങ്കിലും നടപ്പിലാവില്ല. സമ്പാദ്യത്തിന് അനുകൂല നക്ഷത്രക്കാരാണ്.
പുണര്‍തം
പുണര്‍തം നക്ഷത്രക്കാര്‍ക്ക് ശാന്തം, ക്ഷമ, ബുദ്ധി, ആത്മീയ ജ്ഞാനം എന്നിവയാണ് ഗുണങ്ങളായി ലഭിക്കുന്നത്. ഏത് മേഖലയിലും മികവ് പുലര്‍ത്തുന്നവരായിരിക്കും. സംസാരിക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം.. അനാവശ്യ കാര്യങ്ങളില്‍ തലയിടുന്നതിന് താല്‍പ്പര്യം അല്‍പം കൂടുതലായിരിക്കും. സാമ്പത്തിക നേട്ടങ്ങള്‍ക്കായി കഷ്ടപ്പെടും.
പൂയ്യം
പൂയ്യം നക്ഷത്രക്കാര്‍ ധനികരായാണ് ജനിക്കുന്നത് തന്നെ. കൂടാതെ ഇവര്‍ക്ക് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ വളരെയധികം താല്‍പ്പര്യമുണ്ടായിരിക്കും. എടുക്കുന്ന തീരുമാനങ്ങള്‍ എപ്പോഴും ശരിയായിരിക്കും. സമാധാനപരമായി എല്ലാത്തിനേയും കൈകാര്യം ചെയ്യാന്‍ സാധിക്കും. ബിസിനസില്‍ ധാരാളം സമ്പാദിക്കുന്നതിനും സാധിക്കുന്നു.
ആയില്യം
ആയില്യം നക്ഷത്രക്കാര്‍ക്ക് കലാകായിക രംഗത്ത് അനുകൂലമായ മാറ്റങ്ങള്‍ കൊണ്ട് വരാന്‍ സാധിക്കും. എന്നാല്‍ ഇവര്‍ അത്ര നന്ദി പ്രകടിപ്പിക്കുന്ന സ്വഭാവക്കാരായിരിക്കില്ല. തൊഴില്‍ നേട്ടങ്ങളില്‍ തൃപ്തിയുണ്ടാവുന്ന സ്വഭാവവും ഇവര്‍ക്കില്ല. തന്ത്രത്തില്‍ കാര്യങ്ങള്‍ നേടിയെടുക്കാന്‍ ഇവര്‍ ശ്രമിക്കും.
മകം
മകം നക്ഷത്രത്തില്‍ ജനിച്ചവര്‍ കഠിനാധ്വാനികളായിരിക്കും. എന്നാല്‍ ഇവര്‍ വളരെയധികം നുണ പറയുന്ന സ്വഭാവക്കാരുമാണ്. തികഞ്ഞ കുടുംബ സ്‌നേഹികളെങ്കിലും പലപ്പോഴും ഇവരുടെ സ്വാര്‍ത്ഥതയില്‍ പ്രശ്‌നങ്ങള്‍ വരാറുണ്ട്. കഠിനാധ്വാനത്തിലൂടെ നേടിയത് മാത്രമേ നിലനില്‍ക്കൂ എന്ന് ഇവര്ക്ക് ബോധ്യമുണ്ടായിരിക്കും. കരിയറില്‍ അനുകൂല മാറ്റങ്ങള്‍ കൊണ്ട് വരും.
പൂരം
പൂരം നക്ഷത്രക്കാര്‍ക്ക് അവരുടെ ജീവിതം എപ്രകാരം വേണം എന്ന് തീരുമാനിക്കുന്നതിനുള്ള കഴിവുണ്ട്. അലഞ്ഞ് തിരിയുന്നതിന് ഇവരില്‍ താല്‍പ്പര്യം കൂടുതലായിരിക്കും. സ്വാതന്ത്ര്യമാണ് ഇവര്‍ ധനത്തേക്കാളും ആഗ്രഹിക്കുന്നതും. അതിന് തടസ്സം നില്‍ക്കുന്നത് ബന്ധങ്ങളില്‍ വിള്ളലുകളുണ്ടാക്കും. മേലുദ്യോഗസ്ഥരുമായുള്ള സൗഹൃദം ഇവര്‍ക്ക് എപ്പോഴും ഗുണം നല്‍കും.
