Latest Updates
-
ഒക്ടോബർ 5-ന് അപൂർവ്വ 'സർവ്വാർത്ഥ സിദ്ധി യോഗം'; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം! -
രവിപുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുമോ? തിളക്കം നിലനിർത്താൻ ഈ മുൻകരുതലുകൾ പരീക്ഷിക്കൂ -
സൂര്യ-ശനി നേർക്കുനേർ: ഇന്ന് വൈകുന്നേരം 5:56-ന് ഈ രാശിക്കാർ അതീവ ശ്രദ്ധ പുലർത്തുക -
ശുക്രന്റെ വക്രഗതി 2026: ഈ രാശിക്കാർക്ക് കഷ്ടകാലം, വലിയ തീരുമാനങ്ങൾ എടുക്കും മുൻപ് ശ്രദ്ധിക്കുക! -
ഗജകേസരി രാജയോഗം: ഇന്ന് രാത്രി മുതൽ ഈ രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും ധനനേട്ടത്തിലും വൻ മാറ്റം -
ഗുജറാത്തിലും അസമിലും യുസിസി: ലിവ്-ഇൻ, വിവാഹ രജിസ്ട്രേഷനിൽ മാറ്റം വരുന്നുണ്ടോ? -
ഒക്ടോബർ 4-10: ഈ ആഴ്ച ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ; നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 4 നക്ഷത്രഫലം: പുണർതം നാളിലെ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 ഒക്ടോബർ 3 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ, നേട്ടങ്ങൾ നിങ്ങളെ തേടിയെത്തും!
ഈ രാശിക്കാരെ ഏഴയലത്ത് അടുപ്പിക്കരുത്: അതോടെ അവസാനിക്കും നിങ്ങളുടെ സമാധാനം
ഓരോ രാശിക്കാര്‍ക്കും ഓരോ തരത്തിലുള്ള സ്വഭാവമാണ് ഉണ്ടാവുന്നത് എന്ന് നമുക്കറിയാം. എന്നാല്‍ ചിലരെങ്കിലും സ്വഭാവത്തിന്റെ കാര്യത്തില്‍ അല്പ സ്വല്പം ചിന്തിച്ച് പെരുമാറേണ്ടവരുണ്ട്. പലപ്പോഴും പുറമേ ഒരു സ്വഭാവവും അകമേ വേറൊരു സ്വഭാവവും ഉള്ളവര്‍ നമുക്ക് ചുറ്റും ഉണ്ട്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ 12 രാശിക്കാരില്‍ നാല് രാശിക്കാരെ ഒന്ന് ശ്രദ്ധിക്കണം. കാരണം ഇവര്‍ അമിതാത്മവിശ്വാസികളും അതോടൊപ്പം തന്നെ അഹങ്കാരികളും ആയിരിക്കും.
നിങ്ങളുടെ രാശി എതാണെന്നും അത് ഈ ലിസ്റ്റില്‍ വരുന്നതാണോ എന്നും നമുക്ക് നോക്കാം. അത് പലപ്പോഴും നിങ്ങള്‍ക്കുണ്ടാവുന്ന മോശം സ്വഭാവത്തെ എടുത്ത് കാണിക്കുന്നതാണ്. പന്ത്രണ്ട് രാശിക്കാരില്‍ 4 രാശിക്കാരെ അടുപ്പിക്കുമ്പോള്‍ അല്പം ശ്രദ്ധിക്കണം. കാരണം ഇവര്‍ നിങ്ങള്‍ക്കുണ്ടാക്കുന്ന പ്രശ്നങ്ങളും നിസ്സാരമല്ല. ഏതൊക്കെയാണ് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട കുറച്ച് കരുതിയിരിക്കേണ്ട രാശിക്കാര്‍ എന്ന് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ പലപ്പോഴും അവരെക്കുറിച്ച് മാത്രമേ ചിന്തിക്കുകയുള്ളൂ. ഇവര്‍ വളരെയധികം സെന്‍സിറ്റീവ് ആയിരിക്കും. സ്വന്തം കാര്യങ്ങള്‍ മാത്രം ചിന്തിക്കുന്നവരായിരിക്കും.. വൈകാരികമായി യാതൊന്നിനോടും ഇവര്‍ക്ക് അടുപ്പം തോന്നുകയില്ല. അത് മാത്രമല്ല ഇവര്‍ അഹങ്കാരികള്‍ ആയി മാറുന്നു. എന്നിരുന്നാലും ഇവരുടെ ഒരേ ഒരു ഗുണം എന്ന് പറയുന്നത് പലപ്പോഴും ഇവര്‍ ആവശ്യങ്ങള്‍ക്ക് ഓടിയെത്തുന്നു എന്നതാണ്. അഹങ്കാരികളും ആത്മവിശ്വാസം വര്‍ദ്ധിക്കുന്നവരും ആയിരിക്കും മേടം രാശിക്കാര്‍. മേടം രാശിക്കാര്‍ നിങ്ങളുടെ കൂടെയുള്ളവരാണെങ്കില്‍ അവരോട് ഇടപെടുമ്പോള്‍ അല്പം ശ്രദ്ധിക്കണം.
ഇടവം രാശി
ഇടവം രാശിക്കാര്‍ വളരെയധികം ധിക്കാരികള്‍ ആയിരിക്കും. ഇവരുടെ ജീവിതത്തില്‍ ഉണ്ടാവുന്ന പല കാര്യങ്ങളും അമിതമായ ആത്മവിശ്വാസത്തോടെയാണ് ഇവര്‍ കൈകാര്യം ചെയ്യുന്നത്. അമിത ആഗ്രഹം തന്നെയാണ് പലപ്പോഴും ഇവരെ പ്രശ്നത്തിലാക്കുന്നത്. ഒരു കാര്യത്തിലും ഇവര്‍ വിട്ടുവീഴ്ച ചെയ്യുന്നില്ല. എല്ലായ്പ്പോഴും ഞാനാണ് ശരിയെന്നാണ് ഇവര്‍ കരുതുന്നത്. അതുകൊണ്ട് തന്നെ ജീവിതത്തില്‍ സന്തോഷം നിറയുന്ന അവസ്ഥയെ എപ്രകാരം കൈകാര്യം ചെയ്യണം എന്നതിനെക്കുറിച്ച് പലര്‍ക്കും അറിയില്ല. അവിടേയും ആത്മവിശ്വാസം അമിതമാവുന്നത് തന്നെയാണ് ഇവര്‍ക്ക് പ്രശ്നങ്ങളുണ്ടാക്കുന്നത്.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ എപ്പോഴും തങ്ങളെത്തന്നെ സ്നേഹിക്കുകയും അതിന് മാത്രം പ്രാധാന്യം നല്‍കുന്നവരും ആയിരിക്കും. ഇവര്‍ ഏത് കാര്യത്തിലും സ്വന്തം സൗകര്യം മാത്രമേ നോക്കുകയുള്ളൂ. അമിത ആത്മവിശ്വാസം പലപ്പോഴും ഇവരെ കുഴിയില്‍ ചാടിക്കുന്നു. കൂടാതെ ഇവര്‍ വളരെയധികം അഹങ്കാരികളും ആയിരിക്കും. അഹങ്കാരത്തിന്റെ പട്ടികയില്‍ ഇവരെ തോല്‍പ്പിക്കാന്‍ സാധിക്കുകയില്ല. അത്രയധികം അഹങ്കാരികളായിരിക്കും ഇവര്‍. എന്നാല്‍ ഇവര്‍ അഹങ്കാരികളും അമിത ആത്മവിശ്വാസമുള്ളവരുമാണെന്ന് ഇവര്‍ക്ക് കൃത്യമായി അറിയാന്‍ സാധിക്കുന്നു. എങ്കിലും ഈ സ്വഭാവം മാറ്റാന്‍ ഇവര്‍ തയ്യാറാവുകയില്ല. അതുകൊണ്ട് ചിങ്ങം രാശിക്കാരെ അടുപ്പിക്കരുത്.
ധനു രാശി
ധനു രാശിക്കാരെ അവരുടെ ജീവിതത്തില്‍ പലരും ഒറ്റപ്പെടുത്തുന്നത് അമിതമായ ആത്മവിശവാസവും അഹങ്കാരവും കൊണ്ട് തന്നെയാണ്. ഇത്തരം കാര്യങ്ങള്‍ നിങ്ങളെ കൂടുതല്‍ പ്രശ്നത്തിലേക്ക് എത്തിക്കുന്നു. നിങ്ങളുടെ കൂട്ടുകാരോ കുടുംബക്കാരോ ധനു രാശിക്കാര്‍ ഉണ്ടെങ്കില്‍ അവര്‍ വളരെയധികം സ്വാര്‍ത്ഥരായിരിക്കും. ആകര്‍ഷകമായ പല വിധത്തിലുള്ള സ്വഭാവം ഇവര്‍ക്കുണ്ട്. എങ്കിലും അതിനെയെല്ലാം പ്രതിരോധിക്കുന്ന തരത്തിലാണ് ഇവരുടെ അഹങ്കാരവും അമിത ആത്മവിശ്വാസവും. അതുകൊണ്ട് തന്നെ ധനു രാശിക്കാരോട് ഇടപെടുമ്പോള്‍ അല്പം ശ്രദ്ധിക്കണം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
