Latest Updates
-
കർക്കടക മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ഡൽഹിയിൽ റെക്കോർഡ് ചൂട്: വിയർപ്പും ചർമ്മപ്രശ്നങ്ങളും ഒഴിവാക്കാൻ യാത്രക്കാർ ഈ മുൻകരുതലുകൾ എടുക്കൂ -
ജൂലൈ 17: വ്യതിപാത യോഗം, രാഹുകാലം; ഇന്ന് ഈ തെറ്റുകൾ വരുത്തരുത്, ജാഗ്രത! -
ആകാശത്ത് വിസ്മയം! ഇന്ന് രാത്രി ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
രവി യോഗം: ഇന്ന് സാമ്പത്തിക നേട്ടത്തിനും കരിയർ വളർച്ചയ്ക്കും സുവർണ്ണാവസരം, ഈ സമയം ശ്രദ്ധിക്കൂ! -
ഈ വെള്ളിയാഴ്ച ഭാഗ്യം തെളിയുന്ന 5 രാശിക്കാർ: സാമ്പത്തിക നേട്ടവും കരിയർ വളർച്ചയും ഉറപ്പ്! -
2026 ജൂലൈ 17 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊക്കെ? -
കർക്കടക സംക്രാന്തി: സൂര്യന്റെ രാശിമാറ്റം; ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
ഡൽഹിയിൽ കടുത്ത ചൂടും വിയർപ്പും; ചർമ്മപ്രശ്നങ്ങളില്ലാതെ ഈ ദിവസങ്ങളെ അതിജീവിക്കാൻ ഇതാ ചില വഴികൾ -
മുംബൈയിൽ എലിപ്പനി ഭീഷണി; മഴവെള്ളത്തിലൂടെ നടക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ അപകടം!
12 രാശികള്‍ 27 നക്ഷത്രങ്ങള്‍: ശനി ഭാഗ്യനക്ഷത്രമാവുന്ന മൂന്നേ മൂന്ന് രാശികള്‍
ഓരോ രാശിക്കാര്‍ക്കും ഓരോ നക്ഷത്രക്കാര്‍ക്കും അനുകൂലവും പ്രതികൂലവുമായ ഫലങ്ങള്‍ നിരവധിയാണ്. രാശിയും ഗ്രഹവും മാറുന്നതിന് അനുസരിച്ചുണ്ടാവുന്ന മാറ്റങ്ങള്‍ നിങ്ങളെ ചിലപ്പോള്‍ അനുകൂലമായും ചിലപ്പോള്‍ പ്രതികൂലമായും ബാധിക്കുന്നു. വേദ ജ്യോതിഷ പ്രകാരം 27 നക്ഷത്രങ്ങള്‍, 12 രാശികള്‍, 9 ഗ്രഹങ്ങള്‍ എന്നിവയാണ്. ഇത് നിങ്ങളുടെ ജീവിതത്തില്‍ ചെലുത്തുന്ന സ്വാധീനം ചില്ലറയല്ല. ഓരോ രാശിക്കാരേയും ഓരോ ഗ്രഹങ്ങളാണ് ഭരിക്കുന്നത്. ഇത് മൂലം തൊഴില്‍, വ്യക്തിത്വം, സ്വഭാവം എന്നിവയെല്ലാം മനസ്സിലാക്കാന്‍ സാധിക്കുന്നു.
എന്നാല്‍ ശനിദേവന്റെ അനുഗ്രഹം ജീവിതത്തില്‍ ഉടനീളം നിലനില്ക്കുകയും സമ്പന്നരാവുകയും ചെയ്യുന്ന ചില രാശിക്കാരുണ്ട്. അതില്‍ മൂന്ന് രാശിക്കാരാണ് പ്രധാനമായും പറയുന്നത്. പണം സമ്പാദിക്കുന്നവരില്‍ അനുകൂല ഫലങ്ങള്‍ നല്കുന്ന രാശിക്കാരും അവര്‍ക്ക് ജീവിതത്തില്‍ എന്തൊക്കെ മാറ്റങ്ങള്‍ ഉണ്ടാവുന്നു എന്നും നമുക്ക് ഈ ലേഖനത്തില്‍ വിശദമായി വായിക്കാം.

മകരം രാശി
മകരം രാശിക്കാരില്‍ ജ്യോതിഷ പ്രകാരം ശനിദേവന് അനുഗ്രഹിക്കുന്നു. ഇവരെ ഒരിക്കലും പണത്തിന്റെ കാര്യത്തില്‍ താരതമ്യം ചെയ്യരുത്. കാരണം ഇട്ടുമൂടുന്ന തരത്തിലാണ് ഇവരെ ശനിദേവന് സമ്പത്തിന്റെ കാര്യത്തില്‍ അനുഗ്രഹിക്കുന്നത്. കഠിനാധ്വാനികള്‍ ആയതുകൊണ്ട് തന്നെ ജീവിതത്തില്‍ ഇവര്‍ക്ക് യാതൊരു തരത്തിലുള്ള സാമ്പത്തിക പ്രതിസന്ധികളും നേരിടേണ്ടി വരുന്നില്ല. പണം സൂക്ഷിച്ച് വെക്കുന്നതിന് വളരെയധികം ശ്രദ്ധിക്കുന്നവരാണ്. അത് മാത്രമല്ല നിക്ഷേപങ്ങള്‍ക്കും മികച്ചതാണ് ഇവരെന്ന കാര്യത്തില്‍ സംശയം വേണ്ട.
മകരം രാശി
ധാരാളം പണം പല കോണില്‍ നിന്നും ഇവരെ തേടി എത്തുന്നു. കുറച്ച് സമയം കൊണ്ട് തന്നെ ഇവര്‍ക്ക് ജീവിതത്തില്‍ അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട്. ആത്മാഭിമാനം കൂടുതലായത് കൊണ്ട് തന്നെ ഒരിക്കലും രണ്ടാമതൊന്ന് ചിന്തിക്കേണ്ടി വരുന്നില്ല എന്തെങ്കിലും ചെയ്യുന്നതിന്. മകരം രാശിയെ ഭരിക്കുന്നത് ശനി ദേവന് ആയതിനാല്‍ സമ്പത്തും ഐശ്വര്യവും വാരിക്കോരി നല്കുന്നു.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് അവരുടെ പണത്തിന്റെ കാര്യത്തില്‍ യാതൊരു വിധത്തിലുള്ള പ്രതിസന്ധികളും അനുഭവിക്കേണ്ടി വരുന്നില്ല. കാരണം എല്ലാ കാര്യവും മുന്‍കൂട്ടി പ്ലാന്‍ ചെയ്താണ് ഇവര്‍ പെരുമാറുന്നത്. അതുകൊണ്ട് തന്നെ മോശം ഘട്ടങ്ങളില്‍ നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നു എന്നതാണ് സത്യം. പണം കടം കൊടുക്കുന്നതിനും ഇവര്‍ക്ക് യാതൊരു വിധത്തിലുള്ള മടിയും ഇല്ല. ശ്രദ്ധയോടെ തന്നെ എല്ലാ കാര്യങ്ങളും ചെയ്ത് മുന്നോട്ട് പോയി അനുകൂലമായ മാറ്റങ്ങളില്‍ ശ്രദ്ധ ചെലുത്താന്‍ കുംഭം രാശിക്കാര്‍ക്ക് പ്രത്യേക കഴിവാണ് ഉള്ളത്.
കുംഭം രാശി
ഒരു കാര്യത്തിലും ഇവര്‍ അശ്രദ്ധ കാണിക്കുന്നില്ല. അതുകൊണ്ട് തന്നെയാണ് ഇവരുടെ കൈയ്യില്‍ പണമുള്ളതും. ഏത് ജോലി എടുത്താലും അതില്‍ അതീവ ശ്രദ്ധ ഇവര്‍ക്കുണ്ട്. നല്ല നിക്ഷേപകരായത് കൊണ്ട് തന്നെ ലാഭം നോക്കകി നിക്ഷേപിക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. പണത്തിന് ഇവര്‍ക്ക് ഒരിക്കലും ആര്‍ത്തി കാണില്ലെന്ന് മാത്രമല്ല മറ്റുള്ളവരെ സഹായിക്കുന്നതിനും ഇവര്‍ ശ്രമിക്കുന്നു. കുംഭംരാശിയുടെ അധിപന് ശനി ഇവര്‍ക്ക് ഗുണം നല്കുന്നു.
മിഥുനം രാശി
വേദ ജ്യോതിഷം അനുസരിച്ച്, മിഥുനം രാശിയിലുള്ള ആളുകള്‍ പണത്തിന്റെ കാര്യത്തില്‍ അത്ര മുന്നിലല്ലെങ്കിലും പണം സമ്പാദിക്കുന്ന കാര്യത്തില്‍ അല്പം മുന്നില്‍ തന്നെയാണ്. ഇവര്‍ സംസാരിച്ച് കൊണ്ട് തന്നെ പണം സ്വന്തമാക്കുന്നു. അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമാണ് ഇവര്‍ പണം ചിലവാക്കുന്നത്. അധികമായി ചിലവഴിക്കുന്നത് കൂടുതല്‍ പ്രശ്നങ്ങളിലേക്ക് ഇവരെ എത്തിക്കുന്നു. പുതിയ പദ്ധതികള്‍ ആവിഷ്കരിച്ച് അതിലൂടെ സാമ്പത്തിക ലാഭം നേടിയെടുക്കുന്നതിന് ശനിദേവന് മിഥുനം രാശിക്കാരെ അനുഗ്രഹിക്കും
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications