Latest Updates
-
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? ഫംഗൽ അണുബാധയും താരനും തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
വീട്ടിൽ അക്വേറിയം വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും ശാസ്ത്രീയമായ പരിചരണവും അറിയാം -
ഇന്ന് രാത്രി ആകാശത്ത് അപൂർവ്വ ചന്ദ്ര-മംഗള യോഗം; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ഒക്ടോബർ 5-ന് അപൂർവ്വ 'സർവ്വാർത്ഥ സിദ്ധി യോഗം'; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം! -
രവിപുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുമോ? തിളക്കം നിലനിർത്താൻ ഈ മുൻകരുതലുകൾ പരീക്ഷിക്കൂ -
സൂര്യ-ശനി നേർക്കുനേർ: ഇന്ന് വൈകുന്നേരം 5:56-ന് ഈ രാശിക്കാർ അതീവ ശ്രദ്ധ പുലർത്തുക -
ശുക്രന്റെ വക്രഗതി 2026: ഈ രാശിക്കാർക്ക് കഷ്ടകാലം, വലിയ തീരുമാനങ്ങൾ എടുക്കും മുൻപ് ശ്രദ്ധിക്കുക! -
ഗജകേസരി രാജയോഗം: ഇന്ന് രാത്രി മുതൽ ഈ രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും ധനനേട്ടത്തിലും വൻ മാറ്റം -
ഗുജറാത്തിലും അസമിലും യുസിസി: ലിവ്-ഇൻ, വിവാഹ രജിസ്ട്രേഷനിൽ മാറ്റം വരുന്നുണ്ടോ?
നൂറ്റാണ്ടുകള്‍ക്ക് ശേഷമുള്ള കാര്യങ്ങള്‍ പോലും മുന്‍കൂട്ടിയറിയും, പ്രവചനശേഷി ഉള്ള രാശികള്‍
ബാബ വാങ്കയെ കുറിച്ച് കേട്ടിട്ടില്ലേ. ബള്‍ഗേറിയന്‍ സ്വദേശിനിയായ ബാബ വാങ്ക 1996ല്‍ മരണമടയുന്നതിന് മുമ്പ് വരും ദശാബ്ദങ്ങളില്‍ സംഭവിക്കാനിരിക്കുന്ന കാര്യങ്ങള്‍ പോലും പ്രവചിച്ചവരാണ്. ഭാവിയിലെ കാര്യങ്ങള്‍ മുന്‍കൂട്ടി അറിയാന്‍ കഴിവുള്ള നിരവധിയാളുകളെ കുറിച്ച് നമ്മള് കേട്ടിട്ടുണ്ട്. തിരഞ്ഞെടുപ്പ് ഫലങ്ങളും, ലോകകപ്പ് വിജയവും മരണവുമെല്ലാം ആപത്തുകളുമെല്ലാം കൃത്യമായി പ്രവചിക്കുന്നവര്‍. എന്തായിരിക്കും അവരുടെ ഈ കഴിവ് പിന്നില്‍. സിക്സ്ത് സെന്‍സ് അല്ലെങ്കില്‍ ആറാം ഇന്ദ്രിയം എന്നെല്ലാം ആളുകള്‍ വിളിക്കുന്ന കൃത്യമായ ഉള്‍വിളി അഥവാ ഉള്‍പ്രേരണ ഉള്ള ആളുകളെ കുറിച്ച് അറിയാം.

ഭാവി കാണുന്നവര്‍
നമുക്കിടയില്‍ തന്നെയുള്ള നിരവധി പേര്‍ക്ക് ഈ കഴിവുണ്ടാകും. നിങ്ങളുടെ കൂട്ടുകാരോ വീട്ടുകാരോ ഭാവിയില്‍ കാര്യം സംഭവിക്കാമെന്ന് പറയുകയും അത് നടക്കുകയും അത് സംഭവിക്കുകയും ചെയ്യുമ്പോള്‍ അത്ഭുതം തോന്നിയിട്ടില്ലേ. അതാണ് ഉള്‍വിളി, ഉള്‍പ്രേരണ അല്ലെങ്കില്‍ കാര്യങ്ങള്‍ മുന്‍കൂട്ടി കാണുക എന്നെല്ലാം പറയുന്നത്. സാധാരണ ആളുകള്‍ക്ക് കാണാനാകാത്തത്, അതായത് പ്രതൃക്ഷത്തില്‍ അറിയാന്‍ കഴിയാത്ത കാര്യങ്ങള്‍ ഗ്രഹിക്കാനുള്ള കഴിവാണത്.
ഈ കഴിവുള്ള രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം
കര്‍ക്കടകം
കാര്യങ്ങള്‍ മുന്‍ മുന്‍കൂട്ടി കാണാന്‍ കഴിവുള്ളവരാണ് കര്‍ക്കടകം രാശിക്കാര്‍. ചന്ദ്രനാണ് ഈ രാശിയുടെ അധിപതി. ദൈനംദിന ജീവിതത്തില്‍ അവര്‍ അഭിമുഖീകരിക്കു ന്ന ഓരോ വികാരങ്ങളെയും ഉള്‍ക്കൊള്ളാനും അതിനോട് പ്രതികരിക്കാനും കഴിവുള്ള ആളുകളാണ് ഈ രാശിയില്‍ ജനിച്ചവര്‍. ഈ സ്വഭാവം മൂലം അവര്‍ക്ക് വളരെ പെട്ടെന്ന് വൈകാരികമായ സൂചനകള്‍ തിരിച്ചറിയാന്‍ കഴിയും. മറ്റുള്ളവര്‍ക്ക് എന്താണ് വേണ്ടതെന്നും അവരുടെ മനസ്സില്‍ എന്താണെന്നും ഇവര്‍ കൃത്യമായി പറയും. വൈകാരിക പ്രബുദ്ധതയാണ് അവരെ നയിക്കുന്നത്. ആ കഴിവിലൂടെ അവര്‍ അവര്‍ക്ക് ചുറ്റുമുള്ള കാര്യങ്ങള്‍ കൃത്യമായി മനസ്സിലാക്കുകയും അതിനനുസരിച്ച് തീരുമാനമെടുക്കുകയും ചെയ്യുന്നു.
മീനം
കര്‍ക്കടകം പോലെ ജല തത്വരാശിയാണ് മീനവും. സ്വപ്നജീവികളും ഭാവനാസമ്പന്നരുമാണ് മീനം രാശിയില്‍ ജനിച്ചവര്‍. ഉപബോധ മനസ്സിലുള്ള കാര്യങ്ങള്‍ അറിയാന്‍ ഇവര്‍ക്ക് കഴിവുണ്ട്. സ്വപ്നങ്ങളിലൂടെയും ദര്‍ശനങ്ങളിലൂടെയുമാണ് ഇവര്‍ക്ക് അത്തരം കാര്യങ്ങള്‍ അറിയാനാകുന്നത്. വികാരങ്ങളുമായി ബന്ധപ്പെട്ടാണ് അവരുടെ ഉള്‍വിളികള്‍ പ്രവര്‍ത്തിക്കുന്നത്. ഈ കഴിവിലൂടെ മറ്റ് രാശികള്‍ അവഗണിക്കുന്ന പല കാര്യങ്ങളും അവര്‍ ഭാവിയിലേക്കുള്ള സൂചനകളായി ഉപയോഗിക്കുന്നു. സങ്കീര്‍ണ്ണമായ സാമൂഹിക സാഹചര്യങ്ങളും ബന്ധങ്ങളും വളരെ എളുപ്പത്തില്‍ തിരിച്ചറിയാനും അവയ്ക്കൊത്ത് പ്രവര്‍ത്തിക്കാനും ഈ രാശിയിലുള്ളവര്‍ക്ക് കഴിയും.
വൃശ്ചികം
തീവ്രമായ ഉള്‍പ്രേരണകള്‍ ഉള്ള രാശിയാണ് വൃശ്ചികം. വരികള്‍ക്കിടയിലൂടെ വായിക്കാന്‍ കഴിവുള്ളവരാണ് ഈ രാശിയില്‍ ഉള്ളവര്‍. ആളുകളുടെ ഉള്ളിലുള്ളത് എന്താണെന്നും അവര്‍ മറച്ചുവെക്കുന്നത് എന്താണെന്നും ഇവര്‍ കണ്ടുപിടിക്കും. സത്യങ്ങള്‍ കണ്ടെത്താനും സാഹചര്യത്തിനൊത്ത് അവരുടെ മാനസികമായ അവസ്ഥ എന്താണെന്നും കണ്ടുപിടിക്കാന്‍ മിടുക്കുള്ളവര്‍ ആണിവര്‍.
കുംഭം
പൊതുവേ കാര്യങ്ങള്‍ പ്രായോഗികമായി വിലയിരുത്താന്‍ ശേഷിയുള്ള രാശിക്കാരാണ് കുംഭം രാശിയില്‍ ജനിച്ചവര്‍. ഇവര്‍ കൃത്യമായ ഉള്‍വിളികളുടെ കാര്യത്തിലും മുമ്പിലാണ്. സസൂക്ഷ്മമായി ചെറിയ കാര്യങ്ങള്‍ പോലും ശ്രദ്ധിക്കുകയും വിലയിരുത്തുകയും ചെയ്യുന്ന സ്വഭാവമാണ് ഇവര്‍ക്ക് ഉള്‍പ്രേരണകള്‍ നല്‍കുന്നത്. മറ്റ് ആളുകള്‍ വിട്ടുകളയുന്ന പലതും ഇവര്‍ ശ്രദ്ധിക്കുകയും അതൊരു സൂചനയായി എടുക്കുകയും ചെയ്യും. ശരിയായ തീരിമാനങ്ങള്‍ എടുക്കാനും കൃത്യമായി പ്രവര്‍ത്തിക്കാനും ഇവര്‍ക്ക് സാധിക്കും.
ധനു
പ്രവചനശേഷിയുള്ള മറ്റൊരു രാശിയാണ് ധനു. പോസിറ്റീവ് ആയ ഉള്‍വിളികളാണ് ഇവര്‍ക്ക് ഉണ്ടാകുക. ഈ രാശിക്കാര്‍ അവരുടെ ഉള്‍പ്രേരണകളെ വിശ്വസിക്കുകയും അത് ഉപയോഗപ്പെടുത്തി പുതിയ അവസരങ്ങള്‍ കണ്ടെത്തുകയും ചെയ്യുന്നു. മാറ്റങ്ങളുമായി പൊരുത്തപ്പെടാനും റിസ്കുകള്‍ എടുക്കാനും ധനു രാശിക്കാരെ പ്രാപ്തരാക്കുന്നതും ഈ കഴിവാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
