പങ്കാളിയായി എത്തുന്നത് ഈ രാശിക്കാരെങ്കില്‍ സൗഭാഗ്യവും വിജയവും സുനിശ്ചിതം

വിവാഹത്തിന് മുമ്പ് പൊരുത്തം നോക്കുന്ന ചടങ്ങ് ഹിന്ദു സംസ്‌കാരത്തിലുണ്ട്. ജ്യോതിഷശാസ്ത്രം അനുസരിച്ച് ഓരോ രാശികള്‍ക്കും ഓരോ പ്രത്യേകതകളുണ്ട്. ഓരോ രാശികളുടെയും സ്വഭാവ സവിശേഷതകള്‍ക്കും പ്രത്യേകതകള്‍ക്കും ഇണങ്ങുന്ന രാശിയില്‍ നിന്നുള്ളവരായിരിക്കണം അവര്‍ക്ക് ജീവിതപങ്കാളിയായി എത്തേണ്ടത്. അങ്ങനെയെങ്കില്‍ ദാമ്പത്യം മാതൃകാപരവും സന്തുഷ്ടവുമായിരിക്കും. അല്ലാത്തപക്ഷം ദമ്പതിമാര്‍ക്കിടയില്‍ പൊരുത്തക്കേടുകളോ പ്രശ്‌നങ്ങളോ ഉണ്ടാകാനിടയുണ്ട്.

astrology

പ്രേമമായാലും വിവാഹമായാലും സൗഹൃദമായാലും ബിസിനസ് ആയാലും പങ്കാളിയായി വരുന്നത് നമ്മളുമായി ഒത്തുപോകുന്നവര്‍ അല്ലെങ്കില്‍ അവിടെ പലവിധ പ്രശ്‌നങ്ങള്‍ ഉണ്ടാകുകയും അവര്‍ ഒന്നിച്ച് ചെയ്യുന്ന കാര്യങ്ങള്‍ പരാജയപ്പെടുകയും ചെയ്യും. അതേസമയം പരസ്പരം പൊരുത്തമുള്ളവരാണെങ്കില്‍ അവര്‍ ഒന്നിച്ച് ചെയ്യുന്ന ഏതൊരു കാര്യവും വിജയത്തിലെത്തും.

ഓരോ രാശിയ്ക്കും ഏറ്റവും പൊരുത്തമുള്ള രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.

മേടം - ധനു

മേടം രാശിക്കാരും ധനു രാശിക്കാരും ഉത്തമ പങ്കാളികള്‍ ആയിരിക്കും. ഈ രണ്ട് രാശിയില്‍ ജനിച്ച ആളുകള്‍ക്ക് ജീവിതത്തോട് അടങ്ങാത്ത ആവേശവും അഭിനിവേശവും ഉള്ളവരായിരിക്കും. മേടം രാശിക്കാര്‍ക്ക് തന്റേടവും കാര്യങ്ങള്‍ക്ക് മുന്‍കൈ എടുക്കാനുള്ള കഴിവും ഉണ്ടെങ്കില്‍ ധനു രാശിക്കാര്‍ നര്‍മ്മത്തോടെയും സരസമായും കാര്യങ്ങളെ സമീപിക്കുന്നവരായിരിക്കും. ഇവര്‍ ഒന്നിച്ച് ചേര്‍ന്നാല്‍ അവിടെ മികട്ട ഒരു കൂട്ടുകെട്ട് പിറക്കും. ഊര്‍ജ്ജസ്വലരായ, സാഹസികതയെ ഇഷ്ടപ്പെടുന്ന, പരസ്പരം പ്രോത്സാഹിപ്പിക്കുന്ന ആളുകളായിരിക്കും അവര്‍. അവരുടെ പൊതുവായ ഉത്സാഹവും ആവേശവും ശുഭചിന്തകളും അവരെ ഏറ്റവും മികച്ച ടീമാക്കി മാറ്റും. അത് പ്രണയമായാലും സൗഹൃദമായാലും.

ഇടവം - കന്നി

ഇടവം-കന്നി രാശികളില്‍ ജനിച്ച ആളുകള്‍ സ്ഥിരതയുള്ള പരസ്പര സഹകരണമുള്ള ജോടി ആയിരിക്കും. ഇടവം രാശിക്കാര്‍ സുഖസൗകര്യങ്ങള്‍ക്കും സൗന്ദര്യത്തിനും മുന്‍ഗണന നല്‍കുന്നവര്‍ ആണെങ്കില്‍ കന്നി രാശിക്കാര്‍ പ്രായോഗികതയുടെയും സൂക്ഷമതയുടെയും വക്താക്കള്‍ ആയിരിക്കും. ഇടവം രാശിക്കാര്‍ സുരക്ഷിതത്വവും സുഖസൗകര്യങ്ങളും നല്‍കുന്നവരാണെങ്കില്‍ കന്നി രാശിക്കാര്‍ ആശ്രയിക്കാന്‍ കഴിയുന്നവരും ചെറിയ കാര്യങ്ങളില്‍ വരെ ശ്രദ്ധ പുലര്‍ത്തുന്നവരും ആയിരിക്കും. അതുകൊണ്ട് ഈ കൂട്ടുകെട്ട് പരസ്പര ബഹുമാനവും പൊതുവായ മൂല്യങ്ങളും ഉള്ള ഒന്നായിരിക്കും. വിശ്വാസവും ഇഷ്ടവും ആയിരിക്കും ഇവരുടെ ബന്ധത്തിന് അടിസ്ഥാനം.

മിഥുനം- തുലാം

മിഥുനം രാശിക്കാരും തുലാം രാശിക്കാരും പെര്‍ഫെക്ട് പങ്കാളികള്‍ ആയിരിക്കും. ഈ രണ്ട് രാശിക്കാര്‍ക്കും അപാരമായ ബുദ്ധിശേഷിയും ആശയവിനിമയ ശേഷിയും ഉണ്ടായിരിക്കും. മിഥുനം രാശിക്കാര്‍ നര്‍മ്മ സ്വഭാവമുള്ളവരും എല്ലാ കാര്യങ്ങളിലും കൗതുകവും ജിജ്ഞാസയും ഉള്ളവരായിരിക്കും. അതേസമയം തുലാം രാശിയില്‍ ജനിച്ച ആളുകള്‍ സ്ഥിരതയുള്ള സ്‌നേഹം മനസ്സില്‍ കൊണ്ടുനടക്കുന്നവരും സന്തുലിതമായ ചിന്താഗതി ഉള്ളവരുമായിരിക്കും. ഈ രണ്ട് രാശിക്കാരും സാമൂഹികമായ ഇടപെടലുകള്‍ക്ക് വില നല്‍കുന്നവരും ചര്‍ച്ചകളില്‍ തല്‍പ്പരരുമായിരിക്കും. പുതിയ ആശയങ്ങള്‍ കണ്ടെത്താനും പഠിക്കാനും ഇവര്‍ക്ക് വലിയ ആഗ്രഹമായിരിക്കും.

കര്‍ക്കടകം-മീനം

കര്‍ക്കടകം രാശിയില്‍ ജനിച്ച ആളുകളും മീനത്തില്‍ ജനിച്ച ആളുകളും ഉള്‍വിളികളില്‍ വിശ്വസിക്കുന്നവരും അനുതാപ മനസ്ഥിതിയുള്ളവരും ആയിരിക്കും. വൈകാരികമായ, സെന്‍സിറ്റീവ് ആയ ആളുകള്‍ ആയിരിക്കും ഇവര്‍. അതുകൊണ്ടുതന്നെ ഇവര്‍ക്കിടയിലെ ബന്ധം അന്യോന്യം പിന്തുണയ്ക്കുന്നതും വളര്‍ച്ചയ്ക്ക് ഉതകുന്നതുമായിരിക്കും. കര്‍ക്കടകം രാശിയുടെ കരുതല്‍ സ്വഭാവം സ്വപ്‌നജീവികളായ മീനം രാശിക്കാര്‍ക്ക് നേട്ടമാകും. ഒന്നിച്ച് അവര്‍ ആഴത്തിലുള്ള വൈകാരികബന്ധം കെട്ടിപ്പടുക്കും. പ്രണയകാര്യത്തിലും സൗഹൃദത്തിലും ഇവര്‍ പെര്‍ഫെക്ട് പങ്കാളികള്‍ ആയിരിക്കും.

വൃശ്ചികം- മകരം

വൃശ്ചികം രാശികളോട് ഏറ്റവും പൊരുത്തമുള്ള രാശികള്‍ മകരം രാശിക്കാരാണ്. അവര്‍ക്കിടയില്‍ തകര്‍ക്കാനാകാത്ത ബന്ധം സ്ഥാപിക്കപ്പെടും. വൃശ്ചികം രാശിക്കാരുടെ നിശ്ചയദാര്‍ഢ്യവും തീവ്രതയും മകരം രാശിയുടെ ആഗ്രഹങ്ങളുമായും അച്ചടക്കവുമായും ചേര്‍ന്നുപോകും. ഈ രണ്ട് രാശിക്കാര്‍ക്കും ഉറച്ച ജീവിതലക്ഷ്യങ്ങളും ഉത്തരവാദിത്തങ്ങളും ഉണ്ടായിരിക്കും. അതുകൊണ്ടുതന്നെ ലക്ഷ്യങ്ങള്‍ നേടിയെടുക്കാനും വെല്ലുവിളികളെ തരണം ചെയ്യാനും ഇവര്‍ മികച്ച കൂട്ടുകെട്ട് ആയിരിക്കും. അവര്‍ക്കിടയിലെ പരസ്പര ധാരണയും ബഹുമാനവും വിശ്വാസവും കൂട്ടുകെട്ടിനെ വിജയത്തിലെത്തിക്കും.

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.

Story first published: Wednesday, September 18, 2024, 22:05 [IST]
X
Desktop Bottom Promotion