Latest Updates
-
മെയ് 8-ന് നൈക്കയിൽ വൻ ഓഫറുകൾ; കത്തുന്ന വെയിലിൽ ചർമ്മം സംരക്ഷിക്കാൻ ഈ സ്കിൻകെയർ ഡീലുകൾ മിസ്സാക്കരുത്! -
മെയ് മാസത്തിലെ കഠിനമായ ചൂട്: കഷായങ്ങൾ കുടിക്കുന്നത് അപകടമോ? ഈ പാനീയങ്ങൾ ശീലമാക്കൂ, ഉന്മേഷത്തോടെയിരിക്കാം! -
കഠിനമായ ചൂടിൽ വ്യായാമം ചെയ്യുന്നവരാണോ? ഈ തെറ്റുകൾ വരുത്തിയാൽ ഹൃദയത്തിന് പണി കിട്ടും! -
കോട്ടയിലെ സിസേറിയൻ മരണം: ആശുപത്രിയിലെ ആ അനാസ്ഥ ആരുടെ ജീവനാണ് കവർന്നത്? -
ഉഷ്ണതരംഗം കടുക്കുന്നു! നോമ്പും വ്യായാമവും ഇങ്ങനെ മാറ്റിയാൽ തളർച്ചയില്ലാതെ വേനൽക്കാലം അതിജീവിക്കാം -
കത്തുന്ന വെയിലും മഴയും; ചർമ്മവും മുടിയും കേടാകാതെ കാക്കാൻ ഈ പൊടിക്കൈകൾ അറിഞ്ഞിരിക്കൂ -
മെയ് 7-ലെ നക്ഷത്രമാറ്റം: പൂരാടം മാറി ഉത്രാടം എത്തുമ്പോൾ, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഇരട്ടിയാകും! -
2026 മെയ് 7: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ കുതിച്ചുചാട്ടം; ഭാഗ്യം തേടിയെത്തുന്ന രാശികൾ! -
ചന്ദ്രന്റെ തിരുവോണം മാറ്റം: ഈ നക്ഷത്രക്കാർക്ക് ഇന്ന് തൊഴിൽ നേട്ടവും സാമ്പത്തിക ഭാഗ്യവും! -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ജാഗ്രത വേണം
ലക്ഷ്മി പരിവാരസമേതം പടികയറി വരും: വെള്ളിയാഴ്ച ഇപ്രകാരം ചെയ്താല്‍
ലക്ഷ്മിദേവിയാണ് നമ്മുടെ ജീവിതത്തിലെ എല്ലാത്തിനും ഐശ്വര്യം എന്നാണ് പൊതുവേ വിശ്വാസം. അതുകൊണ്ട് തന്നെ ലക്ഷ്മിദേവിയെ ഐശ്വര്യത്തോടെ വീട്ടില്‍ കുടിയിരുത്താന്‍ നാം പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതാണ്. വെള്ളിയാഴ്ചയാണ് ലക്ഷ്മിദേവിക്ക് ഏറെ പ്രിയപ്പെട്ട ദിവസം. അതുകൊണ്ട് തന്നെ ഈ ദിനത്തില്‍ ചില കാര്യങ്ങള്‍ ചെയ്താല്‍ നിങ്ങളുടെ ജീവിതത്തില്‍ ഐശ്വര്യവും സമ്പത്തും നിറയും എന്നാണ് വിശ്വാസം. ഈ പുണ്യ ദിനത്തില്‍ ചെറിയ ചില ആചാരങ്ങളും അനുഷ്ഠാനങ്ങളും പാലിച്ചാല്‍ അത് നിങ്ങളുടെ ജീവിതത്തില്‍ സമ്പത്തിന്റെ ഒഴുക്കിനെ കൊണ്ട് വരും.
ലക്ഷ്മിദേവി കുടിയിരിക്കുന്ന വീട്ടില്‍ ഐശ്വര്യവും സമൃദ്ധിയും സന്തോഷവും നിലനില്ക്കും എന്നാണ് വിശ്വാസം. .അതുകൊണ്ട് തന്നെ പലരും ലക്ഷ്മി ദേവിയുടെ അനുഗ്രഹത്തിന് വേണ്ടി ഉപവാസവും ആരാധനയും എല്ലാം അനുഷ്ഠിക്കുന്നവരുണ്ട്. ലക്ഷ്മിദേവിയുടെ അനുഗ്രഹത്തിനായി വെള്ളിയാഴ്ച നാം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം. കൂടാതെ ജീവിതത്തില്‍ ഐശ്വര്യവും സന്തോഷവും നിറയുകയും ചെയ്യുന്നു. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

വെള്ളിയാഴ്ച ഈ നിറം ധരിക്കുക
വെള്ളിയാഴ്ച നാം ധരിക്കുന്ന വസ്ത്രത്തിലും അല്പം ശ്രദ്ധിക്കണം. ഈ ദിനത്തില്‍ ഐശ്വര്യം നല്കുന്ന നിറം എന്ന് പറയുന്നത് വെള്ളയാണ്. അതുകൊണ്ട് തന്നെ ഈ ദിനത്തില്‍ കുളിച്ച് വെള്ള നിറത്തിലുള്ള വസ്ത്രം ധരിക്കണം എന്നാണ് പറയുന്നത്. അതിന് ശേഷം ലക്ഷ്മി ദേവിയെ പ്രാര്‍ത്ഥിച്ച ശേഷം താമരപ്പൂ അര്‍പ്പിക്കുന്നത് നല്ലതാണ്. ഇത് നിങ്ങളുടെ ജീവിതത്തില്‍ ഐശ്വര്യവും സന്തോഷവും സമൃദ്ധിയും നല്കുന്നു. ലക്ഷ്മി ദേവി പരിവാര സമേതം നിങ്ങളുടെ വീടിന്റെ പടി കയറുന്നു. ഇത് ജീവിതത്തിലെ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം നല്കുന്നു.
ലക്ഷ്മി ദേവിയുടെ പാദങ്ങളില്‍ ഇവ സമര്‍പ്പിക്കുക
ലക്ഷ്മി ദേവിയുടെ പാദങ്ങളില്‍ എപ്പോഴും താമരപ്പൂക്കള്‍ സമര്‍പ്പിക്കുന്നത് നല്ലതാണ്. ഇത് നിങ്ങളുടെ ജീവിതത്തില്‍ കൂടുതല്‍ ഉയര്‍ച്ചയും സാമ്പത്തിക പുരോഗതിയും നല്കുന്നു. മാത്രമല്ല ശംഖും താമരപ്പൂവും സമര്‍പ്പിക്കുന്നത് വഴി അത് ജീവിതത്തില്‍ ഐശ്വര്യവും സന്തോഷവും സമൃദ്ധിയും നല്കുന്നു. ലക്ഷ്മി ദേവിയുടെ പാദങ്ങളില്‍ ഈ വസ്തുക്കള്‍ സമര്‍പ്പിക്കുന്നത് വഴി നിങ്ങളുടെ ജീവിതം തന്നെ മാറി മറിയുന്നു. ലക്ഷ്മി നിങ്ങളില്‍ സംപ്രീതയാവുന്നത് വഴി ജീവിതത്തില്‍ ഐശ്വര്യവും സന്തോഷവും നല്കുന്നു.
വീട്ടില്‍ ഗംഗാജലം തളിക്കുക
വെള്ളിയാഴ്ച ദിനത്തില്‍ വീട് വൃത്തിയാക്കിയ ശേഷം വീട്ടില്‍ ഗംഗാജലം തളിക്കുന്നതിന് ശ്രദ്ധിക്കുക. കൂടാതെ വീട്ടിന് പുറത്ത് വിളക്ക് കൊളുത്തുന്നതും നല്ലതാണ്. ഇത് നിങ്ങളുടെ വീട്ടിലേക്ക് ലക്ഷ്മി ദേവിയെ ആനയിക്കപ്പെടുന്നു. കൂടാതെ ജീവിതത്തില്‍ ഭാഗ്യവും ആരോഗ്യവും ഉറപ്പ് വരുത്തുന്നു. ഇത് വഴി ലക്ഷ്മി ദേവി നിങ്ങള്‍ക്ക് എല്ലാ വിധത്തിലുള്ള അനുഗ്രഹവും ചൊരിയുന്നു. സന്തോഷകരമായ പല മാറ്റങ്ങളും ഇത് നിങ്ങളുടെ ജീവിതത്തില്‍ കൊണ്ട് വരുന്നു. ധനനേട്ടവും നിങ്ങള്‍ക്ക് നല്കുന്നു.
കറുത്ത ഉറുമ്പിന് പഞ്ചസാര നല്‍കാം
വെള്ളിയാഴ്ച ദിനത്തില്‍ കറുത്ത ഉറുമ്പുകള്‍ക്ക് ഒരു നുള്ള് പഞ്ചസാര നല്‍കുന്നത് ലക്ഷ്മിദേവിയെ സന്തോഷിപ്പിക്കും എന്നാണ് പറയുന്നത്. ഇത് നിങ്ങള്‍ക്ക് ധനസമ്പാദനത്തിനും ധനനേട്ടത്തിനും മികച്ചതാണ്. സമ്പാദിക്കുന്ന പണം എല്ലാം തന്നെ നിങ്ങള്‍ക്ക് മുടങ്ങാതെ സൂക്ഷിക്കാന്‍ സാധിക്കുന്നു. കൂടാതെ ഇത് വെള്ളിയാഴ്ച ദിനം ചെയ്യുന്നത് വഴി നിങ്ങളുടെ ജീവിതത്തില്‍ ധനവുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങള്‍ക്കും അറുതിയാവുന്നു.
ഭക്ഷണത്തെ ബഹുമാനിക്കുക
ഒരിക്കലും ഒരു കാരണവശാലും ഭക്ഷണത്തെ ബഹുമാനിക്കാതിരിക്കരുത്. ഇത് ലക്ഷ്മികോപത്തിനാണ് കാരണമാകുന്നത്. അതുകൊണ്ട് തന്നെ ലക്ഷ്മി ദേവിയെ പ്രീതിപ്പെടുത്തുന്നതിന് വേണ്ടി ഭക്ഷണത്തെ ബഹുമാനിക്കുകയും അന്നദാനം നടത്തുകയും ചെയ്യുക. ഇത് ചെയ്യുന്നത് വഴി ലക്ഷ്മിദേവിയുടെ അനുഗ്രഹം നിങ്ങളുടെ ജീവിതത്തില്‍ എല്ലായ്പ്പോഴും നിലനില്ക്കുന്നു.



Click it and Unblock the Notifications