ഉത്രം
ഉത്രം നക്ഷത്രക്കാര്‍ ആരേയും ആശ്രയിക്കാതെ ജീവിക്കാന്‍ താല്‍പ്പര്യപ്പെടുന്നവരാണ്. പലപ്പോഴും കരിയര്‍ മാറ്റങ്ങള്‍ പോലും ഇത്തരത്തില്‍ ഉള്ള കഠിനാധ്വാനത്തിന്റെ ഫലമാവാം. ഏത് പ്രതികൂല സാഹചര്യത്തേയും കൈകാര്യം ചെയ്യാന്‍ ഇവര് മിടുക്കരായിരിക്കും. ദാമ്പത്യ ജീവിതം വൈകിയാണ് ഉണ്ടാവുകയെങ്കിലും മികച്ച തീരുമാനമായിരിക്കും. 35 വയസ്സിന് ശേഷം സാമ്പത്തിക സ്ഥിതിയില്‍ ഗണ്യമായ മാറ്റം വരും.
അത്തം
അത്തം നക്ഷത്രക്കാര്‍ ധാരാളം യാത്ര നടത്താന്‍ താല്‍പ്പര്യപ്പെടുന്നവരാണ്. പലപ്പോഴും ചിന്തകളെല്ലാം തന്നെ മികച്ച് നില്‍ക്കുന്നവരുമായിരിക്കും. ഏത് കാര്യത്തിനും നേതൃത്വം വഹിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നു. മികച്ച ശ്രോതാക്കളായതിനാല്‍ ആരുടെ പ്രശ്‌നങ്ങളേയും പരിഹരിക്കുന്നതിനും സാധിക്കും. നല്ലതുപോലെ സംസാരിക്കുന്നവരായിരിക്കും ഇവര്‍.
ചിത്തിര
ചിത്തിര നക്ഷത്രക്കാരായവര്‍ വളരെയധികം ബുദ്ധിമാന്‍മാരായിരിക്കും. കൂടാതെ ഇവര്‍ കഠിനാധ്വാനികളും ആയിരിക്കും. അതോടൊപ്പം തന്നെ ഇഷ്ടമില്ലാത്ത കാര്യം തുറന്നുപറയുന്നവരും, തൊഴില്‍ ലക്ഷ്യമുള്ളവരുമാണ്. അവര്‍ സാധാരണയായി മെഡിക്കല്‍ രംഗത്താണ് ഏറ്റവും കൂടുതല്‍ ജോലി ചെയ്ത് വരുന്നത്. വിദേശത്ത് പോവുന്നതിനുള്ള യോഗം ഇവര്‍ക്കുണ്ട്.
ചോതി
ചോതി നക്ഷത്രക്കാരായവര്‍ സംസാരിക്കുന്നത് വളരെ സൂക്ഷിച്ചായിരിക്കും. ആരുടേയും വിരോധം സ്വീകരിക്കാന്‍ ഇവര്‍ തയ്യാറാവില്ല. കൂടാതെ കഠിനാധ്വാനിയും അങ്ങേയറ്റം ബുദ്ധിപരമായി കാര്യങ്ങള്‍ ചെയ്യുന്നവരും ആയിരിക്കും. കൂടാതെ ഇവരുടെ മനസ്സില്‍ അനുകമ്പയും സ്നേഹവും എപ്പോഴും നിലനില്ക്കുന്നു. അതോടൊപ്പം തന്നെ ആത്മാഭിമാനമുള്ളവരാണ്. പണം സമ്പാദിക്കുന്നതില്‍ ഇവരെ ആര്‍ക്കും തോല്‍പ്പിക്കാന്‍ സാധിക്കുകയില്ല.
വിശാഖം
ഈ നക്ഷത്രക്കാര്‍ ബുദ്ധി ശക്തിയുടെ കാര്യത്തില്‍ മികച്ചവരായിരിക്കും. സാമ്പത്തിക ഇടപാടുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നവരായിരിക്കും. സംസാരിക്കുന്നത് വളരെയധികം മികച്ചവരായിരിക്കും. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നത് വിശാഖം നക്ഷത്രത്തിന്റെ പ്രത്യേകതയാണ്. സോഫ്റ്റ് ആയി സംസാരിക്കുന്നവരും ആയിരിക്കും. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവും.
അനിഴം
അനിഴം നക്ഷത്രക്കാര്‍ സൗന്ദര്യത്തിന്റെ കാര്യത്തില്‍ മികച്ചവരായിരിക്കും. കൂടാതെ ഏത് ബുദ്ധിമുട്ടേറിയ സാഹചര്യത്തേയും കൈകാര്യം ചെയ്യുന്നതിലും മിടുക്കരാണ്. കഠിനാധ്വാനത്തിന്റെ ഫലം ഇവരെ കാത്തിരിക്കും. സംഗീതത്തില്‍ താല്‍പ്പര്യം കൂടുതലായിരിക്കും. സ്വന്തമായി ബിസിനസ് ചെയ്ത് മിടുക്കരാവാന്‍ ഇവര്‍ക്ക് സാധിക്കുന്നു. അവര്‍ വളരെയധികം അറിവുള്ളവരായിരിക്കും.
തൃക്കേട്ട
തൃക്കേട്ട നക്ഷത്രക്കാരായവര്‍ ശാന്ത സ്വഭാവക്കാരായിരിക്കും. ഇവര്‍ കഠിനാധ്വാനം ചെയ്യുന്നതിന്റെ ഫലം വളരെ എളുപ്പത്തില്‍ ലഭിക്കും. ഏത് കാര്യത്തിലും ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിക്കുന്നവരാണ്. കൂടാതെ വൈകാരികമായി വളരെയധികം മികച്ച് നില്‍ക്കുന്നവരായിരിക്കും. ചിന്താശേഷിയുടെ കാര്യത്തില്‍ മികവ് പുലര്‍ത്തുന്നവരാണ്. മികച്ച അഭിപ്രായങ്ങളും ഇവര്‍ക്കുണ്ടാവുന്നു.
മൂലം
മൂലം നക്ഷത്രത്തില്‍ ജനിച്ചവെരെങ്കില്‍ അവര്‍ സൗഹൃദത്തിന്റെ കാര്യത്തില്‍ മുന്നിലായിരിക്കും കൂാതെ സമാധാനപരമായ ജീവിതമാണ് ഇവര്‍ ഇഷ്ടപ്പെടുന്നത്. സാമ്പത്തിക നിക്ഷേപത്തെക്കുറിച്ച് ഇവര്‍ എപ്പോഴും അശ്രദ്ധരാണ്. ഈ നക്ഷത്രത്തിലെ സ്ത്രീകള്‍ ശുദ്ധമനസ്സുള്ളവരായിരിക്കും. കൂടാതെ സൗഹൃദത്തിന് വളരെയധികം പ്രാധാന്യം നല്‍കുന്നവരായിരിക്കും.
പൂരാടം
പൂരാടം നക്ഷത്രക്കാരായവര്‍ ബുദ്ധിയുടെ കാര്യത്തില്‍ മുന്നിലാണ്. എല്ലാ മേഖലയിലും ഒരുപോലെ മികവ് പുലര്‍ത്തുന്നവരും ആയിരിക്കും. മെഡിക്കല്‍ പ്രൊഫഷണല്‍ അവര്‍ക്ക് ഏറ്റവും അനുയോജ്യം. പക്ഷേ ഇവര്‍ അല്‍പം അതിമോഹികളാണ് എന്നതാണ് സത്യം. ഉയര്‍ന്ന വിദ്യാഭ്യാസമുണ്ടെങ്കിലും അത് പുറമേ കാണിക്കുന്നതിനോ സ്വഭാവത്തിലോ മനസ്സിലാവുകയില്ല.
ഉത്രാടം
ഉത്രാടം നക്ഷത്രക്കാരായവവര്‍ വളരെയധികം ശുദ്ധമനസ്സുള്ളവരായിരിക്കും. പ്രൊഫഷണല്‍ നേട്ടങ്ങള്‍ ഇവരെ പലപ്പോഴും തേടി വരുന്നു. കൂടാതെ സങ്കീര്‍ണമായ പല മാറ്റങ്ങളും നിങ്ങള്‍ക്ക് ജീവിതത്തില്‍ ഉണ്ടാവാം. എങ്കിലും ആഗ്രഹങ്ങളെല്ലാം നടത്തിയെടുക്കുന്നതിനും സാധിക്കും. സമ്പന്നരും പ്രശസ്തരും ലിബറല്‍ ചിന്താഗതിക്കാരുമായിരിക്കും ഉത്രാടം നക്ഷത്രക്കാര്‍.
തിരുവോണം
തിരുവോണം നക്ഷത്രക്കാരായവര്‍ എല്ലാവരോടും മൃദുസമീപനം സ്വീകരിക്കുന്നവരായിരിക്കും. കൂടാതെ ഏത് കാര്യത്തിലും ഇവര്‍ക്ക് ഉറച്ച് നിലപാടുണ്ടാവും. സമ്പന്നതയിലേക്ക് ഇവര്‍ എത്തപ്പെടുന്നു. കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കും. കരിയറില്‍ മികച്ച വിജയം കരസ്ഥമാക്കാന്‍ സാധിക്കും, സന്തോഷകരമായ ദാമ്പത്യം ഇവര്‍ക്കെന്നും ഉണ്ടാവും.
അവിട്ടം
ഈ നക്ഷത്രത്തില്‍ ജനിച്ചവരെങ്കില്‍ ഇവര്‍ എപ്പോഴും അറിവുള്ളവരായിരിക്കും. എന്നാല്‍ പകയും പ്രതികാരവും ഇവരുടെ മനസ്സില്‍ എപ്പോഴും ഉണ്ടാവും. ക്ഷമയോടെ കാര്യങ്ങള്‍ ചെയ്യാന്‍ താല്‍പ്പര്യപ്പെടുന്നവരാണ്. ബുദ്ധിശക്തിയുടെ കാര്യത്തില്‍ ഇവരെ തോല്‍പ്പിക്കാന്‍ സാധിക്കുകയില്ല. ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് സമയം കണ്ടെത്തുന്നു. അവര്‍ സ്വതന്ത്രരും സത്യസന്ധരും ആയിരിക്കും.
ചതയം
ചതയം നക്ഷത്രക്കാര്‍ എപ്പോഴും അവരുടെ താല്‍പ്പര്യങ്ങളില്‍ തന്നെ ഉറച്ച് നില്‍ക്കുന്നു. ഏറെ വൈകാരികമായാണ് പല കാര്യങ്ങളേയും സമീപിക്കുന്നത്. കരിയറില്‍ ആഗ്രഹിക്കുന്ന മേഖലയില്‍ ഉയര്‍ന്ന സ്ഥാനത്തെത്തും. പ്രകോപനമാണ് ഇവരുടെ ആകെയുള്ള പ്രശ്‌നം. അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി ശ്രദ്ധിക്കണം. ഓര്‍മ്മശക്തിയും വളരെ കൂടുതലാണ്.
പൂരുരുട്ടാതി
പൂരുരുട്ടാതി നക്ഷത്രക്കാര്‍ ബുദ്ധിമാന്‍മാരായിരിക്കും എന്നതില്‍ തര്‍ക്കം വേണ്ട. അവരുടെ 35 വയസ്സിനുള്ളില്‍ പണം ധാരാളം സമ്പാദിക്കുന്നു. സമാധാനത്തോടെ ജീവിക്കാന്‍ പണം അത്യാവശ്യം എന്ന ചിന്താഗതിക്കാരാണ് ഇവര്‍. വിവാഹത്തിന് അല്‍പം വൈകുന്നതിനുള്ള സാധ്യതയുണ്ട്. നേതാവായി മുന്നോട്ട് പോവുന്നതില്‍ ഇവര്‍ എപ്പോഴും മുന്നിലാണ്. മികച്ച അധ്യാപകനായി മാറുന്നതിനുള്ള സാധ്യതയും കാണുന്നു.
ഉത്രട്ടാതി
ഉത്രട്ടാതി നക്ഷത്രക്കാര്‍ അവരുടെ തുല്യത ആഗ്രഹിക്കുന്നവരാണ്. സമൂഹത്തില്‍ യാതൊരു വിധത്തിലുള്ള ബ്ലാക്ക് മാര്‍ക്ക് വീഴുന്നതിനും ഇവര്‍ തയ്യാറാവില്ല. കലാകാരന്‍മാരായിരിക്കും. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ മികച്ച് നില്‍ക്കും. ഇഷ്ടപ്പെട്ടതല്ലെങ്കിലും ജോലിയില്‍ കഠിനാധ്വാനത്തിന് ഇവര്‍ തയ്യാറാവും. നേട്ടങ്ങള്‍ 40ന് ശേഷമാണ് ഇവരുടെ ജീവിതത്തില്‍ സംഭവിക്കുന്നത്. സന്തോഷകരമായ കുടുംബമായിരിക്കും. എന്നാല്‍ വിവാഹ കാര്യത്തില്‍ അല്‍പം പ്രശ്‌നങ്ങള്‍ നേരിടും.
രേവതി
രേവതി നക്ഷത്രത്തില്‍ ജനിച്ചവരെങ്കില്‍ ഇവര്‍ ഉഗ്രകോപികളായിരിക്കും. ഏത് കാര്യത്തേയും ആത്മാര്‍ത്ഥതയോടെ കൈകാര്യം ചെയ്യുന്നതിന് പക്ഷേ ഇവര്‍ക്ക് സാധിക്കും. സ്വാതന്ത്ര്യമാണ് എല്ലാത്തിനും ഉപരിയായി ഇവര്‍ ആഗ്രഹിക്കുന്നത്. വിവാഹത്തിന്റെ കാര്യത്തില്‍ ഇവര്‍ക്ക് രണ്ടാമതൊരു ചിന്തയുടെ ആവശ്യമില്ല. വളരെ നേരത്തെ വിവാഹം കഴിക്കുന്നവരായിരിക്കും ഈ നക്ഷത്രക്കാര്‍. ടെക്‌നിക്കല്‍ ജോലിയില്‍ ഇവര്‍ സമര്‍ത്ഥരായിരിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications











