Latest Updates
-
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അടുക്കളയിലെ ഈ വാസ്തു തെറ്റുകൾ സാമ്പത്തിക ബാധ്യത വരുത്തുമോ? ഐശ്വര്യത്തിന് ചെയ്യേണ്ട മാറ്റങ്ങൾ -
വീട്ടിൽ ക്ലോക്ക് വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; സാമ്പത്തിക നേട്ടത്തിനും സമാധാനത്തിനും വാസ്തു പറയുന്നത് ഇതാണ് -
ശമ്പളം കിട്ടിയോ? വാലറ്റിൽ ഈ സാധനങ്ങൾ ഉണ്ടെങ്കിൽ പണം കൈയിൽ നിൽക്കില്ല! -
വ്യാഴം പൂയ്യം നക്ഷത്രത്തിലേക്ക്: ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങളും സാമ്പത്തിക നേട്ടങ്ങളും
വരാന്‍ പോകുന്ന പൗര്‍ണ്ണമിയില്‍ നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നതെന്തെ്? സമ്പൂര്‍ണ്ണ നക്ഷത്രഫലം
ജനുവരി തുടക്കം മുതല്‍ വളരെ പ്രധാനപ്പെട്ട പ്രതിഭാസങ്ങളും മാറ്റങ്ങളുമാണ് ജ്യോതിഷപരമായി ലോകത്ത് നടന്നുകൊണ്ടിരിക്കുന്നത്. ഈ വര്‍ഷത്തെ ആദ്യ പൗര്‍ണ്ണമി ജനുവരി 13-നാണ്. ലോകത്തിന്റെ പല ഭാഗങ്ങളിലും പല പേരുകളിലാണ് ഈ പൗര്‍ണ്ണമി അറിയപ്പെടുന്നത്. ഓരോ സ്ഥലത്തും അതിന്റേതായ സാംസ്കാരിക പ്രാധാന്യവും ഈ പൗര്ണ്ണമിക്കുണ്ട്. ഭാരതത്തില്‍ പൗഷ പൗര്ണ്ണമിയെന്നാണ് ഈ പൗര്‍ണ്ണമി അറിയപ്പെടുന്നത്.

പുതിയ തുടക്കങ്ങളെ പ്രതിനിധീകരിക്കുന്ന പൗര്‍ണ്ണമിയാണ് ഇത്. ഓരോ രാശികളിലും നക്ഷത്രങ്ങളിലും ജനിച്ചവര്‍ക്ക് ഈ പൗര്‍ണ്ണമിയുടെ സ്വാധീനം ഏത് രീതിയിലാണ് ജീവിതത്തില്‍ അനുഭവപ്പെടുക എന്ന് നോക്കാം.
മേടം
അശ്വതി, ഭരണി, കാര്‍ത്തിക 1/4
മേടം രാശിക്കാര്‍ക്ക് അവരുടെ ജീവിതലക്ഷ്യങ്ങളിലും തൊഴില്‍പരമായ ലക്ഷ്യങ്ങളിലും ഏറെക്കാലമായി അനുഭവപ്പെട്ടിരുന്ന ആശയക്കുഴപ്പം ഈ പൗര്‍ണ്ണമിയോടെ ഇല്ലാതാകും. ലക്ഷ്യങ്ങളിലും ഉദ്ദേശങ്ങളിലും വ്യക്തത വരും. നേതൃസ്ഥാനങ്ങളിലേക്ക് എത്തിച്ചേരാനും ഭാവിയെ കുറിച്ച് ദൃഢ തീരുമാനങ്ങള്‍ എടുക്കാനും ഏറ്റവും നല്ല സമയമാണിത്.
ഇടവം
കാര്‍ത്തിക 3/4, രോഹിണി, മകീര്യം 1/2
തത്വചിന്ത, യാത്ര, ഉന്നത വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ തിളങ്ങാനുള്ള അവസരമാണ് പൗര്‍ണ്ണമി ഇടവം രാശിക്കാര്‍ക്ക് നല്‍കുന്നത്. തങ്ങളുടെ ചിന്താഗതിയും കാഴ്ചപ്പാടും വിശാലമാക്കാനും പുതിയ ആശയങ്ങളെ സ്വീകരിക്കാനും ഉചിതമായ സമയം കൂടിയാണിത്.
മിഥുനം
മകീര്യം 1/2, തിരുവാതിര, പുണര്‍തം 3/4
മാറ്റത്തിന്റേതായ ഊര്‍ജ്ജം മിഥുനം രാശിക്കാരിലേക്ക് എത്തുന്ന കാലമാണ് പൗര്‍ണ്ണമിയോടെ ആഗതമാകുന്നത്. വൈകാരിക ബന്ധങ്ങളിലും പണത്തിലും സാമ്പത്തിക സ്രോതസ്സുകളിലും മാറ്റങ്ങളുണ്ടാകും. ഭൂതകാലത്തെ പ്രശ്നങ്ങള്‍ മറക്കാനും വ്യക്തിപരമായ വളര്‍ച്ചയ്ക്ക് ശ്രദ്ധനല്കാനുമാണ് ഈ സമയം ശ്രമിക്കേണ്ടത്.
കര്‍ക്കിടകം
പുണര്‍തം 1/4, പൂയ്യം, ആയില്യം
കര്‍ക്കിടകം രാശിയിലാണ് പൗര്‍ണ്ണമി സംഭവിക്കുന്നത്. അതുകൊണ്ട് കര്‍ക്കിടകം രാശിക്കാര്‍ക്ക് കൂടുതല്‍ ജീവസ്സും വൈകാരികമായ വളര്‍ച്ചയും ഈ കാലയളവില്‍ ഉണ്ടാകും. സ്വയം പ്രകടിപ്പിക്കാനും വിജയം നേടാനും ഈ കാലയളവില്‍ സാധിക്കും.
ചിങ്ങം
മകം, പൂരം, ഉത്രം 1/4
പൗഷ പൗര്‍ണ്ണമിക്ക് ചിങ്ങം രാശിക്കാര്‍ ആത്മീയമായും ആന്തരികമായതുമായ വളര്‍ച്ചയ്ക്ക് ഊന്നല്‍ നല്‍കും. ധ്യാനം, ആത്മപരിശോധന, മനസ്സിലെ വലിയ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തല്‍ എന്നിവയ്ക്ക് അനുകൂലമായ കാലമാണിത്.
കന്നി
ഉത്രം 3/4, അത്തം, ചിത്ര 1/2
കന്നി രാശിക്കാര്‍ക്ക് ഈ പൗര്‍ണ്ണമി കാലം സര്‍ഗാത്മകതയുടെയും പ്രണയത്തിന്റെയും കാലമാണ്. പ്രണയവും സ്നേഹവും പ്രകടിപ്പിക്കാനും അഭിലാഷങ്ങളെ ഉണര്‍ത്താനും കലാപരമായ കാര്യങ്ങളില്‍ ഏര്‍പ്പെടാനും ഏറ്റവും നല്ല സമയമാണിത്.
തുലാം
ചിത്ര 1/2 ചോതി, വിശാഖം 3/4
തുലാം രാശിക്കാര്‍ പൗര്‍ണ്ണമിയെ തുടര്‍ന്ന് ഔദ്യോഗിക രംഗത്തും കരിയറിലും കൂടുതല്‍ ശ്രദ്ധ പുലര്‍ത്തും. തങ്ങളുടെ ജോലിക്ക് അംഗീകാരം ലഭിക്കുകയും ഉദ്യോഗപരമായ വളര്‍ച്ചയ്ക്ക് പുതിയ സാധ്യതകള്‍ കണ്ടെത്തുകയും ചെയ്യുന്ന സമയമാണിത്.
വൃശ്ചികം
വിശാഖം 1/4, അനിഴം, തൃക്കേട്ട
പൗഷ പൗര്‍ണ്ണമി സമയത്ത് വൃശ്്ചികം രാശിക്കാര്‍ക്ക് യാത്ര ചെയ്യാനും പുതിയ അനുഭവങ്ങള്‍ പരീക്ഷിക്കാനും താല്‍പ്പര്യം കൂടും. യാത്ര ചെയ്യാനും പല സംസ്കാരങ്ങളെ കുറിച്ച് പഠിക്കാനും അറിവ് വളര്‍ത്താനും ഏറ്റവും ഉചിതമായ സമയമാണിത്.
ധനു
മൂലം, പൂരാടം, ഉത്രാടം 1/4
പൗഷ പൗര്‍ണ്ണമിയില്‍ ധനു രാശിക്കാര്‍ക്ക് വൈകാരികമായ പരിശുദ്ധിയും മാറ്റങ്ങളും അനുഭവപ്പെടും. പ്രിയപ്പെട്ടവര്‍ക്കും അടുത്ത ബന്ധങ്ങള്‍ക്കും മുന്‍ഗണന നല്‍കുകയും വൈകാരിക ബന്ധം കെട്ടിപ്പടുക്കുകയും ചെയ്യേണ്ട സമയമാണിത്.
മകരം
ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2
പൗര്‍ണ്ണമി സമയത്ത് മകരം രാശിയില്‍ ജനിച്ചവര്‍ക്ക് അവരുടെ കൂട്ടുകെട്ടുകള്‍ ശക്തിപ്പെടുത്താനും കരാറുകളോ ഇടപാടുകളോ പൂര്‍ത്തിയാക്കാനും ഉചിതമായ കാലമാണ്. പങ്കാളിത്തങ്ങള്‍ക്കും കരാറുകള്‍ക്കും അനുകൂലസമയമാണിത്.
കുംഭം
അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4
പൗര്‍ണ്ണമി കാലത്ത് കുംഭം രാശിക്കാര്‍ അവരുടെ നിത്യജീവിതത്തിലെ ഉത്തരവാദിത്തങ്ങള്‍ക്കും ക്ഷേമത്തിനും മുന്‍ഗണന നല്‍കും. മാനസികവും ശാരീരികവുമായ ക്ഷേമത്തിനും ആരോഗ്യത്തിനും പ്രാധാന്യം നല്‍കേണ്ട കാലമാണിത്.
മീനം
പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി
മീനം രാശിക്കാര്‍ക്ക് പൗര്‍ണ്ണമി കാലം സര്‍ഗാത്മക മികവിന്റെയും ഉള്ളിലുള്ള ആശയങ്ങളും കഴിവുകളും പ്രകടിപ്പിക്കുന്നതിന്റെയും കാലമാണ്. ജീവിതം ആസ്വദിക്കാനും പ്രണയതാല്പ്പര്യങ്ങള് നടപ്പിലാക്കാനും കലാപരമായ കാര്യങ്ങള്‍ക്കും ഈ സമയം വിനിയോഗിക്കുക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications