Latest Updates
-
ഓണസദ്യയ്ക്കിടയിലും മേക്കപ്പ് മങ്ങാതെ തിളങ്ങണോ? ഈ 10 മിനിറ്റ് ബ്യൂട്ടി ഹാക്ക് പരീക്ഷിക്കൂ -
തിരുവോണം 2026: നിങ്ങളുടെ രാശിക്ക് ഭാഗ്യം കൊണ്ടുവരുന്ന നിറവും നമ്പറും ഇതാ; ആഘോഷം ഗംഭീരമാക്കാൻ ചില വഴികൾ -
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം
പണം കൊണ്ട് അമ്മാനമാടും, എങ്ങനെ ഇവര്‍ക്കിത്ര ധനമെന്ന് അത്ഭുതപ്പെടും: 27-ല്‍ 7 നാളിനെത്തേടി ധനംവരും വഴി
ധനനേട്ടങ്ങള്‍ എപ്പോഴും വളരെയധികം സന്തോഷം നല്‍കുന്നതാണ്. വേദജ്യോതിഷ പ്രകാരം നോക്കുകയാണെങ്കില്‍ ജന്മനക്ഷത്രപ്രകാരം ചിലരില്‍ സമ്പാദ്യം വളരെയധികം കൂടുതലായിരിക്കും. പലപ്പോഴും ഭാഗ്യവും, വിജയവും, ധനവും എല്ലാം ഒരുപോലെ നേടിയെടുക്കുന്ന ചിലരുണ്ട്. ഇവര്‍ക്ക് ഗ്രഹസ്വാധീനവും ജന്മസമയവും എല്ലാം വളരെയധികം സഹായിക്കുന്നു. ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നതോടൊപ്പം തന്നെ സന്തോഷവും ധനവും വിജയവും ഒരുപോലെ തേടി എത്തുന്ന 7 നക്ഷത്രക്കാരുണ്ട്.
സമൃദ്ധിയും വിജയവും എവിടെയാണെങ്കിലും ഇവരിലേക്ക് ആകര്‍ഷിക്കപ്പെടുന്നു. മാത്രമല്ല ജന്മനക്ഷത്രപ്രകാരം ഇവരുടെ ജീവിതത്തില്‍ അത്ഭുതപ്പെടുത്തുന്ന തരത്തിലേക്കാണ് മാറ്റങ്ങള്‍ എത്തുന്നത്. പലപ്പോഴും അശ്വതി മുതല്‍ രേവതി വരെയുള്ള 27 നാളുകാരില്‍ അല്പം പ്രത്യേകതകള്‍ കൂടുതലുള്ള നക്ഷത്രക്കാര്‍ ആരൊക്കെയെന്ന് നോക്കാം.

രോഹിണി
രോഹിണി നക്ഷത്രക്കാരില്‍ ബുദ്ധിശക്തിയും സര്‍ഗ്ഗാത്മകതയും സാമ്പത്തിക നേട്ടവും എല്ലാം മികച്ചതായിരിക്കും. അവര്‍ എന്തുകൊണ്ടും ബിസിനസിലും കലാരംഗത്തും ധനനേട്ടത്തിലും എല്ലാം മികച്ചതായിരിക്കും. ഇത് കൂടാതെ ആകര്‍ഷണീയതയും ഇവരില്‍ കൂടുതലായിരിക്കും. നിമിഷങ്ങള്‍ കൊണ്ട് സമ്പാദിക്കുന്നതിന് ഇവര്‍ക്ക് സാധിക്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട.
ഉത്രം
ഉത്രം നക്ഷത്രക്കാര്‍ പലപ്പോഴും ചെറുപ്പത്തില്‍ പണത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രശ്നങ്ങള്‍ നേരിടുന്നു. എന്നാല്‍ 20 വയസ്സിന് ശേഷം ഇവരുടെ തലയിലെഴുത്ത് തന്നെ മാറുന്നു എന്നതാണ് സത്യം. അതുകൊണ്ട് തന്നെ ഇവരെ ധനത്തിന്റെ കാര്യത്തില്‍ യാതൊരു വിധത്തിലുള്ള പ്രതിസന്ധിയും അനുഭവിക്കേണ്ടി വരുന്നില്ല. എന്തിനേയും മുന്നില്‍ നിന്ന് നയിക്കുന്നതിനും വിജയത്തിലെത്തിക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. സാമ്പത്തിക സുരക്ഷിതത്വം തന്നെയാണ് ഏറ്റവും മികച്ചത്.
ചോതി
ചോതി നക്ഷത്രക്കാര്‍ക്ക് ഏത് മികച്ച മാറ്റങ്ങളും പെട്ടെന്ന് കൈപ്പിടിയില്‍ ഒതുക്കുന്നതിന് സാധിക്കുന്നു. അന്താരാഷ്ട്ര ബിസിനസുമായി ബന്ധപ്പെട്ട് എല്ലാ വിധത്തിലുള്ള മാറ്റങ്ങളും നിങ്ങള്‍ക്ക് പോസിറ്റീവ് ആയി മാറുകയും ചെയ്യുന്നു. ഇവരുടെ ജന്മോദ്ദേശം തന്നെ പലപ്പോഴും ധനസമ്പാദനവും ജീവിത വിജയവും തന്നെയായിരിക്കും. ബിസിനസില്‍ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട.
അനിഴം
അനിഴം നക്ഷത്രത്തില്‍ ജനിച്ചവരെങ്കില്‍ ഇവര്‍ അച്ചടത്തിനും ദൃഢനിശ്ചയത്തിനും പേര് കേട്ടവരാണ്. മാത്രമല്ല ബിസിനസ്, രാഷ്ട്രീയം എന്നീ മേഖലയില്‍ ഉള്ളവരുമായിരിക്കും. ബിസിനസില്‍ എത്ര വലിയ നഷ്ടവും നേട്ടത്തിലേക്ക് എത്തിക്കുന്നതിന് സാധിക്കുന്നു ഇവര്‍ക്ക് എന്നതാണ് സത്യം. കഠിനാധ്വാനത്തിലൂടെ ഉയര്‍ന്ന് വരുന്നവരായതിനാല്‍ ഇവരുടെ ജീവിതം സന്തോഷത്തിന്റേതായിരിക്കും. ശക്തമായ സമ്പത്ത് ഇവരിലേക്ക് ആകര്‍ഷിക്കപ്പെടുന്നു.
പൂയ്യം
പൂയ്യം നക്ഷത്രക്കാരുടെ കാര്യത്തില്‍ ശുഭകരമായി മാത്രമാണ് ജീവിതത്തിലെ പല മാറ്റങ്ങളും സംഭവിക്കുന്നത്. പലപ്പോഴും സാമ്പത്തിക സ്ഥിരതയും വിജയവും ഇവര്‍ക്ക് നേട്ടങ്ങള്‍ കൊണ്ട് വരുന്നു. ഏത് കാര്യത്തേയും മുന്നില്‍ നിന്ന് നയിക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കാതെ വരുന്നു. അതുകൊണ്ട് തന്നെ ജീവിതത്തില്‍ ഉണ്ടാവുന്ന നേട്ടങ്ങളുടെ കണക്ക് മാത്രമേ ഇവര്‍ക്ക് പ്രധാനമായും ഉണ്ടാവുകയുള്ളൂ.
അത്തം
അത്തം നക്ഷത്രക്കാര്‍ക്ക് ഇവരുടെ ജീവിതത്തില്‍ ഉയര്‍ന്ന വിജയവും സാമ്പത്തിക നേട്ടവും എല്ലാം കരസ്ഥമാക്കുന്നതിന് സാധിക്കുന്നു. ജനനത്തോടെ തന്നെ ഇവരുടെ ജീവിതത്തില്‍ പല വിധത്തിലുള്ള ഐശ്വര്യവും സമ്പത്തും തേടി എത്തുന്നു. ബിസിനസ് തന്നെയാണ് ഇവരുടെ ജീവിതത്തില്‍ വിജയത്തിലേക്കുള്ള ചവിട്ടി പടിയാവുന്നത്. മനസ്സിലുള്ള ആശയങ്ങളെ എല്ലാം യാഥാര്‍ത്ഥ്യമാക്കുന്നതിന് ഇവര്‍ക്ക് സാധിക്കുന്നു.
രേവതി
രേവതി നക്ഷത്രക്കാര്‍ക്ക് ഭാഗ്യവും സമൃദ്ധിയും എല്ലാം ജന്മസമയത്ത് തന്നെ ലഭിക്കുന്നു. കൂടാതെ ആത്മീയമായ കാര്യങ്ങളിലും ഇവര്‍ക്ക് താല്‍പ്പര്യം വളരെ കൂടുതലായിരിക്കും. മാത്രമല്ല വിജയം ഇവരുടെ ജീവിതത്തില്‍ എല്ലാ കാര്യത്തിലും ഉണ്ടായിരിക്കും. ഇവരിലേക്ക് എല്ലാ വിധത്തിലുള്ള സമ്പത്തും ആകര്‍ഷിക്കപ്പെടുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications