Latest Updates
-
കഠിനമായ വേനൽച്ചൂട് വരുന്നു; ഈ പാനീയങ്ങൾ കുടിച്ചാൽ തളർച്ച പമ്പ കടക്കും! -
ഉഷ്ണതരംഗം കടുക്കുന്നു; കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുമ്പോൾ ജീവൻ കാക്കാൻ ഈ മുൻകരുതലുകൾ വേണം -
ഉഷ്ണതരംഗം കടുക്കുന്നു; ഗർഭിണികൾ അറിയാതെ പോകരുത് ഈ അപകട സൂചനകൾ! -
ചന്ദ്രൻ മിഥുനം രാശിയിലേക്ക്: ഇന്ന് ഉച്ചയ്ക്ക് ശേഷം ജീവിതം മാറിമറിയും, ഈ രാശിക്കാർക്ക് വമ്പൻ നേട്ടം -
ശോഭന യോഗം: സാമ്പത്തിക നേട്ടത്തിനായി ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇങ്ങനെ ക്രമീകരിക്കാം -
2026 ഏപ്രിൽ 21: ഗ്രഹനിലയിൽ വമ്പൻ മാറ്റം, ഈ 5 രാശിക്കാർക്ക് ഇനി ധനയോഗവും കരിയർ നേട്ടവും -
ചൊവ്വാഴ്ചത്തെ നക്ഷത്രഫലം: കരിയറിൽ വൻ കുതിപ്പ്, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം: ഏപ്രിൽ 20-ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം; കരിയറിലും സാമ്പത്തികത്തിലും വമ്പൻ മാറ്റങ്ങൾ -
ഉഷ്ണതരംഗം വരുന്നു! കടുത്ത ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ പരീക്ഷിക്കൂ -
കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുന്നവരാണോ നിങ്ങൾ? ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും!
100 വര്‍ഷത്തിന് ശേഷം പതാക യോഗം, ആറ് ഗ്രഹങ്ങളുടെ അപൂര്വ്വഗ്രഹസംയോഗം; സമ്പൂര്‍ണ്ണഫലം
വേദ ജ്യോതിഷത്തില്‍ ഗ്രഹസംയോഗങ്ങള്‍ വളരെയധികം പ്രാധാന്യമര്‍ഹിക്കുന്ന അപൂര്‍വ്വ പ്രതിഭാസമാണ്. പ്രത്യേകിച്ച് നാലോ അഞ്ചോ അതിലധികമോ ഗ്രഹങ്ങള്‍ ഒന്നിച്ച് ഒരേ രാശിയിലോ പരസ്പരം ബന്ധമുണ്ടാകുന്ന സ്ഥിതിയിലോ എത്തുമ്പോള്‍ ലോകമാകമാനം അതിന്റെ സ്വാധീനം പലതരത്തില്‍ അനുഭവപ്പെടും. നവഗ്രഹങ്ങളില്‍ ഓരോ ഗ്രഹവും സദാ ചലനത്തില്‍ ആയിരിക്കുന്ന അവസ്ഥയില്‍ ഒരിക്കല്‍ സംഭവിച്ച ഗ്രഹസംയോഗം വീണ്ടും സംഭവിക്കണമെങ്കില്‍ ചിലപ്പോള്‍ വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടതായി വരും.

ജനുവരി 21ന് ആകാശത്ത് ആറ് ഗ്രഹങ്ങളാണ് അണിനിരന്നത്. ഫെബ്രുവരി 26 വരെ ഈ പ്രതിഭാസം തുടരും. വളരെ അപൂര്‍വ്വമായ ഈ ആകാശക്കാഴ്ച ജ്യോതിഷപരമായും അപൂര്‍വ്വവും പ്രധാനപ്പെട്ടതുമാണ്. ചൊവ്വ, വ്യാഴം, ശുക്രന്, ശനി പോലുള്ള സുപ്രധാനഗ്രഹങ്ങളെ ഈ ദിവസങ്ങളില്‍ നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാനാകും. അവയ്ക്കൊപ്പം യുറാനസ്, നെപറ്റിയൂണ്‍ എന്നീ ഗ്രഹങ്ങളും ആകാശമണ്ഡലത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. എന്നാല്‍ ഇവയെ കാണണമെങ്കില്‍ ദൂരദര്‍ശിനി ആവശ്യമാണ്.
പതാക യോഗം
ഈ ആറ് ഗ്രഹങ്ങളുടെ അപൂര്‍വ്വ സംഗമം വേദ ജ്യോതിഷത്തില്‍ പതാക യോഗമെന്ന അപൂര്‍വ്വയോഗം സൃഷ്ടിച്ചിരിക്കുകയാണ്. ഏകദേശം നൂറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ യോഗം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ചില രാശികളില് ജനിച്ചവര്‍ക്ക് പതാക യോഗത്തിലൂടെ ജീവിതത്തിലെ നല്ലകാലത്തിന് തുടക്കമാകുകയാണ്. ഇവര്‍ക്ക് അപ്രതീക്ഷിത ധനനേട്ടങ്ങളും സൗഭാഗ്യങ്ങളും ലഭിക്കും. പതാക യോഗം ഏതെല്ലാം രാശികള്‍ക്കാണ് ഗുണകരമാകുക എന്നറിയാം.
ഭാഗ്യരാശികള്‍
12 രാശികളില് മേടം, ഇടവം, മകരം, കുംഭം രാശികളില് ജനിച്ചവര്‍ക്ക് പതാക യോഗത്തിന്റെ നേട്ടങ്ങള്‍ ലഭിക്കും. ഇവര്‍ക്ക് ജോലിയിലും ബിസിനസിലും സാമ്പത്തിക ലാഭവും മറ്റ് നേട്ടങ്ങളും ലഭിക്കും. ജോലിസ്ഥലത്ത് പ്രത്യേക അംഗീകാരങ്ങളും പദവികളും ഈ രാശികളില് ജനിച്ചവരെ തേടിയെത്താന്‍ ഇടയുണ്ട്. ശമ്പളവളര്ധനയും മറ്റ് ആനുകൂല്യങ്ങളും ഇവര്‍ക്ക് ലഭിക്കും. ബിസിനസ് ചെയ്യുന്ന ആളുകള്‍ക്ക് പതാക യോഗം വഴി ആഗ്രഹിച്ച ഉയര്‍ച്ച ബിസിനസില്‍ നേടാന്‍ സാധിക്കും. അനാവശ്യ ചിലവുകള്‍ നിയന്ത്രിക്കാനും ബിസിനസ് ലാഭത്തിലെത്തിക്കാനും ഇവര്‍ക്ക് സാധിക്കും.
കര്‍മ്മരംഗത്ത് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ പതാക യോഗം ഗുണകരമാകും. പുതിയ അവസരങ്ങള്‍ ലഭ്യമാകും. ജോലി അന്വേഷകര്‍ക്ക് അവര്‍ ആഗ്രഹിച്ച രീതിയിലുള്ള ജോലി ഇക്കാലയളവില്‍ ലഭിക്കും. വിദേശത്ത് നിന്നും ജോലി അവസരങ്ങള്‍ ലഭിക്കാനിടയുണ്ട്. കാര്യങ്ങള്‍ ചെയ്യുന്നതില്‍ കൂടുതല്‍ മികവ് പ്രകടിപ്പിക്കാന്‍ കഴിയും. ജോലിസംബന്ധമായോ ബിസിനസ് സംബന്ധമായോ നിരവധി യാത്രകള്‍ വേണ്ടിവരും. വാഹനമോ വീടോ മറ്റ് പ്രോപ്പര്‍ട്ടികളോ വാങ്ങാന്‍ ഏറ്റവും അനുകൂലമായ സമയമാണിത്.
ശ്രദ്ധിക്കേണ്ട രാശികള്‍
പതാക യോഗം എല്ലാ രാശികള്‍ക്കും ഗുണകരമാകില്ല. കര്‍ക്കിടകം, വൃശ്ചികം, മീനം, മിഥുനം രാശികള്‍ക്ക് പതാക യോഗകാലത്ത് ജീവിതത്തില്‍ ചില വിഷമതകളും പ്രതിസന്ധികളും ഉണ്ടാകും. ഇക്കാലയളവില്‍ ഇവര്‍ക്ക് ചില ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകാനിടയുണ്ട്. മാത്രമല്ല സാമ്പത്തിക കാര്യങ്ങളിലും ചില പ്രതിസന്ധികള്‍ ഉണ്ടാകാം. വരുമാനം കുറയാം. ഇക്കാലയളവില്‍ യാത്രകള്‍ നടത്തുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം. അപകടസാധ്യതകള്‍ നിരവധിയാണ്. കൂടാതെ സാമ്പത്തിക ഇടപാടുകളും ശ്രദ്ധിച്ചുവേണം. പണം കടം വാങ്ങിക്കുകയോ കൊടുക്കുകയോ ചെയ്യുന്നത് ഇക്കാലയളവില്‍ ഗുണകരമാകില്ല. പണം കളവ് പോകാനും നഷ്ടപ്പെടാനും സാധ്യതയുള്ളതിനാല്‍ വളരെ ശ്രദ്ധയോടെ കൈകര്യം ചെയ്യുകയും സൂക്ഷിക്കുകയും ചെയ്യുക.
പതാക യോഗ കാലത്ത് നിക്ഷേപം നടത്തുന്നതും സൂക്ഷിച്ച് വേണം. വളരെയധികം ആലോചിച്ച്, നഷ്ടസാധ്യതകളും ലാഭ സാധ്യതകളും വിലയിരുത്തി വേണം നിക്ഷേപങ്ങള്‍ നടത്താന്‍. ഉദ്യോഗസ്ഥരായ ആളുകള്‍ ജോലിസ്ഥലത്തെ ഇടപെടലുകളില്‍ വളരെയധികം ശ്രദ്ധിക്കം, പ്രത്യേകിച്ച് മേലുദ്യോഗസ്ഥരുമായുള്ള ഇടപെടലുകള്‍.
ചിങ്ങം, തുലാം, ധനു, മീനം രാശികള്‍ക്ക് പതാക യോഗം കൊണ്ട് വലിയ നേട്ടങ്ങളോ നഷ്ടങ്ങളോ ഉണ്ടാകില്ല.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications











