ഏത് പ്രശ്‌നത്തിനും പരിഹാരമുണ്ട്: മികച്ച ഉപദേശകരാണ് ഈ തീയ്യതിയില്‍ ജനിച്ചവര്‍

സംഖ്യാശാസ്ത്രപ്രകാരം പല വിധത്തിലുള്ള അനുകൂല പ്രതികൂലമാറ്റങ്ങള്‍ നിങ്ങളിലുണ്ടാവുന്നുണ്ട്. എന്നാല്‍ ഇത് നമ്മുടെ സ്വഭാവത്തേയും പലപ്പോഴും അതുമായി ബന്ധപ്പെട്ടുണ്ടാവുന്ന കാര്യങ്ങളെക്കുറിച്ചും നമുക്ക് നോക്കാം. നമ്മുടെ സ്വഭാവത്തേയും സഹജഗുണങ്ങളേയും സ്വാധീനിക്കുന്ന ചില സംഖ്യകളുണ്ട്. ഇവര്‍ എപ്പോഴും മികച്ച ഉപദേശകരായിരിക്കും എന്നതില്‍ സംശയം വേണ്ട. പലപ്പോഴും സംഖ്യാശാസ്ത്രമനുസരിച്ച് ഉണ്ടാവുന്ന മാറ്റങ്ങള്‍ പ്രകാരം നിങ്ങളില്‍ ഏത് തീയ്യതിയില്‍ ജനിച്ചവരാണ് ഏറ്റവും മികച്ച ഉപദേശകര്‍ എന്ന് നോക്കാം.

നമ്പര്‍ 9 (ഏത് മാസത്തിലും 9, 18, അല്ലെങ്കില്‍ 27 തീയതികളില്‍ ജനിച്ച വ്യക്തികള്‍)
നിങ്ങളുടെ സംഖ്യ 9 ആണെങ്കില്‍ ഇവര്‍ വളരെയധികം വിവേകികളായിരിക്കും. ഇവര്‍ക്ക് പലപ്പോഴംു മനുഷ്യമനസ്സിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ സാധിക്കുന്നു. പലപ്പോഴും യാത്രകള്‍ ഇഷ്ടപ്പെടുന്ന വ്യക്തികളായിരിക്കും. ഉള്‍ക്കാഴ്ചയും പ്രചോദനവും പല കാര്യത്തിലും ഉണ്ടാവുന്നു. മറ്റുള്ളവര്‍ ഇവരെ എപ്പോഴും ആദരിക്കുന്നു. ഉപദേശത്തിന്റെ കാര്യത്തിലും ഇവര്‍ മുന്‍പന്തിയിലാണ്.

Good Advisors

നമ്പര്‍ 6 (ഏത് മാസത്തിലും 6, 15, അല്ലെങ്കില്‍ 24 തീയതികളില്‍ ജനിച്ചവര്‍)
ജന്മസംഖ്യ 6 ആണെങ്കില്‍ ഇവര്‍ അനുകമ്പയുള്ളവരായിരിക്കും. എപ്പോഴും ശക്തമായ മാറ്റം ഇവരുടെ ജീവിതത്തില്‍ സംഭവിക്കുന്നു. അതിന്റെ ആനുകൂല്യത്തില്‍ എല്ലാവരേയും ഉപദേശിക്കുകയും ചെയ്യുന്നു. സഹാനുഭൂതിയു പ്രായോഗിക ബുദ്ധിയും ഇവര്‍ പ്രയോഗിക്കുന്നു. ഒരു തരത്തിലും ഇവര്‍ക്ക് പ്രതിസന്ധികള്‍ ഉണ്ടാവുന്നില്ല. ജീവിതം മാറി മറിയുന്നത് പലപ്പോഴും ഇവരുടെ ഉപദേശത്താലാണ്.

നമ്പര്‍ 2 (ഏത് മാസത്തിലും 2, 11, 20, അല്ലെങ്കില്‍ 29 തീയതികളില്‍ ജനിച്ചവര്‍)
നിങ്ങളുടെ ജന്മസംഖ്യ 2 ആണെങ്കില്‍ അവര്‍ പലപ്പോഴും നയതന്ത്രത്തില്‍ കഴിവുള്ളവരാണ്. എപ്പോഴും സെന്‍സിറ്റീവ് ആയി ഏത് കാര്യത്തേയും കൈകാര്യം ചെയ്യുന്നതിനും അതില്‍ തീരുമാനമെടുക്കുന്നതിനും സാധിക്കുന്നു. പലപ്പോഴും ഗംഭീരമായ മികവോടെയാണ് ഇവര്‍ ഏത് കാര്യത്തേയും കൈകാര്യം ചെയ്യുന്നത്. കാര്യങ്ങള്‍ മികച്ച രീതിയില്‍ നിരീക്ഷിക്കുന്നതിന് ഇവര്‍ക്ക് സാധിക്കുന്നു.

നമ്പര്‍ 11 (ഏത് മാസത്തിലും 11, 29 തീയതികളില്‍ ജനിച്ചവര്‍)
നിങ്ങളുടെ ജന്മസംഖ്യ 11 ആണെങ്കില്‍ ഇവര്‍ പലപ്പോഴും ആത്മീയമായ ബോധമുള്ളവരാമ്. പലപ്പോഴും കാര്യങ്ങളെ ഗ്രഹിച്ച ്അതിന് വേണ്ടി പ്രയത്‌നിക്കുന്നതിന് ഇവര്‍ക്ക് സാധിക്കുന്നു.സാമാന്യബുദ്ധിയോടെ ഏത് കാര്യത്തേയും കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. പലപ്പോഴും ഇവരുടെ ഉയര്‍ന്ന വീക്ഷണം ജീവിതത്തില്‍ പ്രതിസന്ധികളില്‍ നിന്ന് മറ്റുള്ളവരെ സംരക്ഷിക്കുന്നു. എല്ലാ തരത്തിലും നിങ്ങളുടെ ജീവിതം മാറി വരുന്നു.

നമ്പര്‍ 4(ഏത് മാസത്തിലും 4, 22 തീയതികളില്‍ ജനിച്ചവര്‍)
നിങ്ങളുടെ ജന്മസംഖ്യ 4 ആണെങ്കില്‍ ഇവര്‍ക്ക് പലപ്പോഴും സഹായകരമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് പ്രത്യേക കഴിവാണ്. പലപ്പോഴും ശക്തമായ ആശയം നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. ഏത് സെന്‍സിറ്റീവ് ആയ വിഷയത്തിനും ഇവര്‍ക്ക് പരിഹാരം കാണാന്‍ സാധിക്കുന്നു. മാത്രമല്ല എല്ലാ തരത്തിലും ജീവിതം ഇവരുടെ ഉപദേശം മൂലം മാറി മറിയുന്നു. തന്ത്രപരമായി പ്രശ്‌നങ്ങളെ കൈകാര്യം ചെയ്യുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു.

നമ്പര്‍ 7 (ഏത് മാസത്തിലും 7, 16, അല്ലെങ്കില്‍ 25 തീയതികളില്‍ ജനിച്ചവര്‍)
നിങ്ങളുടടെ ജന്മസംഖ്യ 7 ആണെങ്കില്‍ ഇവര്‍ക്ക് അന്വേഷണാത്മകമായ ഒരു സ്വഭാവം ഉണ്ടായിരിക്കും. പലപ്പോഴും ഇത് ആഴത്തിലുള്ള മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ കൊണ്ട് വരുന്നു. എല്ലാ തരത്തിലുള്ള നേട്ടങ്ങളും ഇവരുടെ സംസാരം വഴി നിങ്ങള്‍ക്ക് വന്ന് ചേരുന്നു. സങ്കീര്‍ണമായ പ്രശ്‌നങ്ങളെല്ലാം തന്നെ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.

Story first published: Saturday, June 22, 2024, 20:06 [IST]
X
Desktop Bottom Promotion